ക്രിസ്തുവിന്റെ സാന്നിധ്യകാലത്തിന്റെ തുടക്കം എപ്പോഴായിരിക്കും? - Part 1
ക്രിസ്തുവിന്റെ സാന്നിധ്യം അദൃശ്യമായതു
കൊണ്ട് അവന്റെ സാന്നിധ്യകാലത്തിന്റെ ആരംഭതീയതി നമുക്ക് അറിയാൻ കഴിയുമോ?
തീർച്ചയായും കഴിയും! ഒന്നല്ല, രണ്ട് വ്യത്യസ്തവിധങ്ങളിൽ ക്രിസ്തു സാന്നിധ്യവാ നായിരിക്കുന്നു എന്നു നമുക്കു മനസിലാ ക്കാൻ കഴിയും.
1) ബൈബിൾ കാലക്കണക്ക്
2) ബൈബിൾ പ്രവചനങ്ങൾ
ആദ്യം ബൈബിൾ കാലക്കണക്ക് നമുക്ക്
നോക്കാം.
ബൈബിൾ കാലക്കണക്ക് വളരെ കൃത്യത
യുള്ളതും ആശ്രയയോഗ്യവുമാണ്.
കാരണം അത് സർവ്വജ്ഞാനിയായ സ്രഷ്ടാ
വിന്റെ വചനമാണ്. ഒന്നാം മനുഷ്യനായിരുന്ന
ആദാമിന്റെ വയസ്സുവരെ ബൈബിൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് അതിനു ശേഷം ജീവിച്ചിരുന്ന അവന്റെ മക്കളുടെ
ആയുസ്സും കൃത്യമായി പറഞ്ഞിരിക്കുന്നു.
ചില ചരിത്ര സംഭവങ്ങളുടെ തുടക്കവും
ഒടുക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ
ചരിത്ര സംഭവങ്ങൾ മറ്റു സംഭവങ്ങളുമായി
എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
വെന്നും മനസിലാക്കാനുള്ള കാലഗണന
ബൈബിൾ നൽകുന്നുണ്ട്.
ആധുനിക കാലത്ത് കലണ്ടർ തീയതികൾ കണക്കാക്കുന്നത് ക്രിസ്തുവർഷം (C. E.)
ക്രിസ്തുവിനുമുമ്പുള്ള വർഷം (B. C. E.)
എന്നീ ക്രമത്തിലാണ്. പൊതുവെ കല ണ്ടറിൽ AD, BC എന്നു വർഷത്തിനുമുമ്പ്
എഴുതിച്ചേർക്കുന്നു. (Eg. AD 2021)
ക്രിസ്തുവർഷം (AD) മുന്നോട്ടും ക്രിസ്തു വിനുമുമ്പുള്ള വർഷം (BC) പിന്നോട്ടും
കണക്കാക്കുന്നു. എന്നിരുന്നാലും BC വർ
ഷങ്ങളിൽ ചരിത്ര സംഭവങ്ങൾക്കു കൃത്യമായിട്ടുള്ള രേഖകൾ ഇല്ലായിരുന്നു.
മിക്കപ്പോഴും ഏകദേശ വർഷങ്ങളാണ്
പണ്ഡിതന്മാർ നൽകിയിട്ടുള്ളത്. മാത്രമല്ല
കാലഗണന സംബന്ധിച്ചു പണ്ഡിതന്മാർ ക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ കാണാൻ കഴിയും. അതുകൊണ്ട് സംഭവ
ങ്ങളുടെ കൃത്യമായ തീയതികൾ നിർണയി ക്കുന്നതിൽ പലപ്പോഴും പിഴവ് പറ്റിയിട്ടുണ്ട്.
