ക്രിസ്തുവിന്റെ സാന്നിധ്യകാലത്തിന്റെ തുടക്കം എപ്പോഴായിരിക്കും? Part 2.

ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ദൃശ്യ തെളിവുകൾ:

1914 ഒക്ടോബറിൽ "ജനതകൾക്കായി
നിയമിക്കപ്പെട്ടിരുന്ന സമയം" - 7 കാലങ്ങൾ
അവസാനിച്ചുവെന്ന് നമ്മൾ മനസിലാക്കി.
1914 ബൈബിൾ  ചരിത്രത്തിലെ ഒരു പ്രമുഖ വർഷമാണ്. അന്ന് സ്വർഗത്തിൽ ദാവീദിന്റെ വംശത്തിൽ പിറന്ന യേശു ക്രിസ്തു ദൈവരാജ്യത്തിന്റെ രാജാവായി ത്തീർന്നു. 

യഹോവ മുഴുലോകത്തിന്റെയും ഭരണാധി
പനായി യേശുക്രിസ്തുവിനെ നിയമിച്ചു
അത്‌ വിളംബരം ചെയ്തു. അന്നുമുതൽ
ക്രിസ്തു അദൃശ്യമായി സാന്നിധ്യവാനാ ണെന്നു കാലക്കണക്കിലൂടെ നമ്മൾ
മനസ്സിലാക്കുകയും ചെയ്തു. അന്നുതന്നെ
ഒരു പ്രധാനപ്പെട്ട പ്രവചനം കൂടി നിറവേറുക
യായിരുന്നു. (Daniel 7: 13, 14)

മനുഷ്യപുത്രൻ യേശുക്രിസ്തുവാണ്.
പുരാതനകാലം മുതൽ ഉള്ളവൻ യഹോവ
യാം ദൈവമാണ്.
1914 ഒക്ടോബർ മാസം, 7 കാലങ്ങൾ കഴിഞ്ഞ അതേ വർഷം തന്നെ
യേശുവിനെ സ്വർഗ്ഗത്തിലെ സിംഹാസന ത്തിൽ യഹോവ  രാജാവായി വാഴിച്ചു. ആ പ്രധാനപ്പെട്ട സംഭവം മനുഷ്യർക്ക്‌ അദൃശ്യമായിരുന്നുവെങ്കിലും അതിന്റെ ദൃശ്യ അടയാളങ്ങൾ ഉണ്ടായിരിക്കുമെന്ന് യേശു  ശിഷ്യന്മാരോട്  പറഞ്ഞിരുന്നു.

ക്രിസ്തുവിന്റെ സാന്നിധ്യകാലം തുടങ്ങു
ന്നതിന്റെ ദൃശ്യ അടയാളങ്ങൾ എന്തൊക്കെ 
യാണ്?   അത്‌  നമ്മൾ ജീവിക്കുന്ന ഇക്കാലത്തു കാണാൻ കഴിയുന്നുണ്ടോ?
1914 ൽ സാന്നിധ്യകാലം തുടങ്ങിയെങ്കിൽ
ആ  കാലഘട്ടം അവസാനിക്കുന്നത് എപ്പോ
ഴായിരിക്കും?

ഒരു "അടയാളം" ദൃശ്യ തെളിവുകളാണ്.
അത്‌  നമുക്ക്  കണ്ണുകൊണ്ട് കാണാനും
കഴിയും.  ബൈബിൾ മുൻകൂട്ടി പറഞ്ഞ
സംഭവങ്ങൾ കാണുമ്പോൾ ദുഷ്ടലോക
ത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന് നാം മനസ്സിലാക്കണം.  അതുകൊണ്ട് ഇനി സംഭവിക്കേണ്ടത്,  സാത്താന്റെ വ്യവസ്ഥിതിയുടെ നാശമാണ്. 1914ൽ  സാത്താന്റെ ലോകത്തിന്റെ അന്ത്യനാളുകൾ ആരംഭിച്ചു.
ഇതൊരു ചെറിയ കാലഘട്ടമാണ്. അത്
ഒരു നിശ്ചിത സമയത്തു ആരംഭിക്കുകയും
ഒരു നിശ്ചിത സമയത്തു അവസാനിക്കുക
യും ചെയ്യും.

