ക്രിസ്തുവിന്റെ തിരിച്ചുവരവ് - അത് ഒരു സങ്കല്പമാണോ അതോ യാഥാർഥ്യമാണോ?
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ
ക്രിസ്തുവിന്റെ തിരിച്ചുവരവിനുവേണ്ടി
ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
യെരുശലേമിൽ യേശുക്രിസ്തു വീണ്ടും ഒരു മനുഷ്യനായി മടങ്ങി വരുമെന്ന് അനേകർ
വിശ്വസിക്കുന്നു. അവൻ വരുമ്പോൾ ഒലിവ്
മലയിൽ കാൽ ചവിട്ടുമെന്നും അന്നു സംഭവി ക്കുന്ന അത്ഭുതകരമായ കാഴ്ചകൾ കാണാൻ അനേകർ അതിനു ചുറ്റുമുള്ള സ്ഥലങ്ങളിലും പലസ്തീൻ മരുഭൂമിയിലും മറ്റും താമസമുറപ്പിച്ചിരിക്കുന്നു. ചിലർ അവ
നോടൊപ്പം മേഘങ്ങളിൽ സ്വർഗത്തിലേക്ക് പോകാനും ആഗ്രഹിക്കുന്നുണ്ട്.
ക്രിസ്തു വീണ്ടും മനുഷ്യനായി ഭൂമിയിലേക്ക്
വരുമോ? ക്രിസ്തു തിരിച്ചുവരും എന്ന
വിശ്വാസത്തിന്റെ അടിസ്ഥാനം എന്താണ്?
ക്രിസ്തു മടങ്ങി വരുമെങ്കിൽ അതിന്റെ
ഉദ്ദേശ്യം എന്താണ്? യേശു മടങ്ങി വരുന്ന
വിധം എങ്ങിനെയാണ്? യേശുക്രിസ്തുവിന്റെ
തിരിച്ചുവരവിനെക്കുറിച്ചുള്ള യാഥാർഥ്യം
അറിയുന്നത് നമുക്ക് പ്രയോജനം ചെയ്യുന്ന
ത് എങ്ങനെയാണ്?
ക്രിസ്തുവിന്റെ തിരിച്ചുവരവ് സങ്കല്പമല്ല
അത് സത്യമാണ്. കാരണം ക്രിസ്‌തു തന്നെ പലപ്രാവശ്യം തന്റെ മടങ്ങിവര വിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
1. യേശുവിന്റെ മരണത്തിന്റെ തലേരാത്രി
തന്റെ വിശ്വസ്ഥരായ അപ്പോസ്തൊലന്മാ രോടുകൂടെ ആയിരുന്നപ്പോൾ "ഞാൻ വീണ്ടും വരുന്നു" എന്നു വാഗ്‌ദത്തം ചെയ്തിരുന്നു. (John 14: 1-3, 18)
2. യേശുക്രിസ്തു മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ മരിച്ചവരിൽനിന്ന് പുനരുദ്ധാനം പ്രാപിച്ചു പിന്നീട് സ്വർഗത്തിലേക്ക് പോയ
പ്പോൾ സ്വർഗീയ ദൂതന്മാർ ഈ ഉറപ്പു
കൊടുത്തു: "ഗലീലക്കാരേ, നിങ്ങൾ എന്തിനാണ് ആകാശത്തിലേക്കു നോക്കി
നിൽക്കുന്നത്? നിങ്ങളുടെ അടുത്തുനിന്നു
ആകാശത്തേക്ക് എടുക്കപ്പെട്ട ഈ യേശു
ആകാശത്തേക്ക് പോകുന്നതായി നിങ്ങൾ
കണ്ട അതേ വിധത്തിൽത്തന്നെ വരും."
(Acts 1: 11) ഒരു മേഘം വന്നു മറച്ചതുകൊണ്ട് ശിഷ്യ
ന്മാരുടെ കാഴ്ചയിൽനിന്ന് യേശു അപ്രത്യ
ക്ഷനായി. അതുകൊണ്ട് അദൃശ്യനായി
ട്ടാണ് യേശു സ്വർഗത്തിലേക്ക് പോയത്
എന്നു വ്യക്തമാക്കുന്നു.
