അവൻ വിളിച്ചു : "വന്നു എന്നെ അനുഗമിക്കുക"

"വന്നു എന്നെ അനുഗമിക്കുക"

🌹ആരാണ് ഈ ക്ഷണം നീട്ടികൊടുക്കുന്നത്? 🌹ആർക്കെല്ലാം അവന്റെ അനുഗമിക്കാം?
🌹ഈ ക്ഷണം സ്വീകരിക്കുന്നതിന്റെ പ്രയോജനം എന്താണ്?


1) ആരാണ് ക്ഷണിക്കുന്നത്?

ഈ ക്ഷണം വരുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. തനിക്കുവേണ്ടി അനുഗാമികളെ നേടാനുള്ള അവന്റെ യോഗ്യത എന്താണ്?

സർവ്വശക്തനായ യഹോവയാം ദൈവ ത്തിന്റെ ഏകജാതമകനായിരുന്നു യേശുക്രിസ്തു. അവൻ യഹോവയുടെ ഒരു അഭിഷിക്തനുമായിരുന്നു. ആളുകളെ പഠിപ്പിക്കാനും അവരോട് ദൈവരാജ്യ ത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും അവനു അധികാരം ഉണ്ടായിരുന്നു.



         യേശുക്രിസ്തു തിരുവെഴുത്തുകളെ
          (Bible) ആദരിച്ചിരുന്നു.

അതുകൊണ്ട് എല്ലാ മനുഷ്യർക്കും യേശുക്രിസ്തുവിന്റെ അടുക്കൽ വരാനുള്ള ക്ഷണം സ്വീകരിക്കാൻ കഴിയുമായിരുന്നു. 

ആളുകൾ അവനെ റബ്ബി എന്നും "ഗുരു" എന്നും വിളിച്ചിരുന്നു. യേശു അതെല്ലാം അംഗീകരിക്കുകയും ചെയ്തിരുന്നു.

ഒരു ഗുരു എന്ന നിലയിൽ അവന്റെ പഠിപ്പിക്കലിൽ ആളുകൾ വിസ്മയിച്ചു പോയിരുന്നതായി ബൈബിൾ പറയുന്നുണ്ട്. 

അതെ, യേശുക്രിസ്തു ഒരു നല്ല നേതാവായിരുന്നു എന്നുള്ളതിന് സംശയ മില്ല. അക്കാലത്തു ജീവിച്ചിരുന്ന മാനുഷ നേതാക്കന്മാരെപ്പോലെയായിരുന്നില്ല യേശുക്രിസ്തു. അവൻ ആളുകളെ സ്നേഹിച്ചിരുന്നു. അവർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻമാത്രം അത്ര വിശാലമായിരുന്നു അവന്റെ സ്നേഹം. 

യേശു കാണിച്ച സ്നേഹം വെറും വാക്കുകളിൽ മാത്രം ഒതുങ്ങിനിന്നില്ല. അവന്റെ പ്രവർത്തികളും യേശുവിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ പ്രകടമായ തെളിവായിരുന്നു. 

തീർച്ചയായും, യേശുക്രിസ്തുവിന് 
മറ്റുള്ളവരെ ക്ഷണിക്കാനും അവന്റെ അനുഗാമികളാക്കാനും ആവശ്യമായ യോഗ്യത ഉണ്ടായിരുന്നു എന്നതിന് സംശയമില്ല.

2) ആർക്കെല്ലാം യേശുക്രിസ്തുവിന്റെ അനുഗാമിയാകാൻ കഴിയുമായിരുന്നു?

ആഗ്രഹിക്കുന്ന ആർക്കും യേശുക്രിസ്തു വിന്റെ ഒരു അനുഗാമിയാകാൻ കഴിയുമായിരുന്നു.

യേശുവിന്റെ ക്ഷണം എല്ലാവർക്കും ഉള്ളതാണ്. പണക്കാർക്ക് മാത്രമല്ല, പാവപ്പെട്ടവർക്കും, യജമാനന്മാർക്ക് മാത്രമല്ല, അടിമകൾക്കും, പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകൾക്കും ക്ഷണം സ്വീകരിക്കാമായിരുന്നു.

