ഒരു സ്രഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു ഭീഷണിയാണോ?
ഒരു സ്രഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു ഭീഷണിയാണോ? ആരംഭത്തിൽ "ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്ന പ്രാരംഭ വാക്കുകൾ പറഞ്ഞുകൊണ്ട് ബൈബിളിന്റെ എഴുത്തു തുടങ്ങുന്നു. ഈ വാക്കുകൾ വിശ്വാസത്തിന്റെയും ഉറച്ച ബോധ്യത്തിന്റെയും തെളിവാണ് എന്നു പറയാൻ കഴിയും. കാരണം ദൈവം അദൃശ്യനും സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ ദൃശ്യവുമാണ്. പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്നു ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങ ളിലൂടെ തെളിയിച്ചിരിക്കുന്നു. വിസ്മയാവഹമായ രൂപരചന സൃഷ്ടികളിൽ കാണുന്നുണ്ടെന്നു അവർ തറപ്പിച്ചുപറയുന്നു. എന്നാൽ അതിന്റെ രൂപ രചയിതാവിനെപ്പറ്റി അവർ മൗനം പാലിക്കുന്നു. ഒരു ബുദ്ധിശക്തിയും ക്രമവും സൗന്ദര്യവും സൃഷ്ടികളിൽ കാണപ്പെടുന്നു. പ്രപഞ്ചത്തിൽ നിശ്ചിതമായ നിയമങ്ങൾ അവർ കാണുന്നു. എന്നിട്ടും അവർ ബുദ്ധിശക്തിയുള്ള രൂപരചയിതാവിനെ നിരാകരിക്കുന്നത് എന്തുകൊണ്ട്? സൃഷ്ടികളുടെ പിമ്പിലുള്ള രൂപരചയിതാവ് ദൈവം ആണെന്ന് ബൈബിൾ പറഞ്ഞിട്ടും അവർ അംഗീകരിക്കാത്തത് എന്തുകൊണ്ട്? സൃഷ്ടാവിലുള്ള വിശ്വാസം ശാസ്ത്രത്തിനു ഭീഷണിയാണോ? ഒരിക്കലുമല്ല. സൃഷ്ടികളെ നിരീക്ഷിക്കാനും അവയെക്കുറിച്ചു പഠിക്കാനും ബൈബിൾ മ...