EVERLASTING LIFE ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള ഒരു അവസരം കിട്ടിയാൽ നിങ്ങൾ അത് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമോ?

ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള ഒരു അവസരം കിട്ടിയാൽ നിങ്ങൾ അത് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമോ?

പ്രതികരണം:
"നടക്കാത്ത കാര്യം",  
"അതു വിരസമായിരിക്കും."
"എങ്ങനെ വിശ്വസിക്കും"
"ഇപ്പോൾത്തന്നെ ജീവിതം ദുരിതപൂർണ്ണമാണ്. അങ്ങനെയെങ്കിൽ എന്നേക്കും ജീവിക്കുമ്പോൾ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു" 
" ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ അതു സംബന്ധിച്ച് എന്തുറപ്പാണ് പറയാനുള്ളത്?"

വ്യത്യസ്ത അഭിപ്രായങ്ങൾ കാണിക്കുന്നത് ആളുകൾക്ക് ഒരു നല്ല തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. എന്നാൽ നമ്മെ ചിന്തിക്കാൻ സഹായിക്കുന്ന 10 കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 

1) ഭൂമിയുടെ സവിശേഷത: ജീവജാലങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ ഒരു സ്ഥലമാണ് നമ്മുടെ ഭൂമി. ഭൂമിയുടെ അന്തരീക്ഷം, സൂര്യനുമായുള്ള കൃത്യമായി അകലം, വെള്ളത്തിന്റെ ലഭ്യത, എല്ലാത്തിനും വേണ്ട ആഹാരം സഹിതം ഭൂമി ഒരുക്കപ്പെട്ടിരിക്കുന്നു. വെറുതെ ജീവിക്കാനല്ല ആസ്വദിച്ചു ജീവിക്കാൻ ആവശ്യമായതെല്ലാം ഇവിടെയുണ്ട്.




    സൂര്യനിൽ നിന്നും കൃത്യമായ അകലത്തിൽ
     ഭൂമി സ്ഥിതിചെയ്യാൻ ദൈവം ഇടയാക്കി.



2) മനുഷ്യശരീരത്തിന്റെ 
സ്വയം പുതുക്കാനുള്ള ശക്തി: 
ശരീരത്തിന്റെ സ്വയം പുതുക്കാനുള്ള കഴിവ് ശാസ്ത്രജ്ഞന്മാർക്ക് ഒരു അത്ഭുതമാണ്. ഈ പുതുക്കൽ എന്നേക്കും തുടരേണ്ടതാണ് എന്ന് അവർ പറയുന്നു. പക്ഷെ, അതു തുടരുന്നില്ല. അതിനെ വേണ്ടവിധം വിശദീകരിക്കാൻ അവർക്കു കഴിയുന്നില്ല. മനുഷ്യൻ എന്നേക്കും ജീവിക്കാൻ പ്രാപ്തരാണ് എന്ന് അവർ സമ്മതിച്ചു പറയുന്നു.

3) നമ്മുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും
ജീവിച്ചിരിക്കാൻ മനുഷ്യൻ എന്തു വേണമെങ്കിലും ചെയ്യും. കാരണം അവന്റെ ഹൃദയചിന്തകൾ മുഴുവൻ നിത്യവും ജീവിച്ചിരിക്കാനാണ്. എന്നും യുവചൈതന്യത്തോടെ കഴിയാനുള്ള മാർഗം നൂറ്റാണ്ടുകളായി തേടുന്നുണ്ട്. ദൈവം "നിത്യത" മനുഷ്യന്റെ ഹൃദയത്തിൽ വെച്ചിരിക്കുന്നു എന്ന് സഭാപ്രസംഗകൻ 3:10,11 ൽ പറയുന്നു. 

4) മരണത്തോടുള്ള നമ്മുടെ പ്രതികരണം: 
 മരണം എല്ലാത്തിന്റെയും അവസാനമാണെന്ന് ചിന്തിക്കാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടില്ല. പുരാതന ലോകത്തെ പിരമിഡുകളും മമ്മിയും ഒക്കെ അതിനു തെളിവാണ്. ആളുകൾ ശവങ്ങൾ frozen ചെയ്ത് വെക്കുന്നു. ഒരാൾ മരിക്കുമ്പോഴുള്ള ആദ്യ പ്രതികരണം തന്നെ "ഇല്ല. ഒരിക്കലും അങ്ങനെ സംഭവിക്കില്ല" എന്നൊക്കെ ആണല്ലോ.

5) സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ആയുസ്സ്: 
 ഒരു വൃക്ഷം 5000 ൽ ഏറെ വർഷം ജീവിക്കുമ്പോൾ ബുദ്ധിശക്തിയുള്ള മനുഷ്യൻ 80-100 വർഷത്തിൽ മരിക്കുന്നത് നമുക്ക് ഉൾക്കൊള്ളനാകുന്നില്ല. Sequoia, bristle cone, pine മുതലായ ചെടികൾ ഉദാഹരണങ്ങളാണ്. ഒരു ആമ 150-200ൽ അധികം വർഷം ജീവിച്ചിരിക്കുന്നു. ഹംസം 80 ലേറെ വർഷം ജീവിക്കുന്നു. 

     സെകോയ്, പൈൻ, ബ്രിസ്റ്റിൽ കോൺ 
      എന്നീ മരങ്ങൾ 4000-5000 വർഷങ്ങൾ
      സ്ഥിതിചെയ്യുന്നു.