3. ക്രിസ്തു സ്വർഗത്തിലേക്ക് പോയി
അനേക വർഷങ്ങൾക്ക് ശേഷം യോഹ ന്നാൻ അപ്പോസ്ത്തോലന് വെളിപാട് ദർശനം കൊടുത്തപ്പോഴും "ഞാൻ വേഗം
വരുന്നു" എന്നു പിന്നെയും പറഞ്ഞു.
(Revelation 22: 20)
ക്രിസ്തു മടങ്ങിവരുമെന്ന് അത്രക്കും
ഉറപ്പുണ്ടായിരുന്നതുകൊണ്ട് ശിഷ്യന്മാർ
അവനോട് ഇങ്ങനെ ചോദിച്ചതായി
Mathew 24: 3 വാക്യം പറയുന്നു (KJV)
"അവ എപ്പോഴായിരിക്കും. നിന്റെ വരവി
ന്റെയും ലോകാവസാനത്തിന്റെയും
അടയാളമെന്തായിരിക്കും എന്നു ഞങ്ങളോട്
പറയുക." എന്നാൽ "നിന്റെ വരവ് "
"ലോകാവസാനം" എന്നീ പദപ്രയോഗങ്ങളുടെ യഥാർത്ഥ അർത്ഥം എന്താണ്?
ഇവിടെ "വരവ് ' എന്നു വിവർത്തനം ചെയ്തി രിക്കുന്ന ഗ്രീക്ക് പദം "പറൂസിയാ" ആണ്.
അതിന്റെ അർത്ഥം "സാന്നിധ്യം" എന്നാണ്.
അതുകൊണ്ട് അടയാളം കാണുമ്പോൾ
അദൃശ്യനായി ക്രിസ്തു സാന്നിധ്യവാ നായിരിക്കുന്നു എന്നും രാജ്യാധികാര ത്തോടെ വന്നിരിക്കുന്നുവെന്നും നാം മനസിലാക്കണം.
"ലോകാവസാനം" എന്ന വിവർത്തനം വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനു ഭൂമിയുടെ അവസാനം എന്നു അർത്ഥ മില്ല. എന്നാൽ സാത്താന്റെ വ്യവസ്ഥിതി യുടെ അന്ത്യത്തെയാണ് അർത്ഥമാക്കു ന്നത്. മുഴുലോകവും സാത്താന്റെ നിയന്ത്ര ണത്തിലാണ്. അവനാണ് ഈ ലോകത്തിന്റെ ഭരണകർത്താവ്. അതിന്റെ അന്ത്യം എപ്പോൾ സംഭവിക്കുമെന്നാണ് ശിഷ്യന്മാർ ചോദിച്ചത്.
"അവ എപ്പോഴായിരിക്കും" എന്നത് യരുശ
ലേം ദേവാലയം കല്ലിൽമേൽ കല്ല് ശേഷിപ്പി ക്കാതെ നശിപ്പിക്കപ്പെടുമെന്ന് യേശു പറ
ഞ്ഞത് എപ്പോൾ സംഭവിക്കുമെന്നറിയാനു ള്ള ജിജ്ഞാസകൊണ്ടായിരുന്നു.
അതുകൊണ്ട് യേശുവിന്റെ തിരിച്ചുവരവ്
യഥാർഥ്യമാണ്, സങ്കല്പമല്ല. യേശുക്രിസ്തു ഭാവിയിൽ ഒരു സമയത്ത് അദൃശ്യനായി രാജ്യധികാരത്തോടെ സാന്നിധ്യവാനായിരിക്കുമെന്നു യേശു പറഞ്ഞ അടയാളങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
തിരിച്ചുവരവ് ഏത് വിധത്തിൽ?
ക്രിസ്തുവിന്റെ തിരിച്ചുവരവ് അവൻ സ്വർഗ്ഗ
ത്തിലേക്ക് പോയ അതേ വിധത്തിൽ ആയിരിക്കും. അതേ ശരീരത്തിൽ എന്നല്ല
"അതേ രീതിയിൽ" എന്നാണ്. യേശുവിന്റെ
പോക്കിന്റെ രീതി എന്തായിരുന്നു? അത്
പരസ്യപ്രദർശനം കൂടാതെ വലിയ ഒച്ചപ്പാട്
ഉണ്ടാക്കാതെ ആയിരുന്നു. അവന്റെ അപ്പോ
സ്തോലന്മാർ മാത്രമേ അതിനെക്കുറിച്ചു
അറിഞ്ഞുള്ളു. ലോകത്തിലെ മറ്റുള്ളവർ
ആരുംതന്നെ പോക്ക് കണ്ടിരുന്നില്ല. ലോക
ത്തിന് കാണാൻ കഴിയാത്തതിന്റെ കാരണം
യേശു ശിഷ്യന്മാരോട് പറഞ്ഞിരുന്നു.
