"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല"

"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല"



കേരളത്തിൽ എവിടെയും വളരുന്ന ഒരു മരമാണ്  പ്ലാവ്. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകൾ വിരളമാണ്. പ്ലാവിന്റെ ഫലമാണ്  ചക്കപ്പഴം.

 
"പഴങ്ങളുടെ രാജാവാണ് " ചക്കപ്പഴം. അതി
നെ സാധാരണക്കാരന്റെ ആഹാരമായി
ട്ടാണ് സമൂഹം കണക്കാക്കിയിരുന്നത്. ചക്ക പച്ചയ്ക്കും പഴുപ്പിച്ചും തിന്നാം. അതുകൊണ്ട്
പലതരത്തിലുള്ള പലഹാരങ്ങളും ഉണ്ടാക്കാ
റുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധമായത്
"ചക്കപ്പായസം " തന്നെ.

 
രാജാക്കന്മാർ പങ്കെടുക്കുന്ന കല്യാണവിരു
ന്നുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ചക്കപ്പായസം.

വളരെ ഗംഭീരമായ ഒരു വിവാഹത്തിന്റെ
മനോഹരമായ ഓർമ നിങ്ങളുമായി പങ്കു
വെക്കുകയാണ്.

 
കൊച്ചി രാജ്യത്തുവെച്ചു നടന്ന ഈ വിവാഹം
അവിസ്മരണീയമാണ്. കൊച്ചിരാജാവ്
നേരിട്ട് പങ്കെടുത്ത ഒരു വിവാഹം എത്രമാത്രം
ആഘോഷമായിരിക്കുമെന്ന് നമുക്ക്
ഊഹിക്കാവുന്നതേയുള്ളൂ.


രാജ്യം മുഴുവൻ ഒരു ഉത്സവ ലഹരിയിലാണ്.
കൊടിത്തോരണങ്ങൾ കൊണ്ട് അലംകൃത മാണ് കല്യാണമണ്ഡപം. വാദ്യമേളങ്ങളുടെ ആരവം അങ്ങ് ദൂരെ കേൾക്കാം.
സാധാരണക്കാരായ പൗരന്മാർക്കുപോലും
ഇതിൽ പങ്കെടുക്കാമായിരുന്നു.

ആരുടെ വിവാഹമായിരുന്നു എന്നറിയാൻ
നിങ്ങൾക്ക് ആകാംക്ഷ ഉണ്ടാകുമല്ലോ.
കൊച്ചി രാജാവിന്റെ വിശ്വസ്ഥനായ ദിവാൻ
പണിക്കരുടെ മകളുടെ വിവാഹമായിരുന്നു.

പല സ്ഥലങ്ങളിൽ നിന്നുള്ള രാജകുടുംബ
ങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. വിശിഷ്ടാതിഥി
കൾ എല്ലാവരും തങ്ങളുടെ സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നു.


രാജാവും തമ്പുരാട്ടിയും മറ്റു പരിവാരങ്ങളും
എത്തിച്ചേരാൻ എല്ലാവരും കാത്തിരിക്കുക
യാണ്.  ഒടുവിൽ രാജാവും എത്തി.

വിവാഹം മംഗളമായി നടന്നു. രാജാവ് വധുവരന്മാർക്ക് സമ്മാനങ്ങൾ കൈമാറി.
അവരെ അനുഗ്രഹിച്ചു.
എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലി എന്നു പറയാം.


        രാജാവ് വിവാഹം ആശീർവദിക്കുന്നു 


ദിവാൻ പണിക്കരും ഭാര്യയും രാജാവിനെ സദ്യക്കു ക്ഷണിച്ചു. രാജാവിന്റെ മുൻപിൽ ഭക്ഷണം വിളമ്പി. അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
ഇനി, പായസം വിളമ്പാനുള്ള സമയമായി.
രാജാവിന്റെ മുൻപിൽ അടപ്രഥമനും, പരിപ്പു
പായസവും, പാലടപായസവും വിളമ്പി.
എന്നാൽ രാജാവിന്റെ ഇഷ്ടപ്പെട്ട പായസം ചക്കപ്പായസമായിരുന്നു.

രാജാവ് ദിവാനോട് ചോദിച്ചു :
"പണിക്കരേ, ചക്കപ്പായസം ഇല്ലേ?"
പ്രഭോ! "അങ്ങ് ക്ഷമിക്കണം! ചക്ക കിട്ടി
യില്ല." പണിക്കർ ബോധിപ്പിച്ചു.
രാജാവ് ചോദിച്ചു: "താൻ എല്ലായിടത്തും അന്വേഷിച്ചോ? "


ദിവാൻ പണിക്കർ പറഞ്ഞു:  "നമ്മുടെ ആൾക്കാരെ വിട്ടു എല്ലായിടത്തും അന്വേഷിച്ചു. ഒരിടത്തും ചക്കയില്ല."
രാജാവ്  ദിവാനോട് : "മദിരാശിയിൽ
(തമിഴ് നാട് ) അന്വേഷിച്ചോ?"
ദിവാന്റെ മറുപടി: "അവിടെ പോയില്ല പ്രഭോ."

രാജാവ്  ഉടൻ ചാടി എഴുന്നേറ്റു.. ആളുകൾ
അമ്പരന്നു. പരസ്പരം നോക്കാൻ തുടങ്ങി.
രാജാവിന് ദേഷ്യം വന്നു. രാജാവ് മൊഴിഞ്ഞു
"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല."

ആരവിടെ?
രണ്ടു അംഗരക്ഷകർ ഓടിയെത്തി.
"ആ തല വെട്ടിക്കളഞ്ഞേക്കൂ!"

 
അവർ പണിക്കരെ പിടിച്ചു കൊണ്ടുപോയി
തലവെട്ടി കളഞ്ഞു എന്ന് പറയപ്പെടുന്നു.
അന്നുമുതൽ രാജാവിന്റെ വാക്കുകൾ ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്നു.
"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല."

ചക്കയെ മാത്രമല്ല, ചക്കപ്പായസത്തെയും നിസ്സാരമായി കാണരുത് എന്നു സാരം.

 
ജ്ഞാനപൂർവ്വം തീരുമാനം എടുക്കുന്നതിൽ
ദിവാൻ പരാജയപ്പെട്ടു. രാജാവിന്റെ ഇഷ്ടം അറിഞ്ഞു പ്രവർത്തിക്കേണ്ടതായിരുന്നു.
രാജാവിന് നേരിട്ട അപമാനത്തിന് കണക്കു പറയേണ്ടിവന്നു. അതിന്റെ പരിണതഫലം
വളരെ മോശമായിരുന്നു.
(കടപ്പാട് : രാജപ്പൻ, എരൂർ)
#chakkappayasam #wisdom #marriagefunction #blogofchakkappayasam #lifelesson
https://kcv-37.blogspot.com 
#simpletruth #cheriyanvarghese

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.