സാത്താന്റെ അന്ത്യത്തിന്റെ തുടക്കം 1914ൽ
യേശുക്രിസ്തു സ്വർഗത്തിൽ രാജാവായി
ഉടനെ സംഭവിച്ചു. Revelation 12: 7-12
"സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും (യേശുക്രിസ്തുവിന്റെ മറ്റൊരു
പേരാണ് ) അവന്റെ ദൂതന്മാരും ആ ഭീകര
സർപ്പത്തോട് പോരാടി. തന്റെ ധൂതന്മാരോ ടൊപ്പം സർപ്പവും പോരാടി."
സാത്താനും ഭൂതങ്ങളും യുദ്ധത്തിൽ പരാജയപ്പെട്ടു. അവരെ ഭൂമിയിലേക്ക് എറിഞ്ഞു കളഞ്ഞു.   സാത്താനെ സ്വർഗത്തിൽ നിന്ന്  പുറത്താക്കിയത്     അവന്റെ മുഖത്തേറ്റ   ആദ്യത്തെ
പ്രഹരമായിരുന്നു. അതിൽ സാത്താൻ
കോപിഷ്ടനായെന്നും അവന് അല്പകാലമേ
ബാക്കിയുള്ളു എന്നറിഞ്ഞുകൊണ്ട്  ഭൂമി
യിൽ പരമാവധി കഷ്ടത വരുത്താൻ
ശ്രമിക്കുകയും ചെയ്തു. സാത്താൻ ആദ്യം
ചെയ്ത കാര്യം എന്തായിരുന്നു?  അത്‌
സങ്കീർത്തനങ്ങൾ രണ്ടാം  അധ്യായം വിവരിക്കുന്നു:

Psalms 2: 1, 2
"ജനതകൾ ക്ഷോഭിക്കുന്നതും നടക്കാത്ത
കാര്യത്തേക്കുറിച്ച്    ജനങ്ങൾ    അടക്കം
പറയുന്നതും എന്തിന്?
യഹോവയ്ക്കും ദൈവത്തിന്റെ അഭിഷി
ക്തനും എതിരെ  ഭൂമിയിലെ രാജാക്കന്മാർ
അണിനിരക്കുന്നു.     ഉന്നതാധികാരികൾ
സംഘടിക്കുന്നു."

അതെ, സാത്താന്റെ സ്വാധീനത്തിലുള്ള ഈ ലോകഗവൺമെന്റുകൾ പരസ്പരം
ക്ഷോഭിക്കാനും യുദ്ധം ചെയ്യാനും വേണ്ടി
അവൻ കരുക്കൾ നീക്കി. ഓരോ രാജ്യവും
തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ
യുദ്ധത്തിൽ ഏർപ്പെട്ടു. യഥാർത്ഥത്തിൽ
യുദ്ധത്തിന്റെ കാരണം വളരെ നിസാര മായിരുന്നു. ഒന്നോ രണ്ടോ രാജ്യം ഉൾപ്പെടുന്ന വിഷയമേ ഉണ്ടായിരുന്നുള്ളു. എന്നാൽ സാത്താൻ മുഴു ഭൂമിയിലെയും രാഷ്ട്രങ്ങളെ അതിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.  പരമാധികാരിയായ യഹോവക്കും അവന്റെ രാജാവായ യേശുക്രിസ്തുവിനും തങ്ങളുടെ പരമാ ധികാരം വിട്ടുകൊടുക്കാൻ  തയ്യാറ ല്ലെന്നു അതിലൂടെ അവർ തെളിയിക്കുക യായിരുന്നു.  കാരണം യഹോവ തന്റെ
പ്രീയപുത്രന്  ഭൂമിയുടെ പരമാധികാരം
വിട്ടുകൊടുത്തു കഴിഞ്ഞിരുന്നു.

ആദ്യത്തെ ദൃശ്യ അടയാളം:
ആഗോള യുദ്ധം:

Mathew 24: 7 "ജനത ജനതയ്ക്ക് എതി രെയും രാജ്യം രാജ്യത്തിനു എതിരെയും എഴുന്നേൽക്കും. (Luke  21: 10)

ഒരു വ്യത്യസ്ത തരത്തിലുള്ള യുദ്ധത്തെ
ക്കുറിച്ചാണ് യേശു ഇവിടെ സൂചിപ്പിക്കു ന്നത്.
കാരണം Mathew 24: 6ൽ "യുദ്ധ കോലാഹ
ലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. പക്ഷേ, പേടിക്കരുത്. അവ  സംഭവിക്കേ ണ്ടതാണ്. എന്നാൽ അത്‌ അവസാനമല്ല."