John 14: 19 "അല്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും. കാരണം, ഞാൻ ജീവിക്കു ന്നതുകൊണ്ട് നിങ്ങളും ജീവിക്കും."
ലോകത്തിലുള്ളവർക്ക് യേശുവിനെ കാണാൻ കഴിയണമെങ്കിൽ അവൻ ജഡ
ശരീരത്തിൽ പ്രത്യക്ഷപ്പെടണം. പക്ഷേ,
യേശു ഇപ്പോൾ മനുഷ്യനല്ല, ഒരു ആത്മ വ്യക്തി ആണ്. ദൂതന്മാരെക്കാൾ ഉയർന്ന
സ്ഥാനം വഹിക്കുന്നവനും അക്ഷയതയും
അമർത്യതയും ഉള്ളവനാണ്.
യേശുക്രിസ്തു മനുഷ്യനായി വീണ്ടും വരണ
മെന്നു നാം പ്രതീക്ഷിക്കരുത്. രാജാവായി
വരുന്നവൻ ദൂതന്മാരെക്കാൾ താണവനായി
രിക്കാൻ നമ്മൾ ആഗ്രഹിക്കില്ല. അത് നമ്മുടെ കർത്താവിന് അപമാനമായിരിക്കും.
മാത്രമല്ല, ജഡശരീരത്തെ സ്വർഗത്തിലേക്ക്
കൊണ്ടുപോയില്ല. കാരണം യേശുക്രിസ്തു
വിന്റെ പുനരുദ്ധാനം ജഡത്തിലല്ല, ആത്മാവിലായിരുന്നു (1Peter 3: 18)
Acts 13:34ൽ "ഇനി ഒരിക്കലും ജീർണ്ണി ക്കാത്ത വിധം ദൈവം യേശുവിനെ മരിച്ച വരിൽ നിന്ന് ഉയർപ്പിച്ചുവെന്ന് പറയുന്നു.
യേശു തന്റെ ശരീരത്തെ ഒരു ബലിയായി
അർപ്പിച്ചു. അവന് എന്നെങ്കിലും അത്
തിരികെ എടുത്തു വീണ്ടും ഒരു മനുഷ്യനായി
തീരാൻ കഴിയുകയില്ല. യേശു പൂർണനും
പാപം ഇല്ലാത്തവനുമായിരുന്നതുകൊണ്ട്
അവൻ മരിക്കേണ്ടതില്ലായിരുന്നു. അവൻ
മനസ്സോടെ തന്റെ ജീവൻ നമുക്കുവേണ്ടി
ത്യജിച്ചതുകൊണ്ട് അവന്റെ മരണത്തിനു
യാഗമൂല്യം ഉണ്ടായിരുന്നു. ആ യാഗമൂല്യം
ദൈവമുൻപാകെ സമർപ്പിക്കുന്നതിനു
അവൻ ആത്മീയ പുനരുദ്ധാനം പ്രാപിക്കേ ണ്ടതുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ
മാംസരക്തങ്ങൾ ദൈവരാജ്യം അവകാശ മാക്കുകയില്ല. (John 6:51), (1Cor. 15: 50)
മനുഷ്യatheശരീരത്തിലല്ല പുനരുഥാനപ്പെട്ടത് എന്നതിനുള്ള കൂടുതലായ തെളിവ്
പുനരുദ്ധാനശേഷമുള്ള 40 ദിവസങ്ങളിൽ
അവൻ പല വ്യത്യസ്ത ശരീരം എടുത്തു
ശിഷ്യന്മാരുടെ അടുക്കൽ വന്നിരുന്നു എന്നു
ള്ളതാണ്. ഒരിക്കൽ ഒരു തോട്ടക്കാരനായി
മഗ്‌ദലനമറിയ കണ്ടു. ഒരു വഴിയാത്രക്കാര നായി എമ്മവൂസിലേക്ക് പോയവർ കണ്ടു.
