ഒരു സ്രഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു ഭീഷണിയാണോ?

ഒരു സ്രഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു ഭീഷണിയാണോ?

ആരംഭത്തിൽ "ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്ന പ്രാരംഭ വാക്കുകൾ പറഞ്ഞുകൊണ്ട് ബൈബിളിന്റെ എഴുത്തു തുടങ്ങുന്നു.

ഈ വാക്കുകൾ വിശ്വാസത്തിന്റെയും ഉറച്ച ബോധ്യത്തിന്റെയും തെളിവാണ് എന്നു പറയാൻ കഴിയും. കാരണം ദൈവം അദൃശ്യനും സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ ദൃശ്യവുമാണ്.  

പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്നു ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങ
ളിലൂടെ തെളിയിച്ചിരിക്കുന്നു.

വിസ്മയാവഹമായ രൂപരചന സൃഷ്ടികളിൽ കാണുന്നുണ്ടെന്നു അവർ തറപ്പിച്ചുപറയുന്നു. എന്നാൽ അതിന്റെ രൂപ രചയിതാവിനെപ്പറ്റി അവർ മൗനം പാലിക്കുന്നു. 

ഒരു ബുദ്ധിശക്തിയും ക്രമവും സൗന്ദര്യവും സൃഷ്ടികളിൽ കാണപ്പെടുന്നു. പ്രപഞ്ചത്തിൽ നിശ്ചിതമായ നിയമങ്ങൾ അവർ കാണുന്നു. എന്നിട്ടും അവർ ബുദ്ധിശക്തിയുള്ള രൂപരചയിതാവിനെ നിരാകരിക്കുന്നത് എന്തുകൊണ്ട്? 

സൃഷ്ടികളുടെ പിമ്പിലുള്ള രൂപരചയിതാവ് ദൈവം ആണെന്ന് ബൈബിൾ പറഞ്ഞിട്ടും അവർ അംഗീകരിക്കാത്തത് എന്തുകൊണ്ട്?

സൃഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു 
ഭീഷണിയാണോ?  ഒരിക്കലുമല്ല.

സൃഷ്ടികളെ നിരീക്ഷിക്കാനും അവയെക്കുറിച്ചു പഠിക്കാനും ബൈബിൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു. 
Eg. Isaiah 40:26  (Bible)

ദൈവത്തിന്റെ സൃഷ്ടികളെ നിരീക്ഷിച്ചു പഠിക്കുമ്പോൾ ദൈവത്തിന്റെ അസ്തിത്വം, ശക്തി, ജ്ഞാനം പോലുള്ള വ്യക്തിത്വ ഗുണങ്ങൾ, ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ഉദ്ദേശ്യം എന്നിവ
നമുക്ക് ഗ്രഹിക്കാൻ കഴിയും.  

കാര്യങ്ങളെക്കുറിച്ച നമ്മൾ ഊഹാപോഹം നടത്തേണ്ട ആവശ്യം വരില്ല. കൃത്യതയുള്ള വിവരങ്ങൾ തന്റെ വചനത്തിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നത് നമുക്ക് എത്രമാത്രം അനുഗ്രഹപ്രദമായിരുന്നുവെന്നു നാം മനസ്സിലാക്കും. 

ദൈവത്തിൽ അന്ധമായി വിശ്വസിക്കാൻ
ബൈബിൾ ആരോടും പറയുന്നില്ല. 

ദൈവം തന്നിരിക്കുന്ന കഴിവുകളും പ്രാപ്തികളും ന്യായബോധവും ഉപയോഗിച്ചു ബുദ്ധിശക്തിയുള്ള ആരാധന നടത്താൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു.
Romans 12.1,2 

വിസ്മയാവഹമായ രൂപരചന ബുദ്ധിശക്തിയുള്ള ഒരു രൂപരചയിതാവിൽ വിശ്വസിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. 

 ആ രൂപരചയിതാവ് ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവമാണ്. അവൻ സകലത്തിന്റെയും സ്രഷ്ടാവായ സത്യ ദൈവമാണ്. 

ശാസ്ത്രം ബൈബിളിന് എതിരല്ല.മറിച്ച്   ബൈബിളും ശാസ്ത്രത്തിനു എതിരല്ല.

 അതുകൊണ്ട് മുൻവിധി കൂടാതെ ബൈബിൾ വായിക്കാനും സ്രഷ്ടാവാം യഹോവയാം ദൈവത്തെ തിരിച്ചറിയാനും ആവശ്യമായ ബഹുമതി അവന് കൊടുക്കാനും പ്രോത്സാഹിപ്പിക്കുന്നു.

നിയമം ഉള്ളിടത്തു ഒരു നിയമനിർമ്മാതാവ് ഉണ്ടായിരിക്കണം എന്നത് ശാസ്ത്രീയ വസ്തുതയാണ്. പ്രപഞ്ചത്തിൽ നിയമം വെച്ചത് മനുഷ്യരല്ല, വലിയ നിയമദാതാവ് ആയ യഹോവയാം ദൈവമാണ്. 

