മനുഷ്യന് സംസാര പ്രാപ്തി എങ്ങനെ കിട്ടി?
മനുഷ്യന് സംസാരപ്രാപ്തി എങ്ങനെ കിട്ടി?
ഭാഷയുടെ ആരംഭം എവിടെയായിരുന്നു?ബുദ്ധിശക്തിയുള്ള സൃഷ്ടികളിൽ കാണുന്ന ആശയവിനിമയത്തിന്റെ സകല ബഹുമതിയും മനുഷ്യന്റെ സ്രഷ്ടാവിനുള്ള
താണ്. ഭാഷയുടെയും സംസാര ത്തിന്റെയും ഉറവ് സ്രഷ്ടാവായ യഹോവയാണ്.
ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതിനുവേണ്ടി അത്ഭുതകരമായ ഒരു തലച്ചോറ് മനുഷ്യനുണ്ട്. സംസാരിക്കാനുള്ള പ്രാപ്തി യഹോവയുടെ ഒരു അതുല്യ സമ്മാനമാണ്.
ഒരാൾ കേൾക്കുന്നതും കാണുന്നതും തൊടുന്നതും രുചിച്ചുനോക്കുന്നതും മണക്കുന്നതുമായ കാര്യങ്ങൾ എന്താണ്, എന്തുകൊണ്ട്, എപ്പോൾ, എവിടെ, ആരാണ് എന്നെല്ലാം മനസ്സിലാക്കാനും ചിന്തിക്കാനും മറ്റുമുള്ള അനുപമപ്രാപ്തി മാനുഷ മസ്‌തിഷ്കത്തിനുണ്ട്.
ചിന്തകൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുക മാത്രമല്ല പുതിയ പദങ്ങൾ ഉണ്ടാക്കാനും മനുഷ്യന് കഴിവുണ്ട്.
മനുഷ്യൻ ജീവനിലേക്കു വന്ന നിമിഷം മുതൽ ആശയവിനിമയ പ്രാപ്തി എന്ന ദാനം മനുഷ്യർക്ക് ലഭിച്ചു. ദൈവം മനുഷ്യനോട് സംസാരിച്ചു. അത് കൃത്യമായി അവന് മനസ്സിലായി. അവൻ തിരിച്ചും സംസാരിച്ചു അങ്ങനെ ഭാഷ, സംസാരഭാഷ ഉടലെടുത്തു.
കാര്യങ്ങൾ പഠിക്കാനും വിശകലനം ചെയ്യുന്നതിനും ബാധകമാക്കുന്നതിനും വ്യത്യസ്തമായ മൂന്നു ഘടകങ്ങളുടെ കൂടിച്ചേരൽ ആവശ്യമാണ്.
1) മനുഷ്യൻ കേൾവിയാൽ പഠിക്കുന്നു
2) മനുഷ്യൻ കാഴ്ചയാൽ പഠിക്കുന്നു
3) മനുഷ്യൻ സ്പർശനത്താൽ പഠിക്കുന്നു
ഒന്നാമതായി, എങ്ങനെയാണ് കേൾവിയാൽ പഠിക്കുന്നതെന്നു നോക്കാം.
നമ്മൾ ഒരു നല്ല സ്രോതാവായിരിക്കണം. കേൾക്കുന്ന കാര്യങ്ങൾക്കു നമ്മുടെ ജീവിതത്തിലുടനീളം ഒരു പ്രധാനപ്പെട്ട പങ്കുണ്ട്. അതുകൊണ്ട് ചിന്താപൂർവ്വകമായ ശ്രദ്ധ കൊടുക്കണം.
അതിനു നമുക്ക് താഴ്മ എന്ന ഗുണം അനിവാര്യമാണ്. നാം പഠിക്കുന്നത് മറ്റുള്ളവരിൽ നിന്നാണല്ലോ നമുക്ക് എല്ലാ കാര്യങ്ങളും അറിയില്ല. അതുകൊണ്ട് മനസ്സ് അലഞ്ഞുതിരിയാതെ സൂക്ഷിക്കണം. ഒരു ശരിയായ മനോഭാവം ആവശ്യമാണ്.
മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ വിമർശിക്കാതെ അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമോ എന്ന് ചിന്തിക്കുക.
പഠിക്കുന്നതിന്റെ പ്രാഥമികവിധം ചെവിയിലൂടെ കേൾക്കുന്ന കാര്യങ്ങൾ അപഗ്രഥിക്കാനും വിശകലനം ചെയ്യാനും ന്യായബോധം ഉപയോഗിക്കുന്നതും ഉചിതമായ മറുപടി കൊടുക്കുന്നതും ഉൾപ്പെ ടുന്നു. കേൾക്കുന്നത് മനസ്സിലാക്കാനുള്ള
പ്രാപ്തിയിൽ ആശയം മാത്രമല്ല, ശബ്ദത്തിന്റെ വ്യതിയാനവും അതിന്റെ ഉറവും തിരിച്ചറിയുന്നത് ഉൾപ്പെടുന്നു.
ശബ്‌ദ വ്യത്യാസത്തിലൂടെ അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളും അനുവർത്തിക്കേണ്ട ഉത്തരവാദിത്വങ്ങളും മനസ്സിലാകും. ചിലപ്പോൾ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അഭിനന്ദനങ്ങളും മറ്റും കേൾവിയാൽ തിരിച്ചറിയാൻ കഴിയുന്നു.
ശരിയായ കാര്യങ്ങളും തെറ്റായ കാര്യങ്ങളും കേൾവിയാൽ വേർതിരിക്കാൻ മനുഷ്യന് കഴിയും.
ആദിമ മനുഷ്യൻ പ്രകൃതിയിൽ നിന്നും കേൾക്കുന്ന വ്യത്യസ്ത ശബ്ദങ്ങളും മൃഗങ്ങ ളുടെ മൂളലും മുരലുകളും പക്ഷികളുടെ ചിലയ്ക്കലും നദിയിലൂടെ വെള്ളം ഒഴുകുന്നതും കാറ്റിന്റെ ശബ്ദവും കൂടാതെ പ്രകൃത്യാതീത ശബ്ദങ്ങളും കേൾക്കാനും മനസിലാക്കാനുമുള്ള പ്രാപ്തിയുള്ളവൻ ആയിരുന്നു.
ദൈവത്തെ കാണുന്നില്ലെങ്കിലും തന്നോട് സംസാരിച്ച അദൃശ്യ വ്യക്തിത്വത്തിന്റെ ഉടമയെ തിരിച്ചറിയാൻ മനുഷ്യന് കഴിഞ്ഞു. ഒരു സ്രഷ്ടാവിന്റെ ആസ്തിക്യവും ആത്മീയ കാര്യങ്ങൾ മനസിലാക്കാനുള്ള പ്രാപ്തിയും ഒന്നാം മനുഷ്യനു ലഭിച്ചിരുന്നു. കാരണം ഒരു ദൈവത്തിലുള്ള വിശ്വാസം കേൾവിയാലാണ് വരുന്നത്.
രണ്ടാമതായി, കാഴ്ചയാൽ പഠിക്കുന്നു.
ജീവനുള്ളതും ജീവനില്ലാത്തതുമായ അനേകം സൃഷ്ടികൾ മനുഷ്യന് കാണാൻ കഴിഞ്ഞിരുന്നു. തന്റെ ചുറ്റുപാടും കാണുന്ന നിറങ്ങൾ അവനെ അത്ഭുതപ്പെടുത്തി
യിരുന്നു. ഒരു വസ്തുവിന്റെ ആകൃതി, വലിപ്പം, നിറം, ഭാരം എന്നിവ എത്ര വ്യത്യസ്ത മാണെങ്കിലും അത് തിരിച്ചറിയാനും മനസിലാക്കാനുമുള്ള പ്രാപ്തി അവനിൽ ഉൾനട്ടിരുന്നു.
കണ്ണ് കൊണ്ട് കണ്ട കാര്യങ്ങളെല്ലാം മനുഷ്യൻ ആസ്വദിച്ചിരുന്നു എന്നുള്ളതിന് സംശയമില്ല.