ശിഷ്യനായ തോമസിന്റെ അവിശ്വാസം
മാറ്റാൻ സ്തംഭത്തിൽ തറക്കപ്പെട്ട ആണിപ്പ ഴുതുകളോടെ പ്രത്യക്ഷപ്പെട്ടു. വാതിൽ
അടച്ചിരിക്കെ അവൻ ശിഷ്യന്മാർക്കു
പ്രത്യക്ഷനായി അവർക്കു "സമാധാനം"
ആശംസിച്ചു. എന്നാൽ തങ്ങളുടെ മുമ്പിൽ
നിൽക്കുന്നത് യേശുക്രിസ്തു ആണെന്ന്
തിരിച്ചറിഞ്ഞത് അവന്റെ മുഖം നോക്കി
ആയിരുന്നില്ല. ആ ഓരോ സന്ദർഭത്തിലും
അവന്റെ വാക്കിനെയോ പ്രവൃത്തിയേയോ
നോക്കിയായിരുന്നു. അവർ ഒന്നിച്ചു ആഹാരം കഴിക്കുമ്പോൾ യേശു പ്രാർത്ഥിച്ചി
രുന്ന വിധം അവർക്കു പരിചിതമായ പഴയ രീതിയിൽ അവർ മനസ്സിലാക്കിയിരുന്നതിനു ചേർച്ചയിലായിരുന്നതുകൊണ്ട് അവർക്കു യേശുവിനെ തിരിച്ചറിയാൻ കഴിഞ്ഞു.
അവന്റെ തിരുവെഴുത്തു ഗ്രാഹ്യവും
അത്ഭുതവും അവനെ തിരിച്ചറിയാൻ ഇടയാക്കി. മരിച്ച അതേ ശരീരത്തിൽ യേശു
ഉയർപ്പിക്കപ്പെട്ടിരുന്നുവെങ്കിൽ വ്യത്യസ്ത
ശരീരം എടുക്കേണ്ട ആവശ്യം വരില്ലായി രുന്നു.
താൻ അദൃശ്യനാണെന്നും, മനുഷ്യനായിട്ടല്ല ഉയർപ്പിക്കപ്പെട്ടതെന്നും വാഗ്‌ദത്ത മിശിഹാ ആണെന്നുമുള്ള സത്യം അവരെ ബോധ്യപ്പെ ടുത്താനാണ് ഉയർപ്പിക്കപ്പെട്ട ശേഷമുള്ള
40 ദിവസം അവൻ ഉപയോഗിച്ചത്. അവർ
തങ്ങളുടെ പഴയ മീൻ പിടുത്തതിലേക്കു
മടങ്ങിപോയിരുന്നു. എന്നാൽ അവരെ
"മനുഷ്യരെ പിടിക്കുന്ന" വളരെ പ്രധാന പ്പെട്ട വേലയിലേക്ക് കൂട്ടിച്ചേർക്കുക എന്നതായിരുന്നു യേശുവിന്റെ മുഖ്യചിന്ത. യേശുക്രിസ്തു പുനരുദ്ധാനശേഷം ജൂതന്മാർക്കും മറ്റു എല്ലാ ജനതകൾക്കും പ്രത്യക്ഷപ്പെട്ടില്ല. (Acts 10: 40-42)
ഭൂമിയിലേക്ക് തിരിച്ചു വരുമോ?
ഒന്നാമത്തെ വരവും രണ്ടാമത്തെ വരവും
തമ്മിൽ വ്യത്യാസമുണ്ട്. ഒന്നാമത്തെ വരവ്
തന്റെ പൂർണതയുള്ള മനുഷ്യജീവൻ ഒരു
മറുവിലയായി കൊടുക്കാനായിരുന്നു അത്
ഒരിക്കലായി യേശു യാഗം അർപ്പിച്ചു. അന്നു
മനുഷ്യ ഗവണ്മെന്റുകൾക്ക് കീഴ്പ്പെട്ടു
അവരുടെ നിയമങ്ങൾ അനുസരിച്ചു ജീവിച്ചു.
അവർ ആവശ്യപ്പെട്ട നികുതികൾ അടച്ചു.
അവരിൽ നിന്ന് ഉപദ്രവങ്ങൾ സഹിച്ചു.
അക്കാലത്തു ദൈവത്തിന്റെ വേല അവൻ
തീഷ്ണമായി ചെയ്തു ശിഷ്യന്മാർക്കു നല്ല
മാതൃക വെച്ചു.