ഇപ്പോൾ, നമുക്ക് ക്രിസ്തുവിന്റെ സാന്നി
ധ്യകാലം എപ്പോൾ തുടങ്ങി എന്നറിയണ മെങ്കിൽ ക്രിസ്തുവിനുമുമ്പുള്ള കലണ്ട റിൽ ഒരു ആശ്രയയോഗ്യമായ ആധാര ത്തീയതി കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം നൂറ്റാണ്ടുകൾ നീളുന്ന വർഷങ്ങളുടെ ഒരു പരമ്പരയുടെ അടിസ്ഥാനത്തിലാണ് ദൈവം അത് നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. AD യിലും BC യിലും ഉള്ള വർഷങ്ങൾ ആ പരമ്പരയിൽ ഉൾപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് ബൈബിൾ സംഭവങ്ങളും
ലൗകീക ചരിത്രസംഭവങ്ങളും ഒരേ സംഭവ
ത്തോട് ഒത്തുവരുന്ന ഒരു കലണ്ടർ തീയതി
നമുക്ക് ആധാരത്തീയതിയായി കണക്കാ ക്കാൻ കഴിയും. അങ്ങിനെയൊരു ഉറപ്പായ
ആധാരബിന്ദുവിൽ നിന്ന് മുമ്പോട്ടോ,
പിമ്പോട്ടോ കണക്കുകൂട്ടുമ്പോൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന
സംഭവപരമ്പരകളുടെ തുടക്കമായി ആ
തീയതി ഉപയോഗിക്കാൻ കഴിയും.
കൊള്ളാം, ആശ്രയയോഗ്യമായ ഒരു ആധാര
തീയതി യഥാർത്ഥത്തിൽ നമുക്ക് കലണ്ടറു
കളിൽ നിന്ന് ലഭ്യമാണോ? ഉവ്വ്, അത്തരം
പല ആധാരതീയതികളും പണ്ഡിതന്മാർ
കണ്ടെത്തിയിട്ടുണ്ട്.
അതിൽ വളരെ സവിശേഷമായ ഒരു
തീയതിയാണ് BC 539, ഒക്ടോബർ 5. ഇത്
ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള ഒരു
ആധാരത്തീയതി ആണ്. എന്താണ് ഈ
തീയതിയുടെ പ്രത്യേകത? ഏത് ചരിത്ര
സംഭവമാണ് അന്ന് രേഖപ്പെടുത്തിയത്?
ഈ തീയതി ക്രിസ്തുവിന്റെ സാന്നിധ്യകാലം
തുടങ്ങുന്ന വർഷം കണ്ടുപിടിക്കാൻ നമ്മെ
എങ്ങനെ സഹായിക്കുന്നു?
ലോകശക്തിയായ ബാബിലോണിന്റെ നാശം:
ബൈബിൾ ചരിത്രത്തിലെ മൂന്നാം ലോക
ശക്തിയായിരുന്ന ബാബിലോണിന്റെ
പതനം BC 539, ഒക്ടോബർ 5- ആം തീയതി
ആയിരുന്നു. തങ്ങളെ മറ്റൊരു ജനതയ്ക്കും
തോൽപ്പിച്ചു കീഴടക്കാനാവില്ലെന്നു അവൾ
വീമ്പിളിക്കിയിരുന്നു. എന്നാൽ ഒറ്റ രാത്രി
കൊണ്ട് പേർഷ്യൻ രാജാവായ CYRUS ന്റെ
മുമ്പിൽ ബാബിലോൺ സാമ്രാജ്യം മുട്ടുമട
ക്കേണ്ടി വന്നു. യാതൊരുതരത്തിലുള്ള
ഉപരോധങ്ങളോ ഏറ്റുമുട്ടലുകളോ യുദ്ധമോ
കൂടാതെതന്നെ ബാബിലോൺ സാമ്രാജ്യം
കീഴടക്കിയതിന്റെ എല്ലാ ബഹുമതിയും
സർവ്വശക്തനായ യഹോവയാം ദൈവ ത്തിനുമാത്രം അവകാശപ്പെട്ടതായിരുന്നു.
Daniel 5: 30 അനുസരിച്ചു മേദോ-പേർഷ്യൻ
കൂട്ടുകെട്ടുണ്ടായിരുന്നിട്ടുപോലും ഒരു
യുദ്ധം വേണ്ടിവന്നില്ല. കൽദയ രാജാവായ
(ബാബിലോൺ) ബെൽശസ്സർ കൊല്ലപ്പെട്ടു
രാജ്യം മേദ്യരുടെയും പാർസികളുടെയും
അധീനതയിലായി.
