WHAT IS THE MEANING OF CHRISTIAN BAPTISAM?

ക്രിസ്ത്യാനികൾ ആയിത്തീരുന്നവർ വെള്ളത്തിൽ സ്നാനം ഏൽക്കുന്നതിന്റെ പ്രസക്തി എന്താണ്? 

ക്രിസ്ത്യാനികൾ സ്നാനം ഏൽക്കുന്ന 
തിന്റെ അർത്ഥം എന്താണ്?

അനേകർ വിചാരിക്കുന്നത്, മറ്റൊരു മതം മാറി വന്നവരെ ക്രിസ്തീയ മതത്തിൽ അംഗത്വം കൊടുക്കുന്നതിനുള്ള ഒരു മാർഗം ആയിട്ടാണ്.  

മറ്റു ചിലർ കരുതുന്നത്, തങ്ങളുടെ പാപം മോചിപ്പിക്കുന്നതിനുള്ള ഒരു വഴി ആയിട്ടാണ്.

വേറെ ചിലർ ഒരു നല്ല മനുഷ്യനായി ജീവിച്ച് മറ്റുള്ളവർക്ക് നന്മ ചെയ്ത് ക്രൂരമായ മരണത്തിനു വിധേയനാകേണ്ടിവന്ന ഒരു വ്യക്തിയോടുള്ള ബഹുമാനത്തെ പ്രതിയാണ്.



     വെള്ളത്തിൽ പൂർണ്ണമായി നിമഞ്ജനം 
                              ചെയ്യുന്നു



വാസ്തവത്തിൽ, സ്‌നാനത്തേക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്നു നാം മനസ്സിലാക്കണ്ടേ ആവശ്യമുണ്ട്.

വെറുമൊരു കുളിയല്ല സ്നാനം. 
1 Peter 3:21 പറയുംപോലെ,  സ്നാനം ശരീരത്തിലെ അഴുക്കു നീക്കുന്ന കുളിയല്ല. മറിച്ച്, ഒരു ശുദ്ധ മനഃസാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയാണ്. 

എന്നുവെച്ചാൽ, സ്നാനത്തിലൂടെ പാപമോചനം കിട്ടി ഒരു ശുദ്ധമായ മനഃസാക്ഷി ലഭിച്ചെന്ന അർത്ഥമല്ല. 

കാരണം, പാപമില്ലാത്ത യേശുവും വെള്ളത്തിൽ സ്നാനപ്പെട്ടുവെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. യേശുവിന്റെ സ്നാനം പാപമോചനത്തിന് വേണ്ടി ആയിരുന്നില്ല. 

യേശുക്രിസ്തു വെച്ച ദൃഷ്ടാന്തം ക്രിസ്ത്യാനികൾ അനുകരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. തന്നിൽ വിശ്വസിക്കുന്നവരെ വെള്ളത്തിൽ സ്നാനം ഏൽപ്പിക്കണമെന്ന് യേശു ശിഷ്യന്മാർക്ക് കല്പന കൊടുക്കുകയും ചെയ്തു. 

അങ്ങനെയെങ്കിൽ, ക്രിസ്തീയ സ്നാന
ത്തിന്റെ അർത്ഥം എന്താണ്?

Hebrew 10:5-10 യേശുക്രിസ്തു ദൈവേഷ്ടം ചെയ്യുന്നതിനുവേണ്ടി തന്നെത്തന്നെ ദൈവത്തിന് തന്റെ ജീവൻ സമർപ്പിച്ചതിന്റെ ഒരു പ്രതീകമായിരുന്നു അവന്റെ സ്നാനം.

പിന്നീട്, യേശു ശിഷ്യന്മാരോട് പറഞ്ഞത്, "എന്റെ അനുഗമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ചു തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ" എന്നാണ്. 

ദൈവത്തിനുള്ള ഒരു ജീവനുള്ള ബലി പോലെ നമ്മുടെ ജീവൻ സ്വയം ത്യജിച്ചുകൊണ്ട് നാം ദൈവേഷ്ടം ചെയ്യാൻ തീരുമാനിച്ചതിന്റെ ഒരു പരസ്യമായ പ്രകടനമാണ് ക്രിസ്തീയ സ്നാനം. 

Romans 12:1,2ൽ അത് ഊന്നിപ്പറയുന്നു:
ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ശിശുക്കൾക്കാവില്ല.
 ശിശുസ്നാനമല്ല,
 പഠിപ്പിക്കപ്പെടാൻ തക്ക പ്രായമുള്ളവരും അത് വിശ്വസിച്ചു ജീവിതത്തിൽ ബാധകമാ ക്കുമെന്നു ദൃഢനിശ്ചയം ചെയ്യാൻ പ്രാപ്തി നേടിയവരുമാണ് ഈ സ്നാനം ഏൽക്കുന്നത്.

ആരുടെയും നിർബന്ധത്തിന് വഴങ്ങി ചെയ്യേണ്ട ഒന്നല്ല ക്രിസ്തീയ സ്നാനം. അങ്ങനെ ചെയ്യുന്നവർ വിശ്വാസത്തിൽ നിലനിൽക്കില്ല. ഓരോരുത്തരും വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും.

വെറുതെ തലയിൽ വെള്ളം തളിച്ചല്ല, വെള്ളത്തിൽ പൂർണമായും മുക്കിയാണ് സ്നാനപ്പെടുത്തുന്നത്. ഇത് രഹസ്യത്തിൽ ചെയ്യേണ്ട ഒന്നല്ല, മറിച്ച് ക്രിസ്തീയ സ്നാനം പരസ്യമായി നടത്തപ്പെടുന്നു.

സ്നാനം ഒരു ക്രിസ്തീയ വ്യവസ്ഥ ആയതിനാൽ ക്രിസ്തുവിന്റെ അനുഗാമികൾ അത് തീർച്ചയായും പാലിച്ചിരിക്കും. അത് തടയാൻ ആർക്കും അവകാശമില്ല.
(Mathew 28: 18-20)

ക്രിസ്തീയ സ്നാനം ബൈബിളിന്റെ
അടിസ്ഥാന പഠിപ്പിക്കലിൽ ഉൾപ്പെടുന്നു.
Hebrews 6:1,2.

For more details visit site:
https://kcv-37.blogspot.com 


















Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.