PROPHECY FULFILLED IN JESUS CHRIST:: An Accurate History.
Prophecy fulfilled in Jesus Christ.
യേശുക്രിസ്തുവിൽ നിവൃത്തിയാകുന്ന
നൂറുകണക്കിന് പ്രവചനങ്ങൾ ബൈബിളിന്റെ എബ്രായ തിരുവെഴുത്തുകളിൽ മുൻകൂട്ടി
പറഞ്ഞിട്ടുണ്ടായിരുന്നു.
അവയെല്ലാം യേശുക്രിസ്തുവിൽ അക്ഷരം
പ്രതി നിവൃത്തിയായി.
യേശു മരിച്ചു പുനരുദ്ധാനപ്പെട്ട ശേഷം തന്റെ
വിശ്വസ്ത അപ്പോസ്തോലന്മാർക്കു അവൻ
പ്രത്യക്ഷപ്പെട്ടപ്പോൾ തന്നിൽ നിവൃത്തിയായ
പ്രവചനങ്ങൾ അവൻ എടുത്തു പറയുകയു ണ്ടായി.
Luke 24: 44
പിന്നെ യേശു അവരോട് പറഞ്ഞു: "നിങ്ങളുടെ കൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ ഓർത്തുനോക്കു. മോശെയുടെ നിയമത്തിലും പ്രവാചക പുസ്‌കങ്ങളിലും സങ്കീർത്തനങ്ങളിലും
എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?"
ജൂതന്മാർ മരത്തിൽ തൂക്കിക്കൊന്ന യേശു
യഥാർത്ഥത്തിൽ വാഗ്‌ദത്ത മിശിഹാ ആയിരുന്നുവെന്നതിന്റെ അനിഷേധ്യമായ
തെളിവ് നൽകുന്നതായിരുന്നു ഓരോ
പ്രവചന നിവൃത്തിയും.
മേല്പറഞ്ഞ വാക്യത്തിൽ എബ്രായ തിരുവെഴുത്തിലെ മൂന്ന് ഭാഗങ്ങൾ യേശു സൂചിപ്പിച്ചു.
1) മോശെയുടെ നിയമങ്ങൾ
2) പ്രവാചകപുസ്തകങ്ങൾ
3) സങ്കീർത്തനങ്ങൾ
"മോശെയുടെ നിയമങ്ങൾ" എന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ അത് മോശെ എഴുതിയ ആദ്യത്തെ 5 ബൈബിൾ പുസ്തകങ്ങളിൽ ഉൾപ്പെ ട്ടിട്ടുള്ള പ്രവചനങ്ങൾ ആയിരിക്കണം (Genesis Exodus, Leviticus, Numbers and Deuteronomy).
ഈ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന
പ്രവചനങ്ങൾ ഏതൊക്കെയായിരുന്നു
എന്ന് നമുക്കിപ്പോൾ പരിശോധിക്കാം.
മോശെയെപ്പോലുള്ള പ്രവാചകൻ:
1) Deuteronomy 18: 15- 19
മിശിഹാ, മോശെയെപ്പോലുള്ള ഒരു പ്രവാചകൻ ആയിരിക്കുമെന്നാണ് മുൻകൂട്ടിപറഞ്ഞ ഒരു കാര്യം.
ഉല്പത്തി പുസ്തകം 3:15ൽ സർപ്പം
വാഗ്‌ദത്ത സന്തതിയുടെ ഉപ്പുറ്റി ചതയ്ക്കും എന്ന ആദ്യപ്രവചനം മോശെയുടെ പുസ്തക ത്തിൽ കാണപ്പെടുന്നു. മോശെയുടെ ആ
പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തി യേറി. AD 33 നിസാൻ മാസം 14ആം തീയതി
യേശുക്രിസ്തുവിനെ ഒരു സ്തംഭത്തിൽ തറച്ചു കൊന്നു.
മോശെ തന്നെക്കുറിച്ചുതന്നെ തന്നിൽ നിവൃത്തിയേറുന്ന യാതൊരു പ്രവചനങ്ങളും പറഞ്ഞിരുന്നില്ല.
എന്നാൽ യേശു തന്നിൽ തന്നെ നിവൃത്തിയേറുന്ന പ്രവചനങ്ങൾ പറഞ്ഞിരുന്നു.
യേശു അനേകം പ്രാവചനിക ദൃഷ്ടാന്ത ങ്ങളും ഉപമകളും പറഞ്ഞുകൊണ്ട് ആളുകളെ സത്യം പഠിപ്പിച്ചിരുന്നു.
