PROPHECY FULFILLED IN JESUS CHRIST:: An Accurate History -Part III.
PROPHECY FULFILLED IN JESUS CHRIST: According to Psalms And Prophetic Books.
വർഷം AD 29. യേശുവിന് ഇപ്പോൾ പ്രായം
30 ആയി. തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട തീരുമാനം യേശു നടപ്പിലാക്കാൻ പോകുകയാണ്.
മുപ്പതാമത്തെ വയസ്സുവരെ യേശു മാതാപിതാക്കളോടൊപ്പം നസ്രെത്തിൽ താമസമാക്കിയിരുന്നു.
മാതാപിതാക്കൾക്ക് കീഴ്പ്പെട്ടു അവരെ
അനുസരിച്ചുപോന്ന നല്ല മിടുക്കനായ ഒരു കുട്ടിയായിരുന്നു യേശു.
വളർന്നു വന്നപ്പോൾ അവൻ ഒരു ജോലി പഠിച്ചു.
യേശു നല്ല പേരുകേട്ട ഒരു മരപ്പണിക്കാരൻ
ആയിരുന്നു.
പിന്നീട് ആളുകൾ അവനെക്കുറിച്ചു ഇങ്ങനെ പറഞ്ഞതായി Mark 6: 3 രേഖപ്പെടുത്തുന്നു.
"ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?
ആ മറിയയുടെ മകൻ?
യാക്കോബും യോസേഫ് യൂദാസും
ശിമോനും ഇയാളുടെ സഹോദരന്മാ രല്ലേ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ?"
മേല്പറഞ്ഞ അവന്റെ സഹോദരന്മാരും
സഹോദരികളും യോസേഫിനു മറിയാമിൽ
ജനിച്ച മക്കളായിരുന്നു. അവരെല്ലാം ഒന്നിച്ചു
നസ്രെത്തിൽ പാർത്തിരുന്നു. അങ്ങനെ
യേശുവിന്റെ പൂർണതയുള്ള ചെറുപ്പകാലം
വളരെയധികം സന്തോഷപ്രദമായിരുന്നു.
മിശിഹാ ആകാനുള്ള സമയം മുൻകൂട്ടി
പ്രവചിച്ചിരുന്നു :
30 വയസ്സായപ്പോൾ യേശുവിന്റെ മുമ്പിൽ
തികച്ചും പുതിയ ഒരു ജീവിതം തുറക്കപ്പെട്ടു.
Daniel 9: 24-27 ഇവിടെ ദൈവജനത്തിന് നേതാവാകാനുള്ള മിശിഹാ ഭൂമിയിൽ വരേണ്ട സമയം മുൻകൂട്ടി പ്രവചിച്ചിരുന്നു.
മൊത്തത്തിലുള്ള 70 ആഴ്ചവട്ടത്തിൽ
അവസാനത്തെ ആഴ്ച തുടങ്ങുമ്പോൾ മിശിഹാ വന്നിരിക്കും.
ആഴ്ചവട്ടത്തിന്റെ പകുതിയാകുമ്പോൾ
മിശിഹാ വധിക്കപ്പെടും.
അവസാനത്തെ ആഴ്ചവട്ടം തുടങ്ങിയത്
AD 29ൽ ആയിരുന്നു. ആ വർഷം യേശു
വിന് 30 വയസ്സ്.
യേശു യോഹന്നാൻ സ്നാപകനാൽ വെള്ളത്തിൽ സ്നാനമേറ്റു. ഒരു ജൂത
പുരോഹിതൻ ആലയത്തിൽ സേവിക്കാനുള്ള പ്രായം അതായിരുന്നു.
എന്നാൽ യേശു ലേവി ഗോത്രക്കാരൻ
അല്ലായിരുന്നു. അതുകൊണ്ട് ന്യായപ്രമാണ
പ്രകാരം ഒരു പുരോഹിതൻ ആകാൻ
കഴിയുകയില്ലായിരുന്നു. അപ്പോൾ എന്തു
പുതിയ വേലയാണ് യേശുവിന്റെ മുമ്പിൽ
ചെയ്യാൻ ഉണ്ടായിരുന്നത്?