അന്ത്യകാലം തുടങ്ങുന്നതിനു മുമ്പ്  ഈ
ലോകത്ത് അനേകം യുദ്ധങ്ങൾ ഉണ്ടായി ട്ടുണ്ടാകും. അതിനെക്കുറിച്ചു യേശുവിന്റെ
ശിഷ്യന്മാർ കേൾക്കുകയും ചെയ്യും.
എന്നാൽ അതൊന്നും അന്ത്യം അടുത്തിരി ക്കുന്നതിന്റെ അടയാളമല്ല. എന്തുകൊണ്ട്?
അതെല്ലാം സാധാരണ യുദ്ധങ്ങളാണ്.
അതിലൊന്നും വ്യത്യസ്തതയില്ല. അവ
അടയാളത്തിന്റെ ഭാഗമായി കണക്കാക്കാൻ
ആവില്ല.   യേശു പറഞ്ഞത്  അന്ത്യത്തെ
അടയാളപ്പെടുത്തുന്ന യുദ്ധങ്ങൾ വളരെ
വ്യത്യസ്തതയുള്ളതായിരിക്കുമെന്നാണ്.
അതൊരു ലോകമഹാ യുദ്ധമായിരിക്കും.
സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ
മുഴു ഭൂമിയിലെയും രാജാക്കന്മാർ  അണി
നിരക്കുന്ന ആഗോളതരത്തിലുള്ള യുദ്ധം
ആയിരിക്കണം.

1914ലെ  ഒന്നാം ലോക മഹായുദ്ധം പ്രവച
നത്തിൽ പറയുന്ന പല സംഭവങ്ങളിൽ
ആദ്യത്തേത്  ആയിരിക്കണമായിരുന്നു.
ഒന്നാം ലോക മഹായുദ്ധം യേശുക്രിസ്തു
സ്വർഗത്തിൽ രാജാവായിരിക്കുന്നു എന്നു
തെളിയിക്കുന്ന ആദ്യത്തെ അടയാളം
ആയിരുന്നു.  ലോകം അന്ത്യകാലത്തിലേക്ക്
പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ വ്യക്ത
മായ സൂചനയായിരുന്നു 1914ലെ ഒന്നാം
ലോക മഹായുദ്ധം.

മറ്റൊരു പ്രവചനവും ആഗോള പോരാട്ടത്തെക്കുറിച്ച്  പറഞ്ഞിരുന്നു.  Daniel 11: 29,30
വടക്കേ ദേശത്തെ രാജാവും തെക്കേ ദേശത്തെ രാജാവും പരസ്പരം പോരാടും. വടക്കേ ദേശത്തെ രാജാവിന്റെ കീഴിൽ ചില രാഷ്ട്രങ്ങളുടെ കൂട്ടങ്ങൾ അണിനിരക്കു മ്പോൾ തെക്കേ ദേശത്തെ രാജാവിന്റെ കീഴിൽ മറ്റു രാഷ്ട്രങ്ങളുടെ കൂട്ടങ്ങൾ അണിനിരക്കും. ലോകത്തിലെ രാഷ്ട്രങ്ങൾ
2 വലിയ ബ്ലോക്കായി തിരിഞ്ഞു പരസ്പരം
പോരാടും. അത് ലോക യുദ്ധമായിരിക്കും.
എന്നാൽ AD 1914 വരെ ലോക യുദ്ധങ്ങൾ
ഉണ്ടായില്ല. 1914 എന്ന വർഷത്തിൽ അത്‌
സംഭവിക്കുകയും ചെയ്തു.

Revelation 6: 4
തീ നിറമുള്ള ഒരു കുതിരയെയും അതിന്റെ
പുറത്തു സവാരി ചെയ്യുന്ന കുതിരക്കാര ന്റെയും ദർശനം യേശു യോഹന്നാനു കൊടുക്കുകയുണ്ടായി. അതിൽ 
"മനുഷ്യർ  പരസ്പരം കൊന്നൊടുക്കാൻ
വേണ്ടി ഭൂമിയിൽ നിന്ന് സമാധാനം എടുത്തു
കളയാൻ അനുവാദം ലഭിച്ചു. ഒരു വലിയ
വാളും അയാൾക്ക്‌ കിട്ടി."

ആലങ്കാരികമായി പറഞ്ഞാൽ വലിയ വാളും പരസ്പരം കൊന്നൊടുക്കുന്നതും വലിയ യുദ്ധത്തെ പ്രതിഫലിപ്പിക്കുന്നു. അത്‌  സംഭവിക്കേണ്ടത്  കർത്തൃ ദിവസമായ ക്രിസ്തുവിന്റെ സാന്നിധ്യ കാലത്താണ്.   അതാണ്  AD 1914ൽ  നടന്ന ഒന്നാം ലോകമഹായുദ്ധം.