തന്റെ അപ്പോസ്‌തോലന്മാരിൽ ഒരാൾ
യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു അവൻ
പ്രവചിച്ചു. ഇസ്‌കാറിയോത്ത യൂദാസ്
30 വെള്ളി കാശിനുവേണ്ടി തന്റെ കർത്താവായ യേശുവിനെ ഒറ്റി കൊടുത്തു.
യെരുശലേമിന്റെ നാശം മുൻകൂട്ടി പറഞ്ഞു. റോമാക്കാരാൽ AD 70ൽ യെരുശാലേം
നശിപ്പിക്കപ്പെട്ടു എന്ന് ചരിത്രം സാക്ഷ്യം
വഹിക്കുന്നു.
യേശുവിന്റെ സാന്നിധ്യകാല അടയാളങ്ങളും
വ്യവസ്ഥിതിയുടെ അടയാളങ്ങളും യേശു
മുൻകൂട്ടി പറഞ്ഞു.
AD 1914 മുതലുള്ള ലോകസംഭവങ്ങൾ
യേശുവിന്റെ പ്രവചനങ്ങൾ സത്യമായിരു
ന്നുവെന്നു സൂചിപ്പിക്കുന്നു.
യേശുവിൽ നിവൃത്തിയേറിയ പ്രവചനങ്ങൾ
അവൻ മോശെയെപ്പോലുള്ള പ്രവാചകൻ
ആയിരുന്നുവെന്നു തെളിയിച്ചു.
അങ്ങനെയെങ്കിൽ യേശു തന്നെയാണ്
എബ്രായ തിരുവേഴുത്തുകളിൽ മുൻകൂട്ടി
പറഞ്ഞ വാഗ്‌ദത്ത സന്തതി അല്ലെങ്കിൽ
മിശിഹാ എന്ന് നിസംശയം പറയാം.
തിരുവെഴുത്തിൽ മുൻകൂട്ടി പറഞ്ഞ ഓരോ കാര്യങ്ങളും യേശുവിന് സ്വയം നിവൃത്തിക്കാൻ കഴിയുമായിരുന്നില്ല.
എന്നിരുന്നാലും തന്നിൽ ആ പ്രവചനങ്ങൾ നിവൃത്തിക്കപ്പെടുമെന്ന് അവന് അറിയാമാ യിരുന്നു അതുകൊണ്ടാണ് പലയാവർത്തി തന്റെ ശിഷ്യന്മാരോട് അതെപ്പറ്റി സൂചിപ്പിച്ചത്.
ഒരു സ്തംഭത്തിലെ മരണം:
2) Deuteronomy 21: 22,23
"സ്തംഭത്തിൽ തൂക്കപ്പെടുന്നവൻ ദൈവ
ത്താൽ ശപിക്കപ്പെട്ടവനാണ് " എന്ന നിയമം
ഇസ്രായേൽ ജനത്തിന് കൊടുത്തപ്പോൾ
വാഗ്‌ദത്ത മിശിഹായെ മനസ്സിൽ കണ്ടു
കൊണ്ടുള്ള ഒരു നിയമമായിരുന്നു അത്.
ഈ വാക്യം യേശുവിന്റെ മരണവിധം
എങ്ങനെ ആയിരിക്കുമെന്ന് സൂചിപ്പിച്ചു.
ന്യായപ്രമാണത്തിൽ പറയുന്ന കാര്യങ്ങൾ
ചെയ്യാൻ കഴിയാത്ത ജൂതന്മാർ ദൈവ
മുൻപാകെ ശപിക്കപ്പെട്ടവരാണ്. അവരെ
ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്ന്
രക്ഷിക്കാൻ മിശിഹാ ഒരു സ്തംഭത്തിൽ
തറയ്ക്കപ്പെടേണ്ടതാണ്.
അങ്ങനെ തിരുവെഴുത്തുകളിൽ മുൻകൂട്ടി
പറഞ്ഞതു പോലെ യേശു ഒരു ദണ്ഡന
സ്തംഭത്തിൽ മരിച്ചു. ഇത് സ്വയം ചെയ്യാൻ
യേശുവിന് കഴിയുമായിരുന്നില്ല.
യേശുവിന്റെ ജനനം, ജീവിതം, ശുശ്രുഷ,
പഠിപ്പിക്കൽ മരണം, പുനരുദ്ധാനം എന്നിവയോട് ബന്ധപ്പെട്ട സംഭവങ്ങൾ യേശുവിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടാ യിരുന്നു.
