മൃഗങ്ങളാണോ മനുഷ്യനെ സംസാരിക്കാൻ പഠിപ്പിച്ചത്?

മൃഗങ്ങളാണോ മനുഷ്യനെ സംസാരിക്കാൻ പഠിപ്പിച്ചത്? 

ഇന്ന് ഭൂമിയിൽ മനുഷ്യൻ ആയിരക്കണക്കിന് ഭാഷകളിൽ സംസാരിക്കുന്നുണ്ട്. ലിപികളുള്ള ഭാഷകളും ലിപികളില്ലാത്തവയും അവൻ ഉപയോഗിക്കുന്നുണ്ട്. 
     സംസാരിക്കാനുള്ള പ്രാപ്തി സന്തോഷം
                        നൽകുന്നു.

ഏത് ഉറവിൽനിന്നാണ് മനുഷ്യന് ഭാഷ ലഭിച്ചത്?

ഇന്നത്തെ ആളുകൾ വിശ്വസിക്കുന്നത്,    ഭാഷ മൃഗങ്ങളിൽ നിന്ന് ആദിമ മനുഷ്യൻ പഠിച്ചെടുത്തതാണെന്നാണ്. അതിനു വേണ്ടത്ര തെളിവില്ല എന്നതാണ് വാസ്തവം.

ഇന്നുള്ള അനേകം ശാസ്ത്രജ്ഞന്മാരും മനുഷ്യൻ മൃഗങ്ങളിൽനിന്നും ഭാഷ പഠിച്ചു എന്ന ആശയത്തെ തള്ളിക്കളയുന്നു. അതിൽ നരവംശ ശാസ്ത്രജ്ഞന്മാരും, ഭാഷാപണ്ഡിതരും, ജീവശാസ്ത്രജ്ഞന്മാരും പരിണാമാവാദികൾ പോലും ഉൾപ്പെടുന്നുണ്ട്.

"മനുഷ്യ മസ്‌തിഷ്കം ഭാഷാ വികാസത്തിനു
വേണ്ടി ജനിതകപരമായി പ്രോഗ്രാം ചെയ്യ
പ്പെട്ടിരിക്കുന്നു." എന്ന് വിദഗ്‌ദ്ധർ സമ്മതിച്ചു
പറയുന്നുണ്ട്.

"ഭാഷ പഠിക്കുന്നതിനും പ്രയോഗിക്കുന്നതിനു
മുള്ള നമ്മുടെ മാസ്‌തിഷ്കത്തിനുള്ളിലെ സഹജമായ പ്രാപ്തിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംസാരശേഷിയെ വിശദീകരിക്കാനാവൂ."

അപ്പോൾ ഭാഷ പഠിക്കാനുള്ള പ്രാപ്തി മനുഷ്യരിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ടിരി
ക്കുന്നു. ഭാഷപ്രാപ്തി മുൻകൂട്ടി പ്രോഗ്രാം ചെയ്തത് പരിണാമപ്രക്രിയയാലല്ല, അതു സ്രഷ്ടാവിന്റെ കരവിരുതാണ്. ഭാഷ സംസാരിക്കാനുള്ള മനുഷ്യന്റെ പ്രാപ്തി "ദൈവത്തിന്റെ ദാനമാണ്." 


      എല്ലാവരും പരസ്പരം സംസാരിക്കുന്നു.

ചിലർ അവകാശപ്പെടുന്നതുപോലെ മൃഗങ്ങ ളുടെ മൂളലും മുരളലും ഒച്ചവെക്കലും കൂവലും ആംഗ്യങ്ങളും കണ്ടല്ല ആദ്യമായി മനുഷ്യൻ ഭാഷ സംസാരിക്കാൻ പഠിച്ചത്.

