ദൈവം സർവ്വ വ്യാപിയാണോ?

ദൈവം സർവ്വവ്യാപിയാണോ?

എന്തുകൊണ്ടാണ് ദൈവത്തെ കാണാൻ കഴിയാത്തത്? 

ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട്
അവനിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന്
അനേകർ പറയുന്നു. 

മതങ്ങൾ പറയുന്നത്,   "ദൈവം സർവ്വ വ്യാപിയാണ്" അതുകൊണ്ട് കാണാൻ കഴിയില്ല എന്നാണ്. 

ദൈവം ഒരു "അമൂർത്തശക്തി" ആണെന്നും ആകാശവും ഭൂമിയും നിറഞ്ഞിരിക്കുകയാ ണെന്നും അതുകൊണ്ട് കാണാൻ കഴിയില്ല എന്നു മറ്റു ചിലർ പറയുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന
കൾ പറഞ്ഞുകൊണ്ട് മതങ്ങളും തത്വ 
ജ്ഞാനികളും സത്യത്തിൽനിന്നും ആളുകളെ അകറ്റിക്കളഞ്ഞിരിക്കുന്നു.  

വാസ്തവം എന്താണ്?


ദൈവത്തെ കാണാൻ കഴിയാത്തത് അവൻ
സർവ്വവ്യാപിയായതിനാലാണോ? ദൈവം സർവ്വവ്യാപിയാണോ? 

ബൈബിൾ എന്തുപറയുന്നു എന്നു നോക്കാം.
യഹോവയാം ദൈവത്തിന് ഒരു "നിശ്ചിത
 വാസസ്ഥലം" ഉണ്ടെന്ന് ബൈബിൾ പറയുന്നു.

Isaiah 66:1 "സ്വർഗം എന്റെ സിംഹസനമാണ്"
Mathew 6:9 "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!"
Ephesians 1:20 "ഉയർപ്പിക്കപ്പെട്ട യേശുവിനെ സ്വർഗത്തിൽ ഇരുത്തി"
1 Kings 8:30, 39 "പ്രാർത്ഥനകൾ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ടു.
Psalms 115:16 സ്വർഗം യഹോവയുടേത്. സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം"

ദൈവത്തെ മനുഷ്യർക്ക്‌ ആർക്കും കാണാൻ കഴിയില്ല. ദൈവത്തിന് നമ്മെപ്പോലെ ഒരു ജഡശരീരമില്ല. 

ദൈവം ഒരു ആത്മാവാണ്. ഒരു "ആത്മ വ്യക്തി" യാണ്. ഒരു ആത്മീയ ശരീരമുണ്ട്. മനുഷ്യന്റെ ശരീരം പോലെ മാംസവും രക്തവും ഉള്ള ശരീരമല്ല.

1 Corinthians 15:40
ദൈവത്തിന് ഒരു രൂപമുണ്ട്. ആത്മീയരൂപം. നമുക്ക് മനസ്സിലാക്കാനോ കാണാനോ കഴിയില്ല. 

അനേകർ പറയുന്നതുപോലെ രൂപമില്ലാത്ത വെറും ഒരു ശക്തിയല്ല ദൈവം. വളരെ ഉന്നതമായ ഒരു വാസസ്ഥലമാണ് സ്വർഗം എന്നു ബൈബിൾ പറയുന്ന ആത്മമണ്ഡലം.

 അത് സ്ഥിതി ചെയ്യുന്നത് വളരെ ഉയരത്തിലാണ്. എന്നുപറഞ്ഞാൽ ഭൗതീക പ്രപഞ്ചത്തിന് പുറത്താണ്. പിന്നെ നമുക്ക് എങ്ങനെ ദൈവത്തെയോ അവന്റെ വാസസ്ഥലമായ സ്വർഗ്ഗമോ കാണാൻ കഴിയും? അസാധ്യം തന്നെ.

ദൃശ്യമായ പ്രപഞ്ചം പോലും പൂർണമായി
ഗ്രഹിക്കാൻ കഴിയാത്ത മനുഷ്യൻ അത്യുന്നതനായ സ്രഷ്ടാവിനെ എങ്ങനെ കാണാൻ  കഴിയും?

മനുഷ്യരെ വിശ്വസിപ്പിക്കാൻ മനുഷ്യരൂപ
മെടുത്തു ഭൂമിയിലേക്ക് വരേണ്ട ആവശ്യം ദൈവത്തിനില്ല. 

സത്യദൈവം ഒരിക്കലും മനുഷ്യരൂപം എടുക്കില്ല. കാരണം അത്തരം ഒരു പ്രവൃത്തി ദൈവത്തെ അവന്റെ സൃഷ്ടികളെക്കാൾ താഴ്ന്നവനാക്കും. മനുഷ്യരേക്കാൾ മികച്ച പ്രാപ്തികളും, ബുദ്ധിശക്തിയുമുള്ള ദൂതന്മാരേക്കാൾ താണവനാക്കും. 

ഒരു നിഴൽ പോലെ മാറാൻ ദൈവത്തിനാവില്ല. അവൻ തന്റെ വ്യക്തിത്വം ഒരിക്കലും മാറ്റുകയില്ല. "യഹോവയായ ഞാൻ മാറാത്തവൻ" എന്നു എഴുതാൻ അവൻ ബൈബിൾ എഴുത്തുകാരെ പ്രചോദിപ്പിച്ചു.Malachi 3:6

 തന്നെക്കുറിച്ചു മനസ്സിലാക്കാൻ സൃഷ്ടിയും, ബൈബിളും ദൈവം തന്നിട്ടുണ്ട്. ആത്മാർത്ഥമായി അന്വേഷിക്കുന്നവന് ദൈവത്തെ തീർച്ചയായും കണ്ടെത്താൻ കഴിയും. 

അവന്റെ മഹത്വവും പ്രതാപവും സർവ്വ ശക്തിയും മാത്രമല്ല, അവന്റെ വ്യക്തിത്വവും ഗുണങ്ങളും നമുക്ക് അറിയാൻ സാധിക്കും.  

കൂടാതെ, എന്തിനുവേണ്ടി ഭൂമി സൃഷ്ടിച്ചെന്നും, മനുഷ്യൻ എങ്ങനെ ഉണ്ടായി, അവന്റെ ഭാവി എന്താണ് എന്നൊക്കെ
അറിയാൻ ബൈബിൾ സഹായിക്കുന്നു. 

മൂന്ന് കാരണങ്ങളാൽ ദൈവത്തെ കാണാൻ മനുഷ്യർക്ക് കഴിയില്ല.

1) ദൈവം ഒരു ആത്മവ്യക്തിയാണ്.                       John 4: 23,24
2) ദൈവത്തിന്റെ നിശ്ചിത വാസസ്ഥലം സ്വർഗ്ഗമാണ്. (അദൃശ്യ ആത്മമണ്ഡലമാണ്)        1 Kings 8: 30
3) ദൈവം മാറാത്തവൻ ആണ്. നിഴൽപോലെ മാറാൻ കഴിയില്ല.                               Malachi 3: 6, James 1:17 


https://kcv-37.blogspot.com
e-mail: kcv1914@gmail.com 


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.