ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.
ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.
കേരളത്തിൽ നാട്ടുരാജാക്കന്മാരുടെ ഭരണകാലത്തു നടന്ന ഒരു ചതുരംഗ കളിയെക്കുറിച്ചാണ് ഇന്നത്തെ ബ്ലോഗ് എഴുതുന്നത്.
രാജാക്കന്മാരുടെ പ്രധാന ഹോബി ആയി
രുന്നു ചതുരംഗകളി. ചിലർ അതി സമർഥന്മാരും ആയിരുന്നു. "ചതുരംഗ കളിയിലെ കളികൾ" നന്നായി അറിയാവുന്നവരാണ് നാട്ടുരാജാക്കന്മാർ. അവരുടെ ഉദ്ദേശ്യം കളിയിൽ അയൽ
രാജാവിനെ തോൽപിച്ചു അവരുടെ രാജ്യം കയ്യടക്കുക എന്നുള്ളതായിരുന്നു.
അതിനുവേണ്ടി അയൽ രാജാവിന്റെ
കൊട്ടാരം സന്ദർശിക്കുക പതിവായിരുന്നു.
ഒരു ദിവസം തിരുവിതാംകൂർ രാജാവ് കൊച്ചി രാജാവിന്റെ കൊട്ടാരത്തിൽ ചതുരംഗം
കളിക്കാൻ പരിവാരങ്ങളുമായി വന്നു.
കൊച്ചി രാജാവ് അവർക്കു വിരുന്നൊരുക്കി.
രാജാക്കന്മാർ രണ്ടുപേരും ചതുരംഗം
കളിക്കാൻ ഉപവിഷ്ഠരായി.
ഒരു സമയംകൊല്ലി കളിയാണ് "ചതുരംഗ
കളി" യെന്നു എല്ലാവർക്കും അറിയാമല്ലോ.
സമയം കടന്നു പൊയ്ക്കൊണ്ടിയിരുന്നു.
ഉച്ചയൂണിന് സമയമായി.
തമ്പുരാട്ടി രാജാവിനെ ഊണ് കഴിക്കാൻ
ക്ഷണിച്ചു.
കൊച്ചി രാജാവ് പറഞ്ഞു: "എന്താടോ! ഊണ് കഴിച്ചാലോ." സമയം 12.30 ആയിരിക്കുന്നു."
തിരുവിതാംകൂർ രാജാവ് : "ശരി, അങ്ങനെ
തന്നെ ആകട്ടെ!"
കളി പാതി വെച്ചു നിർത്തി. ഒരു അംഗരക്ഷ
കനെ വിളിച്ചു ഒരു വാർപ്പ് എടുത്തു ചതുരംഗ
ബോർഡ് മൂടി വെക്കാൻ ആവശ്യപ്പെട്ടു.
അയാൾ അങ്ങനെ ചെയ്തു.
രാജാക്കന്മാർ രണ്ടുപേരും ഊണ് കഴിക്കാൻ പോയി.
ഇനിയാണ് "ചതുരംഗകളിയിലെ കളികൾ "
നമ്മൾ കാണാൻ പോകുന്നത്.
കൊച്ചി രാജാവിന്റെ തമ്പുരാട്ടി വന്ന്
കളിയുടെ പുരോഗതി കാണാൻ വാർപ്പ്
എടുത്തു പൊക്കിനോക്കി.
തമ്പുരാട്ടിക്ക് അപകടം മനസ്സിലായി. കൊച്ചി
രാജാവ് തോൽക്കുമെന്ന് ഉറപ്പായി.
ഒട്ടും സമയം കളയാതെ രാജ്ഞ്ഞി രാജാവിന്റെ അടുത്തെത്തി. ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: "ആനയ്ക്ക് ആൾ
വന്നിട്ടുണ്ട്."
തമ്പുരാട്ടി തിരിച്ചു പോരുകയും ചെയ്തു.
കൊച്ചി രാജാവിന് കാര്യം മനസ്സിലായി.
"ശരി. കൊണ്ടുപൊക്കോളാൻ പറഞ്ഞേക്കൂ."
ഊണ് കഴിഞ്ഞു വീണ്ടും കളി തുടങ്ങി.
തിരുവിതാംകൂർ രാജാവ് വളരെ സന്തോഷത്തിലാണ്. താൻ ജയിക്കുമെന്ന്
നല്ല ഉറപ്പുണ്ടായിരുന്നു. രാജ്യത്തിന്റെ പകുതി
ജയിക്കുന്ന ആൾക്ക് കൊടുക്കാമെന്നാണ്
പന്തയം വെച്ചിരുന്നത്. താൻ വിജയശ്രീലാ ളിതനായിട്ടായിരിക്കും തിരിച്ചു പോകുന്ന
തെന്നു ദിവാസ്വപ്നം കാണുകയായിരുന്നു.
എന്നാൽ കൊച്ചി രാജാവാകട്ടെ തന്റെ ഭാര്യയുടെ മുന്നറിയിപ്പിനെക്കുറിച്ച് ചിന്തിച്ചു.
അവൾ എത്ര വിവേകമുള്ളവളാണെന്നു
മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. ഇനി തന്റെ ഊഴമാണ്. ജയിക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. അല്ലാത്തപക്ഷം രാജ്യം നഷ്ടപ്പെടും. പ്രജകളുടെ മുൻപിൽ അപമാനിതനാകും.
കൊച്ചി രാജാവ് ശ്രദ്ധയോടെ കരുക്കൾ നീക്കി. ആളെ തട്ടി നീക്കി കളിയിൽ വിജയിക്കുകയും ചെയ്തു.
അങ്ങനെ തിരുവിതാംകൂർ രാജാവ് കളിയിൽ
തോറ്റു തൊപ്പിയിട്ടു. അദ്ദേഹത്തിന്റെ മോഹ
ങ്ങൾ നടക്കാതെ വന്നതിലുള്ള നിരാശ മുഖത്ത് കാണാമായിരുന്നു.
കളിയിലെ അപകടങ്ങൾ മനസ്സിലാക്കാൻ
നമുക്ക് വിവേകം വേണമെന്ന് സാരം.
ഭാര്യമാർ വിവേകമുള്ളവരാണെങ്കിൽ
ഭർത്താവിനും കുടുംബത്തിനും മാത്രമല്ല,
രാജ്യത്തിനു തന്നെ ബഹുമതി കിട്ടും.
അവർ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ
അറിഞ്ഞിരിക്കണം. ആപത്തുകൾ മുൻകൂട്ടി
കണ്ടു തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാകണം.
അങ്ങനെയുള്ളവർ ജീവിതത്തിൽ വിജയി
യ്ക്കുകയും ചെയ്യും.
#chessboard #chessplay #Kingofkochi #kingoftravancore #wisdom #discernment #recreation
https://kcv-37.blogspot.com
#simpletruth #cheriyanvarghese
Comments
Post a Comment