Health and Wellness# ആരോഗ്യപരിപാലനം.
ആരോഗ്യപരിപാലനം:
എങ്ങനെ "പല്ലിന്റെ ബലം" വർധിപ്പിക്കാം?
ജീവിതത്തിൽ ഒരിക്കലെങ്കിലും പല്ലുവേദന
വരാത്ത ആരും ഉണ്ടായിരിക്കില്ല. നമുക്ക്
എങ്ങനെ നമ്മുടെ പല്ലുകളെ ബലമുള്ള താക്കി മാറ്റാം?
ഞാൻ ഒരു ദന്ത ഡോക്ടർ അല്ല. പക്ഷെ,
ഡോക്ടർക്കും പല്ലുവേദന വരും, പല്ല്
പറിച്ചുകളയേണ്ടിയും വരാം ഞാൻ എന്റെ
ഒരു അനുഭവം പറയാം.
രണ്ട് വർഷം മുൻപാണ്. പല്ലുവേദന
അസഹ്യമായിരുന്നു. ഒരു ദന്ത ഡോക്ടറെ
കാണാൻ തീരുമാനിച്ചു.
അദ്ദേഹം പറഞ്ഞു: "മുഴുവൻ plaque ആണ്.
ഇടയ്ക്കിടെ പല്ല് ക്ളീൻ ചെയ്യണം. root canal സർജറി വേണ്ടി വരും."
വേദനക്കുള്ള ഗുളിക വാങ്ങി കഴിച്ചു. പല്ല്
ശുദ്ധിയാക്കുകയും ചെയ്തു. എന്റെ വേദന
മാറുകയും ചെയ്തു.
നമ്മുടെ തിരക്കുള്ള ജീവിതത്തിൽ പല്ലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നത് ഒരു സമയംകൊല്ലി ഏർപ്പാടായിട്ടാണ് നമ്മിൽ പലരും വീക്ഷിക്കുന്നത്. എന്നാൽ അതിനെ അങ്ങിനെയല്ല കാണേണ്ടത്.
നല്ല ആരോഗ്യത്തിനും സുഖത്തിനും പല്ലിന്റെ
ആരോഗ്യം വളരെ പ്രധാനമാണ്.
നല്ല ആരോഗ്യത്തിന് ശുദ്ധി അത്യന്താപേ ക്ഷിതമാണ്. പല്ലുവേദന വരുമ്പോഴും
രോഗം വരുമ്പോഴും മാത്രമാണ് ആളുകൾ
ശുദ്ധിയെക്കുറിച്ച് ബോധവാന്മാരാകുന്നത്.
അശുദ്ധി സകല രോഗങ്ങൾക്കും മൂല
കാരണമാണ്. അതുകൊണ്ട് നാം എല്ലായ്‌പോഴും ശുദ്ധി പാലിക്കണം
നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും
രോഗങ്ങൾ വരാതിരിക്കാനും വേണ്ടി
മാത്രമല്ല നമ്മൾ ശാരീരിക ശുദ്ധി പാലി
ക്കേണ്ടത്. ശുദ്ധി പാലിക്കുന്നതിന് നമുക്ക്
അനേകം കാരണങ്ങളുണ്ട്. ഒരു കാരണം
മാത്രം നമുക്കിവിടെ ചർച്ച ചെയ്യാം.
വ്യക്തിപരമായ ശുചിത്വം:
വ്യക്തിപരമായ ശുചിത്വത്തിൽ ഉൾപ്പെടുന്ന
കാര്യങ്ങളിൽ ഏറ്റവും പ്രധാനം പല്ലിന്റെയും
വായുടെയും ശുദ്ധി പരിപാലിക്കപ്പെടുക
എന്നുള്ളതാണ്. അതു ദിവസേനയുള്ള
ഒരു ശീലമായിരിക്കുകയും വേണം.
രാവിലെ "പല്ല് തേക്കുക" എന്നത്
മനുഷ്യർക്ക് മാത്രമുള്ള ഒരു ശീലമാണ്.
പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള ഒരു
ചൊല്ലുണ്ട്. "നല്ല മാവില കൊണ്ടെന്നും
പല്ല് തേക്കുന്നയേവനും സല്ലിലം കില്ലി
വാണിടും"
നാം മറ്റുള്ളവരുമായി മുഖാമുഖം സംസാരി
ക്കുമ്പോൾ നമ്മുടെ വായിലെ ഗന്ധം
പുറത്തേക്കു വ്യാപിക്കും. ദുർഗന്ധം
മറ്റുള്ളവരെ നമ്മിൽനിന്ന് അകറ്റിക്കളയും.
അതു വരാതിരിക്കാൻ നാം ഉചിതമായി
പല്ലുതേയ്ക്കണ്ടതിന്റെ പ്രാധാന്യം എടുത്തു
പറയുന്നതാണ് ഈ പഴമൊഴി
മറ്റൊരു കാര്യം നമ്മുടെ ഭാഷയിലെ വാക്കുകൾ ശരിയായി ഉച്ചരിക്കാൻ അത്
ഒരുവനെ സഹായിക്കുന്നു എന്നുള്ളതാണ്.
അത് നമുക്ക് സന്തോഷം തരും.
ഉമ്മിക്കരി കൊണ്ട് ആളുകൾ പല്ല് തേച്ചി
രുന്ന ഒരു കാലം ഉണ്ടായിരുന്നു.
ചിലർ തെങ്ങിൻ പൂക്കുലയുടെ തണ്ട്
ചതച്ചു പല്ല് തേച്ചിരുന്നു.
മറ്റു ചിലർ കശുമാവിന്റെ പഴുത്ത ഇലയോ
നാട്ടു മാവിന്റെ പഴുത്ത ഇലയോ കൊണ്ട്
പല്ല് തേച്ചിരുന്നു.
വേറെ ചിലർ ആയുർവേദ ദന്തചൂർണങ്ങൾ
ഉപയോഗിച്ചിരുന്നു. ഈർക്കിലി കൊണ്ടു
നാക്ക് വടിക്കുന്നതും പ്രചാരത്തിലുണ്ടാ
യിരുന്നു.
പല്ലിനു നല്ല തിളക്കവും ബലവും ഉണ്ടാകു
വാനും കറയും വേദനയും അകറ്റാനും നല്ല ശ്വാസത്തിനും ആധുനിക സാങ്കേതികവിദ്യ നന്നായി ഉപയോഗി ക്കപ്പെട്ടിരിക്കുന്നു.
"കാലം മാറി, കോലം മാറി" എന്നു പറയു
ന്നതുപോലെ നമുക്ക് പല്ല് തേക്കാൻ
Paste രൂപത്തിലുള്ള ചെറിയ ട്യൂബിൽ
നിറച്ച സാധനങ്ങൾ കിട്ടിത്തുടങ്ങി.
പലതും ഞാൻ പരീക്ഷിച്ചു നോക്കിയതാണ്.
അതിൽ ഏറ്റവും പ്രയോജനം ചെയ്തത്
Colgate tooth paste ആണ് എന്റെ വീട്ടിൽ
എല്ലാവർക്കും അതാണ് ഇഷ്ടം. അതുകൊണ്ട് Colgate Tooth Paste മറ്റുള്ള
വർക്ക് ശുപാർശ ചെയ്യാൻ എനിക്ക്
സന്തോഷമേ ഉള്ളു.
ഇതിന്റെ പ്രയോജനങ്ങൾ നോക്കുക:
നമുക്ക് കൈകാര്യം ചെയ്യാൻ വളരെ എളു
പ്പമാണ്. വ്യത്യസ്ത അളവിലുള്ള packing
കുട്ടികൾക്കുപോലും ആകർഷണീയമാണ്.
നല്ല ബലമുള്ള മോണകൾക്കും പല്ലുകളുടെ പോടുകൾ അകറ്റാനും Colgate നല്ലതാണ്.
പല്ലിന്റെ ഇനാമൽ ബലവത്താക്കുകയും
ബാക്റ്റീരിയ വളർച്ച തടയുകയും ചെയ്യും.
ഏറ്റവും പ്രധാനമായി Colgate വായ്നാറ്റം
അകറ്റി നമുക്ക് പുതുമ നൽകുന്നു.