6) നമ്മുടെ തലച്ചോറിന്റെ പ്രാപ്തി
നമ്മുടെ തലച്ചോറിന്റെ പ്രാപ്തി അപാരമാണ്. കാര്യങ്ങൾ ഓർത്തിരിക്കാനുള്ള കഴിവ് നമ്മുടെ ആയുസ്സിന്റെ 80 വർഷം കൊണ്ട് വെറും 1% മാത്രമേ ഉപയോഗിക്കുന്നുള്ളു. ഏതൊരു super computer നിർമ്മിക്കാനും മനുഷ്യ ബുദ്ധി പ്രയോജനപ്പെടുത്തണം എന്ന കാര്യം നമുക്കറിയാമല്ലോ. ബാക്കി 99% തലച്ചോറിന്റെ പ്രാപ്തി ഉപയോഗിക്കാതെ നാം മരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് മനുഷ്യർ എന്നേക്കും ജീവിക്കാൻ വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നല്ലേ? 


    Scientists called the brain is "the most complicated structure known" and "the
 most complex object in the universe."      




7) നമ്മുടെ അറിവും, അനുഭവങ്ങളും: മനുഷ്യന്റെ മരണം ഒരു വലിയ waste ആണെന്ന് പറയപ്പെടുന്നു. കാരണം, തന്റെ ജീവിതകാലത്തു നേടിയ അറിവും അനുഭവസമ്പത്തും മരണത്തോടെ നഷ്ടമാകുന്നു. ഇനി, മറ്റുള്ളവർക്ക് അദ്ദേഹത്തിന്റെ താല്പര്യങ്ങളായിരിക്കില്ല. അതു ഏറ്റെടുത്തു നടത്താനുള്ള അറിവും കഴിവൊന്നും അവർക്കില്ല. നമ്മുടെ കഴിവുകൾ ലോകത്തിനുമുമ്പിൽ കാണിക്കാനുള്ള അവസരം മരണത്തോടെ ഇല്ലാതാകുന്നു. ഉദാ: ഒരു പാട്ടുകാരൻ, സംഗീതജ്ഞൻ, നേടിയ അനുഭവം മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിന്മുമ്പ് നഷ്ടപ്പെടുന്നു.
8) ദൈവത്തിന്റെ ഉദ്ദേശ്യം:  
ഏദൻ തോട്ടത്തിൽ മനുഷ്യർക്ക് എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്ന ഒരു "ജീവവൃക്ഷം" എപ്പോഴും കാണത്തക്കവണ്ണം തോട്ടത്തിന്റെ നടുവിൽ ദൈവം നട്ടുപിടിപ്പിച്ചിരുന്നു. ഒരു "മരണവൃക്ഷം" അവിടെ ഉണ്ടായിരുന്നില്ല. എന്നേക്കും ജീവിക്കാൻ ആവശ്യമായതെല്ലാം ദൈവം മനുഷ്യന്റെ സൃഷ്ടിക്ക് മുമ്പുതന്നെ കരുതി.

9) ഭൂമിയെ കീഴടക്കാൻവേണ്ട സമയം: മനുഷ്യരെ ദൈവം അനുഗ്രഹിച്ചത് വലിയ ഒരു project നിറവേറ്റാൻവേണ്ടിയാണ്. "നിങ്ങൾ സന്താന സമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി ഭരിച്ചു കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവകളുടെ മേലും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുക." മനുഷ്യനെ മരിക്കാൻ വേണ്ടിയല്ല എന്നേക്കും ജീവിക്കാൻ വേണ്ടി സൃഷ്ടിച്ചുവെന്നു ഈ കല്പന നൽകിയതിലൂടെ മനസിലാക്കാം. 

10) സ്രഷ്ടാവിന്റെ ഉറപ്പ് 
മറ്റാരേക്കാളും വിശ്വാസയോഗ്യമായ വചനം ദൈവത്തിൽനിന്നുള്ള സന്ദേശമാണ്. Psalms 37: 29, 34 "നീതിമാന്മാർ ഭൂമി കൈവശമാക്കും. അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും" Psalms 37:11, Mathew 5:5 ഭൂമി എന്നേക്കും നിലനിൽക്കുമെന്നും വ്യർത്ഥമായിട്ടല്ല, മനുഷ്യന് പാർക്കാൻ വേണ്ടിയാണെന്നും ബൈബിൾ പറയുന്നു. Psalms 104:5, Isaiah
45:18 

അതുകൊണ്ട് ഒരു സ്നേഹവാനായ സ്രഷ്ടാവിന്റെ ഉറപ്പും അവന്റെ ഉദ്ദേശ്യവും മനുഷ്യർക്ക് എന്നേക്കും ജീവിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. മരണം നമ്മുടെ ശത്രുവാണ്. ദൈവത്തിന് ജീവൻ നൽകാൻ കഴിയുമെങ്കിൽ അതു നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യാൻ കഴിയും എന്ന് നമുക്ക് ഉറപ്പായും വിശ്വസിക്കാം. ദൈവം നമ്മെ സൃഷ്ടിച്ചതിലൂ ള്ള നമ്മുടെ സ്നേഹവും വിലമതിപ്പും പ്രകടിപ്പിക്കാൻ എന്നേക്കും ജീവിക്കേണ്ടത് വളരെ പ്രധാനമാണ്. അതു തീർച്ചയായും നിറവേറും. 
E-mail: kcv1914@gmail.com 


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.