WHAT IS THE MEANING OF CHRISTIAN BAPTISAM?
ക്രിസ്ത്യാനികൾ ആയിത്തീരുന്നവർ വെള്ളത്തിൽ സ്നാനം ഏൽക്കുന്നതിന്റെ പ്രസക്തി എന്താണ്? ക്രിസ്ത്യാനികൾ സ്നാനം ഏൽക്കുന്ന തിന്റെ അർത്ഥം എന്താണ്? അനേകർ വിചാരിക്കുന്നത്, മറ്റൊരു മതം മാറി വന്നവരെ ക്രിസ്തീയ മതത്തിൽ അംഗത്വം കൊടുക്കുന്നതിനുള്ള ഒരു മാർഗം ആയിട്ടാണ്. മറ്റു ചിലർ കരുതുന്നത്, തങ്ങളുടെ പാപം മോചിപ്പിക്കുന്നതിനുള്ള ഒരു വഴി ആയിട്ടാണ്. വേറെ ചിലർ ഒരു നല്ല മനുഷ്യനായി ജീവിച്ച് മറ്റുള്ളവർക്ക് നന്മ ചെയ്ത് ക്രൂരമായ മരണത്തിനു വിധേയനാകേണ്ടിവന്ന ഒരു വ്യക്തിയോടുള്ള ബഹുമാനത്തെ പ്രതിയാണ്. വെള്ളത്തിൽ പൂർണ്ണമായി നിമഞ്ജനം ചെയ്യുന്നു വാസ്തവത്തിൽ, സ്‌നാനത്തേക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്നു നാം മനസ്സിലാക്കണ്ടേ ആവശ്യമുണ്ട്. വെറുമൊരു കുളിയല്ല സ്നാനം. 1 Peter 3:21 പറയുംപോലെ, സ്നാനം ശരീരത്തിലെ അഴുക്കു നീക്കുന്ന കുളിയല്ല. മറിച്ച്, ഒരു ശുദ്ധ മനഃസാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയാണ്. എന്നുവെച്ചാൽ, സ്നാനത്തിലൂടെ പാപമോചനം കിട്...