യേശുവിൽ നിന്ന് പഠിക്കാം. #ക്രിസ്തീയ സ്‌നാനത്തെക്കുറിച്ചു.

യേശുവിന്റെ ഒരു അനുഗാമിയാകാൻ
ആഗ്രഹിക്കുന്ന ഏതൊരാളും വെള്ളത്തിൽ
സ്നാനമേൽക്കണമെന്നുള്ളത്  അനിവാര്യ മായതും പ്രധാനപ്പെട്ടതുമായ ഒരു പടിയാണ്.
യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ ജീവിത ത്തിൽ ചെയ്യാൻ തക്കവണ്ണം ആളുകളെ
പഠിപ്പിച്ചു ശിഷ്യരാക്കാൻ യേശു അപ്പോ സ്തോലന്മാരോട് കൽപ്പിച്ചിരുന്നു.

Mathew 28: 19, 20 
"അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും
നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുക യും ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുക യും വേണം. വ്യവസ്ഥിതിയുടെ അവസാ നകാലം വരെ എന്നും ഞാൻ നിങ്ങളുടെ കൂടെയുണ്ട്."

വെള്ളത്തിൽ സ്നാനമേറ്റുകൊണ്ട്  യേശു
തന്നെ മറ്റുള്ളവർക്ക് മാതൃക വെച്ചു.
(Mark 1:9, 10) യോർദാൻ നദിയിൽ വെച്ചു
യോഹന്നാൻ സ്നാപകനാൽ യേശു
സ്നാനമേറ്റു.

സ്നാനം പാപം നീക്കിക്കളയുന്നില്ല:

അത്തനാസിയോസിന്റെ വിശ്വാസപ്രമാണ ത്തിൽ  "പാപമോചനത്തിന്  മാമ്മോദീസ
ഒന്നുമാത്രമേയുള്ളു" എന്നാണ് ക്രൈസ്ത വലോകം പഠിപ്പിക്കുന്നത്.                  എന്നാൽ തിരുവെഴുത്തിൽ പഠിപ്പിക്കുന്നത്  (Ephesians 1: 7)
" പ്രീയപ്പെട്ടവൻ മോചനവിലയായി
നൽകിയ തന്റെ രക്തത്താൽ നമുക്ക്
വിടുതൽ കിട്ടി. ദൈവത്തിന്റെ സമൃദ്ധമായ
അനർഹദയ കാരണം നമ്മുടെ പിഴവുകൾ
ക്ഷമിച്ചു കിട്ടി."

യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള
വിശ്വാസത്താലാണ്  നമ്മുടെ പാപങ്ങൾക്ക്
ക്ഷമ കിട്ടുന്നത്. സ്‌നാനത്തിലൂടെയല്ല
പാപമോചനം ലഭിക്കുന്നത്.

മറ്റൊരു ശക്തമായ കാരണം യേശുവിന്റെ സ്നാനമാണ്. അവൻ പാപമില്ലാത്തവൻ  ആയിരുന്നു. അതുകൊണ്ട് യേശുവിന്റെ
സ്നാനം പാപം നീക്കിക്കളയാൻ ആയിരു ന്നില്ല. അങ്ങനെ വരുമ്പോൾ യേശുവിന്റെ
സ്നാനത്തിന്റെ അർത്ഥവും ഉദ്ദേശ്യവും
മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.

Hebrew 10: 5-7 പറയുന്നതുപോലെ യേശു
യഹോവയുടെ ഇഷ്ടം ചെയ്യാൻ വേണ്ടി
തന്റെ ജീവിതം യഹോവക്കായി സമർപ്പിച്ച തിന്റെ ഒരു ബാഹ്യപ്രകടനമായിരുന്നു
യേശുവിന്റെ വെള്ളത്തിലുള്ള സ്നാനം.

യേശു തന്റെ പിതാവിനെ സ്നേഹിച്ചു.
എന്നുമെന്നും അവനെ സേവിക്കാൻ ആഗ്രഹിച്ചു. തന്റെ ഹൃദയത്തിൽ എടുത്ത ഉറച്ച തീരുമാനം ആയിരുന്നു വെങ്കിലും അത്‌ മറ്റുള്ളവരെ അറിയി ക്കുന്നത് ഉചിതമാണെന്ന്  അവന് തോന്നി. അതുകൊണ്ടാണ്
യോഹന്നാൻ സ്നാപകൻ അവനെ തടഞ്ഞപ്പോൾ യേശു ഇങ്ങനെ പറഞ്ഞത് :
"ഇപ്പോൾ ഇത് നടക്കട്ടെ. അങ്ങനെ നീതിയായത്  ചെയ്യുന്നതാണല്ലോ എന്തുകൊണ്ടും ഉചിതം."

