WHAT IS SPIRITISM?
WHAT IS SPIRITISM?
ആത്മവിദ്യ എന്താണ്?
നിർവചനം: "ഭൗതീകശരീരത്തിന്റെ മരണ ശേഷം മനുഷ്യന്റെ ആത്മാവ് അതിജീവിക്കുമെന്നും ഒരു ആത്മ മധ്യവർത്തിയുടെ സഹായത്താൽ ജീവിച്ചി രിക്കുന്നവരോട് ആശയവിനിമയം ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിൽനിന്നും ഉടലെടുത്ത ആചാരങ്ങൾ."
ആത്മവിദ്യയിൽ എന്തെല്ലാം ഉൾപ്പെടുന്നുണ്ട്?
ബൈബിൾ നൽകുന്ന ഉത്തരം കൃത്യതയു ള്ളതും വളരെ വ്യക്തവുമാണ്.
DEUTERONOMY 18:10-12
✍️മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ
✍️ഭാവിഫലം പറയുന്നവൻ
✍️മന്ത്രവാദി
✍️ശകുനം നോക്കുന്നവൻ
✍️ആഭിചാരകൻ
✍️മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ
✍️ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ
✍️മരിച്ചവരോട് ഉപദേശം തേടുന്നവൻ
(ഇതെല്ലാം മ്ലേച്ഛമായ രീതികളാണ്. ദൈവജനം ഇവ അനുകരിക്കരുത്.
യഹോവയ്‌ക്കു അറപ്പാണ്. ദൈവമായ യഹോവ ഇതൊന്നും അനുവദിക്കുന്നില്ല എന്നു ഇസ്രായേൽ ജനത്തിന് മുന്നറിയിപ്പ് കൊടുത്തു)
എന്തുകൊണ്ടാണ് യഹോവ ആത്മവിദ്യ ആചാരങ്ങളെ വെറുക്കുന്നത്?
കാരണം, അവയെല്ലാം "നുണയിൽ"
അധിഷ്ഠിതമാണ്. മധ്യവർത്തികൾക്ക് കിട്ടുന്ന വിവരങ്ങളും അവർ കാണുന്ന കാഴ്ചകളും യഥാർത്ഥമല്ല. യഹോവയല്ല അതിന്റെ പിമ്പിൽ പ്രവർത്തിക്കുന്നത്.
ദൈവജനത്തെ ഭോഷ്കിൽനിന്നും സംരക്ഷിക്കാനാണ് യഹോവ ആത്മവിദ്യക്കെതിരെ മുന്നറിയിപ്പ് കൊടുക്കുന്നത്. ബൈബിൾ സത്യങ്ങൾ വ്യാജ ഉപദേശങ്ങളാൽ മലിനപ്പെടാ
തിരിക്കാനും യഹോവ ആഗ്രഹിക്കുന്നു.
അങ്ങനെയെങ്കിൽ, ആത്മവിദ്യയുടെ പിമ്പിൽ പ്രവർത്തിക്കുന്നത് ആരാണ്?
മരിച്ചവരോട് സംസാരിക്കാൻ ശ്രമിക്കുന്ന മധ്യവർത്തികൾ യഥാർത്ഥത്തിൽ ആരോടാണ് ആശയവിനിമയം ചെയ്യുന്നത്?
മരിച്ചവരോടോ അതോ മറ്റാരോടെങ്കിലുമാണോ?
മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു:
Ecclesiastes 9:5,6,10
അവർക്ക് ഒന്നിനെക്കുറിച്ചും ബോധമില്ല. ചിന്തിക്കാൻ പോലും കഴിവില്ല. പ്രവർത്തനരഹിതമാണ്.
Ezekiel 18:4
ദേഹി മരിക്കുന്നു. ദേഹി ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നില്ല.
അതെ, ജീവന്റെ വിപരീതമാണ് മരണം.
മണ്ണിൽനിന്നും ജീവനിലേക്കു വന്നു. മരിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടു മണ്ണിലേക്ക് തിരികെ ചേരുന്നു. അതോടെ സകല പ്രവർത്തനങ്ങളും നശിക്കുന്നു.