ഇതൊരു പ്രധാനപ്പെട്ട ചരിത്ര സംഭവ മായിരുന്നു. ലൗകീകചരിത്രത്തിലും ബൈബിളിലും ഒരുപോലെ രേഖപ്പെടു ത്തിയിരിക്കുന്ന ഈ തീയതി കൃത്യത യുള്ളതാണ്, ആശ്രയയോഗ്യമാണ്. BC 539 ഒക്ടോബർ 5. ഇതിനുശേഷം
നടന്ന സംഭവങ്ങൾ Ezra 1: 1-4 പറയുന്നു :
CYRUS ന്റെ വാഴ്ച്ചയുടെ ഒന്നാം വർഷം
അതായത് BC 537ൽ രാജ്യത്തെ മൊത്തം
ബാധിക്കുന്ന ഒരു വിളംബരം ചെയ്തു.
ജൂത പ്രവാസികൾക്ക് യരുശലേമിലേക്ക്
മടങ്ങിപോകാമെന്നും ബാബിലോൺ
രാജാവ് തീവെച്ചു നശിപ്പിച്ച യെരുശലേം
ദേവാലയം പുതുക്കിപ്പണിയാമെന്നും
കല്പനയിലൂടെ അനുവാദം കൊടുത്തു.
അങ്ങനെ പ്രവാസികൾ മടങ്ങിപ്പോകാനുള്ള
ഒരുക്കങ്ങൾ നടത്തി നാല് മാസത്തെ
യാത്രയ്ക്ക് ശേഷം യഹൂദ കലണ്ടറിലെ
ഏഴാം മാസമായ തിസ്രിയിൽ യെരുശലേമിൽ
എത്തിച്ചേർന്നു. അങ്ങനെ 70 വർഷം ദേശം
വിജനമായി കിടക്കുമെന്നുള്ള യിരെമ്യാ
പ്രവചനം നിവൃത്തിയാകാൻ ഇടയായി.
BC 537 ഒക്ടോബറിൽ അവിശ്വസ്ഥരായ ജനതയുടെ 70 വർഷത്തെ പ്രവാസകാലം
അവസാനിച്ചു. അപ്പോൾ 70 വർഷത്തെ പ്രവാസകാലം
തുടങ്ങിയത് BC 607 ഒക്ടോബറിൽ ആയിരുന്നുവെന്ന് വ്യക്തമാണ്. ഈ
തീയതിയിൽ നിന്ന് മുന്നോട്ടും പിന്നോട്ടും
ബൈബിൾ സംഭവങ്ങളെ കൂട്ടിയിണക്കി
കൃത്യമായ കാലഗണന നടത്താൻ പ്രയാസമില്ല. (2 Chronicles 36: 26)
ക്രിസ്തുവിന്റെ രാജ്യത്വത്തിലേക്ക് നയി ക്കുന്ന കാലക്കണക്കും പ്രവചനങ്ങളും:
Daniel 4: 10-37 ബാബിലോൺ സാമ്രാജ്യ ത്തിന്റെ രാജാവായിരുന്ന നേബുഖദ്നേസർ
ഒരു അസാധാരണമായ സ്വപ്നം കാണുന്നു.
ഒരു പടുകൂറ്റൻ മരം. അത് വെട്ടിയിടപ്പെടുന്നു.
അതിന്റെ കുറ്റി ഇരുമ്പും ചെമ്പും കൊണ്ടുള്ള
പട്ട കൊണ്ട് ബന്ധിക്കുന്നു. അങ്ങനെ മഞ്ഞും മഴയും കൊണ്ട് പുല്ലുകൾക്കിടയിൽ കിടക്കുന്നു. ഏഴ് കാലം കടന്നുപോകാൻ
അനുവദിക്കുന്നു. അതിന്റെ അർഥം
ദാനിയേൽ വിശദീകരിക്കുന്നു: അത്യുന്നത
നാണു മാനവകുലത്തിന്റെ ഭരണാധികാരി യെന്നും തനിക്കു ഇഷ്ടമുള്ളവന് ദൈവം അത് നൽകുന്നെന്നും അങ്ങ് മനസിലാക്കു ന്നതുവരെ ഏഴു കാലം കടന്നുപോകും.
