ARE YOU INTERESTED IN A HEAVENLY CONVERSATION

ഒരു സ്വർഗീയ സംഭാഷണം:

യഹോവയും തന്റെ ഏകജാതമകനായ വചനവും തമ്മിലുള്ള ഒരു സംഭാഷണം കേൾക്കാൻ നിങ്ങൾക്ക്‌ താല്പര്യമുണ്ടോ?

ഇത് രഹസ്യ ചർച്ചയൊന്നും അല്ല. മനുഷ്യരായ നമോരോരുത്തരും ഉൾപ്പെടുന്ന ഒരു പ്രധാനപ്പെട്ട ചർച്ചയാണ്. അതുകൊണ്ട് നമുക്കും അതു എന്താണെന്നു അറിയാൻ താല്പര്യമുണ്ട്.     

സ്വർഗ്ഗത്തിലെ കോടിക്കണക്കിനു ദൂതന്മാർക്ക് ദൈവത്തെ കാണാനും പറയുന്നത് കേൾക്കാനും കഴിയുമായിരുന്നു.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന, അവന്റെ ആജ്ഞകൾ അനുസരിക്കുന്നവരാണ് ദൂതന്മാർ. പ്രപഞ്ചത്തിൽ യഹോവയുടെ ഉദ്ദേശങ്ങൾ നടപ്പിലാക്കാനും സന്ദേശങ്ങൾ കൈമാറാനും അവരെ ഉപയോഗിക്കുന്നു. അവർ നിയോഗങ്ങൾ സ്വീകരിക്കുകയും സന്തോഷത്തോടെ അത് പൂർത്തീകരിക്കു
കയും ചെയ്യും. അവരുടെ വേലയുടെ പുരോഗതി യഹോവയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, മനുഷ്യരായ നമുക്ക് അത് എന്തായിരുന്നെന്നു എങ്ങനെ അറിയാൻ കഴിയുമായിരുന്നു? 

അന്ന് ഭൂമിയിൽ മനുഷ്യരെ സൃഷ്ടിച്ചിട്ടില്ലായിരുന്നു. യഹോവ ബൈബിൾ എഴുത്തുകാരെ അത് അറിയിക്കുകയും അവർ വിശ്വസ്ഥതയോടെ രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്വർഗത്തിൽ നടന്ന സംഭാഷണം നമുക്കും അറിയാൻ കഴിഞ്ഞു. 

Genesis 1: 26,27 (ബൈബിളിൽനിന്ന് വായിക്കാം)

 ഇനി, ഈ വാക്യത്തിന്റെ സന്ദർഭം നോക്കാം.

ഭൂമിയെക്കുറിച്ചുള്ള ദൈവൊദ്ദേശം സാക്ഷാൽക്കരിക്കപ്പെടുന്നതിനുവേണ്ടി
പാഴും ശൂന്യവുമായി കിടന്നിരുന്ന ഭൂമി 
6 സൃഷ്ടിദിവസങ്ങൾക്കൊണ്ട് ദൈവം മനോഹരവും ഫലഭൂയിഷ്ടവുമായ സ്ഥല മാക്കി മാറ്റുന്നു.ഭൂമിയിൽ ജീവൻ സൃഷ്ടിച്ചു അത് നിലനിൽക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നു. 

ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ ജലം, ചൂടും വെളിച്ചവും, നല്ല കാലാവസ്ഥ, പ്രാണവായു, മറ്റു വാതകങ്ങൾ, രാസ വസ്തുക്കൾ, മൂലകങ്ങൾ എന്നിവ സൃഷ്ടിക്കുന്നു. 

ജീവികൾക്ക് ആഹാരം പ്രദാനം ചെയ്യുന്ന ചെടികളും, സസ്യങ്ങളും, ഫലങ്ങളും മുളച്ചുവരാൻ ദൈവം ഇടയാക്കി.

ഭൂമിയിൽനിന്നു സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണത്തക്കവണ്ണം വേണ്ട ക്രമീകരണങ്ങൾ ചെയ്തു.




വെള്ളത്തിൽ ജീവിക്കുന്ന കടൽ ജന്തുക്ക ളെയും, മത്സ്യങ്ങളെയും, ആകാശത്തു പറക്കാൻ പറവകളെയും ഉണ്ടാക്കി.



കരയിൽ ജീവിക്കുന്ന വന്യ മൃഗങ്ങൾ, വളർത്തു മൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയെ ദൈവം സൃഷ്ടിച്ചു.


അങ്ങനെ 5 സൃഷ്ടിദിവസങ്ങൾ കഴിഞ്ഞു.
ആറാം സൃഷ്ടിദിവസമാണ് സ്വർഗത്തിൽ സംഭാഷണം നടക്കുന്നത്.

ദൈവം പറഞ്ഞു: "നമുക്ക് നമ്മുടെ ഛായയിൽ നമ്മുടെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കാം. അവർ കടലിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പറവജാതികളുടെ മേലും ആധിപത്യം നടത്തട്ടെ. വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളും മുഴുഭൂമിയും അവർക്ക് കീഴടങ്ങിയിരിക്കട്ടെ."