മരണം സംബന്ധിച്ച് ആദ്യ മാതാപിതാക്കളെ വഞ്ചിച്ചത് ആരായിരുന്നു?
പിശാചായ സാത്താൻ. അനുസരണക്കേട് മരണം കൊണ്ടുവരും എന്നു ദൈവം പറഞ്ഞ കാര്യം എതിർത്തത് അവനായിരുന്നു.
അവർ അറിവിന്റെ വൃക്ഷഫലം തിന്നു. ദൈവം പറഞ്ഞതുപോലെ അവർ മരിച്ചു. സാത്താൻ പറഞ്ഞത് നുണയായിരുന്നു. അവർ ദൈവത്തെപ്പോലെ ആയില്ല.
അപ്പോൾ ന്യായമായും മനുഷ്യൻ ശരിക്കും മരിക്കുന്നില്ല മരണശേഷം ഒരു ആത്മീയഭാഗം ജീവിച്ചിരിക്കുന്നു എന്ന ആശയം കണ്ടുപിടിച്ചത് സാത്താനാണ്. അതുകൊണ്ടാണ് യേശു സാത്താനെ "നുണയുടെ അപ്പൻ" എന്നു വിളിച്ചത്.
(John 8:44)
സാത്താൻ പറയുന്ന നുണ മനുഷ്യർക്ക് പ്രയോജനം ചെയ്യുന്നില്ല. Revelation 18:23 ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന മഹതിയാം ബാബിലോണിന്റെ ആത്മവിദ്യ യെക്കുറിച്ചു പറയുന്നത്. "മഹതിയാം ബാബിലോൺ" ലോകത്തിലെ എല്ലാ വ്യാജ മതങ്ങളെയും ഉൾക്കൊള്ളുന്നു. കാരണം വ്യാജ മതങ്ങളും, അതിന്റെ മ്ലേച്ഛമായ ആരാധന രീതികളും, ആചാരങ്ങളും ഉത്ഭവിച്ചത് പുരാതന ബാബിലോനിൽ ആയിരുന്നു.
അതായത്, വ്യാജമതങ്ങളുടെ പിന്തുണയോടെ നടത്തപ്പെടുന്ന ആഭിചാരപ്രക്രിയകൾ മനുഷ്യരെ വഴിതെറ്റിക്കുന്ന, വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭൂതങ്ങളുടെ സ്വാധീനത്തിൽ ആക്കിത്തീർക്കുന്നു. അവർ മത്സരികളായ ദുഷ്ട ദൂതന്മാരാണ്.
ഭൂതങ്ങളുടെ ഉത്ഭവം:
Genesis 6:1-4, Jude 6, 2 Peter 2:4
നോഹയുടെ കാലത്ത്, കുറെ ദൂതന്മാർ തങ്ങളുടെ ഇച്ഛാശക്തി ദുരുപയോഗം ചെയ്യാൻ തീരുമാനിക്കുകയും പുരുഷവേഷം ധരിച്ചു ഭൂമിയിൽ വന്ന ഈ അനുസരണംകെട്ട മത്സരികളായ ദൂതന്മാർ സ്ത്രീകളെ വിവാഹം കഴിച്ചു മല്ലന്മാരായ കുട്ടികളെ ജനിപ്പിച്ചു. അവർ മുഖാന്തിരം ഭൂമി അക്രമം കൊണ്ട് നിറഞ്ഞു.
അക്രമം അവസാനിപ്പിക്കാൻ ദൈവം പ്രളയം വരുത്തി. മല്ലന്മാരായ മക്കളും ദുഷ്ടരും ഒക്കെ നശിച്ചു. പക്ഷെ, ദൂതന്മാർ ശരീരം ഉപേക്ഷിച്ചു സ്വർഗത്തിലേക്ക് തിരിച്ചുപോയി. ദൈവം അവരെ തിരികെ സ്വർഗത്തിൽ പ്രവേശിപ്പിച്ചില്ല.
ദൈവം അവരെ അന്ധകാരത്തിൽ സൂക്ഷി ച്ചിരിക്കുന്നു. ഇനി മനുഷ്യശരീരം എടുക്കാൻ കഴിയാതെ അവരെ നിയന്ത്രിച്ചിരിക്കുന്നു.