സ്നാപക യോഹനാന്റെ വേല
ദാനിയേൽ പ്രവചനമസരിച്ചു മിശിഹാ വരാനുള്ള സമയം ഏകദേശം ആയി എന്ന് ജൂതന്മാർക്കു മനസ്സിലായിരുന്നു.
മിശിഹാ വരുമ്പോൾ അവനെ സ്വീകരിക്കാൻ
ജൂതന്മാരെ ഒരുക്കുന്നതിനു ദൈവം ഒരു
പ്രവാചകനെ അയക്കുമെന്ന് Malachi 3: 1,
Isaiah 40: 3 വാക്യങ്ങളിൽ കാണാം.
അതിന്റെ നിവൃത്തി : Mathew 3:1-6
യോഹന്നാൻ ഒരു പുരോഹിതനായിരുന്ന
സഖരിയാവിന്റെ മകൻ ആയിരുന്നു. അവൻ
വളർന്നുവന്നത് മരുഭൂമിയിലായിരുന്നു.
ഇപ്പോൾ അവന് പ്രായം 30. വർഷം AD 29.
യോഹന്നാൻ ദൈവത്തിന്റെ പ്രവാചകൻ ആയിരുന്നതുകൊണ്ട് അവൻ പ്രസംഗി ക്കാൻ തുടങ്ങി.
യോഹന്നാനും യേശുവും തമ്മിൽ 6 മാസ
ത്തെ പ്രായവ്യത്യാസം ഉണ്ടായിരുന്നു.
അവന്റെ സന്ദേശം: "സ്വർഗ്ഗരാജ്യം സമീപി ച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തര പ്പെടുക " എന്നായിരുന്നു.
"എന്റെ പിന്നാലെ ഒരുത്തൻ വരുന്നുണ്ട്.
അവൻ എന്നേക്കാൾ ശക്തനാണ്. അവൻ
നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീ കൊണ്ടും സ്‌നാനപ്പെടുത്തും."
അനേകം ആളുകൾ യോഹനാന്റെ അടുക്കൽ വന്നു പാപങ്ങൾ ഏറ്റുപറഞ്ഞു.
അവരെയെല്ലാം യോഹന്നാൻ വെള്ളത്തിൽ
സ്നാനപ്പെടുത്തി.
ഒരു ദിവസം യേശു യോഹനാന്റെ അടുക്കൽ സ്നാനപ്പെടാൻവേണ്ടി എത്തുന്നു.
യോഹന്നാൻ പറഞ്ഞു: "നീ എന്നെയല്ലേ
സ്‌നാനപ്പെടുത്തേണ്ടത്? ആ നീ എന്റെ
അടുക്കൽ വരുന്നോ? എന്ന് ചോദിച്ചു
യേശുവിനെ തടഞ്ഞു. കാരണം യേശു
ഒരു പാപിയല്ലെന്നു അവന് അറിയാമാ യിരുന്നു.
എന്നാൽ യേശു : "ഇപ്പോൾ ഇത് നടക്കട്ടെ.
അങ്ങനെ നീതിയായത് ചെയ്യുന്നതാ
ണല്ലോ എന്തുകൊണ്ടും ഉചിതം." എന്ന്
പറഞ്ഞു. പിന്നെ താമസിച്ചില്ല യോഹന്നാൻ
യേശുവിനെ വെള്ളത്തിൽ സ്‌നാനപ്പെടുത്തി.
യേശു വെള്ളത്തിൽ നിന്നും കയറുമ്പോൾ
യോഹന്നാൻ അസാധാരണമായ ഒരു കാഴ്ച്ച
കാണുന്നു.
ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു
പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ
വരുന്നത് കാണുന്നു.
അതേ സമയം തന്നെ ആകാശത്തുനിന്നു
ഒരു ശബ്ദം കേൾക്കാനിടയായി.
"ഇവൻ എന്റെ പ്രീയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു."
അതേ, യേശു ദൈവത്തിന്റെ മകൻ ആയിരുന്നു. ദൈവം തന്നെയാണ് അവന്റെ
പിതാവ്. മറിയാമിന്റെ ഭർത്താവായ
യോസേഫായിരുന്നില്ല.