ക്രിസ്തു സ്വർഗത്തിൽ രാജാവായിരിക്കുന്നു അവൻ സാന്നിധ്യവാനാണ്, ലോകത്തിന്റെ അന്ത്യകാലം തുടങ്ങി എന്നെല്ലാം തെളിയി ക്കുന്ന ദൃശ്യ തെളിവുകളാണ് മേല്പറഞ്ഞ
വസ്തുതകളെല്ലാം.

ഒന്നാം ലോക മഹായുദ്ധം പല വിധത്തിലും വ്യത്യസ്തമായിരുന്നു.

ചരിത്രം പറയുന്നത്,  30-ലധികം രാജ്യങ്ങൾ
1914ലെ പോരാട്ടത്തിൽ ഉൾപ്പെട്ടിരുന്നു
എന്നാണ്. ഏതാണ്ട്  ജനസംഖ്യയുടെ 93%
ആളുകൾ. ഇത്രമാത്രം ആളുകൾ ഉൾപ്പെട്ട
ഒരു യുദ്ധം 1914നു മുമ്പ് ഉണ്ടായിട്ടില്ല.
നേരത്തേ നടന്ന മറ്റു യുദ്ധങ്ങളെക്കാൾ
കൂടുതൽ ജീവ നഷ്ടം ഒന്നാം ലോക മഹാ
യുദ്ധത്തിൽ സംഭവിച്ചു.

1914  ഒരു പ്രത്യേക കാലഘട്ടത്തിന്റെ തുടക്കമായി ലോകത്തെ തിരിച്ചറിയിച്ചു.
അതിനു ശേഷമുള്ള പതിറ്റാണ്ടുകളിൽ
യുദ്ധങ്ങളുടെ പരമ്പര തന്നെയായിരുന്നു.
"ചരിത്രത്തിലെ ഒരു വഴിതിരിവ് " എന്നാണ്  1914 എന്ന വർഷത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

യേശു പറഞ്ഞതുപോലെ 1914ലെ  യുദ്ധം
"ഈറ്റുനോവിന്റെ ആരംഭമായി"  നമുക്ക്
മനസിലാക്കാം. അന്ത്യകാലത്തു നടക്കാൻ
പോകുന്ന വലിയ കഷ്ടത നിറഞ്ഞ സംഭവങ്ങളുടെ ആരംഭമായി 1914ലെ
ഒന്നാം ലോക മഹായുദ്ധത്തെ നമുക്കു 
കാണാൻ  കഴിയും.

യേശു പറഞ്ഞ മറ്റു ദൃശ്യ അടയാളങ്ങൾ
ഭക്ഷ്യക്ഷാമം, ഭൂകമ്പങ്ങൾ, മാരകമായ
പകർച്ചവ്യാധികൾ, അക്രമത്തിന്റെ വർദ്ധന
എന്നിവയാണ്. ഇവയെല്ലാം നമ്മുടെ
ജീവിതകാലത്തു തന്നെ നാം അനുഭവിച്ചു
കൊണ്ടിരിക്കുന്നു എന്നതിന് സംശയമില്ല.

ഭൗതീക ലോകത്തിൽ പല മാറ്റങ്ങളും
യേശുവിന്റെ സാന്നിധ്യകാലത്തു സംഭവിക്കും.  1914നു മുമ്പ് ഉണ്ടായിരുന്ന
സമാധാനവും സുരക്ഷിതത്വം മേലാൽ
തിരിച്ചുകൊണ്ടുവരുവാൻ രാഷ്ട്രങ്ങൾക്ക്
കഴിയുകയില്ല.  അവരുടെ ഭരണം അല്പ
കാലത്തേക്ക് തുടരുന്നെങ്കിലും അതിനു
സ്ഥിരത ഉണ്ടായിരിക്കുകയില്ല.

ഭൗതീകമായി മാത്രമല്ല, ആത്മീയമായും
മാറ്റങ്ങൾ സംഭവിക്കുന്ന കാലയളവാണ്
യേശുവിന്റെ സാന്നിധ്യകാലം. അത്
തീർച്ചയായും സന്തോഷത്തിന്റെ കൂടുതലായ
അവസരങ്ങൾ ദൈവ വിശ്വാസികൾക്കു
പ്രദാനം ചെയ്യും.

അതിനെക്കുറിച്ചു അടുത്ത ഭാഗത്തിൽ
ചർച്ച ചെയ്യുന്നതാണ്.



Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.