WHO IS THE TRUE GOD? - Part 2

ദൈവത്തെ "പിതാവ് " എന്നു വിളിക്കുന്നത് എന്തുകൊണ്ട്

യഹോവയാം ദൈവത്തെ പിതാവ് എന്നു 
വിളിക്കുന്നതിന്റെ കാരണം അവനു 
സ്വർഗ്ഗത്തിലും ഭൂമിയിലും സന്താനങ്ങൾ 
ഉള്ളതുകൊണ്ടാണ്.  ഒരു മാനുഷപിതാവിനെ പ്പോലെ ഒരു സ്ത്രീയിൽ നിന്ന് ജനിപ്പിച്ച 
വരല്ല.  ദൈവത്തിന് അതിന്റെ ആവശ്യമില്ല. 

       Deuteronomy 5: 26ൽ  യഹോവയെ 
ജീവനുള്ള ദൈവം എന്നു വിളിച്ചിരിക്കുന്നു. 
Isaiah 37: 17,  Hebrew 3:12 കൂടെ കാണുക. 

       Psalms 36: 9
       "ജീവന്റെ ഉറവ്  അങ്ങാണല്ലോ. 
        അങ്ങയുടെ പ്രകാശത്താൽ ഞങ്ങൾക്ക് 
        പ്രകാശം കാണാം."

യഹോവ ജീവന്റെ ഉറവായതിനാൽ 
സ്വർഗ്ഗത്തിലും  ഭൂമിയിലും ഉള്ള തന്റെ മക്കളുടെ പിതാവ്  എന്നു ദൈവത്തെ 
ഉചിതമായി വിളിക്കപ്പെടുന്നു. 

സ്വർഗീയ പുത്രന്മാർ ആത്മജീവികളായി 
ദൈവത്തോടൊപ്പം സ്വർഗത്തിൽ തന്നെ 
കഴിയുന്നു

ഭൗമീക പുത്രന്മാർ മനുഷ്യവർഗം എന്ന 
നിലയിൽ ഭൂമിയിൽ കഴിയുന്നു. 

"പിതാവ് " എന്നത്  യഹോവയാം ദൈവത്തിന്റെ മറ്റൊരു സ്ഥാനപ്പേരാണ്. 

യേശുക്രിസ്തു ദൈവത്തെ പിതാവ് 
എന്നു വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. 
അപ്പോസ്തോലന്മാർ യേശുവിനോട് 
തങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം 
എന്നു ആവശ്യപ്പെട്ടപ്പോൾ യേശുക്രിസ്തു 
"കർത്താവിന്റെ പ്രാർത്ഥന" എന്ന പ്രസിദ്ധ മായ പ്രാർത്ഥന അവരെ പഠിപ്പിച്ചു. 

       Mathew 6: 9
       "എന്നാൽ നിങ്ങൾ ഈ രീതിയിൽ 
        പ്രാർത്ഥിക്കുക:
        സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ                           പിതാവേ, അങ്ങയുടെ പേര്                           പരിശുദ്ധമായിരിക്കേണമേ."

         Mathew 23: 9
        "ഭൂമിയിൽ ആരെയും പിതാവ്  എന്ന് 
         വിളിക്കരുത്.  ഒരാൾ മാത്രമാണ് 
         നിങ്ങളുടെ പിതാവ്.  സ്വർഗസ്ഥൻ 
         തന്നെ."

         Isaiah 64: 8
         "എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് 
          ഞങ്ങളുടെ പിതാവാണ്.  ഞങ്ങൾ 
          കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശ 
           വനും ആണ്.  അങ്ങയുടെ കൈക                    ളാണ്  ഞങ്ങളെയെല്ലാം നിർമിച്ചത്. "

കൂടാതെ യഹോവയെ "പരിശുദ്ധ പിതാവ് "
എന്നും യേശു John 17: 11ൽ  വിളിച്ചിട്ടുണ്ട്. 

യഹോവയെ തന്റെ പിതാവായി യേശു 
കണ്ടതിന്റെ കാരണം യേശുവിന്റെ ജീവന്റെ 
ഉടമസ്ഥൻ ദൈവമായിരുന്നത് കൊണ്ടാണ്. 

യേശു പ്രപഞ്ചത്തിലെ യഹോവയുടെ 
ആദ്യ സൃഷ്ടി ആയിരുന്നു. സ്വർഗ്ഗത്തിലോ 
ഭൂമിയിലോ  മറ്റെല്ലാം സൃഷ്ടിക്കുന്നതിന് മുമ്പ്  ഏറ്റവും ആദ്യം യഹോവ ജീവൻ കൊടുത്ത 
ഏകജാത പുത്രൻ ആയിരുന്നു.  യേശു 
ഇക്കാര്യം തന്റെ ഭൗമീക ശുശ്രുഷക്കാലത്തു 
പലവട്ടം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 
"ഞാൻ പിതാവിൻ മൂലം ജീവിക്കുന്നു "
എന്നു ശിഷ്യന്മാരോട് പറഞ്ഞിരുന്നു. 