മിശിഹാ കഷ്ടം സഹിക്കേണ്ടി വരും:
3) Exodus 5: 21-23
ഒരു പ്രവാചകൻ ആയി മോശെ യഹോവ യാൽ നിയമിതനാകുന്നതിനു മുമ്പും അതിനു ശേഷവും അവൻ കഷ്ടം സഹിച്ചു.
ദൈവജനത്തോടൊപ്പം ദ്രോഹം സഹിക്കുന്നത് തിരഞ്ഞെടുക്കുകയും
ദൈവത്തിന്റെ ക്രിസ്തു എന്ന നിലയിൽ
നിന്ദ സഹിക്കേണ്ടിവന്നുവെന്നും മോശെയെപ്പറ്റി അപ്പോസ്തോലനായ
പൗലോസ് Hebrew 11: 25,26ൽ പറയുന്നു.
അതുപോലെ തന്നെ മിശിഹായും അതേ
ക്രമത്തിൽ ദ്രോഹവും നിന്ദയും സഹിക്കേണ്ടതാണ്. വാസ്തവത്തിൽ യേശു മോശെയേക്കാൾ കൂടുതൽ കഷ്ടം
സഹിച്ചുവെന്നു പറയാം.
യേശുവിന്റെ ജനനം മുതൽ തന്നെ അവൻ സാത്താന്റെ ഒരു ലക്ഷ്യമായിരുന്നു.
സ്വന്തക്കാരും നാട്ടുകാരും അവനിൽ വിശ്വസിച്ചില്ല. മോശെ തന്റെ ജനത്തിൽ
നിന്നുതന്നെ എതിർപ്പ് നേരിട്ടതുപോലെ
യേശുവിനും അത് നേരിടേണ്ടി വന്നു.
യേശുവിന്റെ അനുഗാമികളിൽ പലരും
അവർ വിട്ടിട്ടുപോന്ന കാര്യങ്ങളിലേക്ക്
തിരിച്ചുപോയി, അവർ യേശുവിന്റെ കൂടെ നടക്കുന്നത് നിറുത്തി എന്ന് John 6: 66 പറയുന്നു.
അവന്റെ അപ്പം തിന്ന പലരും അവനെതിരെ
കള്ള സാക്ഷ്യം പറഞ്ഞു.
ജനത്തിന്റെ പുരോഹിതന്മാരും മൂപ്പന്മാരും
പുറജാതി റോമക്കാരും അവനെ ശാരീരിക
മായും മാനസികമായും കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.
മിശിഹാ യഹോവയുടെ നാമത്തിൽ വരും:
4) Exodus 3: 13-15
യിസ്രായേൽ ജനത്തെ ഈജിപ്തിന്റെ അടിമ
ത്വത്തിൽ നിന്ന് വിടുവിക്കുന്നതിനു ദൈവം
ഒരു ആട്ടിടയനായ മോശെയെ തിരഞ്ഞെടുത്തു അവരുടെ നായകനാക്കി.
യഹോവയുടെ നാമത്തിലാണ് മോശെയെ അയച്ചത്.
യേശുക്രിസ്തു വന്നതും യഹോവയുടെ
നാമത്തിലായിരുന്നു.
John 5: 43-47 " ഞാൻ എന്റെ പിതാവിന്റെ
നാമത്തിൽ വന്നിരിക്കുന്നു." എന്ന് പല
പ്രാവശ്യം യേശു ജൂതന്മാരോട് പറഞ്ഞു.
"വാസ്തവത്തിൽ നിങ്ങൾ മോശെയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസി
ക്കുമായിരുന്നു. കാരണം മോശെ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട് " എന്നും
യേശു കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ചുരുക്കം പേർ മാത്രം യേശു
സ്വർഗീയ പിതാവായ യഹോവയുടെ
വന്നവൻ ആണെന്നു വിശ്വസിച്ചു.
AD 33ലെ പെസഹായ്ക്ക് 5 ദിവസം മുമ്പ്
ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറി ഇരുന്നു യേശു യെരുശലേമിലെ ആലയത്തി
ലേക്ക് ഒരു യാത്ര ചെയ്തപ്പോൾ ഒരു
പ്രവചനം നിവൃത്തിയായി. (Zechariah 9: 9)
അന്ന് യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച ഒരു കൂട്ടം ആളുകൾ ഇങ്ങനെ
അവനെക്കുറിച്ച് ആർത്തു വിളിച്ചതായി
John 12: 12, 13 വാക്യങ്ങൾ പറയുന്നു.
"ഓശാന! യഹോവയുടെ നാമത്തിൽ വരുന്ന ഇസ്രായേലിന്റെ രാജാവ് അനുഗ്രഹീതൻ."
