PROPHECY FULFILLED IN JESUS CHRIST:: An Accurate History - Part IV

Praphecy Fulfilled in Jesus  Christ - According
To Psalms and Prophetic Books:

യേശുവിന്റെ ഭൗമീക ജീവിതം സംഭവബഹുലവും അതേ സമയം തിരുവെഴുത്തുപരവും ആയിരുന്നു.

തന്റെ ഭൗമീക ജീവിതത്തിന്റെ അവസാന
നാളുകൾ വളരെ പ്രധാനപ്പെട്ടതായിരുന്നു.

യഹോവയാം ദൈവത്തോടുള്ള അനുസര  ണവും വിശ്വസ്ഥതയും തെളിയിക്കപ്പെടേണ്ട
പരിശോധനയുടെ കാലഘട്ടമായിരുന്നു അവ.

യേശുവിനെക്കുറിച്ച് മുൻകൂട്ടി പറഞ്ഞ
പ്രവചനങ്ങളും അവയുടെ നിവൃത്തിയേക്കു
റിച്ചുമുള്ള രേഖ നമുക്കിപ്പോൾ നോക്കാം.

ഇക്കാര്യങ്ങൾ അറിയുന്നത്  നമുക്ക്  വളരെ
പ്രയോജനം ചെയ്യും.

യേശു വാഗ്‌ദത്തമിശിഹാ ആയിരുന്നു വെന്നും അവനിലുള്ള വിശ്വാസം അന്ധമായിരിക്കില്ല, മറിച്ചു, അതെല്ലാം  വേണ്ടത്ര തെളിവുകളിൽ അധിഷ്ഠിത മാണെന്നും അതുകൊണ്ട് തന്നെ സത്യമാണെന്നും ഉറപ്പുണ്ടായിരിക്കാൻ  കഴിയും.

ആദ്യം  പ്രവചനവും, വാക്യവും  പിന്നീട് 
അതു  നിവൃത്തിയിലേക്ക് വന്ന  ഗ്രീക്ക്
തിരുവേഴുത്തുക്കളും

1)  "സീയോൻ പുത്രി, സന്തോഷിച്ചാർക്കുക.
      യെരുശലേം പുത്രി, ജയഘോഷം                        മുഴക്കുക. ഇതാ, നിന്റെ രാജാവ് വരുന്നു.
അവൻ നീതിമാൻ, അവൻ രക്ഷ നൽകുന്നു.
അവൻ താഴ്മയോടെ കഴുതപ്പുറത്തു
വരുന്നു.  കഴുതക്കുട്ടിയുടെ, പെൺകഴുത യുടെ കുട്ടിയുടെ, പുറത്തു കയറി വരുന്നു."
Zechariah 9: 9  ......  Mathew 21: 1-9

2)  "അങ്ങയുടെ ഭവനത്തോടുള്ള ശുഷ്‌                   കാന്തി എന്നെ തിന്നുകളഞ്ഞു.
       അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ
       എന്റെ മേൽ വീണിരിക്കുന്നു."
Psalms 69: 9    ......   Mathew 21: 12,13

3)  " യഹോവ പറയുന്നു : ഈ  ജനം  വായ്
        കൊണ്ട്  എന്റെ അടുത്തേക്ക് വരുന്നു.
        അവർ  വായ്  കൊണ്ട് എന്നെ ബഹുമാ
         നിക്കുന്നു. എന്നാൽ അവരുടെ ഹൃദയം
എന്നിൽ നിന്ന് വളരെ അകലെയാണ്.
അവർ പഠിച്ച മനുഷ്യ കല്പനകൾ കാരണ
മാണ് അവർ എന്നെ ഭയപ്പെടുന്നത്. "
Isaiah 29: 13  .......     Mathew 15: 7-9