വചനം പറഞ്ഞു: "പിതാവേ, അങ്ങേക്ക് ഒന്നും അസാധ്യമല്ലല്ലോ."

ദൈവം: "മനുഷ്യർ എല്ലാത്തരം മൃഗങ്ങളിൽ നിന്നും വ്യത്യസ്തരായിരിക്കണം. അവർക്ക് നമ്മെപ്പോലെ സ്വതന്ത്ര ഇച്ഛാശക്തിയും മനഃസാക്ഷിയും സംസാരപ്രാപ്തിയും ഉണ്ടായിരിക്കണം. മൃഗങ്ങൾക്കില്ലാത്ത ബുദ്ധിശക്തിയും വിവേകവും ചിന്താപ്രാപ്തിയും അവരിൽ ഉൾനടണം.

 മൃഗങ്ങളെപ്പോലെ ഒരു കാലഘട്ടം കഴിയുമ്പോൾ അവർ മരിക്കേണ്ട ആവ ശ്യമില്ല. മനുഷ്യർ നമ്മുടെ ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കണം.

സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ എന്നെ അറിഞ്ഞു ആരാധിക്കാനും, എന്റെ കല്പനകൾ അനുസരിക്കാനും എന്നെ സ്നേഹിക്കാനും അവർ എന്നേക്കും ഭൂമിയിൽ ജീവിതം ആസ്വദിക്കണമെന്നാണ് എന്റെ ആഗ്രഹം."

വചനം: "അപ്പോൾ മനുഷ്യർ മൃഗങ്ങളെക്കാൾ ശ്രേഷ്ഠരായിരിക്കുമല്ലോ. അവരെ കാണാൻ എനിക്കും ആഗ്രഹമുണ്ട്.

ദൈവം: "എന്റെ അടുക്കൽ നീ ഒരു ജ്ഞാനിയായ വിദഗ്ധ ശില്പിയായിരിക്കും."

വചനം: "പിതാവേ, എനിക്കതിൽ സന്തോഷമേ ഉള്ളു. "

ദൈവം മനുഷ്യന്റെ ബ്ലൂപ്രിന്റ് വചനത്തെ കേൾപ്പിക്കുന്നു. 

"മനുഷ്യന്റെ ശരീരഘടനയിൽ ഒരു സമൂലമാറ്റം ആവശ്യമാണ്. മൃഗങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ശരീരം ആവശ്യമാണ്.

അതുകൊണ്ട് മത്സ്യങ്ങൾക്കുള്ളതുപോലെ ചെതുമ്പലുകൾ വേണ്ട. പക്ഷികളെപ്പോലെ ചിറകും തൂവലുകളും വേണ്ട. മൃഗങ്ങളെപ്പോലെ കൂർത്ത നഖങ്ങളും, വാലും, കട്ടിയായ തൊലിയും, നീണ്ട രോമങ്ങളും വേണ്ട. മനുഷ്യന്റെ ശരീരം ശോഭയുള്ളതായിരിക്കണം. 


അവൻ ശാരീരികമായും, മാനസികമായും, വൈകാരികമായും, ആത്മീയമായും പൂർണ്ണതയുള്ളവൻ ആയിരിക്കണം.    ഒരു ന്യൂനതയും ഉണ്ടായിരിക്കരുത്. 

നിലത്തെ പൊടി കൊണ്ട് നിർമ്മിക്കപ്പെട്ട മറ്റു ജീവജാലങ്ങളിൽ നിന്നെല്ലാം വളരെ ഉയർന്ന ഉത്കൃഷ്ടസൃഷ്ടി ആയിരിക്കണം. മറ്റു ജീവജാലങ്ങളെ വരുതിയിലാക്കി അവയെ കീഴടക്കാൻ കഴിയണമെങ്കിൽ മനുഷ്യൻ രണ്ടു കാലിൽ നിവർന്നു നിൽക്കാൻ കെല്പുള്ള ഒരു ശരീരപ്രകൃതി അനിവാര്യമാണ്."

അതിനുശേഷം എന്തു സംഭവിച്ചുവെന്നു Genesis 2:7 ൽ വിവരിക്കുന്നു.

"ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിലേക്ക് ജീവശ്വാസം ഊതി. മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു."

ആയതിനാൽ സ്വർഗീയ സംഭാഷണം ദൈവത്തിന്റെ ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യന്റെ സൃഷ്ടിപ്പിനോട് ബന്ധപ്പെട്ടായിരുന്നു എന്നു മനസിലാക്കാം.

നമ്മെ സൃഷ്ടിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹവും, സ്നേഹവും, നമ്മെക്കുറിച്ചുള്ള ഉദ്ദേശ്യവും, നമുക്കുവേണ്ടി ചെയ്ത കരുതലുകളും കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്? 

നമ്മുടെ നന്ദിയും, വിലമതിപ്പും, സ്നേഹവും പ്രകടിപ്പിക്കാൻ തോന്നുന്നില്ലേ? അതാണ് വേണ്ടത്. നമ്മെ ഉണ്ടാക്കിയ യഹോവയെ സത്യദൈവമായി ആരാധിക്കുക. 

For more details:
https://kcv-37.blogspot.com
Email: kcv1914@gmail.com 



Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.