QUESTIONS AND ANSWERS - No. 3

John 10: 30
ഈ  വാക്യം ത്രിത്വ വിശ്വാസത്തെ പിന്താങ്ങു 
ന്നുണ്ട് എന്ന അവകാശവാദം ശരിയാണോ? 

അവിടെ നമ്മൾ ഇങ്ങനെ വായിക്കുന്നു:
"ഞാനും പിതാവും ഒന്നാണ്. "

ഇല്ല.   ഈ വാക്യം ത്രിത്വം പഠിപ്പിക്കുന്നില്ല. 
ഇവിടെ മൂന്നാളുകളില്ല.  വെറും 2 പേർ 
മാത്രമേ ഉള്ളു. 

തന്റെ സ്വർഗീയ പിതാവുമായിട്ടുള്ള ബന്ധം 
എത്ര ശക്തമാണ്  എന്നു യേശു വെളിപ്പെ 
ടുത്തുകയായിരുന്നു.  യേശു ഭൂമിയിലും 
തന്റെ പിതാവ് സ്വർഗ്ഗത്തിലുമാണ്. 

ആളത്വത്തിലല്ല ലക്ഷ്യത്തിലുള്ള ഐക്യമാണ് ഇവിടെ വിവക്ഷ.    പിതാവും പുത്രനും 
അക്ഷരാർത്ഥത്തിൽ ഒന്നാണെന്നു പറയാ നാവില്ല. അവരുടെ ഉദ്ദേശ്യം ഒന്നാണ്. 
അതുകൊണ്ട് പിതാവും പുത്രനും ഐക്യത്തിൽ ഒന്നാണ്. 

യേശുവിന്റെ പ്രാർത്ഥനയിൽ തന്റെ 
അനുഗാമികൾ ഐക്യമുള്ളവരായി ത്തീരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. 

John 17:23 
"അങ്ങ് എന്നോടും ഞാൻ അവരോടും 
യോജിപ്പിലായതുകൊണ്ട് അവരെല്ലാം 
ഒന്നായിത്തീരും."

പിതാവും പുത്രനും എല്ലായ്‌പോഴും യോജിപ്പിൽ പ്രവർത്തിക്കുന്നു.  തനിക്കും 
പിതാവിനും ഇടയിലുള്ള അതേ ഐക്യവും 
അഗാധമായ സ്നേഹവും അപ്പോസ്തോല 
ന്മാർക്കിടയിലും ഇണ്ടാകണമെന്നു യേശു 
പ്രാർത്ഥിച്ചു.  John 10: 37,  38ൽ 
തന്റെ പ്രവൃത്തികൾ നോക്കി യേശു 
പിതാവുമായി യോജിപ്പിൽ ആണെന്നു 
മനസിലാക്കാൻ ശ്രോതാക്കളെ ക്ഷണിക്കുന്നു.

ശിരഃസ്ഥാന ക്രമീകരണം ചർച്ച ചെയ്ത 
പ്പോൾ പൗലോസ് അപ്പോസ്തോലനും 
"യേശുവിന്റെ തല ദൈവം"  ആണെന്ന് 
സൂചിപ്പിച്ചു. 

1 Corinthians 11: 3
"എന്നാൽ ഏതു പുരുഷന്റെയും തല 
ക്രിസ്തു. സ്ത്രീയുടെ തല പുരുഷൻ. 
ക്രിസ്തുവിന്റെ തല ദൈവം.  ഇത് നിങ്ങൾ 
മനസ്സിലാക്കണമെന്ന്  ഞാൻ ആഗ്രഹിക്കുന്നു. 

സ്ത്രീയും  പുരുഷനും രണ്ട് വ്യക്തികളാണ്. 
അതുപോലെ ക്രിസ്തുവും ദൈവവും 
രണ്ടു വ്യക്തികളാണ്.  ഇവിടെ "തല"
കൂടുതൽ അധികാരമുള്ള ആളെ അർത്ഥ 
മാക്കുന്നു.  ശിരഃസ്ഥാന തത്വം തിരുവെഴു 
ത്തിന്റെ ഏകീകൃത പഠിപ്പിക്കലാണ്. 
അതുകൊണ്ട്  യേശുവും പിതാവും ഒന്നാണ് എന്നു പറഞ്ഞാൽ അത്‌ ത്രിത്വശിരസ്സ് അല്ല. 