യേശു പറഞ്ഞത്  എന്താണെന്നു ശ്രദ്ധിച്ചോ?
നീതിയായ ഒരു പ്രവൃത്തിയാണ് സ്നാനം.
സ്നാനപ്പെടുമ്പോൾ ഞാൻ യഹോവക്കുള്ള വനാണ്, ഇനിമുതൽ യഹോവയുടെ ഇഷ്ടവും ഉദ്ദേശവും താല്പര്യങ്ങളും എന്റേതി നേക്കാൾ പ്രധാനപ്പെട്ടതാണ്  എന്നു ആലങ്കാ രികമായി ലോകത്തോട്  വിളിച്ചു പറയുക യാണ് സ്‌നാനത്തിലൂടെ ചെയ്യുന്നത്. ഞാൻ
ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവത്തെ മഹത്വപ്പെടുത്തുന്ന വേല ചെയ്യും എന്നു
ദൈവത്തിനു വാക്കു കൊടുക്കുകയാണ്.
ഒരുവന്റെ മുഴുഹൃദയത്തോടെയും മുഴു
മനസ്സോടെയും മുഴു ദേഹിയോടെയും മുഴു
ശക്തിയോടെയും ദൈവത്തെ സേവിച്ചു കൊള്ളാമെന്നു പ്രാർത്ഥനാപൂർവ്വം എടുക്കുന്ന ഒരു പ്രതിജ്ഞയുടെ അനുസര ണമുള്ള, ഗൗരവമുള്ള,  ഒരു പടിയാണ്  സ്നാനം. തികച്ചും വ്യക്തിപരമായ ഒരു
തീരുമാനമാണ്  സ്‌നാനത്തിലൂടെ ഒരാൾ
പ്രകടിപ്പിക്കുന്നത്.

ശിശുസ്നാനം തിരുവെഴുത്തുപരമല്ല:

യേശു മുപ്പതാമത്തെ വയസിലാണ് സ്നാനം
ചെയ്തു നമുക്ക് മാതൃക വെച്ചത്.

ശിശുസ്നാനത്തിനുവേണ്ടി വാദിക്കുന്നവർ
ജന്മപാപം നീക്കി ശുദ്ധീകരിക്കപ്പെടാനാണ്
ശിശുക്കളെ മാമ്മോദീസ മുക്കുന്നത് എന്നു
പറയുന്നു.
എന്നാൽ ഈ തിരുവെഴുത്തു തത്വം അവർ
മറന്നുകളഞ്ഞു. 1 Corinthians 7: 14
ഈ തത്വം അനുസരിച്ചു കുട്ടികളെ അശുദ്ധരായിട്ടല്ല, വിശുദ്ധരായി ദൈവം കണക്കാക്കുന്നു.  ആ കുരുന്നൂജീവൻ
യഹോവയുടെ ഒരു സമ്മാനമാണ്.

1 Peter 3: 21   "സ്നാനം ശരീരത്തിലെ
അഴുക്കുനീക്കലല്ല, ഒരു ശുദ്ധമനഃസാക്ഷി ക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ യാണ്."  യേശുക്രിസ്തുവിന്റെ മറുവിലയിൽ
വിശ്വസിക്കുന്നതിലൂടെയാണ്  ഒരാൾക്ക്
ശുദ്ധമനഃസാക്ഷി കിട്ടുന്നത്.
ദൈവവുമായി അറ്റുപോയ ബന്ധം യേശു ക്രിസ്തുവിലൂടെ പുനഃസ്ഥാപിക്കപ്പെടുന്നു.
ഒരു ശിശുവിന്  ഇതൊന്നും അറിയില്ല.
 
