ജീവൻ അമൂല്യമാണ്! അത്‌ ഹനിക്കരുത്.

ജീവൻ വിലയേറിയതായിരിക്കുന്നത്           എന്തുകൊണ്ട്

ജീവൻ നമ്മൾ എല്ലാവരും അത്‌   ആസ്വദി ക്കുന്നു. നല്ല ആരോഗ്യമുള്ള ശരീരം നമ്മെ 
സന്തോഷിപ്പിക്കുന്നു.  ഈ ജീവൻ നമ്മുടെ 
സ്വന്തമല്ല.   അതു നാം വിലകൊടുത്തു 
വാങ്ങിയതുമല്ല. ജീവൻ  നമ്മൾ സ്വന്തമായി ആർജ്ജിച്ചെടുത്തതുമല്ല.  ജീവൻ നമ്മുടെ 
സ്രഷ്ടാവിൽ നിന്നുള്ള ഒരു  വിലയേറിയ 
ഒരു സമ്മാനമാണ്.  അതുകൊണ്ട് ഈ 
അമൂല്യമായ സമ്മാനത്തെ അഗാധമായി 
നാം വിലമതിക്കേണ്ടതുണ്ട്.  ജീവൻ തന്ന 
ആൾക്ക് ജീവനോട് ഉന്നതമായ ആദരവ് 
ഉള്ളതുകൊണ്ട്  ജീവൻ പരിപാലിക്കാൻ 
നമുക്ക് ഒരു കടപ്പാട് തോന്നുന്നു. 

ജീവിതത്തെപ്പറ്റി നമ്മൾ തിരിച്ചറിയുന്ന 
ഒരു പ്രധാനപ്പെട്ട സംഗതി അത്‌ അനിശ്ചിതത്വങ്ങൾ നിറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. 

മനുഷ്യായുസ്സ്  വെട്ടിചുരുക്കുന്ന ധാരാളം 
അപകടങ്ങളും  പ്രകൃതി വിപത്തുകളും 
വെള്ളപ്പൊക്കങ്ങളും  കൊടുങ്കാറ്റുകളും 
ക്ഷാമവും ഒക്കെ നമ്മൾ അനുഭവിക്കുന്നു. 
അതു കൂടാതെ മാരകമായ രോഗങ്ങളും 
പകർച്ചവ്യാധികളും ജീവൻ നശിപ്പിക്കുന്നു. Covid-19 എന്ന മഹാമാരി ഇപ്പോൾ ഭൂഗ്രഹ 
ത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്നു. 

മാത്രമല്ല  മനുഷ്യന്റെ അജ്ഞതയും 
അവന്റെ സ്വാർത്ഥതയും നിമിത്തമുള്ള 
ആഗോള മലിനീകരണവും കാലാവസ്ഥ 
വ്യതിയാനങ്ങളും ജീവന് ഭീഷണി ഉയർത്തുന്നു.  ആയിരക്കണക്കിനാളുകൾ 
യുദ്ധത്താലും കുറ്റകൃത്യങ്ങളാലും  ഭീകര 
പ്രവർത്തനങ്ങളാലും തെരുവിലെ ലഹളക 
ളാലും അകാലത്തിൽ ജീവൻ പൊലിഞ്ഞു 
പോയിരിക്കുന്നു. 

നമ്മുടെ ജീവനെ ബാധിക്കുന്ന ഇത്തരം 
കാര്യങ്ങൾ സംബന്ധിച്ചു അനേകർ 
ഉൽക്കണ്ഠാകുലരാണ്. അപ്പോൾപോലും 
"ഇന്നത്തേക്ക് വേണ്ടി ജീവിക്കുക" എന്ന 
മനോഭാവം ആളുകളെ ഭരിക്കുന്നു. 
"ഒരു ജീവിതമേ ഉള്ളു,   കിട്ടാവുന്നതെല്ലാം 
വാങ്ങിക്കൂട്ടുക"   എന്ന ചിന്ത സാധാരണ 
മായിക്കൊണ്ടിരിക്കുന്നു.  അങ്ങനെ 
വരുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ 
ജീവനെ അത്‌  മോശമായി  ബാധിക്കുന്നു. 
ജീവനോട് ആദരവ് കാണിക്കാൻ കഴിയാതെ 
വരുന്നു. 

