യേശുവിൽ നിന്ന് പഠിക്കാം: #വിശ്വാസത്തേക്കുറിച്ചു്.
ദൈവത്തിലുള്ള വിശ്വാസം ഏറ്റവും പ്രദാനം:
വിശ്വാസത്തെക്കുറിച്ചു യേശുക്രിസ്തുവിൽ
നിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും.
John 14: 1
"നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്.
ദൈവത്തിൽ വിശ്വസിക്കുക. എന്നിലും
വിശ്വസിക്കുക.""
സ്രഷ്ടാവായ ഒരു ദൈവത്തിൽ വിശ്വസി ക്കാൻ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
പ്രപഞ്ചത്തിൽ കാണപ്പെടുന്ന എല്ലാ വസ്തു
ക്കളും ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിന്റെ ആസ്തിക്യത്തിൽ വിശ്വസിക്കാൻ മതിയായ
തെളിവ് നൽകുന്നുണ്ട്. യേശു സ്വർഗത്തിൽ
നിന്ന് വന്നവനായതുകൊണ്ട് സ്രഷ്ടാവിനെ
നേരിട്ടു കണ്ടിട്ടുണ്ടായിരുന്നു. അതുകൊ ണ്ടാണ് ദൈവത്തിൽ വിശ്വസിക്കാൻ അവൻ പ്രോത്സാഹിപ്പിച്ചത്. സ്രഷ്ടാവിനെക്കുറിച്ച്
അനേകം കാര്യങ്ങൾ മൂന്നര വർഷം കൊണ്ട്
യേശു പഠിപ്പിച്ചിരുന്നു. ദൈവം സ്നേഹമുള്ള
ഒരു പിതാവാണെന്നു തന്റെ വാക്കിലൂടെയും
പ്രവൃത്തികളിലൂടെയും യേശു ശിഷ്യന്മാർക്കു
കാണിച്ചു കൊടുത്തിരുന്നു.
യേശുവിലും വിശ്വസിക്കാൻ ശിഷ്യന്മാരെ
പ്രോത്സാഹിപ്പിച്ചു. കാരണം ദൈവത്തിന്റെ
ഉദ്ദേശ്യത്തിലും അതിന്റെ നിവൃത്തിയിലും
യേശുക്രിസ്തുവിന് പ്രധാനപ്പെട്ട ഒരു പങ്കു
ണ്ടായിരുന്നു. യേശുവിന്റെ ബലിമരണം
മനുഷ്യവർഗത്തിനു നിത്യജീവൻ നേടിക്കൊ
ടുക്കാനുള്ള മൂല്യം ഉള്ളതായിരുന്നു.
അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു:
John 3: 36
"പുത്രനിൽ വിശ്വസിക്കുന്നവന് നിത്യ ജീവനുണ്ട്. പുത്രനെ അനുസരിക്കാത്ത വനോ ജീവനെ കാണില്ല.
ദൈവക്രോധം അവന്റെ മേലുണ്ട്."
യേശുക്രിസ്തുവിൽ വിശ്വസിക്കാത്തതു കൊണ്ട് ദൈവം അവരെ തിരസ്കരിക്കും. നിത്യജീവന് അർഹതയില്ലാത്തവരായി കണക്കാക്കും. വസ്തുനിഷ്ഠമായ തെളി വിന്റെ അടിസ്ഥാനം ഉണ്ടായിട്ടും വിശ്വസി ക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഒരുവൻ
പാപിയായിത്തന്നെ തുടരും.
യേശുവിന്റെയും അപ്പോസ്തോലന്മാരു ടെയും പഠിപ്പിക്കലുകൾ ദൈവത്തിന്റെ
വചനത്തിൽ അടിസ്ഥാനപ്പെട്ട ദിവ്യസത്യ
ങ്ങളായിരുന്നു. അതുകൊണ്ട് ബൈബിൾ
വായിച്ച് അടിസ്ഥാന സത്യങ്ങൾ പഠിക്കു
ന്നുവെങ്കിൽ അവർ സത്യക്രിസ്ത്യാനികളുടെ
വിശ്വാസം അനുകരിക്കുകയായിരിക്കും
ചെയ്യുന്നത്.
