Posts

Showing posts with the label #Jehovah

ആദി കാരണം ആരാണ്?

Image
   ആദികാരണം ആരാണ്? "ഒരു കാരണമില്ലാതെ ഒരു കാര്യമില്ല." എന്ന പ്രസ്താവന നിങ്ങൾ കേട്ടിരിക്കുമല്ലോ. അത് ശാസ്ത്രീയവുമാണ്. എന്തെങ്കിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനൊരു സ്രഷ്ടാവ് വേണം.  മനോഹരമായ സൂര്യസ്തമയത്തിന്റെ ഒരു ചിത്രം കാണുമ്പോൾ അത് വരച്ചത് ആരാണെന്നു ബുദ്ധിയുള്ള മനുഷ്യൻ ചോദിക്കും. അയാളെ പ്രശംസിക്കും. എന്നാൽ ആ ചിത്രം മറ്റൊരു original സൂര്യസ്തമയത്തിന്റെ കോപ്പി മാത്രമാണ്.  Original ചിത്രത്തിന് കൊടുക്കാത്ത മഹത്വം കോപ്പിക്ക് കിട്ടുന്നു. അതു എത്ര വിരോധാഭാസമാണ്.  ഒറിജിനലിന്റെ രചയിതാവ് സ്രഷ്ടാവായ യഹോവയാം ദൈവമാണെന്ന് ബൈബിൾ പറയുന്നു.  നിങ്ങൾ എന്നെങ്കിലും ഒരു സൂര്യാസ്തമയം കണ്ടിട്ട് അത് യഹോവയുടെ കൈവേല യാണ്, എത്ര മനോഹരം, എത്ര ആസ്വാദ്യകരം, ഞാൻ നിന്നെ നമിക്കുന്നു എന്നു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കിൽ മനുഷ്യന്റെ ഉത്ഭവത്തിന് മുൻപ് തന്നെ ഈ original സൃഷ്ടികൾ നിലവിലുണ്ടായിരുന്നു എന്നു നാം മനസിലാക്കുന്നു. ആ സൃഷ്ടികളെ അടുത്തു പരിശോധിക്കുമ്പോൾ അതിന്റെ സ്രഷ്ടാ വിന്റെ മഹത്വം തിരിച്ചറിയാൻ നമുക്ക് കഴിയും.  സങ്കടകരമെന്നു പറയട്ടെ, ലോകം അക്കാര്യം അവ...