ജീവൻ ഹനിക്കാതെ നോക്കാനും അത്‌ 
അമൂല്യമായി കാണാനും നമുക്കെല്ലാം 
വ്യക്തിപരമായി പലതും ചെയ്യാൻ കഴിയും. ആ വിധത്തിൽ നമുക്ക് ജീവനോടും   ജീവൻ തന്ന സ്രഷ്ടാവിനോടും അഗാധമായ 
ആദരവ്  പ്രകടിപ്പിക്കാവുന്നതാണ്. 

ഏതൊക്കെ മണ്ഡലങ്ങളിൽ നമുക്ക് 
ജീവനോട്  ആദരവ്  പ്രകടിപ്പിക്കാം? 

1)   തീറ്റയിലും കുടിയിലും മിതത്വം                       പാലിക്കുക:

അമിതഭക്ഷണവും  മുഴുക്കുടിയും നമ്മുടെ ആരോഗ്യത്തിന്  ഹാനികരമാണ്.  അത്‌ 
നമ്മുടെ ശരീരത്തിന്  ദോഷം ചെയ്യുന്നു. 

തീറ്റ മത്സരങ്ങളിലും കുടിമത്സരങ്ങളിലും 
മറ്റും അമിതമായി കഴിച്ചുകൊണ്ട് ചിലർ 
ജീവനോട് അനാദരവ് കാണിച്ചിട്ടുണ്ട്. 
അത്‌  മുഴുവൻ  ദഹിക്കാൻ പ്രയാസമാണ്. 
ആരോഗ്യത്തിന് പകരം ക്ഷീണം തോന്നുക 
യും പിന്നീട് അത്‌ ഛർദിച്ചു കളയേണ്ടി 
വരികയും ചെയ്യുന്നു.  അത്തരം മത്സരം 
കൊണ്ട് ആർക്കാണ് പ്രയോജനം? 

അമിത ഭക്ഷണം നമ്മുടെ ആയുസ്സ് 
കുറയ്ക്കുന്നു.  ചിലപ്പോൾ വൈദ്യശുശ്രുഷ 
വേണ്ടിവരുന്നു.   നമ്മുടെ ചിലവുകൾ 
വർദ്ധിക്കുന്നു.

അമിതകുടി  കരൾവീക്കം ഉണ്ടാകാൻ 
കാരണമാകുന്നു.   കരളിനെ ദ്രവിപ്പിക്കുന്നു. 
അതു നമ്മുടെ ആയുസ്സ് കുറയ്ക്കുന്നു. 
അമിത മദ്യപാനം അപകടങ്ങൾക്കും 
കാരണമാകാറുണ്ട്.  നമുക്ക് മാത്രമല്ല 
മറ്റുള്ളവരുടെ ജീവനും നഷ്ടപ്പെടാൻ 
സാധ്യതയുണ്ട്.   മദ്യപാനി കുറ്റകൃത്യം 
ചെയ്യുന്നതിന് കാരണമാകാറുണ്ട്.  അത്‌ 
പോലീസ് കേസും കോടതികയറ്റവുമായി 
ജീവിതം ദുരിതപൂർണ്ണമാക്കുന്നു. 
മദ്യപാനികളുടെ കുടുംബ ബന്ധങ്ങൾ 
തകരുന്നു.  മനുഷ്യ ദുരിതം വർധിപ്പിക്കുന്നു.

മദ്യപാനികൾ അവകാശപ്പെടുന്നത്, 
ജീവിതത്തിന്റെ കടുത്ത യാഥാർഥ്യങ്ങളിൽ 
നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായിട്ടാണ് 
തങ്ങൾ മദ്യത്തിലേക്കു തിരിയുന്നത് 
എന്നാണ്.  അതുമല്ലെങ്കിൽ പ്രശ്നങ്ങൾ 
മറക്കാൻ വേണ്ടിയാണ്.   എന്നാൽ മദ്യം വാസ്തവത്തിൽ അവരുടെ പ്രശ്നങ്ങൾ 
കുറയ്ക്കുകയോ ഇല്ലാതാക്കുകയോ 
ചെയ്യുന്നില്ല.  വീണ്ടും അതേ യാഥാർഥ്യങ്ങൾ 
അവർ അഭിമുഖീകരിക്കുന്നു. 

സമൂഹത്തിൽ അവരുടെ മാന്യത നഷ്ടപ്പെടുന്നു.  അവർ തങ്ങളെ തന്നെയും 
മറ്റുള്ളവരെയും മുറിവേൽപ്പിക്കുന്നു. 

