ദൈവം സ്ഥിതി ചെയ്യുന്നുണ്ട്.

ദൈവം സ്ഥിതിചെയ്യുന്നുണ്ട്

ആധുനിക മനുഷ്യൻ "ദൈവമില്ല" എന്നും ദൈവ വിശ്വാസം മനുഷ്യന്റെ സങ്കൽപം മാത്രമാണെന്നും അവകാശപ്പെടുന്നു.  

പ്രകൃതിയോടും ദുഷ്ടമൃഗങ്ങളോടും പ്രതികൂലകാലാവസ്ഥയോടും മല്ലിട്ടും പോരാടിയും കഷ്ടപ്പെട്ട് ജീവിച്ച മനുഷ്യന്റെ ഒടുവിലത്തെ ആശാകേന്ദ്രം അല്ലെങ്കിൽ അവന്റെ ആശ്വാസമാണ് "ദൈവസങ്കൽപം" എന്ന് പറയപ്പെടുന്നു.

എന്നാൽ അതു സത്യമല്ല. ദൈവം ഒരു സങ്കല്പമല്ല. ദൈവം സ്ഥിതിചെയ്യുന്നുണ്ട്.

അതിന്റെ കാരണം ആദ്യമനുഷ്യനെപ്പറ്റിയും, അവന്റെ വിശ്വാസങ്ങളെപ്പറ്റിയും ആധുനികമനുഷ്യൻ അജ്ഞതയിലാണ്. 
അവർക്ക് വേണ്ടത്ര തെളിവ് കിട്ടാത്തതു കൊണ്ട് സത്യം എന്ത് എന്നറിയാതെ ഇന്നത്തെ മനുഷ്യർ വെറുതെ ഊഹാപോഹ ങ്ങൾ നിരത്തുന്നു. 

പണ്ട് അങ്ങനെയായിരിക്കാം ഇങ്ങനെ ആയിരിക്കാം എന്നൊക്കെ അവർ ഊഹിക്കുന്നു. അത്തരം സങ്കൽപ്പങ്ങൾ അവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 

ദൃഷ്ടാന്തമായി, നമ്മുടെ കാലത്തും ദൈവ
വിശ്വാസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. 

ഏതെങ്കിലും ഒരു മതം അനുഷ്ഠിക്കുന്നവർ പോലും തങ്ങൾ വിശ്വസിക്കുന്നതിന്റെ സത്യാവസ്ഥയെ ക്കുറിച്ച് ജീവിതത്തിൽ ഒരിക്കൽപോലും ചിന്തിക്കാത്തവരാണ്. 

ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്ന്
ലഭിച്ചത് സത്യവും, ശരിയായ പാരമ്പര്യവും ആയി കണക്കാക്കുകയും ഒരു ചോദ്യം
ചെയ്യലും കൂടാതെ അംഗീകരിക്കുകയും
വിശ്വസിക്കുകയും ചെയ്യുന്നു എന്നുള്ളതല്ലേ യാഥാർഥ്യം? 

ലോകത്തിൽ അനേകം മതങ്ങളും വ്യത്യസ്ത ആരാധന രീതികൾ കണ്ടിട്ടും എന്തുകൊണ്ടാണ് ആളുകൾ ഒരു പരിശോധന നടത്തുന്നതിൽ നിന്നും അകന്നുനിൽക്കുന്നത്? 

മത സത്യങ്ങൾ പരിശോധിക്കുന്നതിൽ നിന്നും ആളുകളെ അകറ്റി കളയുന്ന രണ്ട് കാര്യങ്ങൾ നമുക്ക് നോക്കാം.

 ഒന്നാമത്തേത്, ജീവിതത്തിലെ തിരക്ക്
കാരണം സമയം മാറ്റിവെക്കാൻ കഴിയുന്നില്ല.

അല്പസമയം പരിശോധിക്കാം എന്ന് തീരുമാനിച്ചു കഴിഞ്ഞാലും മനുഷ്യന് അതിനു
കഴിയുന്നില്ല. അവന്റെ ചുറ്റുപാടുകൾ അതിൽ നിന്നും അവനെ തടയുന്നു. 

TV, Mobile phone, sports, music, സിനിമ എന്നിവ കൂട്ടുകാർക്കൊപ്പം അത്തരം സമയം വിനിയോഗിക്കാനുള്ള സമ്മർദ്ദം നേരിടുന്നു. ജോലിയും ഉല്ലാസങ്ങളും യാത്രകളും മനുഷ്യന്റെ തിരക്ക് വർധിപ്പിക്കുന്നു.

 ദൈവകാര്യം പിന്നീട്  ആകട്ടെ എന്ന്   കരുതുന്നു. എന്തായാലും ആ സമയം കളഞ്ഞുകുളിച്ചു എന്നു പറയാം.   പിന്നെ പണം പോലെ സൂഷിച്ചുവെയ്ക്കാൻ
കഴിയുന്ന ഒന്നല്ലല്ലോ സമയം. 

ഈ വിധത്തിൽ മനുഷ്യൻ ദൈവ വിശ്വാസത്തിനും ആരാധനക്കും വലിയ പ്രാധാന്യം കൊടുക്കുന്നില്ല.

രണ്ടാമത്തെ കാരണം, മനുഷ്യരുടെ തത്വ ജ്ഞാനവും പരിണാമം പോലുള്ള അശാസ്ത്രീയ പഠിപ്പിക്കലുകളുമാണ്.  

Darwin ഇങ്ങനെ എഴുതി:  
 "കണ്ണ്.. പരിണാമത്താൽ ഉണ്ടായതായിരിക്കാമെന്നു കരുതുന്നത്.. അങ്ങേയറ്റം ബുദ്ധിശൂന്യനായി തോന്നുന്നു എന്ന് ഞാൻ തുറന്നു സമ്മതിക്കുന്നു."  