John 12: 16 "യേശുവിന്റെ ശിഷ്യന്മാർക്കു
ആദ്യം ഈ കാര്യങ്ങൾ മനസ്സിലായില്ല.
എന്നാൽ യേശു മഹത്വീകരിക്കപ്പെട്ട ശേഷം
യേശുവിനെക്കുറിച്ചു ഇങ്ങനെയൊക്കെ
എഴുതിയിരുന്നെന്നും തങ്ങൾ യേശുവിനുവേണ്ടി ഇങ്ങനെയൊക്കെ
ചെയ്‌തെന്നും അവർ ഓർത്തു."
യേശുവിന്റെ പ്രാർത്ഥനയിൽ തന്റെ
ശിഷ്യന്മാർക്കു പിതാവിന്റെ നാമം
വെളിപ്പെടുത്തിയെന്നും ഇനിയും അവർക്കു
വെളിപ്പെടുത്തി കൊടുക്കുമെന്നും യേശു
പ്രാർത്ഥിച്ചതായി John 17: 6,11,12, 25, 26
വെളിപ്പെടുത്തുന്നു.
യഹോവയുടെ നാമത്തിൽ വരികയും
യഹോവയെക്കുറിച്ചു പഠിപ്പിക്കുകയും
ചെയ്ത യേശുക്രിസ്തു മോശെയെപ്പോലുള്ള പ്രവാചകൻ ആയിരുന്നു എന്ന് വ്യക്തം.
അത്ഭുതങ്ങളും അടയാളങ്ങളും:
5) Exodus 4: 1-30, 7: 1-3,10:1,2, Deut. 34:10
മോശെ ചെയ്ത അത്ഭുതങ്ങളും അടയാ ളങ്ങളും അവൻ ദൈവത്തിന്റെ പ്രവാചകൻ ആയിരുന്നുവെന്നതിന്റെ തെളിവ് നൽകി.
യേശുക്രിസ്തുവും മോശെയെപ്പോലെ
അത്ഭുതങ്ങൾ ചെയ്തു.
മോശെ വെള്ളം രക്തമാക്കി കാണിച്ചു.
എന്നാൽ യേശു മോശെയെപ്പോലെ വെള്ളം
രക്തമാക്കിയില്ല.
ഗലീലയിലെ കാനാവിൽ വെച്ച് നടന്ന ഒരു
കല്യാണത്തിൽ യേശു പച്ച വെള്ളം വീഞ്ഞാക്കി മാറ്റി തന്റെ ആദ്യത്തെ അത്ഭുതം ചെയ്തു. (John 2: 11)
മോശെ ഒരിക്കൽ പോലും കുഷ്ടരോഗം
സുഖപ്പെടുത്തിയില്ല. എന്നാൽ യേശു
അനേകം പേരുടെ കുഷ്ടരോഗം ഭേദമാക്കി.
മോശെ മരിച്ചവരെ ആരെയും ഉയർപ്പിച്ചില്ല.
എന്നാൽ യേശുക്രിസ്തു പുരാതന പ്രവാ
ചകന്മാരായിരുന്ന ഏലിയായും ഏലീശയും
ഉയർപ്പിച്ചവരേക്കാൾ കൂടുതൽ പേരെ
മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു.
പുരാതന ഇസ്രായേൽ ജനം മോശെയോട്
സ്വർഗത്തിൽ നിന്ന് അടയാളങ്ങൾ ഒന്നും
ആവശ്യപ്പെട്ടില്ല. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ജൂതന്മാർ യേശുവിനോട് സ്വർഗത്തിൽ
നിന്നുള്ള അടയാളങ്ങൾ ആവശ്യപ്പെട്ടു.
(Mathew 16: 1-4)
മോശെ ചെയ്ത അത്ഭുതങ്ങളെക്കാൾ
കൂടുതൽ യേശുക്രിസ്തു ചെയ്തതുകൊണ്ട്
അവൻ മിശിഹാ ആയിരുന്നുവെന്നു
തെളിയിച്ചു .
അനേകർ യേശുവിൽ വിശ്വസിച്ചതിന്റെ
ഒരു കാരണം യേശു ചെയ്ത അത്ഭുതങ്ങൾ
ആണ്.
മോശെ ചെങ്കടൽ വിഭജിച്ചു ഉണങ്ങിയ
നിലത്തുകൂടെ ഇസ്രായേൽ ജനത്തെ
സംരക്ഷിച്ചു.
യേശുക്രിസ്തു കടലിലെ വെള്ളത്തിന്റെ
മീതെ നടന്നു. കൊടുങ്കാറ്റിനെ ശാസിച്ചു
ശാന്തമാക്കി.