യേശു ദൈവത്താൽ അയക്കപ്പെട്ടവനാ യിരുന്നുവെന്നതിനു യോഹനാന്റെ മനസ്സിൽ
സംശയമുണ്ടായിരിക്കാൻ കഴിയുമായി രുന്നില്ല.
ദൈവം യോഹന്നാനോട് ഇപ്രകാരം പറഞ്ഞി
രുന്നു: "എന്റെ ആത്മാവ് ഇറങ്ങി വന്നു
ആരുടെ മേൽ വസിക്കുന്നതാണോ നീ
കാണുന്നത് അവനാണ് പരിശുദ്ധാത്മാവ്
കൊണ്ട് സ്‌നാനപ്പെടുത്തുന്നവൻ"
യോഹന്നാൻ തുടർന്ന് പറയുന്നത്, "ഞാൻ
അതു കണ്ടു. അതുകൊണ്ട് ഇദ്ദേഹമാണ്
ദൈവപുത്രൻ എന്ന് ഞാൻ സാക്ഷി പറ
ഞ്ഞിരിക്കുന്നു. John 1: 32-34
"ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന
ദൈവത്തിന്റെ കുഞ്ഞാട് " എന്ന് യേശുവി നെക്കുറിച്ചു പറഞ്ഞുകൊണ്ടു ഭൂമിയിൽ വന്നതിന്റെ ഉദ്ദേശത്തെ യോഹന്നാൻ പരാമർശിച്ചു.
യേശുവിന്റെ മേൽ പരിശുദ്ധാത്മാവിനെ
പകർന്നതിനാൽ തന്റെ വരാനിരിക്കുന്ന
രാജ്യത്തിന്റെ രാജാവായിരിക്കാൻ യഹോവ അവനെ അഭിഷേകം ചെയ്യുകയായിരുന്നു.
അങ്ങനെ ആത്മാവിനാൽ അഭിഷിക്തനായ തിനാൽ യേശു "മിശിഹാ" യോ "ക്രിസ്തു" വോ ആയിത്തീർന്നു. എബ്രായയിലും ഗ്രീക്കിലും ആ പദങ്ങളുടെ അർത്ഥം "അഭിഷിക്തൻ " എന്നാണ്. അതുകൊണ്ട് അവൻ യഥാർത്ഥത്തിൽ "യേശുക്രിസ്തു" അഥവാ "അഭിഷിക്തനായ യേശു" ആയിത്തീർന്നു.
ആ വിധത്തിൽ ദാനിയേൽ പ്രവചനം
നിവൃത്തിയിലേക്ക് വന്നു.
എന്നാൽ മറ്റൊരു പ്രവചനവും കൂടി ഈ
സമയം നിവൃത്തിയായി.
Psalms 40: 6-8 - Hebrew 10: 9
ദൈവം ഭൂമിയിലേക്ക് ഏത് വേല ചെയ്യാൻ
യേശുവിനെ അയച്ചോ അതു നിറവേറ്റാൻ
അവൻ തന്റെ സ്‌നാനത്താൽ തന്നെത്ത ന്നെ ദൈവത്തിനു ഏൽപ്പിച്ചു കൊടുക്കുക യായിരുന്നു.
യേശുവിന്റെ സ്നാനം മാനസാന്തരത്തിനുള്ള ഒന്നായിരുന്നില്ല. മറിച്ചു, തന്റെ പിതാവിന്റെ
ഇഷ്ടം ചെയ്യാൻ പൂർണ്ണ മനസ്സോടെ തന്നെ
ദൈവത്തിനു സമർപ്പിച്ചതിന്റെ ഒരു പ്രകടനം
ആയിട്ടായിരുന്നു.
യേശുവിന്റെ ഹൃദയംഗമമായ സമർപ്പണം ദൈവം സ്വീകരിച്ചു അവനെ അംഗീകരിക്കു കയും ചെയ്തു.
സ്‌നാനത്തിൽ അവനെ യോർദാൻ നദി
യിൽ മുക്കിയപ്പോൾ ഭൂമിയിലെ അവന്റെ
മുൻ ജീവിതഗതി സംബന്ധിച്ചു അവൻ
മരിച്ചുവെന്ന് സൂചിപ്പിച്ചു. വെള്ളത്തിൽ
നിന്നും ഉയർത്തപ്പെട്ടപ്പോൾ അവന്റെ
പിതാവിന്റെ ഇഷ്ടം ചെയ്യാൻ അവൻ
ജീവിച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ചു.
