PROPHECY FULFILLED IN JESUS CHRIST::An Accurate History - Part II

Prophecy Fulfilled in Jesus  Christ: From  Prophetic books of the Bible.

ന്യായപ്രമാണത്തിൽ മുൻകൂട്ടി പറഞ്ഞ
"മോശെയെപോലുള്ള പ്രവാചകൻ"  യേശുക്രിസ്തു  ആയിരുന്നുവെന്നു യേശുവിന്റെ  ജീവിതത്തിൽനിന്നും നാം മനസ്സിലാക്കിയതാണല്ലോ.

ഇനി, പ്രവാചക പുസ്തകങ്ങളിൽ മിശിഹാ യെക്കുറിച്ച്  പറഞ്ഞിരിക്കുന്ന തിരുവെഴു ത്തു ഭാഗങ്ങളും അവയുടെ നിവൃത്തിയും
നമുക്ക് പരിശോധിക്കാം.

മിശിഹായുടെ ജനനം:

മിശിഹാ  ഒരു കന്യകയിൽ ജനിക്കും
എന്ന് അവന്റെ ജനനത്തിന്  700 വർഷം മുമ്പ്  മുൻകൂട്ടി  പറഞ്ഞിരുന്നു.(Isaiah 7: 14)

അതിന്റെ നിവൃത്തി (Luke 1: 34 35)
നസ്രെത്തിലെ ഒരു മരപ്പണിക്കാരനായിരുന്ന
യൗസേഫിന്  വിവാഹ നിശ്ചയം ചെയ്യപ്പെട്ട
മറിയ എന്ന കന്യകയിലാണ് യേശുക്രിസ്തു
ജനിച്ചത് എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.  ആ  കന്യകയെ തിരഞ്ഞെടു ത്തത്  യഹോവയാണ്.  അവളുടെ ഗർഭത്തിന് ഉത്തരവാദി യൗസേഫ്  ആയിരുന്നില്ല. അത്‌  ഗബ്രിയേൽ ദൂതൻ
മറിയയോട്  അറിയിച്ചിരുന്ന പ്രകാരം
പരിശുദ്ധാത്മാവിന്റെ ശക്തിയാലായിരുന്നു.
ആ  വിധത്തിൽ യേശു പാപമില്ലാത്ത ഒരു
പൂർണമനുഷ്യനായി ജനിച്ചു.

മിശിഹാ  ജനിക്കുന്ന  സ്ഥലം എവിടെ
ആയിരിക്കുമെന്നും മുൻകൂട്ടി പറയപ്പെട്ടി രുന്നു.  (Micah 5: 2)

 മിശിഹായുടെ ജനന സ്ഥലം  യഹൂദയിലെ
ബെത്‌ലഹേം എന്ന ഒരു ചെറിയ ഗ്രാമത്തിൽ
ആയിരിക്കുണെന്നു മീഖ പ്രവാചകനിലൂടെ
ദൈവം മുൻകൂട്ടി പറഞ്ഞിരുന്നു.

അതിന്റെ  നിവൃത്തി (Mathew 2: 1-6
                                        Luke 2:1-7)
ദാവീദിന്റെ നഗരമായ ബെത്ലഹേമിലെ ഒരു പുൽത്തൊട്ടിയിൽ യേശു ജനിക്കുന്നു.

അത്‌ BC 2 ഒക്ടോബർ-ൽ  ആയിരുന്നു.

കുന്നുകൾ നിറഞ്ഞ മലനാടുകളിലൂടെ
ഏകദേശം 150KM യാത്ര ചെയ്താണ്
പൂർണ്ണ ഗർഭിണിയായ മറിയയും ഭർത്താവും
ബേത്ലഹേമിൽ ചെന്നു വീട് അന്വേഷിക്കു ന്നത്.  എന്നാൽ  അവർക്കു വീട് കിട്ടിയില്ല.
അവർ ഒരു കാലിതൊഴുത്തിൽ കഴിഞ്ഞു.
അന്ന് രാത്രി മറിയ തന്റെ  ആദ്യജാതനെ
പ്രസവിച്ചു.

അക്കാലത്തു ഇടയന്മാർ ആടുകളുമായി
വെളിയിൽ പാർത്തിരുന്നു. അന്ന് മഴക്കാ ലമോ  മഞ്ഞുകാലമൊ ആയിരുന്നുവെങ്കിൽ
ഇടയന്മാർ വെളിയിൽ തങ്ങുകയില്ലായിരുന്നു.