അതിനേക്കാളുപരി,  മദ്യപാനിക്കു ദൈവവുമായുള്ള ബന്ധം തകരാറി ലാകുന്നു.    അവർ   "ജീവിതത്തെ സ്നേഹിക്കുകയും  ശുഭകാലം കാണ്മാൻ ആഗ്രഹിക്കുകയും  ചെയ്യുന്നവർക്ക് "  ദൈവം കൊടുക്കുന്ന മറ്റൊരു സമ്മാനമായ ദൈവരാജ്യത്തിൽ 
പ്രവേശനം ലഭിക്കാതെ പോകുന്നു. 
(1 Peter 3: 10,     1 Corinthians 6: 9, 10)

അതുകൊണ്ട് എന്തു വില കൊടുത്തും 
നമ്മുടെ ജീവൻ കാത്തു സൂക്ഷിക്കണം.
ഇത്തരം മോശം ശീലങ്ങൾ ഉള്ളവർ അത്‌ 
ഉപേക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും  ദൈവത്തിന്റെ സഹായത്തി നായി പ്രാർത്ഥിക്കുകയും വേണം. 
അവൻ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് 
മാറ്റം വരുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ 
അവൻ അനുഗ്രഹിക്കും എന്ന് ഉറപ്പുണ്ടായി 
രിക്കാൻ കഴിയും. 

2)    മയക്കുമരുന്നുകളുടെ ഉപയോഗം 
        ജീവന് ഹാനികരമാണ്. 

ആളുകൾ ഉല്ലാസത്തിനു വേണ്ടി മയക്കു 
മരുന്നുകൾ ഉപയോഗിക്കുന്നു. ആധുനിക 
സംഗീതത്തിലും നൃത്തപരിപാടികളിലും മറ്റും 
നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം പോലും നടക്കുന്നുണ്ട്.   ഭാവിയെക്കുറിച്ചു 
ചിന്തിക്കാതെ തങ്ങളുടെ നിരാശകളും 
പരിദേവനങ്ങളും പ്രകടിപ്പിക്കാനുള്ള 
ഒരു വേദിയായി  ചെറുപ്പക്കാർ അതിനെ 
വീക്ഷിക്കുന്നു.  നിയമ  വിരുദ്ധമായ മയക്കു 
മരുന്നുകളുടെ വില്പന കുറ്റകൃത്യം പെരുകാൻ 
ഇടയാക്കുന്നു. 

ഇന്ന് ചെറുപ്പക്കാർ ഒരു സ്വപ്നാനുഭുതി 
ലഭിക്കാൻ മയക്കുമരുന്ന് കഴിച്ചുകൊണ്ട് 
ഒരുതരം മയക്കത്തിലാകാൻ ആഗ്രഹിക്കുന്നു.  അവർക്ക്  മത്തുപിടിച്ചു 
ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു. 

ജീവിതത്തിലെ പിരിമുറുക്കം അകറ്റാൻ 
കഞ്ചാവ്, ഹെറോയിൻ, ഹാഷിഷ്, LSD
കൊക്കെയിൻ,  മാരിഹുവാന എന്നീ 
മയക്കു മരുന്നുകൾ ചെറുപ്പക്കാർ ഉപയോഗിക്കുന്നു. 

മയക്കുമരുന്ന് ആസക്തി മരണകാരണ 
മായിത്തീരുന്നു.  കൂടാതെ കരൾക്ഷയം, 
മസ്തിഷ്കക്ഷയം,  ജനിതകവൈകല്യങ്ങൾ 
ശ്വസനേന്ദ്രിയ രോഗങ്ങൾ എന്നിവയ്ക്ക് 
കാരണമാകുന്നു.  മയക്കുമരുന്ന് ആസക്തി 
യുള്ളവർ ശാരീരികവും മാനസികവുമായ 
നിലനിൽക്കുന്ന ഹാനി അനുഭവിക്കേണ്ടി 
വരുന്നു. 