അവന്റെ മരപ്പണി അവൻ ഉപേക്ഷിച്ചു.
അതു കുടുംബത്തിനു അത്ര വലിയ ഒരു
ബാധ്യത ആകുമായിരുന്നില്ല. കാരണം
അവന്റെ അർദ്ധ സഹോദരങ്ങൾ ഇപ്പോൾ
പക്വതയുള്ള യുവാക്കൾ ആയിക്കഴിഞ്ഞി രുന്നു.
പിന്നീട് നസ്രെത്തിൽ വന്നപ്പോൾ അവിടെയുള്ള സിന്നഗോഗിൽ പോയി.
Isaiah 61: 1-3 പ്രവചനം നിവൃത്തിയായി.
Luke 4: 18-21 പറയുന്നതനുസരിച്ചു യേശു
യശയ്യാ പ്രവചനം വായിച്ച ശേഷം തന്നെ
ശ്രദ്ധിച്ചവരോട് "ഈ തിരൂവെഴുത്തു ഇന്നു
നിവൃത്തിയായിരിക്കുന്നു" എന്നു പറഞ്ഞു.
യേശു വന്നത് സന്തോഷവാർത്ത അറിയി
ക്കാനാണ്. മനുഷ്യവർഗ്ഗത്തിന്റെ എല്ലാ
പ്രശ്നങ്ങൾക്കുമുള്ള പരിഹാരം യേശു
പ്രസംഗിച്ച ദൈവരാജ്യമാണ്. ആ രാജ്യത്തിൽ ഭൂമിയിൽ ജീവിക്കുന്നവർക്ക്
എന്തെല്ലാം പ്രതീക്ഷിക്കാമെന്നു യേശു
തന്റെ പ്രസംഗത്തിലൂടെയും അത്ഭുതങ്ങളി
ലൂടെയും ആളുകളോടുള്ള താല്പര്യങ്ങളിലും
പ്രകടമാക്കിയിരുന്നു.
Psalms 78: 2 - Mathew 13: 35
ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാൻ
യേശു ധാരാളം ഉപമകൾ പറഞ്ഞു.
മുൻകൂട്ടി പറഞ്ഞതുപോലെ യേശു തന്റെ ഉപദേശങ്ങളിൽ ഉപമകളും പഴഞ്ചോല്ലുകളും ദൃഷ്ടാന്ത കഥകളും പറഞ്ഞു.
അത് ലളിതമായിരുന്നതിനാൽ ആളുകൾക്ക്
മനസ്സിലാക്കാൻ എളുപ്പമായിരുന്നു.
അത് ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുകയും തങ്ങളുടെ ജീവിതത്തിലുട
നീളം ഓർമ്മിക്കാനും കഴിയുമായിരുന്നു.
അത് ആളുകളെ ചിന്തിപ്പിക്കുകയും
കാര്യങ്ങളെ സംബന്ധിച്ചു ശരിയായ
നിഗമനങ്ങളിൽ എത്താനും അവരെ
സഹായിച്ചു.
ഓരോ ഉപമയും അർത്ഥവത്തായിരുന്നത്
കൊണ്ട് ആളുകൾക്ക് പ്രയോജനം ചെയ്യു
കയും ഭാവിയിലേക്ക് ശുഭാപ്തി വിശ്വാസ
ത്തോടെ നോക്കാനും സഹായിച്ചു.
യേശുവിന്റെ ഉപമകൾ ആളുകൾക്ക് യഥാർഥ പ്രത്യാശ നൽകി.
പുതിയ ഉടമ്പടി
Jeremiah 31: 31-34 - Luke 22: 28-30
മോശെ മധ്യസ്‌ഥനായിട്ടുള്ള ന്യായപ്രമാണ
ഉടമ്പടി യേശുവിന്റെ മരണത്തോടെ
അവസാനിക്കുമായിരുന്നു. അതുകൊണ്ട്
യഹോവ പ്രവാചകനിലൂടെ ഒരു പുതിയ
ഉടമ്പടിയെക്കുറിച്ചു പറഞ്ഞിരുന്നു.
