INFANTS AND CHILDREN #Are they ever going to heaven?

ശിശുക്കൾ എന്നെങ്കിലും സ്വർഗത്തിൽ പോകുമോ?

സകല നല്ല ആളുകളും സ്വർഗത്തിൽ പോകുമ്പോൾ ശിശുക്കളും അവരോടൊപ്പം
ഉണ്ടായിരിക്കുമെന്ന്  അനേകർ പറയുന്നു.
എന്നിരുന്നാലും അവർ സ്വർഗത്തിൽ പോകുന്നത്  എന്തിനാണെന്ന് ചോദിച്ചാൽ
ദൈവത്തോടുകൂടെ ആയിരിക്കാൻ  എന്ന്
പറഞ്ഞേക്കാം. നല്ലവർക്കുള്ള പ്രതിഫല മാണ്  സ്വർഗ്ഗമെന്നും ശിശുക്കൾ മരിക്കു മ്പോൾ അവർ സ്വർഗ്ഗത്തിലെ മാലാഖമാരാ കുന്നുവെന്നും ആളുകൾ വിശ്വസിക്കുന്നു.

ആ  വിശ്വാസത്തിനു അടിസ്ഥാനമായി
യേശുവിന്  ശിശുക്കളോടും കൊച്ചുകുട്ടിക ളോടും ഉണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും
അവർ പറഞ്ഞേക്കാം. (Mark 10: 13-15)
   "യേശു തൊട്ട്  അനുഗ്രഹിക്കാൻവേണ്ടി
    ആളുകൾ കുട്ടികളെ യേശുവിന്റെ                      അടുത്ത്  കൊണ്ടുവരാൻ തുടങ്ങി.
    എന്നാൽ ശിഷ്യന്മാർ അവരെ വഴക്ക്
    പറഞ്ഞു.   ഇത് കണ്ട് അമർഷം തോന്നിയ
    യേശു അവരോട് പറഞ്ഞു:  "കുട്ടികളെ
    എന്റെ അടുത്തേക്ക് വിടൂ,   അവരെ  
    തടയേണ്ട.   ദൈവരാജ്യം ഇങ്ങനെയു        ള്ളവരുടേതാണ്.   ഒരു കുട്ടിയെ                    പ്പോലെ  ദൈവരാജ്യത്തെ സ്വീകരി              ക്കാത്ത  ആരും  ഒരു വിധത്തിലും                അതിൽ  കടക്കില്ല എന്നു
     ഞാൻ സത്യമായി നിങ്ങളോട് പറയുന്നു.
     പിന്നെ യേശു കുട്ടികളെ കയ്യിൽ എടുത്ത്
      അവരുടെ മേൽ കൈകൾ വെച്ച്
      അനുഗ്രഹിച്ചു."

യേശുവിന് കുട്ടികളോട് വളരെയധികം
സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.
കുട്ടികൾ പോലും യേശുവിന്റെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു.

എന്നാൽ ശിശുക്കളെയും കുട്ടികളെയും
സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന്
യേശു ഒരിക്കലും പറഞ്ഞില്ല.  കുട്ടികളെ
സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന്
പഠിപ്പിക്കാനല്ല  മറിച്ച് ദൈവരാജ്യം ലഭിക്ക
ണമെങ്കിൽ ആളുകൾ കുട്ടികളെപ്പോലെ
താഴ്മയുള്ളവരും അനുസരണമുള്ളവരും
പഠിക്കാൻ മനസ്സുള്ളവരും ആയിരിക്കണം
എന്നു ദൃഷ്ടാന്തത്തിലൂടെ പഠിപ്പിക്കുകയാ
യിരുന്നു. (Luke 18:17)

സ്വർഗത്തിൽ ഭൂമിയിലെപ്പോലെ മനുഷ്യ
കുടുംബങ്ങൾ ഉണ്ടായിരിക്കില്ല. മാതാപിതാ
ക്കളും കുട്ടികളും ചേർന്നുള്ള ജീവിതം
ഭൂമിയിൽ മാത്രമേ  ഉള്ളു.   അതായിരുന്നു
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടവും
ഉദ്ദേശ്യവും. (Psalms 115: 16)

യേശു സ്വർഗ്ഗത്തിൽനിന്നു  വന്നവനായി രുന്നു.   ആദാമും ഹവ്വയും ദൈവത്തോട്
മത്സരിച്ചശേഷം 4000 വർഷം കഴിഞ്ഞ്
യേശു ഭൂമിയിൽ വന്നപ്പോൾ പറഞ്ഞകാര്യം
ശ്രദ്ധിക്കണം.  അത്‌ John 3: 13ൽ ഇപ്രകാരം
വായിക്കുന്നു: "സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി
വന്ന മനുഷ്യപുത്രനല്ലാതെ  ഒരു മനുഷ്യനും
സ്വർഗത്തിൽ കയറിയിട്ടുമില്ല."