ഏതെങ്കിലും പ്രത്യേക വംശത്തിൽപെട്ടവർ എന്നോ ഏതെങ്കിലും പ്രത്യേക രാഷ്ട്രത്തിൽ പെട്ടവരെന്നോ ഉള്ള വ്യത്യാസം യേശുക്രിസ്തുവിനില്ല. 

അതുമല്ലെങ്കിൽ അവൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ മാത്രമായി ക്ഷണം പരിമിതപ്പെടുത്തിയില്ല. അന്നത്തെപ്പോലെ ഇന്നും ലോകവ്യാപകമായി യേശുക്രിസ്തു
തന്റെ അനുഗാമിയാകാനുള്ള ക്ഷണം ആളുകൾക്ക് നീട്ടിക്കൊടുക്കുന്നുണ്ട്. 

3) ക്ഷണം സ്വീകരിക്കുന്നവർക്ക് കിട്ടുന്ന പ്രയോജനം എന്താണ്?

വാസ്തവത്തിൽ യേശുവിന്റെ ക്ഷണം ഒരു താൽകാലിക സംഗതി ആയിരുന്നില്ല. അതു ഒരു വ്യക്തിയുടെ ആയുഷ്ക്കാലം വരെj നീണ്ടുനിൽക്കുന്നതായിരുന്നു.

കാരണം, യേശു ആളുകളെ സ്നേഹിച്ചത് എന്നേക്കും ആയിരുന്നു. അത് ഒരിക്കലും നിലച്ചുപോകില്ല. തന്റെ ഒരു അനുഗാമി മരിച്ചുപോയാലും യേശു അയാളെ വീണ്ടും ജീവനിലേക്ക് കൊണ്ടുവരും. ആളുകളെ ഉയർപ്പിക്കാനുള്ള ശക്തിയും അധികാരവും ദൈവം അവനു കൊടുത്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾപോലും ആളുകൾക്ക് ആവശ്യമായ നവോന്മേഷം യേശുവിന്റെ അനുഗാമികൾക്ക് കിട്ടുന്നുണ്ട്. 

ഒരു മെച്ചപ്പെട്ട  ജീവിതം നയിക്കാൻ ആവശ്യമായ തിരുവെഴുത്തു തത്വങ്ങൾ ആയിരക്കണക്കിന് ഭാഷകളിൽ ലഭ്യമാണ്. 

എങ്ങനെ ജീവിതത്തിൽ സന്തോഷം കണ്ടെത്താമെന്നും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും ബൈബിളിൽ പറയുന്നത് അനേകർക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. 

ഏറ്റവും പ്രധാനമായി, ദൈവത്തോട് എങ്ങനെ അടുക്കാമെന്നും, എങ്ങനെ ദൈവം കേൾക്കത്തക്കവണ്ണം പ്രാർത്ഥിക്കാമെന്നും, ദൈവത്തെ എങ്ങനെ ഒരു സുഹൃത്താക്കാമെന്നും പഠിക്കാൻ തന്റെ യഥാർത്ഥ അനുഗാമികൾക്ക് 
സാധിച്ചിരിക്കുന്നു. 

കൂടുതലായി, ദൈവരാജ്യത്തിന്റെ ഒരു 
വിശ്വസ്ഥ പ്രജയായി ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരവും കിട്ടുന്നു.

യേശുക്രിസ്തുവിന്റെ സ്നേഹപുരസരമായ ക്ഷണം നമുക്ക് തള്ളിക്കളയാതിരിക്കാം. ജീവിതത്തിൽ യേശുക്രിസ്തുവിന്റെ അനുഗാമികൾക്കു ഒരിക്കലും നിരാശ രാകേണ്ടിവരില്ല. 

നിങ്ങൾക്ക് എന്നും എന്നേക്കും യേശുവിന്റെയും അവന്റെ ദൈവവും പിതാവുമായ യഹോവയുടെയും സ്നേഹത്തിലും സൗഹൃദത്തിലും ജീവിതം ആസ്വദിക്കാൻ കഴിയും.

https://kcv-37.blogspot.com 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.