IMAGINING CREATION OF MAN.
ആദ്യമനുഷ്യന്റെ സൃഷ്ടി ഭാവനയിൽ കാണാൻ ശ്രമിച്ചാലോ? അതു വളരെ രസകരമായ ഒരു അനുഭൂതി ആയിരിക്കും എന്നതിന് സംശയമില്ല. നോക്കൂ! വളരെ മനോഹരമായ ഒരു സമതലം. ഒരു നദി ശാന്തമായി ഒഴുകുന്നു. ഒരു വശത്തു മൃഗങ്ങൾ മേഞ്ഞുനടക്കുന്നു. പക്ഷികളും ചിത്ര ശലഭങ്ങളും പാറി നടക്കുന്നു. ദൈവത്തിന്റെ സ്വർഗീയ പുത്രന്മാർ അതിയായ സന്തോഷത്തോടെ സമതല ത്തിലേക്ക് ഉറ്റുനോക്കുകയാണ്. അവിടെ നടക്കാൻ പോകുന്ന കാര്യത്തിൽ അവർക്കു വളരെ താല്പര്യമുണ്ട്. ഭൂമിയിലെ ദൈവത്തിന്റെ പുതിയ സൃഷ്ടിയെ കാണാൻ അതായതു ദൈവത്തിന്റെ ഭൗമീക കുടുംബ ത്തിലെ ആദ്യ മനുഷ്യനെ കാണാനുള്ള ആകാംക്ഷയിലാണ് കോടിക്കണക്കിന് വരുന്ന ദൂതന്മാർ. ഒരു അദൃശ്യകരം അതായത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പല സ്ഥലത്തുനിന്നുള്ള മണ്ണ് ശേഖരിച്ചു ഒരു സ്ഥലത്തു കൂട്ടുന്നു. വെറും പൂഴിയല്ല. മനുഷ്യശരീരം സൃഷ്ടിക്കാൻ വേണ്ട മൂലകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. എത്ര മൂലകങ്ങൾ ദൈവം ഉപയോഗിച്ചുവെന്നു നമുക്കറിയില്ല. യഹോവയാം ദൈവം നിർദ്ദേശങ്ങൾ കൊടുക്കുന്നതിനു അനുസരിച്ചു, തന്റെ ഏക മകനായ വചനത്തിന്റെ മേൽനോട്ടത്തിൽ മനുഷ്യ ശരീരം സൃഷ്ടിക്കാൻ തുടങ്ങുന്നു. ആദ്യം, മനുഷ്യന്റെ ആന്തരിക അവയവങ്ങൾ സൃഷ്ടിക്കുന്നു. ഹൃദയം...