4)  " എന്നാൽ ദേശം കഷ്ടത അനുഭവിച്ച
        കാലത്തുണ്ടായിരുന്നത്ര മൂടൽ അന്നു
        ണ്ടായിരിക്കില്ല. അതായത്  സെബുലൂൻ
ദേശത്തോടും     നഫ്താലി ദേശത്തോടും
അവജ്ഞയോടെ പെരുമാറിയിരുന്ന കാല
ത്തുണ്ടായിരുന്നത്ര മൂടൽ അന്ന് അനുഭവി
ക്കേണ്ടി വരില്ല.  എന്നാൽ പിന്നീടൊരു
സമയത്ത് യോർദൻ പ്രദേശത്തുള്ള തീര
ദേശപാതയ്ക്കും ജനതകളുടെ ഗലീലയ്ക്കും
ബഹുമതി ലഭിക്കാൻ ദൈവം ഇടയാക്കും."
Isaiah 9:1, 2     ........    Mathew 4:13-17

5)   "എന്നോട് സമാധാനത്തിലായിരുന്ന,
         ഞാൻ  വിശ്വസിച്ച,  എന്റെ അപ്പം
         തിന്നിരുന്ന മനുഷ്യൻപോലും എനിക്ക്
         എതിരെ തിരിഞ്ഞിരിക്കുന്നു."
Psalms 41:9  ........     John 13: 18, 21-30

6)  "വാളേ, എന്റെ ഇടയന്റെ  നേരെ, എന്റെ
       കൂട്ടുകാരന് എതിരെ എഴുന്നേൽക്കുക
       എന്നു സൈന്യങ്ങളുടെ അധിപനായ
യഹോവ പറയുന്നു. "ഇടയനെ വെട്ടുക"
ആട്ടിൻപറ്റം ചിതറിപ്പോകട്ടെ.  എളിയവർ
ക്കെതിരെ ഞാൻ എന്റെ കൈ ഓങ്ങും."
Zecharia 13:7     ........   Mathew 26:31

7)   "അപ്പോൾ യേശു ചോദിച്ചു : എനിക്കു                വേണ്ടി ജീവൻ കൊടുക്കുമോ? സത്യം
        സത്യമായി ഞാൻ നിന്നോട് പറയുന്നു :
കോഴി കൂകും മുമ്പ്    നീ  മൂന്ന് പ്രാവശ്യം
എന്നെ തള്ളിപ്പറയും."
John 13:38        ........     Mathew 26:74,75

8)  " ഞാൻ അവരോട്  പറഞ്ഞു: നിങ്ങൾക്ക്
        ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ
        കൂലി തരിക. ഇല്ലെങ്കിൽ തരേണ്ടാ.
അവർ എനിക്ക് കൂലിയായി 30 വെള്ളി
നാണയം  തന്നു.  അപ്പോൾ യഹോവ
എന്നോട് പറഞ്ഞു : അത്‌  ഖജനാവിന്
നേരെ എറിയുക. അവർ എന്റെ വിലയായി കണക്കാക്കിയ വലിയൊരു തുകയല്ലേ അത്‌?
അങ്ങനെ  ഞാൻ ആ 30 വെള്ളി നാണയം
യഹോവയുടെ ഭവനത്തിലെ ഖജനാവി
ലേക്ക് എറിഞ്ഞു."
Zecharia 11: 12,13  .......    Mathew  27:3-10

9)  "യഹോവയ്ക്കും ദൈവത്തിന്റെ അഭി
       ഷിക്തനും എതിരെ ഭൂമിയിലെ
       രാജാക്കന്മാർ അണിനിരക്കുന്നു.
       ഉന്നതാധികാരികൾ സംഘടിക്കുന്നു."
Psalms 2: 2    .....      Mathew  27: 1

10)  "എന്റെ എതിരാളികളുടെ കൈയിൽ
         എന്നെ ഏൽപ്പിക്കരുതേ   എനിക്ക്
         എതിരെ കള്ള സാക്ഷികൾ എഴുന്നേ
റ്റിരിക്കുന്നല്ലോ.  അവർ അക്രമം ആയുധ
മാക്കി എന്നെ ഭീഷണിപ്പെടുത്തുന്നു.
Psalms 27: 12  .......      Mark 14: 56-59