അതിനുശേഷം മരം വീണ്ടും വളരും.
ഈ സ്വപ്നം യഹോവയിൽനിന്ന് വന്ന
പ്രാവചനിക അർത്ഥമുള്ള ഒന്നായിരുന്നു.
ദൈവത്തിന്റെ ഭരണാധിപത്യത്തെയാണ്
ആ മരം പ്രതിനിധാനം ചെയ്തത്. തന്റെ
തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഭരിക്കാൻ
യഹോവ ദാവീദിന്റെ വംശത്തിലുള്ള
രാജാക്കന്മാരെയാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ അവർ അവിശ്വസ്ഥരായിത്തീർന്നു.
അവരുടെ ഭരണാധിപത്യം അവസാനിപ്പി ക്കാൻ യഹോവ ബാബിലോൺ സാമ്രാജ്യ ത്തെ ഉപയോഗിച്ചു. BC 607ൽ യെരുശലേം
നശിപ്പിക്കപ്പെട്ടു. അന്ന് എഴുകാലം തുടങ്ങി.
(Ezekiel 21: 25-27), 2Kings 25: 1-10
BC 607 മുതൽ ദാവീദിന്റെ വംശത്തിലുള്ള
ആരുംതന്നെ യെരുശലേമിൽ രാജാക്ക ന്മാരായി ഭരിച്ചിട്ടില്ല. ഭരിക്കാൻ അവകാ ശമുള്ളവൻ വരുന്നതുവരെ അത് ഇല്ലാതിരിക്കും.
ഈ കാലഘട്ടത്തിൽ യെരുശലേം ഭരിക്കുന്ന
ത് വിജാതീയ രാജാക്കന്മാരായിരിക്കും.
യേശു ഭൂമിയിൽ വന്നപ്പോൾ യെരുശലേം
റോമിന്റെ കീഴിലായിരുന്നു. എന്നാൽ യേശു
വിന്റെ ജനനത്തേക്കുറിച്ചു ഗബ്രിയേൽ
ദൂതൻ മറിയയോട് പറഞ്ഞത് അവൻ
ദാവീദ് ഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും എന്നായിരുന്നു. യേശു
പീലാത്തൊസിനോട് പറഞ്ഞത് എന്റെ
രാജ്യം ഐഹീകമല്ല എന്നായിരുന്നു.
കൂടാതെ യേശു ഇങ്ങനെയും പറഞ്ഞു :
"ജനതകൾക്കായി അനുവദിച്ചിട്ടുള്ള കാലം
തികയുന്നതുവരെ അവർ യരുശലേമിനെ
ചവിട്ടി മെതിക്കും. (Luke 21:24)
ഇതെല്ലാം സൂചിപ്പിക്കുന്നത് യേശുവിന്റെ
രാജത്വം ഭൂമിയിൽ.അല്ല, സ്വർഗത്തിൽ
സ്ഥാപിക്കുമെന്നാണ്. (Psalms 110: 1,2)
ഭൂമിയിലായിരുന്നപ്പോൾ യേശു രാജാവായില്ല.
കാരണം ദാനിയേൽ പ്രവചനത്തിലെ ഏഴു
കാലങ്ങൾ അപ്പോഴും തുടരുകയായിരുന്നു.
7 കാലങ്ങൾ 7 വർഷമോ, 70 വർഷമോ, 700
വർഷമോ ആയിരുന്നില്ല. 1000 വർഷമോ,
2000 വർഷമോ ആയിരുന്നില്ല.
ഏഴ് കാലത്തിന്റെ ദൈർഘ്യം:
അങ്ങനെയെങ്കിൽ 7 പ്രാവചനികകാലത്തി ന്റെ ദൈർഘ്യം എത്രയായിരുന്നു എന്നു നാം
കണ്ടുപിടിക്കേണ്ടതായി വരും. അപ്പോൾ
യേശുക്രിസ്തുവിന്റെ സാന്നിധ്യകാലത്തിന്റെ
തുടക്കം അറിയാൻ എളുപ്പമാണ്.