ഉദാഹരണത്തിന്, ബൈബിൾ ദൈവവചനം
ആണെന്നുള്ളതിന്റെ ഒരു ശക്തമായ
തെളിവ് അതിലെ പ്രവചനങ്ങളുടെ കൃത്യമായ നിവൃത്തിയാണ്. അത് ഭാവിയിലേ
ക്കുള്ള പ്രവചനങ്ങളും കൃത്യമായി നിറവേറു
മെന്നു വിശ്വസിക്കാൻ നമുക്ക് കാരണം
നൽകുന്നു.
Luke 17:5
"ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരേണമേ" എന്നു അപ്പോസ്തോലന്മാർ
യേശുവിനോട് അപേക്ഷിക്കുന്നു. അത്
ഉചിതമായ അപേക്ഷ ആയിരുന്നു.
വിശ്വാസം വളരുന്നതാണ്, നിഷ്‌ക്രിയമല്ല.
അതുകൊണ്ട് വിശ്വാസം വർധിപ്പിക്കുന്നതിനു ആവശ്യമായ തെളിവുകൾ യേശു പ്രദാനം
ചെയ്തു. ഒരു കടുക് മണിയുടെ അത്രയെ ങ്കിലും വിശ്വാസമുണ്ടായിരിക്കാൻ യേശു
പ്രോത്സാഹിപ്പിച്ചു. അതിനനുസരിച്ചു
പ്രവർത്തിക്കുകയും വേണമെന്നുള്ളതിന്
ദൃഷ്ടാന്തങ്ങളും പറഞ്ഞു കൊടുത്തു.
ഉദാഹരണത്തിന് ഒരു കൃഷിക്കാരൻ നിലം
ഒരുക്കി വിത്ത് വിതയ്ക്കുന്നു. കഴിഞ്ഞ
തവണത്തെപ്പോലെ സൂര്യ പ്രകാശവും
ഈർപ്പവും സ്വീകരിച്ചു വിത്ത് മുളച്ചു ചെടി
യായി വളരുമെന്ന് അയാൾ വിശ്വസിക്കുന്നു.
മനുഷ്യരുടെ പ്രവർത്തനങ്ങളും ആസൂത്രണ ങ്ങളും പ്രപഞ്ചത്തെ ഭരിക്കുന്ന സ്ഥിരത യുള്ള പ്രകൃതിനിയമങ്ങളിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്
രൂപപ്പെട്ടിരിക്കുന്നത്. നിയമങ്ങളുണ്ടെങ്കിൽ
ഒരു നിയമദാതാവ് ഉണ്ടായിരിക്കണം.
പ്രകൃതിനിയമങ്ങളുടെ നിയമദാതാവ് അതിന്റെ സ്രഷ്ടാവാണ്. അവന്റെ പേർ
യഹോവ എന്നാകുന്നു.
Luke 24: 25
യേശു അവരോട്, "ബുദ്ധിയില്ലാത്തവരേ,
പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ മടി കാണിക്കുന്ന ഹൃദയമുള്ളവരേ."
യഹോവയുടെ പ്രവാചകന്മാർ പറഞ്ഞ കാര്യങ്ങൾ നാം വിശ്വസിക്കണം. ഇന്ന്
നിവൃത്തിയേറുന്ന ലോകാവസാനത്തിന്റെ
അടയാളങ്ങൾ നമ്മുടെ കണ്ണാലെ കണ്ടിരിക്കുന്നു. നാം അത് വിശ്വസിക്കു ന്നുണ്ടോ? Mathew 24: 3-14
ഇത് മനസിലാക്കാൻ നമ്മെ സഹായിക്കുന്ന
തിന് യേശു വിശ്വസ്തനും വിവേകിയുമായ
ഒരു അടിമയെ അന്ത്യനാളുകളിൽ തക്ക
സമയത്തെ ആത്മീയാഹാരം നൽകാൻ
വീട്ടുകാരുടെമേൽ നിയമിക്കുമെന്നു
മുൻകൂട്ടി പറഞ്ഞു. (Mathew 24: 45) ഈ
അടിമയെ തിരിച്ചറിയാൻ നാം ബൈബിൾ
പഠിക്കേണ്ട ആവശ്യമുണ്ട്.
യേശുവിന്റെ അത്ഭുതങ്ങൾ വിശ്വാസത്തിന്റെ പ്രകടനങ്ങളായിരുന്നു.