എന്നിരുന്നാലും സാത്താന്റെ ആദ്യനുണ ഉന്നമിപ്പിക്കാൻ വേണ്ടി അവർ മനുഷ്യരുടെ ആത്മാവായി അഭിനയിക്കുന്നു. നേരിട്ടല്ല, മധ്യവർത്തികൾക്ക് ആവശ്യമായ (seance) കാഴ്ചകളും, വിവരങ്ങളും പ്രദാനം ചെയ്യുന്നു.
ദൃഷ്ടാന്തമായി, സാത്താൻ യേശുവിന് "ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു." Mathew 4:8
ഇവയൊക്കെ യഥാർത്ഥമാണെന്ന് തോന്നി പ്പിക്കാൻ ഭൂതങ്ങൾക്ക് കഴിയും എന്നു യേശുവിനെ പരീക്ഷിച്ചതിലൂടെ നമുക്ക് മനസിലാക്കാം.
അതുകൊണ്ട് ഒരുകാലത്തു മരിച്ചവരോട് സംസാരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാതിരുന്ന പല ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീപുരുഷന്മാർ പിന്നീട് സത്യം ആണെന്ന് കണ്ടു വിശ്വസിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ കാണാവുന്നതാണ്.
വെറും തട്ടിപ്പാണെന്നു വിശ്വസിച്ചിരുന്നവർ മധ്യവർത്തികളുടെ സാന്നിധ്യത്തിൽ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒരിക്കൽ ഭൂമിയിൽ ജീവിച്ചു മരിച്ചുപോയ വരുടെ ആത്മാക്കളുമായിട്ടാണ് സംസാരിക്കുന്നതെന്നു മധ്യവർത്തി പറയുന്നു. അതോടെ അവർ വിശ്വസിക്കുന്നു.
ഭൂതങ്ങളുടെ ലക്ഷ്യം മരിച്ചവർ ശരിക്കും മരിച്ചിട്ടില്ല, ജീവനോടിരിക്കുന്നു എന്നു തെളിയിക്കാനുള്ള ശ്രമമാണ്.
മറ്റൊരു ലക്ഷ്യം: മരിച്ചവരുടെ പുനരുദ്ധാനം ആവശ്യമില്ല എന്നു തെളിയിക്കാനുള്ള ശ്രമമാണ്.
കാരണം, 1 Corinthians 15:13,18 പറയുംപോലെ "മരിച്ചവരുടെ പുനരുദ്ധാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉയർപ്പിക്കപ്പെട്ടിട്ടില്ല, ക്രിസ്തു ഉയർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതെയാണ്. നിങ്ങളുടെ വിശ്വാസവും വെറുതെയാണ്."
അതുകൊണ്ട് ആത്മവിദ്യാചാരം ബൈബി ളിന്റെ സത്യോപദേശത്തിന് എതിരാണ്.
ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങളായ ക്രിസ്തുവിന്റെ പുനരുദ്ധാനവും, മരിച്ചുപോയ സകല മനുഷ്യരുടെയും പുനരുദ്ധാനവും യഹോവയുടെ സ്നേഹത്തിന്റെയും, കരുണയുടെയും വലിയ പ്രകടനങ്ങളായിരിക്കും എന്നതിന് സംശയമില്ല.
സാത്താനും ഭൂതങ്ങളും യഹോവയെ ക്രൂരനും സ്നേഹമില്ലാത്തവനുമായി ചിത്രീകരിക്കുന്നു. മനുഷ്യൻ എന്തുചെയ്താലും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്നു സാത്താൻ വാദിക്കുന്നു.
എന്നാൽ തിരുവെഴുത്തുകൾ നമ്മെ സത്യം പഠിപ്പിക്കുന്നു. നമ്മെക്കുറിച്ചു സ്നേഹപൂർവ്വ മായ ഉദ്ദേശങ്ങളുള്ള ദൈവമാണ് യഹോവ. സാത്താനും ഭൂതങ്ങളും വരുത്തിവെച്ച സകല തിന്മകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.
https://kcv-37.blogspot.com
Comments
Post a Comment