അതുകൊണ്ട് ശിശുക്കളാകട്ടെ മുതിർന്ന
സ്ത്രീപുരുഷന്മാരാകട്ടെ യേശുവിന്റെ നാൾ വരെയുള്ള 4000 വർഷങ്ങളിൽ സ്വർഗത്തിൽ പോയിരുന്നില്ല.

എന്നിരുന്നാലും യേശു ഭൂമിയിൽ വന്നശേഷം
ആളുകൾക്ക് സ്വർഗീയ പ്രത്യാശ കൊടുത്തു.
അതുകൊണ്ട്  "നമ്മുടെ പൗരത്വം സ്വർഗ
ത്തിലാണ് " എന്നു Philipians 3: 20,21ൽ
പൗലോസ് അപ്പോസ്തോലൻ പറഞ്ഞു.
2 Corinthians 5:1, 2 കൂടെ കാണുക.

ഇങ്ങനെയുള്ള വാഗ്ത്തങ്ങളെ അടിസ്ഥാന മാക്കി കോടിക്കണക്കിനാളുകൾ സ്വർഗീയ
ജീവിതം കാംക്ഷിച്ചിട്ടുണ്ട്.  എന്നിരുന്നാലും
ശിശുക്കളും കൊച്ചുകുട്ടികളും സ്വർഗത്തിൽ
പോകില്ല.  ഒരിക്കലുമില്ല. അതിന് തക്കതായ
കാരണമുണ്ട്.

യേശു തന്റെ  വിശ്വസ്തരായ 11 അപ്പോ സ്തോലന്മാരോട്  കൂടെ ചെലവഴിച്ച അവ
സാനത്തെ രാത്രിയിൽ അവർ തന്നോടുകൂടെ ദൈവരാജ്യത്തിൽ ഭരണാധികാരികൾ
ആയിരിക്കുമെന്ന് അവൻ പ്രകടമാക്കുക യുണ്ടായി. Luke 22:28-30  വായിക്കുക:
   "എന്തായാലും നിങ്ങളാണ് എന്റെ പരീക്ഷ
     കളിൽ എന്റെകൂടെ നിന്നവർ. എന്റെ
     പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരി
      ക്കുന്നതുപോലെ ഞാനും നിങ്ങളോട്
      ഒരു ഉടമ്പടി ചെയ്യുന്നു. രാജ്യത്തിനായുള്ള
      ഒരു ഉടമ്പടി."

ആ ഉടമ്പടിയിൽ ഉൾപ്പെടുത്തപ്പെട്ട മറ്റു
ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരുടെ
മൊത്തം എണ്ണം 144000 ആണ്. അവരെ
യേശു ഒരു "ചെറിയ ആട്ടിൻകൂട്ടം" എന്നാണ്വി ളിച്ചിരിക്കുന്നത്. Revelation 14: 1-3
Luke 12: 32 പോലുള്ള  വാക്യങ്ങൾ അതാണ് പരാമർശിക്കുന്നത്.

അവർ സ്വർഗത്തിൽ  എന്തു ചെയ്യും?

"നാം തുടർന്ന് സഹിക്കുന്നുവെങ്കിൽ നാം
രാജാക്കന്മാരായി ഒരുമിച്ചു ഭരിക്കുകയും
ചെയ്യും " എന്നു 2 Timothy 2: 12 പറയുന്നു.

"ഒന്നാമത്തെ പുനരുദ്ധാനത്തിൽ പങ്കുള്ളവർ
സന്തുഷ്ടർ. അവർ വിശുദ്ധരുമാണ്.
അവരുടെ മേൽ രണ്ടാം മരണത്തിനു
അധികാരമില്ല. അവർ ദൈവത്തിന്റെയും
ക്രിസ്തുവിന്റെയും പുരോഹിതന്മാരായി രിക്കും. ക്രിസ്തുവിന്റെ കൂടെ അവർ ആ  1000 വർഷം രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും."

അതുകൊണ്ട് സ്വർഗത്തിലേക്ക് പോകുന്നവർ ദൈവത്തിന്റെ സ്വർഗീയ
ഗവൺമെന്റിൽ ക്രിസ്തുവിനോട് കൂടെ
കൂട്ടുഭരണാധികാരികളായി സേവിക്കാ നാണ്   അവിടെ പോകുന്നത്.