1500-ലധികം വർഷം പഴക്കമുണ്ടായിട്ടും
ഇസ്രായേൽ ജനത്തിൽ നിന്ന് ഒരു രാജകീയ പുരോഹിത വർഗ്ഗത്തെ ഉളവാക്കാൻ മോശെയുടെ നിയമത്തിന് കഴിഞ്ഞില്ല.
AD 70ലെ യരുശലേമിന്റെ നാശത്തോടെ
അഹരോന്യ പൗരോഹിത്യവും നീങ്ങിപ്പോ
യിരുന്നു.
എന്നാൽ യേശുക്രിസ്തു തന്റെ മരണത്തി ന്റെ തലേ രാത്രിയിൽ വിശ്വസ്ഥരായിരുന്ന
11 അപ്പോസ്തോലന്മാരുമായി ഒരു പുതിയ
ഉടമ്പടി ചെയ്തു.(Hebrew 8: 10-13)
കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയപ്പോൾ വീഞ്ഞ് കുടിക്കാൻ
യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടു.
അതു തന്റെ ചൊരിയപ്പെടാനിരുന്ന "രക്തത്തിൽ പുതിയ ഉടമ്പടി" ആയിരിക്കുമെന്നും അവൻ പറഞ്ഞു.
നിയമത്തിന്റെ മധ്യസ്ഥൻ മോശെ ആയിരുന്നതുപോലെ പുതിയ ഉടമ്പടിയുടെ
മധ്യസ്ഥൻ യേശുക്രിസ്തു ആയിരുന്നു.
നിയമം മൃഗങ്ങളുടെ രക്തത്താൽ ഉറപ്പി
ച്ചതുപോലെ പുതിയ ഉടമ്പടി യേശുക്രിസ്തു
വിന്റെ രക്തത്താൽ ഉറപ്പിക്കപ്പെട്ടു.
പുതിയ ഉടമ്പടിയിൽ കീഴിൽ വരുന്നവർ
ഒരു രാജകീയ പുരോഹിത വർഗ്ഗമായിത്തീരു
കയും ചെയ്യും. ( 1 Peter 2: 1-9)
അവർ പുരോഹിതന്മാരായി സേവിക്കു ന്നത് ഭൂമിയിലല്ല. സ്വർഗ്ഗത്തിലെ ആത്മീയാലയത്തിലാണ്. അവർക്കു എങ്ങനെ സ്വർഗത്തിൽ പോകാൻ കഴിയുമായിരുന്നു?
Joel 2: 28,29 - Acts 2: 16-21
ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ
അവരെല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാ വിനാൽ അഭിഷേകം പ്രാപിക്കും.
AD 33ലെ പെന്തകോസ്ത് നാളിൽ അവരുടെമേൽ പരിശുദ്ധാത്മാവ് വന്നു അവരെ അഭിഷേകം ചെയ്തു.
അവരെ ദൈവം തന്റെ സ്വർഗീയ കുടുംബത്തിലെ അംഗങ്ങളായി ആത്മാവിനാൽ വീണ്ടും ജനിപ്പിക്കുകയും
ദത്തെടുക്കുകയും ചെയ്തു.
സ്വർഗീയ പ്രത്യാശയുള്ളവരുടെ ആദ്യത്തെ അംഗങ്ങൾ അവിടെ കൂടിവന്ന 120 ശിഷ്യന്മാരായിരുന്നു.
അന്നു മുതൽ "ദൈവത്തിന്റെ ഇസ്രായേൽ"
ജഡീക ഇസ്രായേൽ അല്ല. കാരണം അവർ
പുതിയ ഉടമ്പടിയിൽ കീഴിലല്ല.
അന്നുമുതൽ എബ്രായ തിരുവെഴു ത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുള്ള എല്ലാ പ്രവചനങ്ങളും ബാധകമാകുന്നത് പുതിയ ഉടമ്പടിയിലുള്ള ആത്മീയ ഇസ്രായേലിനാണ്.