ദൃഷ്ടാന്തമായി, ഒരു തത്തയെക്കുറിച്ച് ചിന്തിക്കുക:

മനുഷ്യർ പറയുന്ന ഓരോ വാക്കും പഠിച്ചെടുക്കുകയും അതേപോലെ ഉരുവിടുകയും ചെയ്യും. ഒരു തത്തയ്ക്ക് ബുദ്ധിപൂർവ്വം സംസാരിക്കാൻ കഴിവില്ല. അവയ്ക്ക് എഴുതിയ കാര്യങ്ങൾ വായിക്കാനും കഴിയില്ല. കൈനോട്ടക്കാർ ഉപയോഗിക്കുന്ന ഒരു തത്ത പരിചയം കൊണ്ട് ഏതെങ്കിലും ഭാവി പറയുന്ന card എടുത്തേക്കാം. പക്ഷെ, ആ card വായിക്കാൻ തത്തയ്ക്ക് കഴിയില്ല. 

നിങ്ങൾക്ക് എന്തു മനസ്സിലായി? ബുദ്ധിപരമായി മനുഷ്യൻ മികച്ചുനിൽക്കുന്നു എന്നു തന്നെ.

 അതുകൊണ്ട് മൃഗങ്ങളിൽ നിന്നല്ല മനുഷ്യൻ സംസാരിക്കാൻ പഠിച്ചത്. നേരെമറിച്ചു, മനുഷ്യരാണ് മൃഗങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചത്. അപ്പോൾപോലും മനുഷ്യരെപോലെ കാര്യങ്ങൾ analyse ചെയ്തു പഠിക്കാനോ ജീവിതത്തിൽ ബാധക മാക്കാനോ മൃഗങ്ങൾക്കാവില്ല. അവയുടെ സഹജഞാനതിനു ഒരു പരിധിയുണ്ട്. 

എന്നാൽ മനുഷ്യന്റെ തലച്ചോർ എത്ര വ്യത്യസ്ത ഭാഷകൾ പോലും വളരെ പെട്ടെന്ന് പഠിച്ചെടുക്കുകയും, ഉപയോഗത്താൽ അതിന്റെ പ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഗവേഷകർ ഊന്നിപറയുന്നു. 

ഒരു കുരങ്ങനുപോലും പാട്ട് പാടാനുള്ള കഴിവില്ല. കാരണം കുരങ്ങന് സ്വര അവയവം ഇല്ല. പിന്നെ എങ്ങനെ സംസാരിക്കും? 

മനുഷ്യന് മാത്രമേ "മതപരമായ ചിന്തകൾ" രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളു. ജീവിതത്തിന്റെ അർത്ഥത്തേക്കുറിച്ച് മനുഷ്യൻ ചിന്തിക്കുന്നു. തന്റെ സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. ദൈവത്തെ ആരാധിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നു.

ആരംഭത്തിൽതന്നെ മനുഷ്യൻ ഭാഷ കൃത്യമായി സംസാരിച്ചിരുന്നു. മറ്റുള്ളവർക്ക് അതു കേൾക്കാനും മനസ്സിലാക്കാനും പ്രതികരിക്കാനും പ്രയാസമുണ്ടായിരുന്നില്ല.

 അതുകൊണ്ട് മൃഗങ്ങളിൽ നിന്നല്ല ആദിമ മനുഷ്യൻ ഭാഷ പഠിച്ചത്. 

ഭാഷയുടെ ഉറവ് മനുഷ്യന്റെ സ്രഷ്ടാവാണ്. ഭാഷ മനുഷ്യന് ജീവൻ നൽകിയ ദൈവത്തിന്റെ "ദാനം" ആയിരുന്നു.

ഈ കാര്യങ്ങൾക്കു വ്യക്തമായ തെളിവുണ്ട്. എഴുതപ്പെട്ട രേഖയുണ്ട്. അത് വിശ്വസനീയവുമാണ്. ആ വിലപ്പെട്ട രേഖ ബൈബിൾ ആണ്.

ആദ്യകാലത്തു ഭൂമിയിലെ മനുഷ്യർക്ക്‌ "ഏകഭാഷയും ഏകവാക്കും" ആയിരുന്നു. Genesis 11: 1

 അവൻ വ്യത്യസ്ത ഭാഷകൾ ഉപയോഗിച്ചിരുന്നില്ല. മനുഷ്യൻ സംസാരിച്ച ഏകഭാഷ അവന്റെ സ്രഷ്ടാവ് അവനോട് സംസാരിച്ച ഭാഷയായിരുന്നു.

