Posts

Showing posts with the label #chakkappayasam #marriagefunction #jackfruit #wisdom #lifelesson #simpletruth #cheriyanvarghese

"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല"

Image
"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല" കേരളത്തിൽ എവിടെയും വളരുന്ന ഒരു മരമാണ്  പ്ലാവ്. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകൾ വിരളമാണ്. പ്ലാവിന്റെ ഫലമാണ്  ചക്കപ്പഴം.   "പഴങ്ങളുടെ രാജാവാണ് " ചക്കപ്പഴം. അതി നെ സാധാരണക്കാരന്റെ ആഹാരമായി ട്ടാണ് സമൂഹം കണക്കാക്കിയിരുന്നത്. ചക്ക പച്ചയ്ക്കും പഴുപ്പിച്ചും തിന്നാം. അതുകൊണ്ട് പലതരത്തിലുള്ള പലഹാരങ്ങളും ഉണ്ടാക്കാ റുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധമായത് "ചക്കപ്പായസം " തന്നെ.   രാജാക്കന്മാർ പങ്കെടുക്കുന്ന കല്യാണവിരു ന്നുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ചക്കപ്പായസം. വളരെ ഗംഭീരമായ ഒരു വിവാഹത്തിന്റെ മനോഹരമായ ഓർമ നിങ്ങളുമായി പങ്കു വെക്കുകയാണ്.   കൊച്ചി രാജ്യത്തുവെച്ചു നടന്ന ഈ വിവാഹം അവിസ്മരണീയമാണ്. കൊച്ചിരാജാവ് നേരിട്ട് പങ്കെടുത്ത ഒരു വിവാഹം എത്രമാത്രം ആഘോഷമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. രാജ്യം മുഴുവൻ ഒരു ഉത്സവ ലഹരിയിലാണ്. കൊടിത്തോരണങ്ങൾ കൊണ്ട് അലംകൃത മാണ് കല്യാണമണ്ഡപം. വാദ്യമേളങ്ങളുടെ ആരവം അങ്ങ് ദൂരെ കേൾക്കാം. സാധാരണക്കാരായ പൗരന്മാർക്കുപോലും ഇതിൽ പങ്കെടുക്കാമായിരുന്നു. ആരുടെ വിവാഹമായിരുന...