ശിശുസ്നാനം ചെയ്യുന്നവരുടെ പ്രത്യാശ
സ്വർഗത്തിൽ പോകണമെന്നാണ്. എന്നാൽ
സ്വർഗത്തിൽ പ്രവേശിക്കുന്നതിന്  ഒരാൾ
വീണ്ടും ജനിക്കണം എന്നു യേശു പറഞ്ഞു.
ഒരു ശിശു വീണ്ടും ജനനത്തെക്കുറിച്ചു
എന്തറിയാനാണ്? സ്വർഗത്തിൽ പോകുന്ന തിന്റെ ഉദ്ദേശ്യം എന്താണ്? അവിടെ എന്തു
ചെയ്യും? തന്റെ കൂടെ എത്ര പേർ സ്വർഗ ത്തിൽ ഉണ്ടായിരിക്കും? അവരുമായിട്ടുള്ള
എന്റെ ബന്ധം എന്താണ്?  ഇക്കാര്യങ്ങൾ
ഒന്നും തന്നെ ശിശുവായിരിക്കുമ്പോഴോ,
മുതിർന്നുകഴിഞ്ഞോ അവർ അറിയുന്നില്ല
എന്നതല്ലേ വാസ്തവം?

Rome 12: 1  പറയുന്നതുപോലെ നമ്മുടെ
ചിന്താപ്രാപ്തി ഉപയോഗിച്ചു വിശുദ്ധ സേവനം ചെയ്യാനാണ് ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.  ഒരു ശിശുവിനു
കഴിയാത്ത കാര്യമല്ലേ ചിന്താപ്രാപ്തിയെന്ന
ഗൗരവമുള്ള കാര്യം തീരുമാനിക്കാൻ.

Rome 10: 9-12 പറയുന്നതുപോലെ
ഒരു ശിശു യേശുക്രിസ്തുവിനെ "കർത്താവായിവായ്കൊണ്ട് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഹൃദയത്തിൽ വിശ്വാസം പ്രകടിപ്പിക്കാൻ എങ്ങനെ കഴിയും?  ദൈവരാജ്യത്തിന്റെ സന്തോഷ
വാർത്ത പ്രസംഗിക്കാതെ എങ്ങനെ രക്ഷ
കിട്ടും? ഈ മഹത്തായ നിയമനമല്ലേ
സ്‌നാനത്തിലൂടെ ദൈവം തരുന്ന വേല?
ഈ വേല മുതിർന്നുകഴിഞ്ഞും അവർ
ചെയ്യാറില്ല എന്നതാണ് ഏറെ പരിതാപകരം!

Ephesians 1: 13-19
"എന്നാൽ നിങ്ങളും സത്യവചനം അതായത്
നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷ
വാർത്ത കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു നിങ്ങൾ വിശ്വസിച്ചപ്പോൾ വാഗ്ദാനം
ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു."

ക്രിസ്തുവിൽ പ്രത്യാശ വെക്കാനും വിശ്വസിക്കാനും ആദ്യം വേണ്ടത്  സന്തോഷവാർത്ത കേൾക്കുക എന്നതാണ്.
വിശുദ്ധിയുടെ നിലവാരം പഠിക്കാതെ ഒരു ശിശുവിന് രക്ഷപ്പെടാൻ കഴിയുമോ?

വാക്യം 17 അനുസരിച്ചു "നമ്മുടെ കർത്താ
വായ യേശുക്രിസ്തുവിന്റെ ദൈവമായ
മഹത്വത്തിന്റെ പിതാവിനെക്കുറിച്ചുള്ള
ശരിയായ അറിവ് നേടാൻ ശ്രമിക്കുന്ന
നിങ്ങൾക്ക് ദൈവം ജ്ഞാനത്തിന്റെയും
വെളിപാടിന്റെയും ആത്മാവിനെ തരട്ടെ
എന്നു ഞാൻ പ്രാർത്ഥിക്കുന്നു."
അറിവും വിശ്വാസവും സ്നാനം ഏൽക്കു ന്നവർക്ക് വേണ്ട ആദ്യ പടികളാണ്.
ഒരു ശിശുവിന് ഇതെല്ലാം അസാധ്യമാണ്.
അതുകൊണ്ട് ശിശുസ്നാനം തിരുവെഴു
ത്തുവിരുദ്ധമായ ഒരു വ്യാജ പഠിപ്പിക്കലാണ്.
"കേട്ടവർ, വിശ്വസിച്ചവർ സ്‌നാനപ്പെട്ടു"
എന്നാണ് നാം ബൈബിളിൽ വായിക്കുന്നത്.
(Acts 18:8)

സ്‌നാനപ്പെടുത്താൻ നിയമിത പുരുഷന്മാർ:

ആളുകളെ വെള്ളത്തിൽ സ്‌നാനപ്പെടുത്തു ന്നതിന്  ദൈവത്താൽ നിയമിതരായ
പുരുഷന്മാർ ഉണ്ടായിരുന്നു.

