യേശുവിൽ നിന്ന് പഠിക്കാം#നല്ല പെരുമാറ്റം.
ലളിതമായി പറഞ്ഞാൽ, നല്ല പെരുമാറ്റം
മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിയുന്നതും
ആളുകളോട് ആദരവോടെയും പരിഗണന യോടെയും ഇടപെടുന്നതാണ്. നല്ല പെരു
മാറ്റത്തേക്കുറിച്ച് അടുത്ത തലമുറയോടും
പറയുന്നത് ഇന്നത്തേയും ഭാവിയിലെയും
ജീവിതം സുഖകരമാക്കാൻ സഹായിക്കുന്നു.
നല്ല പെരുമാറ്റം എങ്ങനെ ആയിരിക്കണ മെന്നത് സംബന്ധിച്ചു യേശുക്രിസ്തുവിൽ
നിന്ന് നമുക്ക് വളരെയേറെ പഠിക്കാൻ
കഴിയും. തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷ
ണത്തിൽ യേശു അതു ഉൾപ്പെടുത്തി
ക്കൊണ്ട് ഇങ്ങനെ പറഞ്ഞു:
Mathew 7: 12
"അതുകൊണ്ട് മറ്റുള്ളവർ നിങ്ങൾക്ക്
ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹി
ക്കുന്നതെല്ലാം അവർക്കും ചെയ്തു കൊടുക്കണം."
യേശുവിന്റെ ഈ വാക്കുകൾ "സുവർണ
നിയമം" എന്ന് വിളിക്കപ്പെടുന്നു. കാരണം
ജൂതന്മാർക്കു മാത്രം ബാധകമാകുന്ന
ഒരു നിയമമല്ല യേശു പറഞ്ഞത്. എല്ലായിട
ത്തുമുള്ള, എല്ലാക്കാലത്തും ആളുകളുടെ
ജീവിതത്തെ സ്പർശിക്കുന്ന സാർവ്വ
ലൗകീക പഠിപ്പിക്കലായിരുന്നു.
നമ്മൾ മറ്റുള്ളവരോട് ആദരവോടും, മാന്യതയോടും, ദയയോടും കൂടെ ഇടപെടുമ്പോൾ അതേ വിധത്തിൽ തിരിച്ചു ഇടപെടാൻ നല്ല പെരുമാറ്റം പ്രചോദനമായിതീരും. അത് ആളുകളോ ടുള്ള സ്നേഹത്തിന്റെ ആത്മാവിൽ അധിഷ്ഠിതമാണ്. ഇങ്ങനെ ഒന്നു
ചിന്തിക്കുക: മറ്റുള്ളവർ എന്നെ ആദരി ക്കാനും എന്നോട് സത്യസന്ധമായി പെരുമാ റാനുമല്ലേ ഞാൻ ആഗ്രഹിക്കുന്നത്?
അതുപോലെ ഞാനും അവരോട് പെരുമാറു മ്പോൾ ലോകത്തിന്റെ അവസ്ഥ എത്രമാത്രം മെച്ചപ്പെടും എന്നു ചോദിക്കുക.
മനുഷ്യാവകാശങ്ങളെ മാനിക്കുന്നതാണ്
"സുവർണനിയമം". നമ്മുടെ സ്വാർത്ഥത
വിട്ടുകളയാനും ആളുകളുടെ ക്ഷേമത്തിന്
വേണ്ട നല്ല കാര്യങ്ങൾ ചെയ്യാനും മറ്റുള്ള വരോട് കരുതൽ പ്രകടമാക്കാനും നന്മ
ചെയ്യാനും ഈ നിയമം അനുശാസിക്കുന്നു.
യേശുവിന്റെ സന്ദേശത്തിന്റെ കാതൽ
തന്നെ സകല മനുഷ്യരും സുവർണനിയമ
ത്തിനു ചേർച്ചയിൽ ജീവിക്കുന്ന ഒരു കാലം വരുമെന്നുള്ളതായിരുന്നു. ഇപ്പോൾ തന്നെ ആളുകളോട് സ്നേഹത്തോടും നീതിയോടും ആദരവോടും കൂടെ ഇടപെടു മ്പോൾ സ്നേഹവാനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.
പെരുമാറ്റം സംബന്ധിച്ച "സുവർണ നിയമം" നിരവധി വിധങ്ങളിൽ ദൈനം ദിനജീവിതത്തിൽ നമുക്ക് ബാധകമാ ക്കാനാകും.
Mathew 10: 8
"സൗജന്യമായി കൊടുക്കാൻ" യേശു ശിഷ്യന്മാരോട് പറഞ്ഞു. നാം ദൈവത്തെപ്പോലെതന്നെ ഉദാരതയുള്ള
വർ ആയിരിക്കാൻ യേശു നമ്മെ പ്രോത്സാഹിപ്പിച്ചു.
Luke 14: 12-14
ഒരു വിരുന്ന് നടത്തുമ്പോൾ "ദരിദ്രരെ
ക്ഷണിക്കാൻ" യേശു പറഞ്ഞു. നമ്മൾ
പാവങ്ങളോട് പരിഗണനയുള്ളവർ ആയിരിക്കണമെന്ന് യേശു പഠിപ്പിച്ചു.