      COLOSSIANS 1: 15-17,  Rev. 3: 14
വാക്യങ്ങൾ അത്‌  സാക്ഷ്യപ്പെടുത്തുന്നു. 

John 1: 1-3 അനുസരിച്ചു മറ്റെല്ലാ സൃഷ്ടി 
കളും ആസ്തിക്യത്തിൽ വന്നത്  യേശു 
മുഖാന്തിരമായിരുന്നു. 

അതുകൊണ്ട് Proverbs 8: 30ൽ 
സൃഷ്ടിയിൽ യഹോവയോടൊപ്പം ഒരു 
വിദഗ്ധജോലിക്കാരനായി (Master Worker)
പ്രവർത്തിച്ചതിനെക്കുറിച്ചു പറയുന്നു. 
എന്നാൽ യേശു ഒരു സഹസ്രഷ്ടാവാ യിരുന്നില്ല. (Jesus is not a co-creator)

അങ്ങനെ യേശു (വചനം) യഹോവയുടെ 
ഏകജാതനും ആദ്യജാതനും ആയിത്തീർന്നു. 

അതിനുശേഷം സ്വർഗ്ഗത്തിലെ മറ്റ്  ആത്മ ജീവികളെ യേശു മുഖാന്തിരം യഹോവ സൃഷ്ടിച്ചു.  അങ്ങനെ യഹോവ യേശു ഉൾപ്പെടെയുള്ള സ്വർഗീയ പുത്രന്മാരുടെ പിതാവ്  ആയിത്തീർന്നു. 

ഭൂമിയിൽ ആദാമിന്റെ പിതാവ് യഹോവ 
ആയിരുന്നു.  ആദാമിന് ജീവൻ കൊടുത്ത 
തുകൊണ്ട്  അവന്റെ പിതാവായി. 
ബൈബിൾ ഉചിതമായി ആദാമിനെ 
"ദൈവത്തിന്റെ മകൻ" എന്നു വിളിക്കുന്നു. 
(Luke 3:38)

നമ്മൾ പാപികളാണെങ്കിലും നമ്മുടെ 
ജീവന്റെ ഉറവ്  യഹോവ ആയതുകൊണ്ട് 
ദൈവത്തെ പിതാവ്  എന്നു വിളിക്കാം. 
(Mathew 23:7)

നമ്മുടെ പിതാവും യേശുവിന്റെ പിതാവും ഒരാൾ തന്നെ എന്ന്  യേശു പഠിപ്പിച്ചു
യേശുവിന്റെ പുനരുദ്ധാനശേഷം മഗ്‌ദലന  
ക്കാരത്തി മറിയയോടുള്ള യേശുവിന്റെ 
വാക്കുകളിൽ അതാണ് സൂചിപ്പിക്കുന്നത്. 


      John 20: 17
       "യേശു മറിയയോട് പറഞ്ഞു :
       എന്നെ ഇങ്ങനെ പിടിച്ചു നിർത്തരുത്. 
       ഞാൻ ഇതുവരെ പിതാവിന്റെ                             അടുത്തേക്ക്  കയറിപ്പോയിട്ടില്ല. 
       നീ എന്റെ സഹോദരന്മാരുടെ അടുത്തു 
       ചെന്ന് അവരോട്,  'ഞാൻ എന്റെ 
       പിതാവും നിങ്ങളുടെ പിതാവും,' 
       'എന്റെ ദൈവവും നിങ്ങളുടെ                         ദൈവവും' ആയവന്റെ അടുത്തേക്ക്         കയറി പോകുന്നു' എന്നു പറയുക."

Ephesians 1: 2,3ൽ ഇങ്ങനെ വായിക്കുന്നു :

 2.     "നമ്മുടെ പിതാവായ ദൈവത്തിൽ 
നിന്നും കർത്താവായ യേശുക്രിസ്തുവിൽ 
നിന്നും നിങ്ങൾക്ക് അനർഹദയയും 
സമാധാനവും!"
3.         "നമ്മുടെ കർത്താവായ യേശു    ക്രിസ്തുവിന്റെ ദൈവവും പിതാവും 
ആയവൻ വാഴ്ത്തപ്പെടട്ടെ."

ഈ മാതൃക വിശുദ്ധ തിരുവെഴുത്തിൽ എല്ലായിടത്തും ഒരേ പോലെ കാണപ്പെടുന്നു. 

