IMAGINING CREATION OF MAN.
ആദ്യമനുഷ്യന്റെ സൃഷ്ടി ഭാവനയിൽ കാണാൻ ശ്രമിച്ചാലോ?
അതു വളരെ രസകരമായ ഒരു അനുഭൂതി ആയിരിക്കും എന്നതിന് സംശയമില്ല.
നോക്കൂ! വളരെ മനോഹരമായ ഒരു സമതലം. ഒരു നദി ശാന്തമായി ഒഴുകുന്നു. ഒരു വശത്തു മൃഗങ്ങൾ മേഞ്ഞുനടക്കുന്നു. പക്ഷികളും ചിത്ര ശലഭങ്ങളും പാറി നടക്കുന്നു.
ദൈവത്തിന്റെ സ്വർഗീയ പുത്രന്മാർ അതിയായ സന്തോഷത്തോടെ സമതല ത്തിലേക്ക് ഉറ്റുനോക്കുകയാണ്. അവിടെ നടക്കാൻ പോകുന്ന കാര്യത്തിൽ അവർക്കു വളരെ താല്പര്യമുണ്ട്. ഭൂമിയിലെ ദൈവത്തിന്റെ പുതിയ സൃഷ്ടിയെ കാണാൻ അതായതു ദൈവത്തിന്റെ ഭൗമീക കുടുംബ ത്തിലെ ആദ്യ മനുഷ്യനെ കാണാനുള്ള ആകാംക്ഷയിലാണ് കോടിക്കണക്കിന് വരുന്ന ദൂതന്മാർ.
ഒരു അദൃശ്യകരം അതായത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പല സ്ഥലത്തുനിന്നുള്ള മണ്ണ് ശേഖരിച്ചു ഒരു സ്ഥലത്തു കൂട്ടുന്നു.
വെറും പൂഴിയല്ല. മനുഷ്യശരീരം സൃഷ്ടിക്കാൻ വേണ്ട മൂലകങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. എത്ര മൂലകങ്ങൾ
ദൈവം ഉപയോഗിച്ചുവെന്നു നമുക്കറിയില്ല.
യഹോവയാം ദൈവം നിർദ്ദേശങ്ങൾ കൊടുക്കുന്നതിനു അനുസരിച്ചു, തന്റെ ഏക മകനായ വചനത്തിന്റെ മേൽനോട്ടത്തിൽ മനുഷ്യ ശരീരം സൃഷ്ടിക്കാൻ തുടങ്ങുന്നു.
ആദ്യം, മനുഷ്യന്റെ ആന്തരിക അവയവങ്ങൾ സൃഷ്ടിക്കുന്നു. ഹൃദയം, ശ്വാസകോശങ്ങൾ, കിഡ്‌നി, തലച്ചോറ്, കുടലുകൾ, ഞരമ്പുകൾ, ഇന്ദ്രിയങ്ങൾ അതിനുശേഷം കൈ കാലുകൾ, നട്ടെല്ല്, എന്നിവ മാംസം വെച്ചു പിടിപ്പിക്കുന്നു. ഒരു പൂർണ്ണ ശരീരം തൊലികളാൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നു.വെള്ളം ഒഴിച്ചു കഴുകി ശരീരം വെടിപ്പാക്കുന്നു.
മേലിൽ നിന്നു നോക്കുന്നവർക്ക് ഒരു യുവാവിന്റെ ജീവനില്ലാത്ത ശരീരമായി കാണപ്പെടുന്നു.
ഇപ്പോൾ ഉല്പത്തി 2: 7ൽ പറയുന്ന "യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമിച്ചു" എന്ന ആദ്യഭാഗം പൂർത്തീകരിച്ചു.
അടുത്ത ഘട്ടം മനുഷ്യന് ജീവൻ കൊടുക്കുന്ന പ്രക്രിയയാണ്.
യഹോവ: "ഇതാ ഞാൻ മനുഷ്യന് ജീവൻ കൊടുക്കുന്നു." മൃഗങ്ങളെപ്പോലെ മനുഷ്യരും അന്തരീക്ഷത്തിലേ പ്രാണവായു ശ്വസിച്ചു ജീവിക്കണം. അവന്റെ മൂക്കിൽ വായു കയറാൻ ഞാൻ ഇടയാക്കും എന്നു പറഞ്ഞു.