അതുകൊണ്ട് യേശുവിന്റെ ജനനം മഞ്ഞുള്ള ഡിസംബർ മാസമായിരുന്നില്ല എന്ന് വ്യക്തമാണ്.

തന്റെ പുത്രന്റെ മനുഷ്യ ജനനം യഹോവ
ദൂതന്മാരിലൂടെ ആദ്യമായി ഇടയന്മാരെ
അറിയിക്കുന്നു. " ഇന്നു ദാവീദിന്റെ നഗര ത്തിൽ നിങ്ങളുടെ രക്ഷകൻ ജനിച്ചിരി ക്കുന്നു. കർത്താവായ ക്രിസ്തുവാണ്  അത്‌."

ബേത്ലഹേമിൽ യേശു  ജനിച്ച യഥാർത്ഥ സ്ഥലം (കാലിതൊഴുത്തു)  കൃത്യമായി ഇന്നു  എവിടെയാണെന്ന് ആർക്കും അറിയില്ല.

റോമിൽ  ഓഗസ്ത്തോസ്‌    കൈസറും
യഹൂദയിൽ ഹെരോദാവും ഭരിക്കുന്ന
കാലത്താണ് യേശുവിന്റെ ജനനം എന്ന്
ചരിത്രത്തിൽ നാം വായിക്കുന്നു.

മറ്റൊരു സംഭവം, മാസങ്ങൾക്ക് ശേഷം
കിഴക്കുനിന്നുള്ള ജ്യോതിഷക്കാർ  ശിശു
വിനെ കാണാൻ യെരുശലേമിൽ എത്തുന്നു.

ജ്യോതിഷക്കാർ വിഗ്രഹാരാധകരും,
നക്ഷത്രവിദ്യ നോക്കുന്നവരും ആയതിനാൽ  യഹോവയുടെ ആരാധകരായിരുന്നില്ല.

അവർ ഒരു പ്രത്യേക നക്ഷത്രം കിഴക്ക്
കണ്ടെന്നു അവകാശപ്പെട്ടു.  അവരുടെ
കണക്കു കൂട്ടൽ പ്രകാരം  യഹൂദയിൽ ഒരു
രാജാവ് പിറന്നിരിക്കുന്നു. ഈ നക്ഷത്രം
അവരെ രാജാവിന്റെ കൊട്ടാരത്തിലേക്ക്
നയിച്ചു.

യേശു എവിടെ ജനിച്ചുവെന്നു അവർക്കു
അറിയില്ലായിരുന്നു.  രാജാവ്  അറിഞ്ഞു  കാണുമെന്നു കരുതി ആദ്യം അവർ കൊട്ടാ
രത്തിൽ എത്തുന്നു.

അവർ ഹെരോദ്  രാജാവിന്റെ കൊട്ടാര ത്തിൽ ശിശുവിനെക്കുറിച്ച്  അന്വേഷിക്കുന്നു.
പുരോഹിതന്മാരും ശാസ്ത്രിമാരും ക്രിസ്തു
ജനിക്കുന്ന സ്ഥലം ബേത്ലഹേമിൽ ആയിരി
ക്കുമെന്നു രാജാവിനെ അറിയിക്കുന്നു.

യെരുശലേം മുഴുവനും പുതിയ രാജാവിനേ ക്കുറിച്ചുള്ള വാർത്ത കൊണ്ട് നിറഞ്ഞു.

രാജാവ് ആകെ ഭയപ്പെട്ടു.  ഹെരോദ്  രാജാവ്  ഒരു  യഹൂദൻ അല്ലായിരുന്നു.
തന്റെ സിംഹാസനം   നഷ്ടപ്പെടുമെന്ന്
കരുതി. ഒരു ദുഷ്ടപദ്ധതി ആസൂത്രണം
ചെയ്തു.

ജ്യോതിഷക്കാരോട് പോയി കുഞ്ഞിനെ
അന്വേഷിക്കാനും തുടർന്നു രാജാവിനെ
വിവരം ധരിപ്പിക്കാൻ തിരിച്ചുവരണമെന്നും
ആവശ്യപ്പെട്ടു.

അവർ ഒരു വീട്ടിൽ (പുൽക്കൂട്ടിലല്ല) ചെന്നു ശിശുവിനെയും അമ്മയെയും കണ്ടു.  സമ്മാനങ്ങൾ കൊടുത്തു.