ഇതൊരു ദുഃശീലമാണ്.   ഈ ശീലം നിലനിർ 
ത്താൻവേണ്ടി തരംതാഴ്ന്ന നടപടികൾ 
സ്വീകരിക്കാനും ചിലർ മടിക്കാറില്ല. വളരെ 
പണച്ചിലവുള്ള മയക്കു മരുന്നുകൾ 
വാങ്ങുന്നതിനു അവർക്കു പണം തികയാതെ വരുമ്പോൾ അവർ മോഷണത്തിലേക്കും 
കവർച്ച നടത്തുന്നതിലേക്കും തിരിയുന്നു. 
പെൺകുട്ടികളാണെങ്കിൽ വ്യഭിചാരത്തി 
ലേക്ക് തിരിയുന്നു. 

ഗർഭിണികൾ മയക്കുമരുന്ന് ഉപയോഗിച്ചാൽ 
അത്‌ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയും 
ജീവന് ഭീഷണിയാണെന്ന്  വൈദ്യശാസ്ത്രം 
മുന്നറിയിപ്പ് തരുന്നുണ്ട്. 

മിക്കപ്പോഴും മയക്കുമരുന്നുകൾ മാന്ത്രിക നടപടികളിൽ ഉപയോഗിക്കുന്നു.  അത്‌ അവരെ ഭൂതങ്ങളുടെ നിയന്ത്രണത്തിൽ 
കൊണ്ടുവരൂന്നു.  അത്‌ അങ്ങേയറ്റം 
വെറുപ്പുളവാക്കുന്ന അശുദ്ധിയിലേക്കു 
നയിക്കുന്നു.  കുറ്റകൃത്യത്തോടും  ധാർമിക 
അധഃപതനത്തിലേക്കും വളരെവേഗം 
അത്‌  ഒരുവനെ കൊണ്ടെത്തിക്കും. 
ജീവൻ എന്ന അമൂല്യസമ്മാനം  തന്ന 
സ്രഷ്ടാവായ യഹോവയാം ദൈവത്തെ 
നമ്മൾ ദുഃഖിപ്പിക്കുകയും അവന്റെ പ്രീതി 
നഷ്‌ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. 

അതുകൊണ്ട്  "ശരീരത്തിലെയും ആത്മാവി 
ലെയും സകല കന്മഷവും നീക്കിക്കളയാനും 
വിശുദ്ധിയുള്ളവരായിരിക്കാനുമുള്ള" 
ദൈവത്തിന്റെ മുന്നറിയിപ്പുകൾക്കു 
നാം ശ്രദ്ധ കൊടുക്കണം  (2 Corinthians 7:1)

3)     പുകയിലയുടെ ഉപയോഗം ജീവന് 
         ഹാനികരമാണ്‌. 

സിഗരറ്റ് പാക്കറ്റിൽ   "പുകവലി ആരോഗ്യ ത്തിന് ഹാനികരം" എന്നു എഴുതിവെച്ചിരി 
ക്കുന്നത് നമുക്ക് സുപരിചിതനാണ്. 
അതൊരു ഗവൺമെൻറ് മുന്നറിയിപ്പാണ്‌. 
പുകവലിക്കെതിരെ  പല നടപടികളും 
ജനകീയ ഗവൺമെന്റുകൾ എടുത്തിട്ടുള്ളത് 
അഭിനന്ദനാർഹമാണ്.  പരസ്യങ്ങളിലൂടെ 
പുകവലിയുടെ ദോഷഫലങ്ങൾ അറിയി 
ക്കുന്നുമുണ്ട്. 

ശ്വാസകോശ കാൻസർ ശ്വാസകോശവീക്കം 
ആസ്ത്‌മ എന്നീ നിലനിൽക്കുന്ന ദോഷം 
പുകവലിക്കുന്നവരിൽ കണ്ടു വരുന്നു. 
പുകവലി മനുഷ്യായുസ്സ്  കുറയ്ക്കുന്നതായും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

നമ്മൾ അപൂർണരും പാപികളുമാണ്. 
അതിന്റെതായ ദോഷങ്ങളും നമ്മൾ 
അനുഭവിക്കുന്നുണ്ട്.  അതിനുമീതെയാണ് 
പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ. 
തെറ്റാണെന്നു അറിഞ്ഞിട്ടും നമ്മൾ അതു 
തന്നെ ചെയ്യുന്നത്  അഹങ്കാരമാണ്. 
നമ്മുടെ ശരീരത്തെ മലിനപ്പെടുത്തുന്ന 
പുകവലി ഉപേക്ഷിക്കാൻ നാം കഠിനശ്രമം 
ചെയ്യണം.  കൂൺ പലവിധമുണ്ട്.  പക്ഷേ 
എല്ലാം ഭക്ഷ്യ യോഗ്യമല്ല.  നാം നല്ല കൂൺ 
തിരഞ്ഞെടുക്കുന്നു.  