11)   " ഒരു കാരണവുമില്ലാതെ എന്നെ
           വെറുക്കുന്നവർ, പെറുകിയിരിക്കുന്നു.
Psalms 69: 4    ......      Luke 23: 13-25

12)  " അവന് ഉപദ്രവം ഏറ്റു, അവൻ പീഡനം
           ഏറ്റു വാങ്ങി. എന്നിട്ടും അവൻ വായ്
           തുറന്നില്ല. അറക്കാനുള്ള ആടിനെ
പ്പോലെ അവനെ കൊണ്ടുവന്നു. രോമം
കത്രിക്കുന്നവരുടെ മുമ്പാകെ ശബ്ദമുണ്ടാ ക്കാതെ നിൽക്കുന്ന ചെമ്മരിയാടിനെ
പോലെ ആയിരുന്നു അവൻ.  അവൻ  വായ്
തുറന്നില്ല.
Isaiah 53: 7    ........     Mathew  27: 12-14

13)  "അടിക്കാൻ വന്നവർക്ക് ഞാൻ മുതുകു
         രോമം പറിക്കാൻ  വന്നവർക്ക് എന്റെ
         കവിളും കാണിച്ചു കൊടുത്തു. എന്നെ
നിന്ദിക്കുകയും  തുപ്പുകയും ചെയ്തപ്പോൾ
ഞാൻ മുഖം മറച്ചില്ല."
Isaiah 50: 6  ..........      Mathew   26: 67
Micah  5: 1   ..........       Mathew  26: 67,68

14) "അവർ  കുത്തിത്തുളച്ചവനെ  അവർ
         നോക്കും "
Zecharia 12: 10    .......      John 19: 37

15)  Isaiah 53: 1-12 .......   Mathew 20: 28
                                              Mathew  21:13
                                              Mathew  26:55,56
                                              Luke  20: 17,18
                                              Mathew 27:57-60
16)  "എന്നെ കാണുന്നവരെല്ലാം എന്നെ
          കളിയാക്കുന്നു. അവർ കൊഞ്ഞനം
           കാട്ടുന്നു. പരമ പുച്ചത്തോടെ  തല
കുലുക്കി ഇങ്ങനെ പറയുന്നു.  അവന്റെ
ആശ്രയം മുഴുവൻ  യഹോവയിലായിരു ന്നില്ലേ.  ദൈവം തന്നെ അവനെ രക്ഷിക്കട്ടെ.  അവൻ ദൈവത്തിന്റെ പോന്നോമനയല്ലേ.
ദൈവം അവനെ വിടുവിക്കട്ടെ."
Psalms 22: 7,8 .........   Mathew  27: 43

17)  "എന്റെ  വസ്ത്രം  അവർ വീതിച്ചെടു
          ക്കുന്നു.  എന്റെ ഉടുപ്പിനായി  അവർ
          നറുക്കിടുന്നു."
Psalms 22: 18  ........    Mathew  27: 35

18)  "ദൈവം അവന്റെ അസ്ഥികളെല്ലാം
         കാക്കുന്നു. അവയിൽ ഒന്നുപോലും
         ഒടിഞ്ഞു പോയിട്ടില്ല."
Psalms 34: 20 .........    John 19: 31, 33 36

19)  "എന്റെ  നാവ്  അണ്ണാക്കിനോട്
         പറ്റിയിരിക്കുന്നു"
Psalms 22: 15  ..........     John 19: 28

