അന്ത്യകാലത്തിന്റെ 39 അടയാളങ്ങൾ:
ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായി
എന്ന് ഭൂമിയിലുള്ളവർ അറിയുന്നതിനു വേണ്ടി ബൈബിൾ 39 ദൃശ്യ അടയാളങ്ങൾ
നൽകിയിട്ടുണ്ട്.
ഭൂമിയോടും പ്രകൃതിയോടും ബന്ധപ്പെട്ട
7 അടയാളങ്ങളും മനുഷ്യന്റെ സ്വഭാവം,
പെരുമാറ്റം എന്നിവയോട് ബന്ധപ്പെട്ട 24
അടയാളങ്ങളും സാത്താനോടും ഭൂതങ്ങ ളോടും ബന്ധപ്പെട്ട 3 അടയാളങ്ങളും
ദൈവജനത്തോട് ബന്ധപ്പെട്ട 5 അടയാള ങ്ങളും ബൈബിളിൽ കാണപ്പെടുന്നു. അവ ഏതൊക്കെയാണ്?
A) ഭൂമിയോടും പ്രകൃതിയോടും ബന്ധപ്പെട്ട
അടയാളങ്ങൾ:
1. ആഗോള യുദ്ധങ്ങൾ
2 ഭക്ഷ്യക്ഷാമം
3. ഭൂകമ്പങ്ങൾ
4. മാരകമായ പകർച്ചവ്യാധികൾ
5. മലിനീകരണം
6. കാലാവസ്ഥ വ്യതിയാനം
7. ആഗോള താപനം
B) മനുഷ്യരുടെ പെരുമാറ്റത്തിലുള്ള മാറ്റം:
1. സ്വസ്നേഹികൾ/തന്നിഷ്ടക്കാർ
2. പണക്കൊതിയന്മാർ 3. പൊങ്ങച്ചം പറയുന്നവർ
4. ധാർഷ്ട്യമുള്ളവർ
5. ദൈവനിന്ദകർ/ദൈവസ്നേഹമില്ല
6. മാതാപിതാക്കളെ അനുസരിക്കാ ത്തവർ
7. നന്ദിയില്ലാത്തവർ
8. വിശ്വസിക്കാൻ കൊള്ളാത്തവർ
9. സഹജസ്നേഹമില്ലാത്തവർ
10. ഒരു കാര്യത്തോടും യോജിക്കാത്തവർ
11. പരദൂഷണം പറയുന്നവർ
12. ആത്മനിയന്ത്രണമില്ലാത്തവർ
13. ക്രൂരന്മാർ/കൊലപാതകികൾ
14. നന്മ ഇഷ്ടപ്പെടാത്തവർ
15. ചതിയന്മാർ
16. അഹങ്കാരത്താൽ ചീർത്തവർ
17. ഉല്ലാസപ്രീയർ
18. ഭക്തിയുടെ വേഷം കെട്ടുന്നവർ
19. പരിഹാസികൾ
20. ഭോഷ്കു പറയുന്നവർ
21. ഉൽക്കണ്ഠപ്പെടുന്നവർ
22. നിരാശിതർ
23. ഭയം പേറിനടക്കുന്നവർ
24. നിയമലംഘികൾ
C) സാത്താനോട് ബന്ധപ്പെട്ടവ:
1. വഴിതെറ്റിക്കുന്ന ഭൂതങ്ങളുടെ
പ്രവർത്തനങ്ങൾ
2. കള്ളക്രിസ്തുക്കൾ/
കള്ള പ്രവാചകന്മാർ
3. മ്ലേച്ഛവസ്തുവിന്റെ പ്രതിഷ്ഠ
D) യഹോവയുടെ ആരാധകരോട്
ബന്ധപ്പെട്ട അടയാളങ്ങൾ:
1. ദൈവരാജ്യത്തിന്റെ സന്തോഷ വാർത്ത ഭൂമിയിൽ എല്ലായിടത്തും
പ്രസംഗിക്കപ്പെടും
2. ദൈവജനത്തിന്റെ ഉപദ്രവം വർധിക്കും
3. വിശ്വസ്തനും വിവേകിയുമായ അടിമ
തക്ക സമയത്തെ ആത്മീയാഹാരം
കൊടുക്കും
4. ബൈബിൾ പ്രവചനങ്ങളെക്കുറിച്ചുള്ള
ജ്ഞാനം വർധിക്കും
5. സാങ്കേതികവിദ്യയുടെ ഉപയോഗം
ഉപയോഗപ്പെടുത്തും
ഏറ്റവും പ്രധാനപ്പെട്ട അടയാളം യഹോവ
യുടെ ആരാധകരോട് ബന്ധപ്പെട്ടവ യാണ്. അന്ത്യകാലം 1914ൽ ആരംഭിച്ചു എന്നുള്ള ലോകവ്യാപക വിളംബരം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത യുടെ പ്രസംഗത്താൽ നിർവ്വഹിക്കപ്പെ ടുന്നു.
മേൽപ്പറഞ്ഞ സകല അടയാളങ്ങളും 1914
മുതലുള്ള ഒരൊറ്റ തലമുറയിൽ സംയുക്ത മായി സംഭവിച്ചിരിക്കുന്നു. ക്രിസ്തു ഇന്നു
വാഴുന്ന രാജാവാണ്. 1914 മുതൽ അവന്റെ
സാന്നിധ്യകാലം തുടങ്ങി. സന്തോഷവും
സമാധാനവും നഷ്ടപ്പെട്ട 1914 മുതലുള്ള
കാലങ്ങൾ മനുഷ്യവർഗത്തിനു കഠിനമായ
കഷ്ടതകൾ വരുത്തിവെച്ചിരിക്കുന്നു.
എന്നിരുന്നാലും ഒരു സന്തോഷ വാർത്ത യുണ്ട്. യേശുക്രിസ്തുവിന്റെ രാജ്യഭരണം
നമ്മുടെ സകല പ്രശ്നങ്ങളും താമസിയാതെ
പരിഹരിക്കപ്പെടും. ഉണർന്നിരിക്കുക!
ആത്മീയമായി ഉണർന്നിരിക്കുക!
Comments
Post a Comment