എന്നാൽ ദൈവം മുന്നറിയിപ്പ്  നൽകിയത്
കൊണ്ട്  അവർ  വേറെ വഴിയായി നാട്ടിലേക്ക് തിരിച്ചുപോയി.

രാജാവ് ഓരോ ദിവസവും ജ്യോതിഷക്കാർ
തിരിച്ചുവരുന്നതും കാത്തു ആകാംക്ഷ യോടെ ഇരിക്കുകയാണ്.    അവർ തന്നെ
പറ്റിച്ചുവെന്നു മനസ്സിലാക്കിയ രാജാവ്
രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ ആൺകുട്ടികളെയും വധിക്കാൻ കല്പിച്ചു.

Jeremiah 31: 15 അന്ന്  നിവൃത്തിക്കപ്പെട്ടു.

Mathew  2: 18  തങ്ങളുടെ പുത്രന്മാരെപ്രതി
അമ്മമാരുടെ കരച്ചിൽ അത്ര  വലുതാ യിരുന്നു.   

എന്നാൽ ഒരു സ്വപ്നത്തിൽ യഹോവയുടെ
ദൂതൻ യൗസെഫിനോട്  പറഞ്ഞു: "ഈജിപ്തിലേക്ക് ഓടിപ്പോക.  ഞാൻ പറയുന്നതുവരെ അവിടെത്തന്നെ താമസിക്കണം."

രാജാവിന്റെ പദ്ധതി വിജയിച്ചില്ല. എന്നാൽ
ഒരു പ്രവചനം നിവൃത്തിയിലേക്കു വന്നു.

Hosea  11: 1  " മകനെ ഈജിപ്തിൽ നിന്ന്
മടക്കിവരുത്തി."  

ഹെരോദ് രാജാവിന്റെ മരണശേഷം അവർ
തിരിച്ചു വന്നു നസ്രെത്തിൽ താമസമാക്കി.

അതിന്റെ നിവൃത്തി  (Mathew 2:15, 23)
യേശുവിനെ  "നസ്രായൻ" എന്ന് വിളിക്കാൻ
ഇടയായി. 

ഇതും മറ്റൊരു പ്രവചന നിവൃത്തി ആയിരുന്നു.  Isaiah 11:1, Jeremiah  23:5
എബ്രായ ഭാഷയിൽ  "മുള,"  " നാമ്പ് " എന്ന
പദങ്ങൾ അതിനോട് യോജിപ്പിലായിരുന്നു.

Genesis 49:10 ഗോത്ര പിതാവായ യാക്കോബ്  പ്രവചിച്ചതുപോലെ "മിശിഹാ" അല്ലെങ്കിൽ "ശീലോയഹൂദ ഗോത്രത്തിൽ നിന്നായിരിക്കും വരുന്നത് എന്ന കാര്യവും അതുപോലെ  തന്നെ നിവൃത്തിയായി.    (Hebrew 7:14)

Isaiah 9:7, 11:1, 10  അനുസരിച്ചു  മിശിഹാ ദാവീദിന്റെ കുടുംബത്തിൽ ജനിക്കണം.
(Luke 1: 32)

മേൽപറഞ്ഞ  പ്രവചനങ്ങളെല്ലാം  യേശുവിന്റെ ജനനത്തോടും, ഒരു കുട്ടി ആയിരിക്കുമ്പോഴുമുള്ള കാലത്ത്  കൃത്യ
മായി  നിവൃത്തിയായി.

അടയാളങ്ങൾ കാണുന്ന യഹൂദന്മാർക്ക്
മിശിഹാ ആരാണെന്നു യാതൊരു
സംശയവും കൂടാതെ മനസ്സിലാക്കാൻ
കഴിയുമായിരുന്നു.

എന്നാൽ ജനന സമയത്തെ അടയാളങ്ങൾ
മാത്രം വെച്ച്  ഒരു നിഗമനത്തിലെത്താൻ
നമുക്കാവില്ല. 

യേശുവിന്റെ ശുശ്രുഷ ആരംഭിക്കുന്നത്
മുപ്പതാമത്തെ വയസ്സിലാണ്.  അതുകൊണ്ട്
തുടർന്നുള്ള പ്രവചനങ്ങളും കൂടി നമ്മൾ
മനസ്സിലാക്കേണ്ട ആവശ്യമുണ്ട്.

(തുടരും)



 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.