Posts

Showing posts with the label #swayambhoo

ദൈവം എങ്ങനെ ഉണ്ടായി?

Image
" ദൈവത്തെ ആരാണ്  ഉണ്ടാക്കിയത്?" " ദൈവം എങ്ങനെ ഉണ്ടായി ?" നമുക്ക് ആദ്യം ദൈവത്തിന്റെ അസ്തിത്വ ത്തേക്കുറിച്ച് മതങ്ങൾ എന്താണ് പറയുന്നത് എന്ന് നോക്കാം. പൊതുവെ മതങ്ങൾ പഠിപ്പിക്കുന്നത് ദൈവം " സ്വയംഭൂ" ആണെന്നാണ്. ഇതിന്റെ അർഥം ദൈവം സ്വയം ഉളവായത്, സ്വയം ഭൂജാതൻ എന്നൊക്കെയാണ്. എന്നു പറഞ്ഞാൽ ദൈവത്തെ മറ്റാരും സൃഷ്ടിച്ചതല്ല എന്നാണ്. പക്ഷെ, സ്വയംഭൂ എന്നു ദൈവത്തെ വിളിച്ചാൽ ദൈവത്തിന് ഒരു ആരംഭമുണ്ട് എന്ന് പറയേണ്ടിവരും. എന്നാൽ ബൈബിൾ പറയുന്നത് നിങ്ങളെ അതിശയിപ്പിക്കും എന്നുള്ളതിന് സംശയമില്ല. കാരണം ദൈവം "സ്വയംഭൂ" അല്ല. അങ്ങനെ ദൈവത്തെ വിളിച്ചാൽ ദൈവത്തിന് ഒരു  "ആരംഭമുണ്ട്" എന്നു വിവക്ഷിക്കപ്പെടും. എന്നാൽ സത്യ ദൈവത്തിന് " ആരംഭവും അവസാനവും ഇല്ല" എന്നു ബൈബിൾ പഠിപ്പിക്കുന്നു. ദൈവത്തിന് ആരംഭവും അവസാനവും ഇല്ലാത്തതുകൊണ്ട് അവൻ  "എന്നും സ്ഥിതിചെയ്യുന്നവനാണ്." ഇത് വ്യക്തമാക്കാൻ ബൈബിൾ പല പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. " നിത്യത മുതൽ നിത്യത വരെയുള്ളവൻ "        Psalms: 90:2   " ശാശ്വത രാജാവ്".നിത്യരാജാവ് ."                     ...