ബൈബിൾ തന്നെ പ്രാവചനികകാലങ്ങളുടെ
കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്.
Revelation 12: 6, 14
"സ്ത്രീ വിജനഭൂമിയിലേക്ക് ഓടിപ്പോയി.
അവളെ 1260 ദിവസം പോറ്റാൻ ദൈവം അവിടെ അവൾക്കു ഒരു സ്ഥലം ഒരുക്കി
യിരുന്നു."
ഇവിടെ 1260 ദിവസം എത്ര കാലമാ ണെന്ന് കണ്ടുപിടിക്കാൻ 14-ആം വാക്യം
നമ്മെ സഹായിക്കുന്നു. "അപ്പോൾ സ്ത്രീക്ക്
വലിയ കഴുകന്റെ രണ്ടു ചിറക് ലഭിച്ചു.
അങ്ങനെ വിജനഭൂമിയിൽ തന്റെ സ്ഥല ത്തേക്ക് പറന്നുപോകാൻ സ്ത്രീക്ക് കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന് അകലെ ഒരു കാലവും ഇരുകാലവും അരക്കാലവും പോറ്റിരക്ഷിച്ചു
ഇവിടെ 1+2+1/2 = 3 1/2 കാലം 1260 ദിവസ
ത്തിന് തുല്യമാണ്. അപ്പോൾ 7 കാലം
2520 ദിവസമാണ്. എന്നാൽ 2520 ദിവസം
എന്നു പറയുന്നത് "ഒരു ദിവസത്തിനു ഒരു
വർഷം" എന്ന പ്രാവചനികനിയമമനുസ രിച്ചു 2520 വർഷമാണ്. Ezekiel 4: 6, Numbers 14:34 പോലുള്ള വാക്യങ്ങൾ
അതിനെ പിന്തുണക്കുന്നു.
അതുകൊണ്ട് 7 കാലങ്ങൾ 2520 വർഷമാ ണ്. BC 607 മുതൽ 2520 വർഷം കണക്കു
കൂട്ടുമ്പോൾ നമ്മൾ 1914 എന്ന വർഷത്തിൽ
എത്തിച്ചേരുന്നു. അന്ന് സ്വർഗസ്ഥനായ
ദൈവം തന്റെ മിശിഹൈക രാജ്യം സ്ഥാപി
ക്കുമെന്നാണ് ദാനിയേൽ പ്രവചനം നമ്മെ
പഠിപ്പിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ BC യിൽ 606 1/4 വർഷവും AD യിൽ 1913 3/4 വർഷവും
കൂട്ടുമ്പോൾ AD 1914ൽ എത്തുന്നു.
പ്രവചനങ്ങളിൽ മുൻകൂട്ടി പറഞ്ഞപ്രകാരം
"ഭരിക്കാൻ അവകാശമുള്ളവൻ" ആയ യേശുക്രിസ്തു AD 1914 ഒക്ടോബറിൽ സ്വർഗത്തിൽ രാജാവായി അവരോധി ക്കപ്പെട്ടു. അന്നുമുതൽ യേശു വാഴുന്ന
രാജാവാണ്. അവന്റെ അദൃശ്യസാന്നിധ്യം
ആരംഭിച്ചത് AD 1914ൽ ആയിരുന്നു.
എന്നാൽ ഇന്ന് ഭൂമിയിൽ ജീവിക്കുന്നവർക്ക്
ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു
വരില്ല. അവർക്കു കൂടുതലായ തെളിവുകൾ
ആവശ്യമാണ്. എന്നിരുന്നാലും, ബൈബിൾ
കാലക്കണക്ക് ആശ്രയയോഗ്യമാണ്.
ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി
സംബന്ധിച്ചുള്ള തെളിവുകൾ അടുത്ത
ഭാഗത്തിൽ ചർച്ച ചെയ്യുന്നതാണ്.
Comments
Post a Comment