ദൈവം എങ്ങനെ ഉണ്ടായി?
"ദൈവത്തെ ആരാണ് ഉണ്ടാക്കിയത്?"
"ദൈവം എങ്ങനെ ഉണ്ടായി?"
നമുക്ക് ആദ്യം ദൈവത്തിന്റെ അസ്തിത്വ ത്തേക്കുറിച്ച് മതങ്ങൾ എന്താണ് പറയുന്നത് എന്ന് നോക്കാം.
പൊതുവെ മതങ്ങൾ പഠിപ്പിക്കുന്നത് ദൈവം
"സ്വയംഭൂ" ആണെന്നാണ്. ഇതിന്റെ അർഥം
ദൈവം സ്വയം ഉളവായത്, സ്വയം ഭൂജാതൻ
എന്നൊക്കെയാണ്. എന്നു പറഞ്ഞാൽ ദൈവത്തെ മറ്റാരും സൃഷ്ടിച്ചതല്ല എന്നാണ്. പക്ഷെ, സ്വയംഭൂ എന്നു ദൈവത്തെ വിളിച്ചാൽ ദൈവത്തിന് ഒരു ആരംഭമുണ്ട് എന്ന് പറയേണ്ടിവരും.
എന്നാൽ ബൈബിൾ പറയുന്നത് നിങ്ങളെ
അതിശയിപ്പിക്കും എന്നുള്ളതിന് സംശയമില്ല.
കാരണം ദൈവം "സ്വയംഭൂ" അല്ല. അങ്ങനെ
ദൈവത്തെ വിളിച്ചാൽ ദൈവത്തിന് ഒരു
"ആരംഭമുണ്ട്" എന്നു വിവക്ഷിക്കപ്പെടും.
എന്നാൽ സത്യ ദൈവത്തിന് "ആരംഭവും അവസാനവും ഇല്ല" എന്നു ബൈബിൾ
പഠിപ്പിക്കുന്നു. ദൈവത്തിന് ആരംഭവും
അവസാനവും ഇല്ലാത്തതുകൊണ്ട് അവൻ
"എന്നും സ്ഥിതിചെയ്യുന്നവനാണ്." ഇത്
വ്യക്തമാക്കാൻ ബൈബിൾ പല പദങ്ങൾ
ഉപയോഗിക്കുന്നുണ്ട്.
"നിത്യത മുതൽ നിത്യത വരെയുള്ളവൻ"
Psalms: 90:2
"ശാശ്വത രാജാവ്".നിത്യരാജാവ്." Jeremiah:10:10
"എന്നുമെന്നേക്കും ജീവിക്കുന്നവൻ"
Revelation: 4:10
"അനാദിയായും ശാശ്വതമായും"
Psalms 90:2
അതുകൊണ്ട് ദൈവത്തിന് ഒരു ആരംഭം ഇല്ല. ദൈവത്തെ ആരും സൃഷ്ടിച്ചതല്ല. സ്വയം ഉളവായതുമില്ല. ദൈവം എല്ലായ്‌പോഴും സ്ഥിതിചെയ്യുന്നു.
ഇന്നത്തെ ആളുകൾക്ക് ദൈവത്തിനു ആരംഭമില്ല എന്നു പറയുമ്പോൾ അത് ഉൾക്കൊള്ളാൻ പ്രയാസമാണ്. കാരണം പ്രപഞ്ചത്തിനും ഒരു ആരംഭമുണ്ടല്ലോ.
ശരിയാണ് പ്രപഞ്ചത്തിന് ആരംഭമുണ്ട്. കാരണം അത് സൃഷ്ടിയാണ്. എന്നാൽ സ്രഷ്ടാവിന് ആരംഭമില്ല.
സ്രഷ്ടാവിന് ആരംഭമുണ്ടെങ്കിൽ സ്രഷ്ടാവല്ലാതാകും. അതുകൊണ്ടാണ് അറിവുള്ളവർ ദൈവത്തെ ആദികാരണ
മെന്ന് വിളിച്ചത്. ആദികാരണം "എന്നും സ്ഥിതി ചെയ്യുന്നവൻ" അതായത്, "സത്യദൈവം" എന്ന് വിളിക്കപ്പെടും.
സത്യദൈവത്തെ മനുഷ്യർ സൃഷ്ടിച്ചതല്ല.
"എന്നുമെന്നെക്കും ജീവിക്കുന്ന"യഹോവയാം ദൈവമാണ് ആദികാരണം. അവനിൽനിന്ന് മറ്റു സകല കാര്യങ്ങളും നിർമ്മിക്കപ്പെട്ടു. ജീവനുള്ളതും ജീവനില്ലാത്തതും കാണപ്പെടുന്നതും കാണപ്പെടാത്തതും ആയ സകല വസ്തുക്കളും സൃഷ്ടിച്ചു അവയെല്ലാം ആസ്തിക്യത്തിൽ വന്നു.
നിർമ്മിക്കപ്പെട്ട സകലതും കാണുമ്പോൾ അതിലൂടെ ആദികാരണമായ സ്രഷ്ട്രാവിനെ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നു. നമ്മുടെ ആരാധനയ്ക്ക് തികച്ചും അർഹതയുള്ളത് സകലതും സൃഷ്‌ടിച്ച യഹോവയ്ക്കാണ്.
https://kcv-37.blogspot.com
e-mail: kcv1914@gmail.com
Comments
Post a Comment