സ്വർഗത്തിലേക്ക് പോകുന്നവർ ഭൂമിമേൽ
ഭരിക്കേണ്ടതാകയാൽ അവർ ക്രിസ്തുവിന്റെ പരീക്ഷിക്കപ്പെട്ടവരും പരിശോധിക്കപ്പെട്ട
വരുമായ വിശ്വസ്ഥരായ അനുഗാമികൾ
ആയിരിക്കുമെന്ന്  വ്യക്തമാണ്. അതുകൊണ്ട് ക്രിസ്തീയ സേവന ത്തിന്റെ വർഷങ്ങളിൽ പൂർണമായി പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ശിശുക്ക ളെയോ കൊച്ചുകുട്ടികളെയോ സ്വർഗത്തിലേക്ക് കൊണ്ടു
പോകുകയില്ലെന്നാണ് ഇതിന്റെ അർഥം
(Mathew 16:24, Revelation 2: 10)
സാത്താന്റെ പരീക്ഷണങ്ങളിൽ സഹിച്ചു
നിൽക്കുന്ന വിശ്വസ്ഥരായ ആത്മാഭിഷിക്ത
രായ ക്രിസ്ത്യാനികൾക്കാണ് രാജ്യത്തിൽ
കിരീടം ലഭിക്കുന്നത്. 

ശിശുക്കൾ ഇതിനെക്കുറിച്ചൊന്നും അറിവില്ലാത്തവരാണ്അവർക്കു മനുഷ്യജീവിതത്തേക്കുറിച്ച് അനുഭവ ങ്ങളുമില്ലക്രിസ്തുവിന്റെ ഒരു മണവാട്ടി ആയിരിക്കുന്ന പദവി ശിശുക്കൾ എങ്ങനെ വിലമതിക്കാനാണ് ? അതിന്റെ ഗൗരവം തിരിച്ചറിയാത്ത ശിശുക്കൾ എങ്ങനെയാണ് യേശുവിന്റെ കൂട്ടവകാ ശികൾ ആകാനുള്ള യോഗ്യത
നേടുന്നത്?

എന്നിരുന്നാലും അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക്  ഭൂമിയിലെ ജീവനിലേക്കു
ഉയർപ്പിക്കപ്പെടുന്നതിനുള്ള പ്രത്യാശയുണ്ട്.
അവർ ഭൂമിയിലെ മനോഹരമായ പറുദീസ
യിൽ എന്നെന്നും ജീവിതം ആസ്വദിക്കും.
ശിശുക്കൾക്ക് വേണ്ടി യഹോവ ചെയ്തി
രിക്കുന്ന വലിയ കരുതലുകളേക്കുറിച്ച്
Isaiah 11: 6-9 വാക്യങ്ങൾ വർണ്ണിക്കുന്നത്
എന്താണെന്ന്  കുട്ടികളോടൊപ്പം ഒന്ന്
വായിക്കുക.
   "ചെന്നായും കുഞ്ഞാടും ഒരുമിച്ച്  കഴിയും.
പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെ കൂടെ
കിടക്കും. പശുക്കിടാവും സിംഹവും
കൊഴുത്ത മൃഗവും ഒരുമിച്ച് കഴിയും.  ഒരു
കൊച്ചുകുട്ടി അവയെ കൊണ്ടുനടക്കും.
പശുവും കരടിയും ഒന്നിച്ചു മേയും.
അവയുടെ കുഞ്ഞുങ്ങൾ ഒരുമിച്ച് കിടക്കും.
സിംഹം കാളയെന്നപോലെ വയ്ക്കോൽ
തിന്നും. മുലകുടിക്കുന്ന കുഞ്ഞ് മൂർഖന്റെ
പൊത്തിന് അരികെ കളിക്കും. മുലകുടി
മാറിയ കുട്ടി വിഷപാമ്പിന്റെ മാളത്തിൽ
കൈയിടും.  അവ എന്റെ വിശുദ്ധ പർവ്വത
ത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല.
ഒരു ദ്രോഹവും ചെയ്യില്ല.  കാരണം,
സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതു
പോലെ ഭൂമി മുഴുവനും യഹോവയുടെ
പരിജ്ഞാനം നിറഞ്ഞിരിക്കും."

എത്ര മഹത്തായ പ്രത്യാശ!

ശിശുക്കളും കൊച്ചുകുട്ടികളും സ്വർഗത്തിൽ പോകുന്നില്ല, എങ്കിലും അവർ ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കും.
അവർ പൂർണമായും തങ്ങളുടെ ജീവിതം
വിശ്വസ്ഥരായ മറ്റുള്ളവരോടൊപ്പം
സന്തോഷത്തോടെ എന്നും ആസ്വദിക്കും.

കുട്ടികളെ യഹോവയും യേശുക്രിസ്തുവും
എത്രമാത്രം  സ്നേഹിക്കുന്നുണ്ടെന്ന ഈ
അറിവ്  അവരെ എത്രമാത്രം നന്ദിയുള്ളവ
രാക്കും എന്നതിന് സംശയമില്ല. യഹോവയെ
സേവിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും
അവർ മുന്നോട്ട് വരും. അത്‌ അവരുടെ
നിത്യാനുഗ്രഹങ്ങളിൽ കലാശിക്കും.

     (വായിച്ചശേഷം നിങ്ങളുടെ അഭിപ്രായ               ങ്ങൾ  എഴുതുക. കൂടാതെ മറ്റുള്ളവ
       ർക്ക്  share ചെയ്യുക)



Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.