DOES GOD CHANGED HIS ATTITUDE TOWARD WAR?
യുദ്ധത്തേക്കുറിച്ചുള്ള ദൈവത്തിന്റെ
നിലപാട് എന്താണ്?
കാലം മാറുന്നതിനനുസരിച്ചു ദൈവം
നിലപാട് മാറ്റുന്നുണ്ടോ?
പഴയ നിയമത്തിൽ ദൈവത്തെ "യുദ്ധം ചെയ്യുന്നവനായും" പുതിയ നിയമത്തിൽ "സമാധാനത്തിന്റെ ദൈവമായും" ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിന്റെ ഉപരിപ്ലവമായ വായന ആളുകൾ ഇപ്രകാരം ചിന്തിക്കാൻ ഇടയാക്കി എന്നതിനു സംശയമില്ല. ഇത് തികച്ചും ദൈവത്തെ സംബന്ധിച്ച ഒരു തെറ്റിദ്ധാരണയും ആരോപണവുമാണ്.
ഈ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ?
ഒരു സത്യസന്ധമായ പരിശോധന ആവശ്യമാണ്. ഇവിടെ ആരോപണത്തിൽ ഉന്നയിച്ച രണ്ട് പോയന്റുകളും ആളുകളെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പഴയനിയമത്തിൽ (എബ്രായ തിരുവെഴു ത്തുകൾ) യുദ്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശരിയാണ്.
ഇസ്രായേൽ ഭരിച്ച രാജാക്കന്മാരോട് യുദ്ധം ചെയ്യാൻ ദൈവം ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം ഒരു "സമാധാനപ്രഭു" വിനെക്കുറിച്ചും അവന്റെ ഗവണ്മെന്റിനെക്കുറിച്ചുള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കുമെന്നും പറയുന്നു.
(Isaiah 9:6,7, Psalms 72:1-7, Micah 4:1-4)
ഇനി, പുതിയ നിയമത്തിലേക്ക് (ഗ്രീക്ക് തിരുവെഴുത്തുകൾ) വരുമ്പോൾ ക്രിസ്ത്യാനികളോടാണ് ദൈവം സംസാരിക്കുന്നത് എന്നു കാണാൻ കഴിയും.
കാരണം, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന പദവി ഇസ്രായേലിനു നഷ്ടപ്പെട്ടുപോയിരുന്നു. AD 33 മുതൽ ദൈവം ആത്മീയ ഇസ്രായേലായ യേശുവിന്റെ അഭിഷിക്ത ക്രിസ്ത്യാനികളെ തന്റെ പേരിനുവേണ്ടിയുള്ള ഒരു ജനമായി യഹോവയായ ദൈവം തിരഞ്ഞെടുത്തു.
(Acts 15:14)
അതുകൊണ്ട് സ്വാഭാവിക യഹൂദന്മാരോടും അഭിഷിക്ത ക്രിസ്ത്യാനികളോടും പറഞ്ഞ കാര്യങ്ങൾ താരതമ്യം ചെയ്താൽ ദൈവ ത്തിന്റെ യുദ്ധം സംബന്ധിച്ച നിലപാട് മനസ്സിലാക്കാൻ പ്രയാസമില്ല.
1) Ephesians 6:10-17
ക്രിസ്ത്യാനികൾക്ക് "ഒരു ആത്മീയ പോരാട്ട"മുണ്ട്. അതു അക്ഷരീയ ആയുധം ഉപയോഗിച്ചല്ല, "ദൈവവചനമെന്ന ആത്മാവിന്റെ വാൾ" ഉപയോഗിച്ചാണ്.
2) 1 Peter 2: 9-17
ക്രിസ്ത്യാനികൾക്ക് ഒരു പ്രത്യേക ഭൗതീകരാജ്യം ഇല്ല. അവർ ഒരു ആത്മീയജനതയാണ്. അതിലെ അംഗങ്ങൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ഉള്ളവരാണ്. അതുകൊണ്ട് ഇന്നത്തെ ലൗകീക ഗവണ്മെന്റുകളുടെ കീഴിൽ അവർ സമാധാനപ്രിയരും നിയമങ്ങൾ അനുസരി ക്കുന്നവരും ആയി ജീവിക്കുന്നു.
3) Revelation 16:13-16
എന്നിരുന്നാലും, സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിൽ, "അർമഗെദോൻ യുദ്ധത്തിൽ" ദുഷ്ടന്മാർക്കെതിരെ അവൻ യുദ്ധം ചെയ്യും.എന്നാൽ മനുഷ്യരെയല്ല, ദൂതന്മാരെയാണ് ദൈവം ഉപയോഗിക്കുന്നത്.
4) Revelation 19:11-16
ദൈവത്തിന്റെ സ്വന്തം മകനായ യേശുക്രിസ്തുവിനെയാണ് നേതാവായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. സമാധാനപ്രഭുവായ യേശു ദൈവരാജ്യത്തിൽ നിന്നു സകല ദുഷ്ടന്മാരെയും നീക്കംചെയ്യും.
5) Mathew 6::9,10
നീതിസ്‌നേഹികളായ ആളുകളെ അനുഗ്രഹിക്കുന്നതിനു വേണ്ടി, "രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ദൈവ ത്തിന്റെ ഇഷ്ടം" നടപ്പാക്കും.
അതുകൊണ്ട് പുതിയനിയമത്തിലും ദൈവവും യേശുക്രിസ്തുവും യുദ്ധം ചെയ്യു മെന്നും, ദുഷ്ടന്മാരെ എന്നേക്കുമായി നശിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു.
അപ്പോൾ നമുക്ക് എന്തു നിഗമനത്തിൽ എത്താൻ കഴിയും?
എബ്രായ തിരുവെഴുത്തും ഗ്രീക്ക് തിരുവെഴുത്തും യുദ്ധവും സമാധാനവും സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശം പരസ്പര യോജിപ്പിലാണ്. ബൈബിളിന്റെ ഒരു ഭാഗം മറ്റൊരു ഭാഗവുമായി ഒരിക്കലും എതിരല്ല.
ദൈവത്തിന്റെ യുദ്ധം ദുഷ്ടന്മാർക്ക് എതിരെയാണ്. ദൈവം തന്റെ നിലപാട് മാറ്റിയിട്ടില്ല. കാലം മാറുന്നതിനനുസരിച്ചു നിലപാട് മാറ്റാൻ അവൻ മനുഷ്യനല്ല.
എന്നാൽ "അർമ്മഗെദോൻ യുദ്ധം" ഈ
ഭൂമിയിൽനിന്നു സകല യുദ്ധങ്ങളും ഇല്ലാതാക്കും. സമാധാന പ്രഭുവായ യേശു ക്രിസ്തുവിന്റെ ഭരണം എന്നേക്കും സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം മനുഷ്യവർഗത്തിനു കൊടുക്കപ്പെടും.
ആ നല്ല കാലത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് അതു ലഭിക്കുകയും ചെയ്യും എന്നു ഉറപ്പുണ്ടായിരിക്കാൻ കഴിയും.
https://kcv-37.blogspot.com
Comments
Post a Comment