ഞാൻ ഉപയോഗിക്കുന്ന വിധം:
രാവിലെയും വൈകീട്ടും രണ്ടുനേരം paste
കൊണ്ടു പല്ല് തേക്കുന്നു. ഓരോ ഭക്ഷണ
ത്തിനു ശേഷവും paste ഉപയോഗിക്കാതെ ബ്രഷ് മാത്രം ചെയ്യുന്നു. അത് പല്ലുകൾക്കി ടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര ശകല ങ്ങൾ തെറിപ്പിച്ചു കളയുന്നു. അങ്ങനെ
കൂടുതൽ സമയം ആഹാര ശകലങ്ങൾ
പല്ലിൽ ഇരിക്കുന്നത് തടയുന്നു. പല്ലിന്റെ
ഉൾഭാഗം ശുദ്ധിയുള്ളതായി സൂക്ഷിക്കു
ന്നതുകൊണ്ട് plaque നെ തടയുന്നു.
പല്ലിന്റെ മുകൾ നിരയിൽനിന്ന് അടിയി ലേക്കും താഴത്തെ നിരയിൽനിന്ന് മുകളി ലേക്കും ബ്രഷ് ഉരസുമ്പോൾ പല്ലുകൾക്കി
ടയിലേക്ക് ചെന്നു അവിടം ശുചിയാക്കുന്നു.
മോണകൾക്ക് ബലം കിട്ടുന്നു. ഒരു കാരണ
വശാലും തിരശ്ച്ചീനമായി ബ്രഷ് ചെയ്യരുത്.
അങ്ങനെ ചെയ്താൽ മോണ കീറി രക്തം
വരാൻ ഇടയുണ്ട്. എങ്ങനെ ബ്രഷ് ചെയ്യ ണമെന്ന് കുട്ടികളെയും പഠിപ്പിച്ചു കൊടു ക്കണം.
കുട്ടികൾ paste ഉപയോഗിക്കുമ്പോൾ
ഉള്ളിൽ പോകാതെ നോക്കണം. Paste
ക്രമമായി ഉള്ളിൽ ചെന്നാൽ അത് toxic
ആകാൻ സാധ്യതയുണ്ട്.
Tongue cleaner ഉപയോഗിക്കുമ്പോൾ
ശക്തിയെടുത്തു നാക്ക് വടിക്കാതിരിക്കാൻ
ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ അത്
രസമുകുളങ്ങൾക്ക് കേടു വരാൻ ഇടയാകും
നാക്കിലെ തൊലി പോയിട്ട് വായ് നാറ്റം
ഉണ്ടാകാനും സാധ്യതയുണ്ട്.
ഉപയോഗം കഴിഞ്ഞാൽ paste, brush
Cleaner എന്നിവ നന്നായി കഴുകി ക്യാപ്
വെച്ച് അടച്ചു സൂക്ഷിക്കണം.
വായ് പല പ്രാവശ്യം വെള്ളം കൊണ്ടു
കുൽക്കിഴിയണം. Paste ന്റെ അംശം
ഒട്ടും വായിൽ ഇല്ലെന്നു ഉറപ്പുവരുത്തണം.
ചെറു ചൂട് വെള്ളം ഉപയോഗിക്കുന്നതും
നല്ലതാണ്.
എന്നാൽ ശ്രദ്ധിക്കുക: paste മാത്രം കൊണ്ട്
വായ് നാറ്റം അകറ്റാൻ കഴിയില്ല. നമ്മുടെ
ശരീര പ്രകൃതി, നാം കഴിക്കുന്ന ആഹാരം,
നമ്മുടെ ശരീരത്തിന്റെ ദഹന പ്രക്രിയ,
വിസർജന ശീലങ്ങൾ, ശാരീരിക ശുദ്ധി
സൈനിറ്റീസ് രോഗം എന്നിവ ഇവയൊക്കെ
ആരോഗ്യത്തെ സ്വാധീനിച്ചേക്കാം.
അതുകൊണ്ട് നമ്മുടെ വ്യക്തിപരമായ
ശുചിത്വത്തിൽ പല്ലിന്റെ ശുചിത്വം നാം
ഗൗരവമായി എടുക്കണം. അല്പം സമയം
എടുത്തിട്ടാണെങ്കിലും പല്ലിന്റെ ശുചിത്വ
ത്തോട് ബന്ധപ്പെട്ട കാര്യങ്ങൾ ഒരു
ഡോക്ടറോട് ചോദിക്കുന്നത് നന്നായി രിക്കും.
Comments
Post a Comment