അദ്ദേഹത്തിന്റെ കാലശേഷം പഠനങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്?

Cosmologist Robert Jastrow പറയുന്നു:

 "കണ്ണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കു ന്നതായി കാണുന്നു. യാതൊരു ദൂരദർശിനി രൂപകല്പന വിദഗ്ധനും അതിനേക്കാൾ മെച്ചമായി ചെയ്യാൻ കഴിയുമായിരുന്നില്ല." 

New Scientist മാസിക പറയുന്നു:

 "ശാസ്ത്രജ്ഞന്മാരിൽ വർധിച്ചുവരുന്ന ഒരു സംഖ്യ, പ്രത്യേകിച്ചും കൂടുതൽ കൂടുതൽ പരിണാമ വാദികൾ ഡാർവിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമേ അല്ല എന്ന്  വാദിക്കുന്നു.  ഈ വിമർശകരിൽ പലരും ബുദ്ധിരാക്ഷസന്മാരാണെന്നു പേര് കേട്ടവരാണ്."

തത്വജ്ഞാനം,  മനുഷ്യരുടെ ഊഹാപോഹങ്ങളും കൗശലങ്ങളുമാണ് വെളിപ്പെടുത്തുന്നത്. 

 പരിണാമമാകട്ടെ, യാതൊരു തെളിവും കൂടാതെ ഓർഗാനിക് evolution പഠിപ്പിക്കുന്നു. ഇതിനെ സാമൂഹിക മാറ്റങ്ങളുമായി സംയോജിപ്പിച്ചു ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. 

Organic evolution നും Social revolution നും രണ്ടും രണ്ടാണ്. അതുകൊണ്ട് എല്ലാ ശാസ്ത്രജ്ഞന്മാരും പരിണാമത്തിൽ വിശ്വസിക്കുന്നില്ല. 

അടുത്ത കാലത്ത് കൂടുതൽ കൂടുതൽ 
ശാസ്ത്രജ്ഞന്മാർ  പരിണാമത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എന്നു തുറന്നുപറയുന്നു.

എന്നിരുന്നാലും ഒരു ദൈവം സ്ഥിതി ചെയ്തേ മതിയാകൂ എന്നു വോൾടേരും, ഡാർവിനും മറ്റുപലരും അംഗീകരിച്ചു. 

അതുകൊണ്ട് ബൈബിൾ പറയുന്ന പ്രകാരം
ദൈവത്തെ തപ്പിനോക്കി കണ്ടെത്താൻ, അതായത്, നല്ല ശ്രമം ചെയ്ത് അന്വേഷിക്കാൻ മനുഷ്യരെ പ്രോൽ സാഹിപ്പിക്കുന്നു. Acts 17:26-28 

എവിടെ അന്വേഷിക്കണം?

ദൈവം വെളിപ്പെടുത്തിയ ബൈബിളിൽ. കാരണം അത് ദൈവവചനമാണ്. അത്
സത്യം പഠിപ്പിക്കുന്നു. സത്യം വെളിപ്പെടുത്തുന്നു. 

സത്യം അറിയാൻ 
ആളുകളെ ക്ഷണിക്കുന്നു, സത്യത്തിൽ നടക്കാൻ കൽപ്പിക്കുന്നു. സത്യം വിട്ടു പോകാതിരിക്കാൻ മുന്നറിയിപ്പ് തരുന്നു.

അതുകൊണ്ട് ദൈവം സ്ഥിതിചെയ്യുന്നുണ്ട്. അവൻ പ്രപഞ്ചത്തിൽ വെച്ചിരിക്കുന്ന നിയമങ്ങൾ, നമുക്ക് അവഗണിക്കാനാവില്ല.

ജീവിച്ചിരിക്കാൻ ഭക്ഷണം കഴിച്ചേ മതിയാകൂ അതുപോലെ ആത്മീയ ഭക്ഷണവും പ്രധാനമാണ്. അത് ദൈവവചനത്തിലൂടെ ദൈവം നമുക്ക് പ്രദാനം ചെയ്തിട്ടുണ്ട്

ബൈബിൾ അനേകം ചോദ്യങ്ങൾക്കു ഉത്തരം തരുന്നുണ്ട്. മനുഷ്യ ചരിത്രം എഴുതുന്നതിനു മുൻപുള്ള കാര്യങ്ങൾ അറിയാൻ ഊഹാപോഹം നടത്തണ്ട ആവശ്യമില്ല. 

ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിക്കുന്നവർക്ക് ബോധ്യമാകും മനുഷ്യന്റെ ബുദ്ധിശക്തിയ്ക്കു പരിമിതികളുണ്ട്. മനുഷ്യൻ ഇപ്പോൾ 100 വർഷത്തിൽ കൂടുതൽ ജീവിക്കുന്നില്ല. അതിന്റെ കാരണവും പരിഹാരവും വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. 

അതുകൊണ്ട് എന്നേക്കും സ്ഥിതി ചെയ്യുന്ന ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തി യിരിക്കുന്ന അല്പം കാര്യങ്ങൾ മനസിലാക്കാൻ നമ്മുടെ സമയം വിനിയോഗിക്കുന്നത് തികച്ചും ജ്ഞാന പൂർവ്വമായ ഒരു സംഗതിയാണ്.

https://kcv-37.blogspot.com 
e-mail: kcv1914@gmail.com 


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

യേശുവിൽ നിന്ന് പഠിക്കാം: #യേശുവിനെക്കുറിച്ചു.