 ആ നിയമങ്ങൾ പിഴവില്ലാത്തതും, മനുഷ്യന് പ്രയോജനപ്പെടുന്നതുമാണ്. 

പ്രപഞ്ചം ഉണ്ടായത് ആകസ്മിക പൊട്ടിത്തെറിയിലൂടെ ആയിരുന്നുവെങ്കിൽ പ്രപഞ്ചനിയമങ്ങൾക്കുള്ള ബഹുമതി നമ്മൾ ആർക്കു കൊടുക്കും? 

 പ്രപഞ്ച നിയമങ്ങൾ നമ്മുടെ ജീവൻ സംരക്ഷിക്കുന്നതുകൊണ്ട് സ്നേഹവാനായ ഒരു ദൈവത്തിന്റെ കരുതലാണ് പ്രപഞ്ച നിയമങ്ങളെന്നു നമുക്ക് അംഗീകരിക്കാതെ നിർവ്വാഹമില്ല.

ബൈബിൾ ലോകത്തിലെ സകല അന്ധവിശ്വാസങ്ങളെയും കുറ്റം വിധിക്കുന്നു
 എന്ന കാര്യം ഒരു പ്രാവശ്യമെങ്കിലും ബൈബിൾ വായിച്ചിട്ടുള്ളവർക്ക് അറിയാവുന്ന വസ്തുതയാണ്. 

നമ്മൾ കാണാത്ത കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയണമെങ്കിൽ അതിനെ ക്കുറിച്ചറിയാവുന്ന പ്രപഞ്ച സ്രഷ്ടാവിനോട് ചോദിക്കണം. അവന്റെ ജ്ഞാനത്താലും സർവ്വശക്തിയാലുമാണല്ലോ അവയൊക്കെ
ഉളവാക്കപ്പെട്ടത്. തന്റെ വചനമായ 
ബൈബിളിൽ അവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

നാം സുബോധത്തോടിരിക്കാനും സകലതും ശോധന ചെയ്തു നല്ലത് മുറുകെ പിടിക്കാനും ആണ് ബൈബിൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നത് എന്ന കാര്യവും മറന്നുപോകരുത്. 

അതുകൊണ്ട് പ്രപഞ്ചം ഉണ്ടായത് ഒരു ആകസ്മിക പൊട്ടിത്തെറിയിലൂടെയല്ല. ഇത് ശാസ്ത്രീയ തെളിവില്ലാത്ത കേവല വിശ്വാസം മാത്രമാണ്. 

 ആദ്യംതന്നെ, പൊട്ടിത്തെറിക്കാനുള്ള matter എങ്ങനെ ഉണ്ടായി എന്നു തെളിയിക്കണം. അങ്ങനെ സംഭവിച്ചുവെന്നു വിശ്വസിക്കുകയല്ലാതെ ശാസ്ത്രീയമായി തെളിയിക്കാനാവില്ല. കാരണം കോടിക്കണക്കിനു വർഷം മുമ്പ് എവിടെയാണ് ആദ്യത്തെ matter ഉണ്ടായത് എന്നു പറയാൻ ബുദ്ധിശക്തിയുള്ള ആരും ഉണ്ടായിരുന്നില്ല.

 മറിച്ചു, ജീവനുള്ള ആദികാരണമായ സ്രഷ്ടാവും, സർവ്വശക്തനായ യഹോവയാം ദൈവം രൂപകല്പന ചെയ്തു നിർമ്മിച്ചതാണ് ഈ പ്രപഞ്ചം. 

ഈ വിധത്തിൽ, ബൈബിളിന്റെ ആരംഭ വാക്കുകൾക്ക് ശാസ്ത്രീയമായ ഒരു അടിത്തറ കൂടി ലഭിച്ചിരിക്കുന്നു എന്നറിയുന്നത് സന്തോഷകരമായ ഒരു സംഗതിയാണ്. 

പ്രപഞ്ചം ദൈവസൃഷ്ടിയാണ്.  കാരണം ബൈബിളിന് 3500 വർഷത്തെ പഴക്കമുണ്ടല്ലോ. പല വസ്തുതകളും ശാസ്ത്രീയമായി തെളിയിച്ചത് 19, 20, 21 നൂറ്റാണ്ടുകളിൽ മാത്രം ആയിരുന്നല്ലോ. അതുകൊണ്ട് സൃഷ്ടാവിൽ വിശ്വസിക്കുന്നത് ശാസ്ത്രത്തിനു ഒരു ഭീഷണിയല്ല. 

വാസ്തവത്തിൽ ബൈബിൾ മനുഷ്യർക്ക് പ്രത്യേകിച്ച് ശാസ്ത്രജ്ഞന്മാർക്ക് ഒരു വഴികാട്ടിയും മുതൽക്കൂട്ടുമാണ്. ഇത് തിരിച്ചറിയുന്നതാണ്  ജ്ഞാനമാർഗം. 

For more details:
https://kcv-37.blogspot.com  
Email: kcv1914@gmail.com 






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.