രണ്ടാമത്തെ വരവ് സ്വർഗ്ഗത്തിലും ഭൂമിയി
ലും സകല അധികാരവും ഉള്ള ഭരിക്കുന്ന
രാജാവായിട്ടാണ്. പുനരുദ്ധാന ശേഷം
വ്യത്യസ്ത ശരീരത്തിൽ പ്രത്യക്ഷപ്പെട്ടതു
പോലെ രണ്ടാം വരവിൽ ഉണ്ടായിരിക്കില്ല.
ഇനി മനുഷ്യശരീരത്തിൽ പ്രത്യക്ഷപ്പെട്ടാൽ
അവന്റെ മഹത്വത്തിന്റെ നിലവാരം വളരെ
താഴ്ന്നുപ്പോകും. അതുകൊണ്ട് ഭൂമിയി
ലേക്ക് അക്ഷരീയമായി തിരിച്ചുവരില്ല.
"തിരിച്ചുവരിക" എന്നതിന് ഒരാൾ ഒരു അക്ഷരീയസ്ഥലത്തേക്ക് വരുന്നു എന്നു എല്ലായിപ്പോഴും അർത്ഥമില്ല. ദൃഷ്ടാന്തമായി,
രോഗികൾ "ആരോഗ്യത്തിലേക്ക് തിരിച്ചു വന്നു" എന്നു പറയാറുണ്ടല്ലോ. അബ്രഹാമി
നോട് ദൈവം "ഞാൻ അടുത്ത വർഷം ഈ സമയത്ത് നിന്റെ അടുക്കലേക്കു തിരിച്ചു
വരും സാറായിക്ക് ഒരു പുത്രൻ ജനിക്കും."
ഇവിടെ യഹോവ അക്ഷരീയമായി മടങ്ങി
വരുമെന്നല്ല പിന്നെയോ തന്റെ വാഗ്‌ദത്തം
നിവൃത്തിക്കുന്നതിനു സാറായിലേക്ക്
ശ്രദ്ധ തിരിക്കുന്നതിനെയാണ് അർത്ഥ മാക്കിയത്.
അപ്പോൾ ക്രിസ്തുവിന്റെ തിരിച്ചുവരവ്
യേശു അക്ഷരീയമായി ഭൂമിയിലേക്ക്
മനുഷ്യനായി വരുന്നുവെന്നല്ല. മറിച്ച്,
തന്റെ അഭിഷിക്ത ക്രിസ്ത്യാനികളെ
കൂട്ടിച്ചേർത്തു ശേഖരിക്കാനും കൂടുതൽ
അഭിഷിക്തരെ തിരഞ്ഞെടുക്കാനും വേണ്ടി
യാണ്. അവന്റെ സാന്നിധ്യകാലം തുടങ്ങി
ക്കഴിയുമ്പോൾ അതുവരെ മരിച്ചുപോയ
അഭിഷിക്തരെ സ്വർഗത്തിലേക്ക് ആത്മീയ
പുനരുദ്ധാനം ചെയ്യും. ശേഷിച്ചിരിക്കുന്നവർ
അവരുടെ മരണത്തോടെ ക്രിസ്തുവിനോട്
ചേരും. അവർ 1000 വർഷം സ്വർഗത്തിൽ
ഇരുന്നുകൊണ്ട് ഭൂമിയെ ഭരിക്കും. അതാണ്
Mathew 25: 31 പറയുന്നത്, "മനുഷ്യപുത്രൻ
സകല ദൂതന്മാരോടുമൊപ്പം മഹിമയോടെ
വരുമ്പോൾ തന്റെ മഹത്വമാർന്ന സിംഹാ സനത്തിൽ ഇരിക്കും. (Psalms 50: 5)
അതേ നമ്മുടെ ഭൂമിയിൽ അത്ര മഹത്വ
മുള്ള സിംഹാസനമില്ല. അത് ക്രിസ്തുവി ന്റെയും അവന്റെ സഹഭരണാധികാരികളു ടെയും മഹത്വമാർന്ന സ്വർഗീയ സിംഹാസ
നമാണ്. അവിടെ ഇരുന്നുകൊണ്ട് ക്രിസ്തു
ഭൂമിയെ ഭരിക്കും. അത് ഉചിതവുമാണ്.
കാരണം ഒരു ആത്മവ്യക്തിയായ പിശാചി
നെയും ഭൂതങ്ങളെയും നശിപ്പിക്കാൻ വെറും മനുഷ്യനായ യേശുവിനു കഴിയില്ല.
