മരിച്ചവരെ ഭയപ്പെടേണ്ടതുണ്ടോ?

മരിച്ചവരെ ഭയപ്പെടേണ്ടതുണ്ടോ?

ലോകത്തിലെ പല ഭാഗങ്ങളിലും ഉള്ള മത ഭക്തരായ ആളുകൾ മരിച്ചുപോയ തങ്ങളുടെ പ്രീയപ്പെട്ടവരെ പേടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



     മരിച്ചവർക്കുവേണ്ടി വ്രതമനുഷ്ടിക്കുന്നു


♒ മരിച്ചവരിൽനിന്ന് സംരക്ഷണം കിട്ടേണ്ടത് ജീവിച്ചിരിക്കുന്നവർക്കാണെന്ന് ഒരു പൊതു വിശ്വാസമുണ്ട്. 

ആളുകൾ സംരക്ഷണത്തിനുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. 

ഒരു മരണം നടന്നുകഴിഞ്ഞാൽ ഉടൻതന്നെ വീടിന്റെ എല്ലാ വാതിലുകളും, ജനലുകളും തുറന്നിടുക പതിവാണ്. 

കൈകൾ രണ്ടും നെഞ്ചിൽ കെട്ടിവെക്കുന്നു. കണ്ണുകൾ അടച്ചു ഒരു നാണയം മീതെ വെയ്ക്കുന്നു. ഒരു ശാപവാക്കും ഉച്ഛരിക്കാതിരിക്കാൻ കീഴ്ത്താടി തലയുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നു. 

ചിലർ, ശവസംസ്കാര ദിവസം ചുവന്ന മുളക് കത്തിക്കാറുണ്ട്. മുളകിന്റെ രൂക്ഷഗന്ധം മരിച്ചയാളുടെ ആത്മാവിനെ വീട്ടിൽനിന്നും പുറത്താക്കുമെന്നാണ് വിശ്വാസം.🙄

ആഫ്രിക്കയുടെ പല ഭാഗങ്ങളിലും കുടുംബത്തിലെ ആർക്കെങ്കിലും ഒരു രോഗം വന്നാൽ, ഒരു കുട്ടി മരിച്ചാൽ, വ്യാപാരം നഷ്ടത്തിലാണെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും നിർഭാഗ്യകരമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ആളുകൾ ഉടൻതന്നെ ഒരു പുരോഹിതനെ കാണുക പതിവാണ്.

പുരോഹിതന്റെ മറുപടി ഇങ്ങനെയാ
യിരിക്കും: "മരിച്ചുപോയ കുടുംബത്തിലെ ഒരാളെ വ്രണപ്പെടുത്തിയിട്ടുണ്ട്, മനസ്സ് നോവിച്ചിട്ടുണ്ട്. അതിന് പരിഹാരം ചെയ്യണം."

ജീവിച്ചിരിക്കുന്നയാൾ പിന്നെയും ഭയപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ.🤥

വലിയ പണച്ചിലവുള്ള യാഗങ്ങളും വഴിപാടുകളും ചെയ്യാൻ പുരോഹിതൻ നിർദ്ദേശിക്കുന്നു. യാഗത്തിനുള്ള മൃഗത്തിന്റെ മാംസംപോലും പുരോഹിതനുള്ളതാണ്.

ലോകത്ത പല ആചാരങ്ങളും മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുടെ സഹായം ആവശ്യമുണ്ടെന്നും, അവരെ പ്രീതിപ്പെടുത്താൻ വേണ്ടത് ചെയ്തില്ലെങ്കിൽ ജീവിച്ചിരിക്കുന്നവരെ അവർ ഉപദ്രവിക്കുമെന്ന ഭയത്തിൽനിന്നും ഉടലെടുത്ത വിശ്വാസത്തിൽ അധിഷ്ഠിതമാ ണെന്ന് കാണാൻ കഴിയും.
 
അതുകൊണ്ട് താഴെ പറയുന്ന ചോദ്യങ്ങൾ
ജിജ്ഞാസകൊണ്ട് ആളുകൾ ചോദിച്ചിട്ടുണ്ട്.