സ്ഥലത്തേക്കുറിച്ചും സമയത്തേക്കുറിച്ചു മുള്ള അവബോധം മനുഷ്യന് കിട്ടിയ ഒരു ദാനമാണ്. ഉയരം, താഴ്ച്ച, ആഴം, നീളം, വീതി, ഒക്കെ കണ്ടുപഠി ച്ചു. സസ്യങ്ങളുടെ വളർച്ച, മുരടിപ്പ്, ജന്തുക്കളുടെ ജനനം, മരണം ഒക്കെ മനുഷ്യൻ നേരിൽ കണ്ടിരുന്നു.
അവയെല്ലാം നിരീക്ഷിച്ചു വിശകലനം. ചെയ്തുകൊണ്ട് അവയുടെ സ്വഭാവങ്ങളും ജീവിതരീതിയും അനുസരിച്ചു മൃഗങ്ങൾക്കു ഉചിതമായ പേര് വിളിക്കാൻ സ്രഷ്ടാവ് മനുഷ്യനെ അനുവദിച്ചു. മനുഷ്യൻ ഇട്ട പേര് അവയ്ക്ക് പേരായി ലഭിച്ചു. ഇന്നുവരേയും ആ പേരാണ് മനുഷ്യൻ ഉപയോഗിക്കുന്നത്.
അതുകൊണ്ട് കണ്ണു കൊണ്ട് കാണുന്ന വിധത്തിൽ മനുഷ്യൻ സംസാരിക്കാനും പുതിയ വാക്കുകൾ മെനെഞ്ഞെടുക്കാൻ പഠിച്ചു. അങ്ങനെ അവന്റെ ഭാഷയ്ക്ക് നല്ല പദസഞ്ചയം ലഭിക്കാനിടയായി.
മൂന്നാമതായി, സ്പർശനത്താൽ പഠിക്കുന്നു.
വസ്തുക്കൾ തൊട്ടുനോക്കിയും, സ്പർശിച്ചും, മണത്തറിഞ്ഞും മനുഷ്യൻ
ഭാഷയ്ക്കു പുതുരൂപം നൽകി. അവന്റെ സംസാരത്തിൽ തൂവലുകളുടെ മൃദൂത്വം, ഉണങ്ങിയ തൊലിയുടെ കാഠിന്യം, മുടിയും നാരുകളും തമ്മിലുള്ള വ്യത്യാസം, പഴങ്ങളുടെ സ്വാദ്, പുഷ്പങ്ങളുടെ സൗരഭ്യം ഒക്കെ മനസിലാക്കാനുള്ള പ്രാപ്തി ദൈവം കൊടുത്തിരുന്നു.
മണംകൊണ്ട് മനുഷ്യന് ദുർഗന്ധവും, നല്ല ഗന്ധവും മനസ്സിലാക്കാൻ കഴിഞ്ഞു.
വ്യത്യസ്ത മണങ്ങൾ ഒന്നിൽനിന്ന് മറ്റൊന്നിനെ വേർതിരിക്കാനും അപകടം ഒഴിവാക്കാനും കഴിയുമായിരുന്നു.
അങ്ങനെ മനുഷ്യൻ തന്റെ ഭാഷ സംസാരിക്കുമ്പോൾ അത് നല്ല പദങ്ങൾ തിരഞ്ഞെടുക്കാൻ അവനെ സഹായിച്ചു. നന്ദിയും വിലമതിപ്പും ദൈവത്തോട് തോന്നാനും ഇടയാക്കി എന്നതിനു സംശയമില്ല.
അതുകൊണ്ട് മനുഷ്യന്റെ ഭാഷ അല്ലെങ്കിൽ സംസാര പ്രാപ്തി ദൈവത്തിൽ നിന്നുള്ള ദാനമായി കിട്ടിയതാണ്. അതിനെ നമുക്ക് വിലമതിക്കാം.
For more details:
https://kcv-37.blogspot.com
e-mail: kcv1914@gmail.com
Comments
Post a Comment