എന്നാൽ പുകവലി വിഷ കൂൺ ആണ്. 
അതു നമ്മെയും നമ്മുടെ കുടുംബാംഗങ്ങൾ 
കൂട്ടുകാർ,  നമ്മുടെ കുട്ടികൾ എന്നിവരുടെ 
ജീവന് ഭീഷണിയാണ്.   ഗർഭിണികളുടെ 
പുകവലി കുട്ടികളുടെ മസ്തിഷ്ക വളർച്ച 
യെ സാരമായി ബാധിക്കുന്നുണ്ട്  എന്ന് 
പഠനങ്ങൾ തെളിയിക്കുന്നു. ആരോഗ്യമുള്ള 
നല്ല കുഞ്ഞിന് ജന്മം നൽകാൻ കഴിയാതെ 
വരുന്നു.    അതുകൊണ്ട്     "നീ നിന്റെ അയൽക്കാരനെ സ്നേഹിക്കണം" എന്ന 
ദിവ്യ കല്പന ലംഘിക്കാതിരിക്കാൻ നമുക്ക് 
ആത്മാർഥമായി ശ്രമിക്കാം. (Mathew 22:39)

4)   ഗർഭഛിദ്രം ഒഴിവാക്കുക 

ഗർഭഛിദ്രം പല രാജ്യങ്ങളിലും നിയമപര മാണ്.   വിവാഹിതരായാലും അവിവാഹിത രായാലും  അനാവശ്യമായ ഗർഭധാരണം 
വേണ്ടെന്നു വെക്കാൻ ആളുകൾ ഈ 
മാർഗം സ്വീകരിക്കുന്നു. 

എന്നിരുന്നാലും ഒരു ഗർഭഛിദ്രം എത്ര 
വലിയ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നു 
എന്ന് അനേകരും ചിന്തിക്കാറില്ല. 

"കുല ചെയ്യരുത് "  എന്ന് ദൈവനിയമം 
അനുശാസിക്കുന്നു.  ജനിക്കാനിരി ക്കുന്ന ശിശുവിന്റെ ജീവൻപോലും സ്രഷ്ടാവിന് വിലയുള്ളതാണ്.  
അതുകൊണ്ട് ഗർഭസ്ഥശിശുവിന്റെ ജീവൻ 
നമ്മൾ നശിപ്പിക്കില്ല. ആരെങ്കിലും ഒരാളെ 
മനഃപൂർവ്വം കൊന്നാൽ അയാളെ കൊന്നു 
കളയണമെന്നു ന്യായപ്രമാണത്തിൽ 
യഹോവ വ്യക്തമാക്കിയിരുന്നു. 

മിക്കപ്പോഴും ലൈംഗീക അനാശാസ്യ ത്തിലോ,  ബലാത്സംഗത്താലോ ഒരു സ്ത്രീ 
ഗർഭിണിയാകുമ്പോൾ ഗർഭച്ഛിദ്രത്തെ 
അവലംബിച്ചുകൊണ്ട് അതില്ലാതാക്കാൻ 
ശ്രമിക്കുന്നു.  എന്നാൽ പിന്നീടുള്ള 
ജീവിതം മോശമായ ഓർമകളുടെ ഒരു 
സങ്കേതമായി മനസ്സു നിറയുന്നു.  വലിയ 
കുറ്റബോധം തോന്നാൻ ഇടയാകുന്നു. 
അൽപ സമയത്തെ  വിവേകമില്ലാത്ത 
ഉല്ലാസപ്രവൃത്തി ബഹുകഷ്ടങ്ങളിലേക്ക് 
നയിക്കുന്നു.  