യേശുവിനെ സ്‌നാനപ്പെടുത്താൻ ദൈവം
യോഹന്നാൻ സ്നാപകനെ നിയമിച്ചതായി
John 1: 32,33 വാക്യങ്ങൾ പറയുന്നു.
യേശുക്രിസ്തു തന്റെ അപ്പോസ്തോല ന്മാർക്കു സ്‌നാനപ്പെടുത്താൻ അധികാരം
കൊടുത്തു.
അപ്പോസ്തോലന്മാരുടെ കാലശേഷം
ക്രിസ്തീയ സഭയിലെ മൂപ്പന്മാർക്കു
പുതിയതായി വിശ്വസിച്ചു വരുന്നവരെ
സ്‌നാനപ്പെടുത്താൻ അധികാരം ലഭിച്ചു.

വെള്ളം തലയിൽ തളിച്ചുള്ള സ്‌നാനമല്ല
യേശുവും അപ്പോസ്തോലന്മാരും നടത്തിയിരുന്നത്. പൂർണമായും വെള്ളത്തിൽ മുക്കിയാണ്  സ്നാനം.
സ്നാനം എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം
തന്നെ ആഴത്തിൽ മുക്കുക, നിമഞ്ചനം
ചെയ്യുക എന്നൊക്കെയാണ്. John 3: 23
ധാരാളം വെള്ളം ഉള്ള സ്ഥലത്താണ്
സ്നാനം നടത്തിയിരുന്നത്.

വെള്ളത്തിൽ മുങ്ങുന്നത്  നിങ്ങളുടെ
പഴയ ജീവിതഗതി സംബന്ധിച്ചു നിങ്ങൾ
മരിക്കുന്നതിനെ അർത്ഥമാക്കുന്നു.
വെള്ളത്തിനു മുകളിലേക്കു വരുന്ന തോടെ നിങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്തു കൊണ്ടുള്ള ഒരു പുതിയ ജീവിതം തുടങ്ങുകയാണ്  എന്ന് അർത്ഥമാക്കുന്നു.

സ്‌നാനമേൽക്കുന്നത്തോടെ നിങ്ങൾ
ദൈവത്തിന്റെ ഒരു സമർപ്പിത ദാസനും
യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനും
ക്രിസ്തീയ സഭയിലെ ഒരു അംഗവും
ആയിത്തീരുന്നു. ഇതൊരു തുടക്കം
മാത്രമാണ്. സ്‌നാനമേറ്റ ശേഷവും നിങ്ങൾ
ബൈബിൾ പഠിക്കുകയും ദൈവവുമായുള്ള
അടുത്ത ബന്ധം തുടരുകയും വേണം.

അതുകൊണ്ട് ക്രിസ്തീയ സ്നാനം യേശു
വിന്റെ കല്പനയാണ്.  അത്‌ നിസാരമായി
കാണേണ്ട ഒന്നല്ല. യോഹന്നാൻ സ്നാപകൻ നടത്തിയിരുന്ന മാനസാന്തര സ്നാനമല്ല ക്രിസ്തീയ സ്നാനം.  സ്നാനം ഒരുവന്റെ പാപം മോചിക്കുന്നില്ല. പാപ മോചനത്തിനുള്ള ഏക അടിസ്ഥാനം യേശുക്രിസ്തുവിന്റെ മറുവിലയിലുള്ള വിശ്വാസമാണ്.
സ്വർഗീയ പ്രത്യാശയുള്ളവരും ഭൂമിയിൽ
പറുദീസയിൽ ജീവിക്കാൻ പ്രത്യാശിക്കു ന്നവരും ക്രിസ്തീയ സ്നാനം ഏൽക്കേണ്ട
താണ്. 

സ്‌നാനമേൽക്കുന്ന  ഓരോ വ്യക്തിയും
ദൈവരാജ്യത്തിന്റെ സന്തോഷ വാർത്ത
പ്രസംഗിക്കാൻ ഉത്തരവാദിത്വമുള്ളവരാണ്.
അവർ യേശുവിന്റെ പുതിയ ശിഷ്യരെ ഉളവാക്കണം. അങ്ങനെ മറ്റുള്ളവർക്കും
യഹോവയെ അറിയാനും നിത്യജീവന്റെ
പ്രത്യാശയിൽ വളരാനും നമ്മൾ സഹായി
ക്കുകയാണ്. 






Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.