ദൈവവും മനുഷ്യനും തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നത് ഏത് ഭാഷയിൽ ആയിരുന്നു?

ഏറ്റവും പുരാതനമായ ബൈബിൾ കയ്യെഴുത്തു പ്രതികൾ ധാരാളമുള്ള എബ്രായ തിരുവെഴുത്തുകൾ അതിനുള്ള ഉത്തരം നൽകുന്നു. മനുഷ്യരെ സൃഷ്ടിച്ച ദൈവം വിവരങ്ങൾ രേഖപ്പെടുത്തിയ ഭാഷ "എബ്രായ ഭാഷ" എന്നറിയപ്പെടുന്നു.

ദൈവം മനുഷ്യരോട് സംസാരിച്ചതും മനുഷ്യൻ ദൈവത്തോട് സംസാരിച്ചതും മനുഷ്യർ തമ്മിൽ തമ്മിൽ സംസാരിച്ചതും ആദിമകാലത്തു എബ്രായ ഭാഷയിൽ ആയിരുന്നു.

പരസ്പരം ആശയവിനിമയം നടത്താനും പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും അവർ എബ്രായ ഭാഷ ഉപയോഗിച്ചു.

ഭാഷ എഴുതാൻ മാത്രമാണ് മനുഷ്യന് ശ്രമം ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ. എഴുത്തുഭാഷ യിലൂടെ സംസാരിച്ച വിവരങ്ങളെല്ലാം ഭാവി ഉപയോഗത്തിനായി സൂക്ഷിച്ചു വെയ്ക്കാൻ മനുഷ്യർക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ദൈനംദിന ഉപയോഗത്തിന് ഒരു എഴുത്തു ഭാഷയുടെ ആവശ്യം ഉണ്ടായിരുന്നില്ല. 

അത് അന്നുമാത്രമല്ല, ഈ 21 നൂറ്റാണ്ടിലും സത്യമാണ്. ഇന്നുപോലും ആയിരക്കണക്കിന് ഭാഷകൾക്ക് എഴുത്തു ലിപി ഉണ്ടാക്കിയിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നു.

ആദാമിന്റെ വംശാവലിയെക്കുറിച്ച് ആദം തന്നെ എഴുതിയിരുന്നു. 930 വർഷത്തെ അവന്റെ ജീവിതം എബ്രായ ഭാഷ സംസാരിക്കാൻ മാത്രമല്ല, ഭാഷ എഴുതാനും അവനെ പ്രാപ്തനാക്കിയിരുന്നു എന്നുവേണം കരുതാൻ. Genesis 5:1

പിന്നീട് മോശയോട് ദൈവം വിവരങ്ങൾ എഴുതാൻ ആവശ്യപ്പെട്ടു. മോശയും എബ്രായ ഭാഷയിൽ എഴുതി. ബൈബിളിന്റെ ആദ്യത്തെ 39 പുസ്തകങ്ങളും എഴുതിയത് എബ്രായ ഭാഷയിൽ ആയിരുന്നു. അക്കാലത്തു എബ്രായ ഭാഷ കൂടാതെ മറ്റു ധാരാളം ഭാഷകൾ സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്നു. പക്ഷെ, മനുഷ്യൻ ആദ്യം സംസാരിച്ച ഭാഷയിൽ തന്നെ സംബന്ധിച്ച സത്യങ്ങൾ എബ്രായ ഭാഷയിൽ എഴുതാൻ ദൈവം ബൈബിൾ എഴുത്തുകാരെ പ്രചോദിപ്പിച്ചു. 

അതുകൊണ്ടാണ് നമുക്ക് ഭാഷയുടെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും, മനുഷ്യൻ സംസാരിച്ച ഭാഷ എന്തായിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. മൃഗങ്ങളിൽനിന്നല്ല, മനുഷ്യൻ ഭാഷ പഠിച്ചതെന്നു ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

https://kcv-37.blogspot.com 
Email: kcv1914@gmail.com 











Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.