ആരാണ് ദൈവം?  ആരാണ് കർത്താവ്
എന്നു മനുഷ്യർ തിരിച്ചറിയണം എന്ന 
ഉദ്ദേശ്യം ബൈബിൾ എഴുത്തുകാർക്കും 
അതിന്റെ പിമ്പിൽ പ്രവർത്തിച്ച യഹോവ 
യാം ദൈവത്തിനും ഉണ്ടായിരുന്നു എന്നു 
വ്യക്തമാണ്.  പൗലോസ് അപ്പോസ്തോ ലൻ  കൊരിന്ത്യരോട് ഇക്കാര്യം വളരെ സ്പഷ്ടമായി വിവരിച്ചു കൊടുത്തിരുന്നു. 

1 Corinthians 8: 5-7
        
 5.       "ആകാശത്തിലോ ഭൂമിയിലോ 
ദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്നവർ
ഉണ്ടായിരിക്കാം. ഇങ്ങനെ അനേകം 
'ദൈവങ്ങളും' അനേകം 'കർത്താക്കന്മാരും'
ഉണ്ടെങ്കിലും 
6.         "പിതാവായ ഏക ദൈവമേ 
നമുക്കുള്ളൂ. എല്ലാം ആ ദൈവത്തിൽ നിന്ന് 
ഉണ്ടായതാണ്.  നമ്മൾ ദൈവത്തിനുള്ള 
വരുമാണ്. യേശുക്രിസ്തു എന്ന  ഏക 
കർത്താവേ നമുക്കുള്ളൂ.  എല്ലാം യേശുവി 
ലൂടെ ഉണ്ടായി. നമ്മൾ ജീവിക്കുന്നതും 
യേശു മുഖാന്തിരമാണ്."
7.        "എന്നാൽ എല്ലാവർക്കും 
             ഈ  അറിവില്ല."

അതുകൊണ്ട് തിരുവെഴുത്തിൽ പിതാവ് 
എന്ന് വിളിക്കപ്പെടുന്നവനാണ് സത്യ 
ദൈവം എന്ന്  നമുക്ക്  മനസിലാക്കാം

         John 4: 23,  24
23.   "എങ്കിലും സത്യാരാധകർ പിതാവിനെ 
ദൈവാത്മാവോടെയും സത്യത്തോടെയും 
ആരാധിക്കുന്ന സമയം വരുന്നു. 
വാസ്തവത്തിൽ അതു വന്നു കഴിഞ്ഞു. 
ശരിക്കും,  തന്നെ ഇങ്ങനെ ആരാധിക്കുന്ന 
വരെയാണ്  പിതാവ് അന്വേഷിക്കുന്നത്. 
24.     "ദൈവം ഒരു ആത്മവ്യക്തിയാണ്
ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാ 
വോടെയും സത്യത്തോടെയും ആരാധിക്കണം."

ദൈവത്തിനു മനുഷ്യ രൂപമല്ല.  ദൈവം 
ഒരു ആത്മ വ്യക്തിയാണ്.  ആ രൂപം 
മനുഷ്യർക്ക്‌  കാണാൻ കഴിയില്ല.   അതു 
കൊണ്ട് ദൈവത്തെ കണ്ടിട്ടു ആരാധി 
ക്കാൻ നമുക്ക്  സാധിക്കുന്നതല്ല. നാം 
ദൈവത്തെ കാണുന്നില്ലെങ്കിലും അവൻ 
സ്ഥിതി ചെയ്യുന്നുണ്ട്  എന്ന്  നമ്മുടെ 
വിശ്വാസകണ്ണുകളാൽ ഗ്രഹിക്കുന്നു. 

നമ്മുടെ സത്യാരാധന അർഹിക്കുന്നവൻ 
പിതാവായ യഹോവയാം ദൈവമാണ്. 
അവനു മാത്രമേ നമ്മൾ വിശുദ്ധസേവനം 
അർപ്പിക്കുകയുള്ളു.  കാരണം യഹോവ 
പരിശുദ്ധനുമാണ്. 

ആയതിനാൽ സർവ്വശക്തിയുള്ള പിതാവായ യഹോവയാം ദൈവത്തെക്കുറിച്ചു അവന്റെ 
വചനമായ ബൈബിൾ പറയുന്നത്  നാം 
അറിയുകയും ആ  ദിവ്യസത്യം അനുസരിച്ചു 
ആരാധിക്കുകയും വേണം. 

അങ്ങനെ ചെയ്യുന്നവരെയാണ്  പിതാവ് 
അന്വേഷിക്കുന്നത് എന്ന് യേശു പറഞ്ഞത് 
നാം ഗൗരവമായി എടുക്കണം. 

(Simple Truth) തുടരും 






      






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.