MAN - A MASTERPIECE OF JEHOVAH GOD - Part 4.
What is the meaning of Perfection:
ദൈവം ആദാമിനെ പൂർണ്ണവളർച്ചയെത്തിയ
ഒരു പുരുഷൻ ആയിട്ടാണ് സൃഷ്ടിച്ചത്.
അവന്റെ ഭാര്യ ഹവ്വയും പൂര്ണവളർച്ചയെ
ത്തിയ ഒരു സ്ത്രീ ആയിട്ടാണ് സൃഷ്ടിച്ചത്.
അതിന്റെ അർത്ഥം മനുഷ്യരെ ദൈവം
സൃഷ്ടിച്ചത് "പൂർണതയുള്ളവരായിട്ടാണ്
എന്നാണ്.
ആദ്യ മനുഷ്യർ ശാരീരികമായും, മാനസിക
മായും, വൈകാരികമായും, ധാർമികമായും,
ആത്മീയമായും പൂർണനായിരുന്നു.
ഒരു പുരുഷനു വേണ്ട എല്ലാ യോഗ്യതകളും
ആദമിന് ഉണ്ടായിരുന്നു. ധൈര്യം, ശക്തി,
നേതൃത്വപാടവം ചുറുചുരുക്കു, കാര്യ
ക്ഷമത, ഉത്തരവാദിത്വബോധം നല്ല
മനഃസാക്ഷി എല്ലാം അവനുണ്ടായിരുന്നു.
ഹവ്വയെക്കുറിച്ചു പറഞ്ഞാൽ അവൾക്കും
ഒരു സ്ത്രീ എന്ന നിലയിൽ വേണ്ടപ്പെട്ട എല്ലാ
ഗുണങ്ങളും ഉണ്ടായിരുന്നു. വാത്സല്യം, ദയ,
വിനയം, അനുകമ്പ, ചുറുചുറുക്ക്, കരുതൽ,
സ്നേഹം പങ്കുവെക്കാനുള്ള കഴിവ് സഹിതം
ദൈവം സൃഷ്ടിച്ചു.
ശാരീരിക പൂർണത:
ശാരീരിക പൂർണത എന്നാൽ എന്താണർത്ഥം? അവരുടെ ശരീരം നല്ല
ആരോഗ്യമുള്ളതായിരുന്നു. എത്ര പണിയെടു
ത്താലും വേദനയോ, കോച്ചിപ്പിടുത്തമോ,
മസ്സിലുകയറ്റമോ ഒന്നും അനുഭവപ്പെടുകയില്ല
ബാഹ്യമായ തൊലിയിലോ ആന്തരീക അവയ
വങ്ങളിലോ രോഗബാധ ഉണ്ടാകുമായിരുന്നില്ല
അവരുടെ ശരീരം ക്ഷയിക്കുകയോ, രോഗം വരികയോ, വാർദ്ധക്യം പ്രാപിക്കുകയോ,
മരിക്കേണ്ട ആവശ്യം പോലുമില്ല.
എന്നിരുന്നാലും ജീവിച്ചിരിക്കാൻ അവർ വായു ശ്വസിക്കുകയും, വെള്ളം കുടിക്കു
കയും ആഹാരം കഴിക്കുകയും ചെയ്യേണ്ട
ആവശ്യമുണ്ട്. വെള്ളവും, ഭക്ഷണവും
ഇല്ലാതെ അവർക്കു അധികനാൾ ജീവിച്ചി
രിക്കാൻ കഴിയുമായിരുന്നില്ല.
പ്രകൃതി നിയമങ്ങൾക്കു വശംവദനായി
മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കു
കയുള്ളു.
അവർക്കു വിശ്രമം ആവശ്യമുണ്ട്. രാത്രി
ഉറക്കം വേണം.
വായുവിന് പകരം വെള്ളം ശ്വസിക്കാൻ
ആവില്ല. കല്ലും, മണ്ണും, മരവും ആഹാര
ത്തിന് പകരം കഴിക്കാൻ ആവില്ല.
ഈ വിധത്തിൽ മനുഷ്യരെ സൃഷ്ടിച്ചിരിക്കു
ന്നതുകൊണ്ട് ദൈവം വെച്ചിരിക്കുന്ന നിയമ
ങൾ അനുസരിച്ചു ജീവിക്കണം. അല്ലാത്ത
പക്ഷം സ്വയം ആത്മഹത്യായിലേക്ക്
എടുത്തുചാടുകയായിരിക്കും.
സ്വന്തം പരിമിതി മനസ്സിലാക്കി ജീവിക്കുന്ന
മനുഷ്യൻ സന്തോഷം ആസ്വദിക്കുകയും
സംതൃപ്‌തി വർധിപ്പിക്കുകയും ചെയ്യും.
യാതൊരു നിയന്ത്രണവുമില്ലാത്ത സമ്പൂർണ
സ്വാതന്ത്ര്യം അല്ല പൂർണത എന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത്.
നമ്മുടെ കാലത്തു സ്വാതന്ത്ര്യത്തിനു വേണ്ടി
വാദിക്കുന്നവരും പ്രവർത്തിക്കുന്നവരും
ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളും
തത്വങ്ങളും അവഗണിക്കുന്നു എന്നുള്ളത്
സങ്കടകരമാണ്. കാരണം അതിന്റെ
മോശമായ ഫലങ്ങൾ അനേകരെ രോഗിക
ളാക്കുന്നു, പലവിധ വ്യാധികളാൽ കഷ്ട
പ്പെടുന്നു, വിഷാദവും ദുഃഖവും നിരാശയും
വേട്ടയാടുന്നു. ചിലർ ആത്മഹത്യ ചെയ്യൂന്നു
മറ്റു ചിലർക്ക് അകാലമരണം സംഭവിക്കുന്നു.
ദൈവത്തെ തന്റെ ഭരണാധിപനും നിയമദാതാവും ആയി മനുഷ്യൻ വീക്ഷി ക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ അംഗീകാരവും സഹായവും മനുഷ്യന് ലഭിക്കുമെന്ന് ദൈവം തന്റെ വചനത്തിൽ ഉറപ്പ് തരുന്നുണ്ട്.
#simpletruth #cheriyanvarghese
Comments
Post a Comment