ക്രിസ്തീയ സഭയെക്കുറിച്ചു പഠിപ്പിച്ചപ്പോഴും 
പൗലോസ് അപ്പോസ്തോലൻ ഒരു കാര്യം 
വ്യക്തമാക്കുകയുണ്ടായി. 

Ephesians 4: 15, 16
യേശു ശിരസ്സും ശിഷ്യന്മാർ അവയവങ്ങളും 
ആയുള്ള ഒരു ശരീരത്തോട് സഭയെ 
ഉപമിച്ചിരിക്കുന്നു.  ഇവിടെയും ത്രിത്വ 
ശിരസ്സ് നമുക്കു കാണാൻ കഴിയില്ല. 

ശരീരത്തിന്റെ എല്ലാ അവയവങ്ങളും 
യോജിപ്പിൽ പ്രവർത്തിക്കുമ്പോൾ സഭ 
സ്നേഹത്തിലും ഐക്യത്തിലും വളരും. 
അതുപോലെ പിതാവും പുത്രനും യോജി 
പ്പിൽ പ്രവർത്തിക്കുമ്പോൾ അവരുടെ 
ലക്ഷ്യവും ഉദ്ദേശ്യവും നിവൃത്തിക്കപ്പെടുന്നു. 
പുത്രൻ പിതാവിനെയും പിതാവ് പുത്രനെയും 
സ്നേഹിക്കുന്നു.  ഈ സ്നേഹം അവർക്കിട യിൽ തകർക്കാനാവാത്ത ഐക്യവും 
വിശ്വാസവും സൃഷ്ടിച്ചിരിക്കുന്നു. 

ആടുകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ വലിയ ഇടയനായ പിതാവായ 
യഹോവയും നല്ല ഇടയനായ യേശുക്രിസ്തു 
വും യോജിപ്പിലാണ്,  ഐക്യത്തിലാണ് 
പ്രവർത്തിക്കുന്നത് എന്ന ലളിതമായ സത്യം 
തിരിച്ചറിയുന്നതിൽ ത്രിത്വ വാദികൾ 
പരാജയപ്പെട്ടിരിക്കുന്നു. 

അവർ വ്യാജം വിട്ടുകളയാൻ തയ്യാറല്ല 
എന്നു കാണിക്കുന്നതാണ്  മറ്റൊരു വാക്യം.

John 14: 9
"എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും 
കണ്ടിരിക്കുന്നു."

ഈ വാക്യവും ത്രിത്വത്തെ പിന്താങ്ങുന്നില്ല 
എന്നു ദയവായി തിരിച്ചറിയുക.  രണ്ട് 
ആളുകളെക്കുറിച്ച് മാത്രമേ വാക്യം 
പരാമർശിക്കുന്നുള്ളു എന്നു കുറിക്കൊള്ളുക. 

ഈ വാക്യം അക്ഷരാർത്ഥത്തിൽ ശരിയെങ്കിൽ തന്റെ മുമ്പിൽനിന്ന് തന്റെ 
വാക്കുകൾ കേൾക്കുന്നവരോട് 
"നിങ്ങൾ ഒരിക്കലും പിതാവിന്റെ ശബ്ദം 
കേട്ടിട്ടില്ല,  രൂപം കണ്ടിട്ടില്ല"  എന്നു പറയു 
ന്നത് അസംബന്ധമാകും. (John 5: 37)

John 1: 18
"ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. 
ദൈവത്തെക്കുറിച്ചു നമുക്ക് വിവരിച്ചു 
തന്നത്  പിതാവിന്റെ അരികിലുള്ള 
ഏകജാതനായ ദൈവമാണ്."

പിതാവിന്റെ അരികിലുള്ളത് ആരംഭമുള്ള 
വനാണ്.  എന്നാൽ പിതാവായ യഹോവയാം 
ദൈവത്തിനു ആരംഭമോ അവസാനമോ 
ഇല്ല. 
#simpletruth #cheriyanvarghese 






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.