Luke 2: 52
യേശു ദൈവത്തിന്റെയും മനുഷ്യരുടെയും
പ്രീതിയിൽ വളർന്നു വന്നു. യേശു തന്റെ
മാതാപിതാക്കൾക്കു കീഴ്പ്പെട്ടു അനുസരണ
യുള്ളവനായി ജീവിച്ചു. മാതാപിതാക്കളെ
മക്കൾ ഹൃദയപൂർവം അനുസരിക്കാൻ
യേശുവിന്റെ മാതൃക സഹായിക്കും.
പൂർണതയുണ്ടായിരുന്ന യേശുക്രിസ്തു
അപൂർണതയുള്ള മാതാപിതാക്കൾക്ക്
കീഴ്പ്പെട്ടിരുന്നുവെങ്കിൽ യേശുവിന്റെ
അനുസരണം നമുക്ക് മികച്ച മാതൃക
പ്രദാനം ചെയ്യുന്നില്ലേ?
Mathew 5: 37
നമ്മൾ സത്യസന്ധരായിരിക്കാൻ നമ്മുടെ
വാക്കുകൾ ഉവ്വ് എന്നത് ഉവ്വ് എന്നായിരി ക്കണം. നാം നുണ പറയരുത്. ലോകത്തി
ലെ ആളുകൾ തെറ്റുകൾ മറച്ചുവെക്കാൻ
ചെറിയ നുണ പറയുന്നതിനെ ന്യായീകരി ക്കുന്നു. നാം ഒരു ഭോഷ്ക്കു പറയുമ്പോൾ
പിശാചിന്റെ ഒരു സന്തതിയായി നമ്മെ
ത്തന്നെ വെളിപ്പെടുത്തുന്നു എന്നു യേശു
John 8: 44ൽ പറഞ്ഞു.
John 13: 35
നാം ആളുകളെ സ്നേഹിക്കണം. അവർ
ഏത് പശ്ചാത്തലത്തിൽ നിന്നുള്ളവ രായാലും ദേശമോ ഭാഷയോ വർഗ്ഗമോ തൊലിയുടെ നിറമോ നോക്കാതെ നല്ല പെരുമാറ്റം അതായത് ശരിയായ ആദരവ് കാണിക്കണം.
യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാരെ തിരി
ച്ചറിയിക്കുന്ന ഏറ്റവും മഹത്തായ ഗുണം
"പരസ്പര സ്നേഹം" ആകുന്നു.
Mathew 24:14
ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത
സകല ജനതകൾക്കും സന്തോഷവും
സംതൃപ്തിയും പ്രത്യാശയും നൽകുന്നതാണ്.
ഈ സന്ദേശം പങ്കുവെക്കുന്നവർ നല്ല
പെരുമാറ്റം യേശുവിൽ നിന്ന് പഠിച്ചു
ജീവിതത്തിൽ ബാധകമാക്കുന്നവരാണ്.
അതിനോട് അനുകൂലമായി പ്രതികരിക്കു ന്നവർക്ക് ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ കിട്ടാനുള്ള അവസരമുണ്ട്.
Mathew 5: 41
നമ്മൾ ഗവൺമെൻറ് അധികാരികളോട്
ഉചിതമായ ബഹുമാനവും ആദരവും
അനുസരണവും കാണിക്കണം. നിയമങ്ങൾ
അനുസരിക്കണം. Mathew 22:31
കൈസർക്കുള്ളത് തീർച്ചയായും കൈസർക്കു കൊടുക്കണം.
Mathew 5: 44
ആളുകൾ ഉപദ്രവിക്കുമ്പോൾ നമുക്ക്
ശരിയായ മനോഭാവം ഉണ്ടായിരിക്കണം.
നാം പകരം വീട്ടാൻ ശ്രമിക്കരുത്.
അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ യേശു
പഠിപ്പിച്ചു. അവരെ ഭയപ്പെടുകയോ
ലജ്ജ തോന്നേണ്ട ആവശ്യവുമില്ല.
Mathew 15: 18, 19
നമ്മുടെ വാക്കുകൾ മാത്രമല്ല, ചിന്തകളും
ഹൃദയ വികാരങ്ങളും ശുദ്ധമായി സൂക്ഷി
ക്കാൻ യേശു പ്രോത്സാഹിപ്പിച്ചു. കാരണം
നമ്മുടെ ഹൃദയത്തിലുള്ളതാണ് വായിലൂടെ
പറയുന്നത്. നാം അപൂർണരായതുകൊണ്ട്
മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ
നിന്നും ചുറ്റുപാടുകളിൽ നിന്നുമെല്ലാം
ചെറുപ്പം മുതൽ കണ്ടതും കേട്ടതും ആയ
കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തിലുള്ളത്.
അതുകൊണ്ട് നല്ല പെരുമാറ്റത്തിന്റെ
ദൈവീക നിലവാരം നാം പഠിച്ചെടു ക്കണം. യേശുവിനെ ശ്രദ്ധിക്കുകയാ ണെങ്കിൽ നമ്മുടെ ഹൃദയങ്ങളെ ശുദ്ധമാക്കാൻ അവന് കഴിയും.
Mathew 23: 12
നാം താഴ്മയുള്ളവർ ആയിരിക്കണം.
നല്ല പെരുമാറ്റമുള്ളവർ വിനയമുള്ളവരും
താഴ്മയുള്ളവരുമാണ്. താഴ്മ പ്രകടിപ്പി
ക്കുന്നവരെ കാത്തിരിക്കുന്നത് ദൈവ
ത്തിന്റെ അംഗീകാരവും നിത്യജീവനും
ആണ്.
Comments
Post a Comment