(Galatians 3:13 6:15,16, Colossians 2:13,14)
ഈ കാര്യത്തിൽ അനേകം സംഘടന കൾ തെറ്റായ നിഗമനങ്ങളിൽ എത്തി
യിട്ടുണ്ടെന്നു തോന്നുന്നു.
അവർ ദൈവപുത്രനെ തള്ളിക്കളയു കയും അവനെ സ്തംഭത്തിൽ തറച്ചു കൊല്ലുകയും ചെയ്തവരാണ്. അവരുമായി ദൈവം ചെയ്തിരുന്ന ഉടമ്പടികൾ എല്ലാം അവസാനിച്ചിരുന്നു.
ഇനി ന്യായപ്രമാണ പ്രകാരം ജഡീക
ഇസ്രായേലിനോട് ഇടപെടാൻ കഴിയില്ല.
അതു നീങ്ങിപ്പോയിരുന്നു.
അതുകൊണ്ട് അബ്രഹാമ്യ ഉടമ്പടി പ്രകാരം
"സന്തതി" ആയിരുന്ന യേശുവിൽ വിശ്വസി
ക്കാൻ ആദ്യ അവസരം കൊടുത്തു.
യേശു പറഞ്ഞതുപോലെ "ഇസ്രായേലിലെ
കാണാതെ പോയ ആടുകളുടെ അടുക്കലേ
ക്കാണ് യേശു മുഴുവനായും തന്റെ ശ്രദ്ധ
തിരിച്ചുവീട്ടിരുന്നത്.
AD 70 വരെ ദൈവം അവർക്കു അവസരം
കൊടുത്തു. അവർ യേശുവിൽ വിശ്വസി
ക്കാൻ തയ്യാറായില്ല.
ഒരു ചുരുങ്ങിയ സംഖ്യ മാത്രമേ യേശുവിൽ
വിശ്വസിച്ചുള്ളൂ.
അവരുടെ എണ്ണം 5000 ആയിരുന്നുവെന്ന്
AD 36ലെ ഒരു രേഖ വെളിപ്പെടുത്തുന്നു.
അതുകൊണ്ട് ദൈവം ജനതകളിലേക്ക്
തിരിഞ്ഞു.
Amos 9: 11, 12 - Acts 15: 14-18
അങ്ങനെ രാജകീയ പുരോഹിത വർഗ്ഗ
ത്തിന്റെ ശേഷിച്ച അംഗങ്ങളെ ജനതകളിൽ നിന്ന് എടുക്കുമായിരുന്നു. അവർ മൊത്തം 144000 പേരാണ്.
ആ പ്രവാചക വചനവും നിവൃത്തിയായി.
ജനതകളിൽ നിന്നുള്ള ആദ്യത്തെയാൾ
കോർണിലിയോസ് ആയിരുന്നു.
(Acts 10: 1-48)
സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്തരുടെ
തിരഞ്ഞെടുപ്പു ഇപ്പോഴും തുടരുന്നു.
അതുകൊണ്ട് പുതിയ ഉടമ്പടിയിൽ കീഴിൽ
വരുന്ന ക്രിസ്ത്യാനികൾ മേലാൽ പഴയ
നിയമത്തിലെ പെസഹ ആഘോഷിക്കേ ണ്ടതില്ല.
അവർക്കു യേശു ഏർപ്പെടുത്തിയ തന്റെ
മരണത്തിന്റെ സ്മാരകം ആചരിക്കാൻ
ഓരോ വർഷവും നിസാൻ 14ന് കൂടി
വരാൻ കഴിയും.
രാജകീയ പുരോഹിത വർഗ്ഗത്തിൽ പെട്ടവർ അപ്പ വീഞ്ഞുകളിൽ പങ്കു പറ്റുകയും പരിശുദ്ധാത്മാവിന്റെ സഹായത്താൽ തങ്ങളുടെ സ്വർഗീയ പ്രത്യാശ ഉറപ്പാക്കുകയും ചെയ്യും.
അനേകം പ്രവചനങ്ങൾ കൃത്യമായി ഒരാളിൽ നിവൃത്തിയേറി കാണുമ്പോൾ
ആ വ്യക്തിതന്നെയാണ് വാഗ്‌ദത്തമിശിഹാ
എന്നു നമുക്ക് നിസംശയം പറയാം.
Comments
Post a Comment