ആദി കാരണം ആരാണ്?
ആദികാരണം ആരാണ്?

"ഒരു കാരണമില്ലാതെ ഒരു കാര്യമില്ല." എന്ന പ്രസ്താവന നിങ്ങൾ കേട്ടിരിക്കുമല്ലോ. അത് ശാസ്ത്രീയവുമാണ്.
എന്തെങ്കിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ
അതിനൊരു സ്രഷ്ടാവ് വേണം.
മനോഹരമായ സൂര്യസ്തമയത്തിന്റെ ഒരു ചിത്രം കാണുമ്പോൾ അത് വരച്ചത് ആരാണെന്നു ബുദ്ധിയുള്ള മനുഷ്യൻ
ചോദിക്കും. അയാളെ പ്രശംസിക്കും. എന്നാൽ ആ ചിത്രം മറ്റൊരു original സൂര്യസ്തമയത്തിന്റെ കോപ്പി മാത്രമാണ്.
Original ചിത്രത്തിന് കൊടുക്കാത്ത മഹത്വം
കോപ്പിക്ക് കിട്ടുന്നു. അതു എത്ര വിരോധാഭാസമാണ്.
ഒറിജിനലിന്റെ രചയിതാവ് സ്രഷ്ടാവായ യഹോവയാം ദൈവമാണെന്ന് ബൈബിൾ പറയുന്നു.
നിങ്ങൾ എന്നെങ്കിലും ഒരു സൂര്യാസ്തമയം
കണ്ടിട്ട് അത് യഹോവയുടെ കൈവേല
യാണ്, എത്ര മനോഹരം, എത്ര ആസ്വാദ്യകരം, ഞാൻ നിന്നെ നമിക്കുന്നു എന്നു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
അങ്ങനെയെങ്കിൽ മനുഷ്യന്റെ ഉത്ഭവത്തിന്
മുൻപ് തന്നെ ഈ original സൃഷ്ടികൾ നിലവിലുണ്ടായിരുന്നു എന്നു നാം മനസിലാക്കുന്നു. ആ സൃഷ്ടികളെ അടുത്തു
പരിശോധിക്കുമ്പോൾ അതിന്റെ സ്രഷ്ടാ വിന്റെ മഹത്വം തിരിച്ചറിയാൻ നമുക്ക് കഴിയും.
സങ്കടകരമെന്നു പറയട്ടെ, ലോകം അക്കാര്യം അവഗണിക്കുകയും എല്ലാ നേട്ടങ്ങൾക്കു
മുള്ള ബഹുമതി മനുഷ്യൻ സ്വയം എടുക്കാൻ നോക്കുകയും ചെയ്യുന്നു.
എന്തെങ്കിലും ഉണ്ടാക്കാൻ Raw materials ആവശ്യമാണ്. മനുഷ്യർ ഉണ്ടാക്കുന്ന വസ്തുക്കളുടെ raw materials, design, laws
എവിടെനിന്നാണ് അവന് ലഭിച്ചത്.
ഈ കാണുന്നതൊക്കെ അവന്റെ സ്വന്തം ഉത്പന്നമല്ല. ദൈവത്തിന്റെ സ്വന്തമാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളുടെയും ഒരു ആദികാരണം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ബുദ്ധിശക്തിയുള്ള മനുഷ്യൻ തിരിച്ചറിയുന്നുണ്ട്.
ആ "ആദികാരണം" ദൈവമാണെന്ന് അനേകർ കരുതുന്നു. അതാണ് ദൈവത്തെക്കുറിച്ചുള്ള സത്യമെന്നു മതവിശ്വാസികൾ മാത്രമല്ല,
യുക്തിവാദികളും പരിണാമവാദികളും വരെ സമ്മതിക്കുന്നുണ്ട്.
Eg: 1. യുക്തിവാദിയും തത്വജ്ഞാനിയുമാ
യിരുന്ന ഫ്രഞ്ച് Scientist വോൾടേയർ ഇങ്ങനെ പറഞ്ഞതായി report ചെയ്യുന്നു:
"ദൈവം സ്ഥിതി ചെയ്യുന്നില്ലെങ്കിൽ അവനെ കണ്ടുപിടിക്കേണ്ടത് ആവശ്യമായിരിക്കും"
വളരെ ബുദ്ധിമാനായ voltaire അത്തരം ഒരു
പ്രസ്താവന നടത്തിയത് എന്തുകൊണ്ട് ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരു "ആദികാരണത്തെ" അവഗണിച്ചു
കളയാൻ തക്കവണ്ണം കുന്നുകൂടുന്ന തെളി
വുകൾ അദ്ദേഹത്തെ സമ്മതിക്കുന്നില്ല എന്നതല്ലേ വാസ്തവം?
Eg: 2. പരിണാമ സിദ്ധാന്തം പഠിപ്പിച്ച
Charles Darwin ന്റെ പ്രസ്താവന നോക്കൂ!
"ഒരു ആദികാരണത്തിലേക്ക് നോക്കാൻ ഞാൻ നിർബന്ധിതനായിത്തീരുന്നു. എന്തുകൊണ്ട്? പിമ്പോട്ടും ഭാവിയിലേക്ക് വളരെ ദൂരത്തിലേക്ക് നോക്കാനുള്ള മനുഷ്യന്റെ പ്രാപ്തി യാദൃച്ചികതയുടെ
ഫലമാണെന്ന് പറയുക അസാധ്യമാണ്."
ഡാർവിന്റെ ഈ പ്രസ്താവനയെക്കുറിച്ച്
ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്താണ്
തോന്നുന്നത്?
ഒരു വലിയ "ആദികാരണം," ദൈവം സ്ഥിതിചെയ്യുന്നുണ്ട് എന്ന ശരിയായ
നിഗമനത്തിൽ എത്തുന്നതാണ് യുക്തി.
അപ്പോൾ വാസ്തവമായും, ആദികാരണം
ഒരേയൊരു ദൈവത്തിന്റെ അസ്തിത്വ
ത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
അത് നിഷേധിക്കാൻ ബുദ്ധിമാനായ ഒരു മനുഷ്യനും കഴിയില്ല.
ഇനി, മനുഷ്യൻ അതു അംഗീകരിച്ചില്ലെങ്കിലും ദൈവത്തിന് മഹത്വം കുറഞ്ഞുപോകുന്നില്ല. കാരണം യഥാർത്ഥ സ്രഷ്ടാവായ സത്യദൈവത്തെ മനുഷ്യന്റെ
ഊഹാപോഹങ്ങളിലൂടെ മെനഞ്ഞെടുത്ത
തല്ല.
ബൈബിൾ ആദികാരണത്തെ
"ഏക സത്യദൈവം" എന്നു വിളിക്കുന്നു.
ദൈവത്തിന്റെ വ്യക്തിപരമായ പേർ "യഹോവ" എന്നാണ്. യഹോവയാണ്
ആദികാരണം.
https://kcv-37.blogspot.com
e-mail: kcv1914@gmail.com
Next article.
Comments
Post a Comment