ഭൂമിയിലെ ഭരണാധികാരികളോടും ഗവ ണ്മെന്റുകളോടും പോരാടാനും അവയെ
നശിപ്പിക്കാനും സ്വർഗീയ സ്ഥാനമാണ്
ഏറ്റവും ഉചിതമായിട്ടുള്ളത്. (Daniel 2: 44)
രാജ്യത്തിന്റെ എല്ലാ ശത്രുക്കളെയും യേശു
ഇല്ലാതാക്കും. ഒടുക്കത്തെ ശത്രുവായ
മരണത്തെയും നീക്കിക്കളയും. (1Cor.15:26)
അതുകൊണ്ട് ആദ്യത്തെ വരവിനെക്കാൾ
ദൈർഘ്യം കൂടുതലായിരിക്കും ക്രിസ്തു
വിന്റെ രണ്ടാം സാന്നിധ്യകാലം. എങ്കിലും അതിന് ഒരു തുടക്കവും അവസാനവും
ഉണ്ടായിരിക്കും.
ക്രിസ്തുവിന്റെ തിരിച്ചുവരവ് യഥാർത്ഥമാണ്. അവൻ ആത്മവ്യക്തിയായ
തുകൊണ്ട് അദൃശ്യമായ സാന്നിധ്യമാണ്.
ഭൂമിയിലേക്ക് മനുഷ്യനായി വരികയില്ല.
കാരണം ലോകം ഇനി അവനെ കാണുക യില്ല. അതുകൊണ്ട് യേശു ശിഷ്യന്മാർക്കു
ഈ മുന്നറിയിപ്പ് കൊടുത്തു:
Mathew 24: 23-28
"അന്ന് ആരെങ്കിലും നിങ്ങളോട് "ഇതാ ക്രിസ്തു ഇവിടെ" എന്നോ "അതാ അവിടെ" എന്നോ പറഞ്ഞാൽ വിശ്വസി ക്കരുത്.
കാരണം കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കിൽ
തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും
വഴി തെറ്റിക്കാൻ വലിയ അടയാളങ്ങളും
അത്ഭുതങ്ങളും കാണിക്കും. ഇതാ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നിരിക്കുന്നു!
അതുകൊണ്ട് ആളുകൾ നിങ്ങളോട്
"അതാ ക്രിസ്തു വിജനഭൂമിയിൽ" എന്നു
പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്. "ഇതാ
ഉൾമുറിയിൽ" എന്നു പറഞ്ഞാൽ
വിശ്വസിക്കുകയുമരുത്.
നമുക്കുള്ള പാഠം:
ക്രിസ്തുവിന്റെ സാന്നിധ്യകാലത്തേക്കുറി ച്ചുള്ള ശരിയായ അറിവ് നേടുന്നതുകൊണ്ട് നമുക്ക് പല അന്ധവിശ്വാസങ്ങളും വ്യാജ പടിപ്പിക്കലുകളും ഒഴിവാക്കാൻ കഴിയും.
യേശു ഇപ്പോൾ ആയിരിക്കുന്നതുപോലെ
അവനെ കാണാനാണ് ശിഷ്യന്മാർ കാത്തിരിക്കുന്നത്. (1John 3: 1-3)
യേശു മുൻകൂട്ടി പറഞ്ഞ അടയാളങ്ങൾ
നമുക്കു ഇന്ന് കാണാൻ കഴിയുന്നുണ്ട്.
അവൻ അദൃശ്യനായി വാതിൽക്കൽത്തന്നെ
സാന്നിധ്യവനാണെന്നു ബൈബിൾ പഠിക്കു
ന്നവർക്കു വ്യക്തമായിരിക്കുന്നു.
ക്രിസ്തു തന്റെ പിതാവിന്റെ രാജ്യത്തിൽ
ഭരിക്കാൻ ഇപ്പോൾത്തന്നെ തിരിച്ചുവന്നി രിക്കുന്നു എന്ന സത്യം യഥാർത്ഥ ക്രിസ്ത്യാ നികളുടെ വിശ്വാസം ശക്തമാക്കിയിരിക്കു ന്നു. അവരുടെ വിടുതലും അടുത്തിരിക്കുന്നു എന്ന അറിവ് അവരെ ആശ്വസിപ്പിക്കുന്നു.
Comments
Post a Comment