അവൻ വിളിച്ചു : "വന്നു എന്നെ അനുഗമിക്കുക"
" വന്നു എന്നെ അനുഗമിക്കുക" 🌹ആരാണ് ഈ ക്ഷണം നീട്ടികൊടുക്കുന്നത്? 🌹 ആർക്കെല്ലാം അവന്റെ അനുഗമിക്കാം? 🌹ഈ ക്ഷണം സ്വീകരിക്കുന്നതിന്റെ പ്രയോജനം എന്താണ്? 1) ആരാണ് ക്ഷണിക്കുന്നത്? ഈ ക്ഷണം വരുന്നത് യേശുക്രിസ്തുവിൽ നിന്നാണ്. തനിക്കുവേണ്ടി അനുഗാമികളെ നേടാനുള്ള അവന്റെ യോഗ്യത എന്താണ്? സർവ്വശക്തനായ യഹോവയാം ദൈവ ത്തിന്റെ ഏകജാതമകനായിരുന്നു യേശുക്രിസ്തു. അവൻ യഹോവയുടെ ഒരു അഭിഷിക്തനുമായിരുന്നു. ആളുകളെ പഠിപ്പിക്കാനും അവരോട് ദൈവരാജ്യ ത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും അവനു അധികാരം ഉണ്ടായിരുന്നു. യേശുക്രിസ്തു തിരുവെഴുത്തുകളെ (Bible) ആദരിച്ചിരുന്നു. അതുകൊണ്ട് എല്ലാ മനുഷ്യർക്കും യേശുക്രിസ്തുവിന്റെ അടുക്കൽ വരാനുള്ള ക്ഷണം സ്വീകരിക്കാൻ കഴിയുമായിരുന്നു. ആളുകൾ അവനെ റബ്ബി എന്നും "ഗുരു" എന്നും വിളിച്ചിരുന്നു. യേശു അതെല്ലാം അംഗീകരിക്കുകയും ചെയ്തിരുന്നു. ഒരു ഗുരു എന്ന നിലയിൽ അവന്റെ പഠിപ്പിക്കലിൽ ആളുകൾ വിസ്മയിച്ചു പോയിരുന്നതായി ബൈബിൾ പറയുന്നുണ്ട്. അതെ, യേശുക്രിസ്തു ഒരു നല്ല നേതാവായിരുന്നു എന്നുള്ളതിന് സംശയ മില...