ഓരോ അത്ഭുതങ്ങളും വിശ്വാസം വളർത്തി
യെടുക്കാൻ സഹായിക്കുന്ന സാക്ഷ്യം
ആയിരുന്നു.
ഒരു ശതാധിപന്റെ " വലിയ വിശ്വാസം",
ഒരു കുഷ്ട രോഗിയുടെ വിശ്വാസം, പക്ഷ
പാത രോഗിയുടെ വിശ്വാസം, ശമര്യക്കാരുടെ
വിശ്വാസം, മകന്റെ രോഗം മാറിയ ഉദ്യോഗ
സ്ഥന്റെ വിശ്വാസം എല്ലാം ചുരുക്കം ചിലത്
മാത്രമാണ്. രോഗശാന്തി കിട്ടുന്നതിന്
യേശുവിലുള്ള വിശ്വാസം അവരുടെ ഭാഗത്തു ആവശ്യമായിരുന്നില്ല. യേശുവിന്റെ അടുക്കൽ വന്ന എല്ലാ തരം രോഗികളും
സുഖം പ്രാപിച്ചു. അത്ഭുതങ്ങൾ യേശുവിനെ
വിശ്വസിക്കാൻ അനേകർക്ക് കാരണമായി.
എന്നിരുന്നാലും വിശ്വാസം തള്ളിപ്പറ യാത്തവരെ യേശു അഭിനന്ദിക്കുന്നു.
Rev. 2: 10,13
John 20: 27-29
സംശയിക്കാതെ, വിശ്വസിക്കൂ. എന്നു
തന്റെ പുനരുദ്ധാനം സംശയിച്ച തോമസി നോട് യേശു പറഞ്ഞു.
Mathew 16: 8
മനുഷ്യ പാരമ്പര്യങ്ങൾ പഠിപ്പിക്കുന്ന മത
പുരോഹിതന്മാരുടെ ഉപദേശങ്ങൾ
സംബന്ധിച്ച് ജാഗ്രത വേണമെന്ന് യേശു
അപ്പോസ്തോലന്മാരെ ഓർമ്മപ്പെടുത്തി.
അവരുടെ ഉപദേശങ്ങൾ നമ്മെ ദുഷിപ്പിക്കു
കയും ദൈവത്തിൽനിന്നു അകറ്റുകയും
ചെയ്യുമായിരുന്നു.
Mathew 6: 26-33
തന്നെ അനുഗമിക്കുന്നവർ ദൈവത്തിലും
നമ്മെ പോറ്റി പുലർത്താനുള്ള അവന്റെ
കഴിവിലും വിശ്വാസമുണ്ടായിരിക്കാൻ
യേശു ലില്ലി ചെടികളെയും ആകാശ ത്തിലെ പക്ഷികളെയും കുറിച്ച് പറഞ്ഞു.
അവയ്ക്കൊന്നും ജീവിതത്തേക്കുറിച്ച്
ഉൽക്കണ്ഠകൾ ഇല്ല. നമ്മുടെ സ്നേഹവാ നായ സ്വർഗീയ പിതാവ് അവയെ പോറ്റി
പുലർത്തുന്നുണ്ടെങ്കിൽ ബുദ്ധിശക്തിയുള്ള
നമ്മെ എത്രയധികം സംരക്ഷിക്കും. നാം
അവയെക്കാൾ എത്രയോ ശ്രേഷ്ഠരാണ്.
യഥാർത്ഥ വിശ്വാസം ദൈവവചനത്തിൽ
അധിഷ്ഠിതമാണ്. അത് ശക്തിയുള്ളതാണ്.
നമ്മുടെ ചിന്തകളെയും മനോഭാവങ്ങളെയും
വാക്കുകളെയും പ്രവൃത്തികളെയും നമ്മുടെ
വിശ്വാസം സ്വാധീനിക്കും. അതുകൊണ്ട്
പ്രവൃത്തികളാൽ നമുക്കു ആത്മാർത്ഥ വിശ്വാസം പ്രതിഫലിപ്പിക്കാം.
എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും
എന്നു യഹോവ പറയുന്നു. അതുകൊണ്ട്
നമുക്ക് രക്ഷ കിട്ടണമെങ്കിൽ ദൈവത്തിലും
യേശുക്രിസ്തുവിലും ഉള്ള വിശ്വാസം
അനിവാര്യമാണ്.
Comments
Post a Comment