ഞാൻ മരിച്ചുപോയ പ്രീയപ്പെട്ടവരെ പേടിക്കേണ്ടതുണ്ടോ? അവർക്കുവേണ്ടി ചെയ്യുന്ന കർമ്മങ്ങൾ ശരിക്കും പ്രയോജനപ്രദമാണോ? അവർ എന്നെ ഉപദ്രവിക്കുമോ? 
ഏതെങ്കിലും വിധത്തിൽ ഞാനറിയാതെ അവർ എന്നെ സഹായിക്കുന്നുണ്ടോ

ഈ ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം എവിടെനിന്നു ലഭിക്കും?

ദൈവവചനമായ ബൈബിൾ ന്യായമായ ഉത്തരം നൽകുന്നുണ്ട് എന്നറിയുന്നത് നമുക്ക് ആശ്വാസമായിരിക്കും എന്നതിന് സംശയമില്ല.

മരിച്ചവർ സന്തോഷമോ, ദുഃഖമോ അനുഭവിക്കുന്നില്ല എന്നു തിരുവെഴുത്തിൽ പറയുന്നത് അനേകരെ അതിശയിപ്പിച്ചിട്ടുണ്ട്. ചില വാക്യങ്ങൾ നമുക്ക് ഒരുമിച്ചു നോക്കാം. നിങ്ങൾ ഒരു ബൈബിൾ എടുത്തോളൂ.

ISAIAH 26:14 "അവർ മരിച്ചുപോയി, ഇനി ജീവിക്കില്ല. അവർ മരിച്ചു ശക്തിയില്ലാത്ത വരായിത്തീർന്നിരിക്കുന്നു, ഇനി എഴുന്നേറ്റുവരില്ല." (Job 14:21,22 കാണുക)

EZEKIEL18:4 "പാപം ചെയ്യുന്ന ദേഹി മരിക്കും." (1 Kings 8 46 കാണുക)

ECCLESIASTES 9:5 "പക്ഷെ, മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ പ്രതിഫല വും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമ്മകളെല്ലാം മാഞ്ഞുപോയിരിക്കുന്നു."

PSALMS 146:4 "അവരുടെ ശ്വാസം പോകുന്നു അവർ മണ്ണിലേക്ക് മടങ്ങുന്നു. അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു." (Genesis 3:19 കാണുക)

ECCLESIASTES 9:6 "മാത്രമല്ല, അതോടെ 
അവരുടെ സ്നേഹവും വെറുപ്പും അസൂയയും നശിച്ചുപോയി. സൂര്യന് കീഴെ നടക്കുന്ന ഒന്നിലും മേലാൽ അവർക്ക് ഒരു ഓഹരിയുമില്ല."

PSALMS 6:5 "കാരണം മരിച്ചവർ
അങ്ങയെക്കുറിച്ച് മിണ്ടില്ലല്ലോ.
ശവക്കുഴിയിൽ ആര് അങ്ങയെ സ്തുതിക്കും?" (ECCLESIASTES 9:10 കാണുക)

മേല്പറഞ്ഞ തിരുവെഴുത്തുകളിൽനിന്നും മരിച്ചവരെ സംബന്ധിച്ച സത്യം നമ്മൾ മനസ്സിലാക്കിയിരിക്കുന്നു.

മരിച്ചവരുടെ അവസ്ഥ എന്താണെന്നും, അവർ എവിടെ ആണെന്നും, ശരീരം മാത്രമല്ല ദേഹിയാണ് മരിക്കുന്നതെന്നും, മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ലെന്നും, എല്ലാവരും പാപികളായതുകൊണ്ട് മരണം ഒരു ശിക്ഷയാണെന്നും, തുടർന്നും ജീവിച്ചിരിക്കാൻ യാതൊരു വിധത്തിലും പ്രാപ്തരല്ല എന്നും നാം പഠിച്ചു.

ഈ സത്യങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്നു നിങ്ങൾക്ക് തീരുമാനിക്കാം. ഈ സത്യങ്ങൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളെയും ബാധിക്കുന്നുണ്ടെന്നു പെട്ടെന്നുതന്നെ തിരിച്ചറിയും. 

https://kcv-37.blogspot.com









Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.