മരുഭൂമിയിൽ മോശെ ഇസ്രായേൽ ജനത്തിന് ഭക്ഷിക്കാൻ മന്ന കൊടുത്തു.
അതും 40 വർഷം. പക്ഷേ അവരൊക്കെ
പിന്നീട് മരിച്ചുപോയി.
എന്നാൽ യേശുക്രിസ്തുവിന്റെ മറുവിലയിൽ
വിശ്വസിക്കുന്നവർക്ക് എന്നേക്കും ജീവി
ക്കാൻ കഴിയും. അത് സാധ്യമാക്കാൻ
യേശു തന്റെ പൂർണതയുള്ള ശരീരം ഒരു
യാഗമായി അർപ്പിച്ചു.
ഒരിക്കൽ യേശുവിനെ രാത്രി സമയത്ത്
സന്ദർശിച്ച സന്നിദ്രീം അംഗമായിരുന്ന
നിക്കോദേമോസ് യേശുവിനോട് പറഞ്ഞു:
John 3: 2 "റബ്ബി, അങ്ങ് ദൈവത്തിന്റെ
അടുത്തുനിന്നു വന്ന ഗുരുവാണെന്നു
ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം
കൂടെയില്ലാതെ ഇതുപോലുള്ള അടയാള ങ്ങൾ ചെയ്യാൻ ആർക്കും കഴിയില്ല."
ശത്രുക്കൾ പോലും യേശുക്രിസ്തു വിന്റെ അത്ഭുതങ്ങളിൽ അതിശയിച്ചു പോയി എന്ന് ദൃക് സാക്ഷികൾ പറയുന്നുണ്ട്.
യേശു ചെയ്ത അത്ഭുതങ്ങൾ അവൻ
മോശെയെപ്പോലുള്ള പ്രവാചകൻ ആയിരുന്നുവെന്ന് തെളിയിക്കുന്നു.
ദൈവത്തെ സ്നേഹിക്കാൻ പഠിപ്പിച്ചു:
6) Deuteronomy 6: 4, 5
മോശെ ന്യായപ്രമാണം കൊടുത്തപ്പോൾ
യഹോവയെ മുഴു ഹൃദയത്തോടെ സ്‌നേഹി
ക്കാൻ പഠിപ്പിച്ചു.
യേശുവും യഹോവയെ സ്നേഹിക്കാൻ
പഠിപ്പിച്ചു. ആ കല്പന ഒന്നാമത്തേയും
ഏറ്റവും പ്രധാനപ്പെട്ടതുമാണെന്നും
അവൻ പറഞ്ഞു. (Mathew 22: 37)
7) Exodus 21: 23
യഹോവയുടെ നിയമം "ജീവന് പകരം
ജീവൻ കൊടുക്കണം" എന്നായിരുന്നു.
യേശുക്രിസ്തു തന്റെ പൂർണതയുള്ള
ജീവൻ മറുവിലയായി നൽകി.
Mathew 20: 28
"മനുഷ്യപുത്രൻ വന്നതും ശുശ്രുഷിക്ക പ്പെടാനല്ല, ശുശ്രുഷിക്കാനും അനേകർക്ക്
വേണ്ടി തന്റെ ജീവൻ മോചനവിലയായി
കൊടുക്കാനും ആണ്."
ആദം നഷ്ടപ്പെടുത്തിയ പൂർണതയുള്ള
മനുഷ്യജീവന് പകരമായി യേശു തന്റെ
പൂർണതയുള്ള ജീവൻ മോചനവില യായി നൽകി.
യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കു
ന്നവർക്ക് ഭൂമിയിലെ പറുദീസയിൽ
എന്നേക്കും ജീവിക്കാൻ കഴിയും.
അത്ര മഹത്തായ സ്നേഹമാണ് ദൈവവും യേശുക്രിസ്തുവും മനുഷ്യാവർഗത്തോട് കാണിച്ചത്.
നമ്മോട് കാണിച്ച അളവറ്റ സ്നേഹത്തിനു
നാം നന്ദിയും വിലമതിപ്പും ഉള്ളവരാണെന്നു
തെളിയിക്കാം.
അതുകൊണ്ട് പ്രവചന നിവൃത്തി യേശു,
മിശിഹാ ആണെന്നു തെളിയിച്ചു.
അതിനേക്കാളുപരി, ബൈബിൾ സത്യ
പ്രവചനത്തിന്റെ പുസ്തകമാണെന്നുകൂടെ
തെളിയിക്കുന്നു.
Comments
Post a Comment