20)  " എന്റെ ദൈവമേ  എന്റെ ദൈവമേ,
          അങ്ങ്  എന്താണ്  എന്നെ കൈവിട്ടത്?
          അങ്ങ്  എന്നെ രക്ഷിക്കാതെ ദൂരെ
മാറിനിൽക്കുന്നത്  എന്താണ്? അതിവേദന
യോടെയുള്ള എന്റെ  കരച്ചിൽ കേൾക്കാതെ
മാറിനിൽക്കുന്നത്  എന്താണ്?"
Psalms  22: 1   .........     Mark  15: 34

21)  "അങ്ങ്  എന്നെ ശവക്കുഴിയിൽ  വിട്ടു
          കളയില്ല.  അങ്ങയുടെ വിശ്വസ്ഥനെ
          ശവക്കുഴി കാണാൻ അനുവദിക്കില്ല."
Psalms  16: 10   ........     Acts  2: 24-27

22)  " യോനയെ വിഴുങ്ങാൻ യഹോവ ഒരു
          വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ
           മൂന്നു പകലും മൂന്നു രാത്രിയും യോന
           മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞു."
Jonah 1: 17   ........      Mathew 12: 39, 40

23)  " യഹോവയുടെ പ്രഖ്യാപനം  ഞാൻ
          വിളംബരം ചെയ്യട്ടെ.   ദൈവം എന്നോട്
          പറഞ്ഞു : "നീ എന്റെ  മകൻ. ഞാൻ
          ഇന്നു നിന്റെ പിതാവായിരിക്കുന്നു."
Psalms 2: 7      ........     Rome 1: 4

24)  " യഹോവ എന്റെ കർത്താവിനോട്
           പറഞ്ഞു: "ഞാൻ നിന്റെ ശത്രുക്കളെ
            നിന്റെ പാദപീഠമാക്കുന്നതുവരെ
           എന്റെ വലതുവശത്തു ഇരിക്കുക."
Psalms 110: 1   .....   Mark 12: 34-37
                                     Acts  7:  55, 56

25)   "പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്
          മുഖ്യ മൂലക്കല്ലായിതീർന്നിരിക്കുന്നു.
          ഇതിന്  പിന്നിൽ യഹോവയാണ്.
          നമുക്ക് ഇതൊരു അതിശയം തന്നെ."
Psalms 118: 22,23 ..........   Mathew 21: 42
 Isaiah 8:14,15, 28:16.......    Luke 20:18
                                                1 Peter  2: 7

26)   "അവന്റെ ആയുസ്സ് ഹ്രസ്വമായിരിക്കട്ടെ
           അവന്റെ മേൽ വിചാരക സ്ഥാനം
           മറ്റൊരാൾ  ഏറ്റെടുക്കട്ടെ."
Psalms  109: 8    .....    Acts  1:  20
    
യേശു തന്നെക്കുറിച്ചു മുൻകൂട്ടി പറഞ്ഞ
സകല പ്രവചനങ്ങളും നിവൃത്തിച്ചു.

കഠിനമായ പരിശോധനകളിൽ അവൻ
സഹിച്ചു നിന്നു.

യഹോവയോട്  സമ്പൂർണ്ണ  ഭക്തി പ്രകടി
പ്പിച്ചുകൊണ്ട്  അവന്റെ നാമത്തെയും
പരമാധികാരത്തെയും ഉയർത്തിപ്പിടിച്ചു.

അതുകൊണ്ട് യേശുക്രിസ്തുവിനെ നമുക്ക് വിശ്വസിക്കാം.   അവന്റെ മാതൃക നമുക്ക്   അനുകരിക്കാം.

യേശുവിനെപ്പോലെ  നമ്മുടെ സ്വർഗീയ
പിതാവിനെ നമുക്കും സന്തോഷിപ്പിക്കാം.
     





Comments

Popular posts from this blog

LEARN ENGLISH #IRREGULAR VERBS (S)

വേദപുസ്തകം (ബൈബിൾ) അനുസരിച്ചുകൊണ്ട് ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ?

LEARN ENGLISH #OPPOSITE WORDS (T, U).