തുടർന്നു, " അവന്റെ മൂക്കിൽ ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള ദേഹി ആയിത്തീർന്നു." എന്നു നാം വായിക്കുന്നു.
അത്ഭുതം! അന്തരീക്ഷത്തിലേ പ്രാണവായു മൂക്കിലൂടെ കയറി മനുഷ്യ ശരീരം പ്രവർത്തിക്കാൻ തുടങ്ങി. മനുഷ്യൻ ശ്വസി ക്കാൻ തുടങ്ങി. നെഞ്ചു ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. വായു ഹൃദയത്തിലേക്ക് പ്രവേശിച്ചു. അങ്ങനെ മുഴു ശരീരത്തിലേക്കും വായു പ്രവാഹിച്ചു.
ഹൃദയത്തിൽനിന്ന് രക്തം പമ്പ് ചെയ്യാനും മുഴു ശരീരകോശങ്ങളെയും ജീവസ്സുറ്റതാ ക്കുകയും ചെയ്തു. തലച്ചോറിന്റെ പ്രവർത്തനം തുടങ്ങി, ജീവനുള്ള കോശങ്ങ
ലിലേക്ക് സിഗ്നലുകൾ വിടാനും സ്വീകരിക്കാനും തുടങ്ങി. മനുഷ്യന്റെ എല്ലാ ആന്തരിക അവയവങ്ങളും പ്രവർത്തനംക്ഷമമായി. കൈ കാലുകൾ ചലിക്കാൻ തുടങ്ങുന്നു. ഇന്ദ്രിയങ്ങൾക്ക് അതിന്റെ പ്രാപ്തി ഉപയോഗിക്കാൻ കഴിഞ്ഞു.
ഇപ്പോൾ മനുഷ്യന് അവന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും കഴിയുന്നുണ്ട്. പൂക്കളുടെ സൗരഭ്യം അവൻ ആസ്വദിച്ചുതുടങ്ങുന്നു. മനുഷ്യൻ എഴുന്നേറ്റു നിൽക്കുന്നു. പക്ഷെ, സംസാരിക്കാൻ കഴിയുന്നില്ല. അവൻ ചുറ്റും നോക്കുന്നു.
ഉടനെ, അവന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് ദൈവം അവനെ വിളിക്കുന്നു. "Adam, Adam"
ദൈവത്തിന്റെ ശബ്‌ദം മനുഷ്യൻ കേൾക്കുന്നു. പക്ഷെ അത് ദൈവമാണെന്ന് അവനറിയില്ല. അവൻ മുകളിലേക്കും വശങ്ങളിലേക്കും നോക്കുന്നു. ആരെയും കാണാൻ കഴിഞ്ഞില്ല.
ആ ശബ്‌ദം മനുഷ്യൻ വീണ്ടും കേൾക്കുന്നു.
"ഞാൻ നിന്റെ സ്രഷ്ടാവാണ്. നിനക്ക് ജീവൻ തന്നത് ഞാനാണ്. നിനക്ക് എന്നെ കാണാൻ കഴിയില്ല. കാരണം ഞാൻ വസിക്കുന്നത് സ്വർഗത്തിലാണ്. ഭൂമിയിലുള്ള യാതൊരു ദേഹികൾക്കും എന്നെ കാണാൻ കഴിയില്ല. മൃഗങ്ങളെപ്പോലെ നീ മണ്ണിൽ നിന്നുളവായവ നാണ്. നിന്റെ പേര് " adam" എന്നായിരിക്കും."
മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി ആണെന്ന സത്യം ഒന്നാം മനുഷ്യനായ ആദമിനു മനസ്സിലായത് എങ്ങനെയാണ്?
സ്രഷ്ടാവായ യഹോവ മനുഷ്യന് വെളിപ്പെടുത്തികൊടുത്തു. ദൈവത്തിന്റെ വചനം അതു സ്ഥിരീകരിക്കുന്നു. ദൈവം കൊടുത്ത പേര് മനുഷ്യന്റെ പേരായി
ത്തീർന്നു.
ആദാമിനെ "ദൈവത്തിന്റെ മകൻ" എന്നു വിളിക്കപ്പെട്ടു. ആദം എന്ന പേരിന്റെ അർത്ഥം "മണ്ണുകൊണ്ടുള്ളവൻ" എന്നാണ്.
https://kcv-37.blogspot.com
Comments
Post a Comment