ചെറുപ്പം മുതൽ കുട്ടികൾക്ക് കിട്ടേണ്ട 
മാർഗ്ഗനിർദ്ദേശങ്ങളും തിരുത്തലുകളും 
മാതാപിതാക്കന്മാർക്കു കൊടുക്കാൻ 
കഴിയാതെ വരികയും അവരുമായി 
സമയം ചെലവഴിക്കാൻ അവരുടെ ജോലിയും സമ്പത്തുണ്ടാക്കാനുള്ള 
നെട്ടോട്ടവും തടസമായിരിക്കുകയും 
ചെയ്യുമ്പോൾ കുട്ടികൾ സ്വന്തമായി 
മോശമായ തീരുമാനങ്ങൾ എടുക്കുന്നു. 
ചിലപ്പോൾ ആൺ കുട്ടിയെ പോലീസ് 
അറസ്റ്റ് ചെയ്യുകയോ പെൺകുട്ടി അവിവാ
ഹിത അമ്മയായി എന്നറിയുമ്പോഴ ത്തേയ്ക്കും സമയം കടന്നു പോയിരിക്കും. 

വ്യക്തിപരമായ സ്നേഹവും അടുപ്പവും 
വിശ്വസ്തതയും ഇല്ലാത്ത കുട്ടികൾ 
മാതാപിതാക്കളെ അവഗണിക്കുന്നു. 
അത്‌ കുടുംബത്തിൽ കലഹം ഉണ്ടാക്കും. 
അവർ തങ്ങൾക്കുതന്നെ നിലവാരം 
വെയ്ക്കുകയും നാശത്തിന്റെ പാതയിൽ 
തുടരുകയും ചെയ്യും.  അത്‌ എത്ര ഹൃദയ 
വേദന ഉണ്ടാക്കുന്ന കാര്യമാണെന്ന് 
ചിന്തിച്ചുനോക്കൂ. 

അതുകൊണ്ട് സ്രഷ്ടാവിന്റെ  എഴുത പ്പെട്ട വചനമായ ബൈബിൾ പഠിക്കുകയും ജീവൻ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഉൾക്കൊള്ളുകയും വേണം
നമ്മുടെ ജീവൻ എങ്ങനെ ഉപയോഗിക്കണം 
എങ്ങനെ ഉപയോഗിക്കരുത് എന്നു 
ആധികാരികമായി പറയാൻ അവകാശവും 
അധികാരവും ഉള്ളത്  നമ്മുടെ സ്നേഹവാ 
നായ സ്രഷ്ടാവിനാണു എന്ന സത്യം  നാം 
മറന്നു കളയരുത്. 

യഥാർത്ഥ ജീവൻ യഹോവ നമുക്ക് 
വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഭൂമിയിലെ 
പറുദീസയിൽ നമുക്ക്  എന്നേക്കും 
ജീവിക്കാൻ കഴിയും. (John  17: 3)

അതുകൊണ്ട് ഉല്ലാസത്തിന്റെ പേരിലോ 
വിനോദത്തിന്റെ പേരിലോ ചെറുപ്പമാ 
ണെന്നതിന്റെ പേരിലോ ദൈവത്തിന്റെ 
മാർഗനിർദ്ദേശങ്ങൾ നമുക്ക് അവഗണിക്കാ 
തിരിക്കാം.  നമുക്ക് എല്ലായ്‌പോഴും 
ജീവനെ ആദരിക്കാം.  അതാണ് സുരക്ഷിത 
മായ മാർഗം.   ജീവൻ അപകടത്തിലാക്കുന്ന 
ഒന്നും നമ്മൾ ചെയ്യില്ല. 

ഒരു കാറോ ബൈക്കോ ഓടിക്കുമ്പോൾ 
എല്ലാ സുരക്ഷാ മാർഗവും അവലംബി ക്കണം.   അക്രമം ഉൾപ്പെട്ടിരിക്കുന്ന 
വിനോദ പരിപാടികൾ  നാം ഒഴിവാക്കും. 

നമ്മെ യഥാർത്ഥത്തിൽ സന്തോഷിപ്പി 
ക്കുന്നത്  ദൈവവുമായുള്ള ബന്ധത്തിൽ 
വളരുമ്പോളാണ്.    അത്‌  കുടുംബത്തിലും 
ജോലി സ്ഥലത്തും സ്കൂളിലും ദിവസേന 
കണ്ടുമുട്ടുന്ന സഹമനുഷ്യരോടുള്ള 
ബന്ധത്തിലും പ്രതിഫലിപ്പിക്കണം. 
അതുകൊണ്ട് ജീവൻ ഹനിക്കുന്ന തരത്തിലുള്ള യാതൊന്നും ചെയ്യരുത്. 
ജീവൻ അത്രയ്ക്ക് അമൂല്യമാണ്. 































Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.