ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.
ആനയ്ക്ക് ആൾ വന്നിട്ടുണ്ട്. കേരളത്തിൽ നാട്ടുരാജാക്കന്മാരുടെ ഭരണകാലത്തു നടന്ന ഒരു ചതുരംഗ കളിയെക്കുറിച്ചാണ് ഇന്നത്തെ ബ്ലോഗ് എഴുതുന്നത്. രാജാക്കന്മാരുടെ പ്രധാന ഹോബി ആയി രുന്നു ചതുരംഗകളി. ചിലർ അതി സമർഥന്മാരും ആയിരുന്നു. "ചതുരംഗ കളിയിലെ കളികൾ" നന്നായി അറിയാവുന്നവരാണ് നാട്ടുരാജാക്കന്മാർ. അവരുടെ ഉദ്ദേശ്യം കളിയിൽ അയൽ രാജാവിനെ തോൽപിച്ചു അവരുടെ രാജ്യം കയ്യടക്കുക എന്നുള്ളതായിരുന്നു. അതിനുവേണ്ടി അയൽ രാജാവിന്റെ കൊട്ടാരം സന്ദർശിക്കുക പതിവായിരുന്നു. ഒരു ദിവസം തിരുവിതാംകൂർ രാജാവ് കൊച്ചി രാജാവിന്റെ കൊട്ടാരത്തിൽ ചതുരംഗം കളിക്കാൻ പരിവാരങ്ങളുമായി വന്നു. കൊച്ചി രാജാവ് അവർക്കു വിരുന്നൊരുക്കി. രാജാക്കന്മാർ രണ്ടുപേരും ചതുരംഗം കളിക്കാൻ ഉപവിഷ്ഠരായി. ഒരു സമയംകൊല്ലി കളിയാണ് "ചതുരംഗ കളി" യെന്നു എല്ലാവർക്കും അറിയാമല്ലോ. സമയം കടന്നു പൊയ്ക്കൊണ്ടിയിരുന്നു. ഉച്ചയൂണിന് സമയമായി. തമ്പുരാട്ടി രാജാവിനെ ഊണ് കഴിക്കാൻ ക്ഷണിച്ചു. കൊച്ചി രാജാവ് പറഞ്ഞു: "എന്താടോ! ഊണ് കഴിച്ചാലോ." സമയം 12.30 ആയിരിക്കുന്നു." തിരുവിതാംകൂർ രാജാവ് : "ശരി, അങ്ങനെ തന്നെ ആകട്ടെ!" കളി പാതി ...