യേശുവിൽ നിന്ന് പഠിക്കാം: #സ്നേഹത്തേക്കുറിച്ച്.

സ്നേഹശൂന്യമായ ഒരു ലോകത്തിലാണ്
നാമിന്ന് ജീവിക്കുന്നതെങ്കിലും ഏറ്റവും
മഹത്തരമായ ഒരു ഗുണമാണ് സ്നേഹം
എന്ന്‌  എല്ലാ ദേശക്കാരും വീക്ഷിച്ചുവരുന്നു.
സ്വാർത്ഥത മുഖമുദ്രയായിരിക്കുന്ന ലോക
ത്തിൽ യഥാർത്ഥ സ്നേഹം അന്യപ്പെട്ടു
കൊണ്ടിരിക്കുന്നു.

സ്നേഹത്തേക്കുറിച്ച് പറയുമ്പോൾ ആളുകളുടെ മനസ്സിൽ വരുന്നത്, പ്രണയിക്കുന്നവർ തമ്മിലുള്ള സ്നേഹം,
രക്തബന്ധമുള്ളവർ തമ്മിലുള്ള സ്നേഹം,
കൂട്ടുകാരുടെ ഇടയിലുള്ള സ്നേഹം, രാജ്യ
സ്നേഹം, പണസ്നേഹം, വസ്തുവകകളോ
ടുള്ള സ്നേഹം, അധികാരത്തോടുള്ള സ്നേഹം  എന്നിവയാണ്.  ഒരു വ്യക്തി യോടോ, വസ്തുവിനോടോ, സ്ഥാനത്തോടോ
തോന്നുന്ന ഇഷ്ടത്തെയോ അടുപ്പത്തെയോ സ്നേഹം എന്നു പൊതുവെ പറയപ്പെടുന്നു.

സ്നേഹത്തേക്കുറിച്ച് യേശുവിൽ നിന്ന്
നമുക്ക് എന്തു പഠിക്കാൻ കഴിയുമെന്ന്
നോക്കാം.

യഥാർത്ഥ സ്നേഹത്തിന്റെ ഉറവ്  യഹോവ
ആണെന്ന് യേശു പഠിപ്പിച്ചു.  ദൈവ സ്നേഹ
ത്തെക്കുറിച്ചു യേശുക്രിസ്തു പറയുന്നത്
ശ്രദ്ധിക്കുക:

John 3: 16 
"തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
അവരെല്ലാം നിത്യ ജീവൻ നേടാൻ ദൈവം
അവനെ ലോകത്തിനുവേണ്ടി നൽകി.
അത്ര വലുതായിരുന്നു ദൈവത്തിനു
ലോകത്തോടുള്ള സ്നേഹം."

ഏറ്റവും മഹത്തായ സ്നേഹപ്രകടനമാണ്
യഹോവ മനുഷ്യവർഗ്ഗത്തോട് കാണിച്ചത്.
യഹോവ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന
തന്റെ ഏകജാതന്റെ ജീവൻ,  നമ്മുടെ ഓരോരുത്തരുടെയും പാപപരിഹാരമായി
മരിക്കാൻവേണ്ടി ഭൂമിയിലേക്ക് അയച്ചത്.
ദൈവത്തെ അനുസരിക്കുന്നവർക്കും
യേശുക്രിസ്തുവിന്റെ മോചനവിലയിൽ
വിശ്വാസമർപ്പിക്കുന്നവർക്കും നിത്യജീവൻ
കിട്ടുന്നതിനുവേണ്ടിയാണ്  യഹോവ ഈ
മഹാ ത്യാഗം ചെയ്തത്.

AGAPE സ്നേഹം:

ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം
(Agape) സ്നേഹം നമ്മൾ മുകളിൽ പറഞ്ഞ
പോലത്തെ ഇഷ്ടത്തെയല്ല സൂചിപ്പിക്കുന്നത്. Agape സ്നേഹം തത്വാധിഷ്ഠിതമാണ്.
ഇത് നീതിയോടുള്ള നിസ്വാർത്ഥമായ അടുപ്പത്തെയും മറ്റുള്ളവരുടെ നന്മ യിലും ക്ഷേമത്തിലും ഉള്ള ആത്മാർത്ഥ താല്പര്യവുമാണ്.  ഇത് ശത്രുക്കളെ സ്നേഹിക്കുന്നതുപോലത്തെ
സ്നേഹമാണ്.  

Mathew 5: 44
"ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ
ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക.

എത്ര മഹത്തായ സ്നേഹമാണ്  യേശുവും
യഹോവയും നമ്മോട് കാണിച്ചിരിക്കുന്നത്.
യഹോവ കാണിച്ചതുപോലുള്ള സ്നേഹം
നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചു സ്‌നേഹി
ക്കുന്നതിൽ മാത്രം പരിമിതപ്പെടുത്തുകയില്ല.
(Luke 6: 27, 28)
ദൈവത്തിൽ നിന്ന് അന്യപ്പെട്ട പാപികളായ
മനുഷ്യരോടാണ്  ദൈവത്തിന്റെ നിസ്വാർത്ഥ
സ്നേഹം കാണിച്ചത്. യഥാർത്ഥത്തിൽ നാം
അവന്റെ ശത്രുക്കളാണ്.  നമ്മെ സഹായി ക്കാൻ യഹോവയെ പ്രേരിപ്പിച്ചത് തന്നെ
ഈ തത്വധിഷ്ഠിത സ്നേഹമാണ്.

John 13: 34,35
"നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം
എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്ക്
തരുകയാണ്.  ഞാൻ നിങ്ങളെ സ്നേഹിച്ച
തുപോലെതന്നെ നിങ്ങളും തമ്മിൽ തമ്മിൽ
സ്നേഹിക്കണം. നിങ്ങളുടേയിടയിൽ
സ്നേഹമുണ്ടെങ്കിൽ  നിങ്ങൾ എന്റെ
ശിഷ്യന്മാരാണെന്നു എല്ലാവരും അറിയും."

 ഒരു കൂട്ടമെന്ന നിലയിൽ യേശുവിന്റെ
അനുഗാമികളുടെയിടയിൽ പരസ്പര
സ്നേഹം കാണപ്പെടുന്നുവെങ്കിൽ അവർ
സത്യ ക്രിസ്ത്യാനികളാണ്  എന്ന് നമുക്ക്
അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം.
ഇത് പുതിയ കല്പന ആയിരിക്കുന്നത്
എങ്ങനെയാണ്?  യേശു നമ്മോട് കാണിച്ച
ആത്മത്യാഗപരമായ സ്നേഹം തന്റെ
പൂർണതയുള്ള ജീവൻ അർഹതയില്ലാത്ത
പാപികൾക്ക് വേണ്ടി നൽകിയതാണ്.
സ്വന്തം ജീവൻ തന്നുകൊണ്ട് യേശു നമ്മെ സ്നേഹിച്ചു.

ലോകത്തിലെ ആളുകളുടെ ചിന്തയിൽ നിന്നും എത്ര വ്യത്യസ്തമാണ്  Agape
സ്നേഹമെന്നു കാണാൻ കഴിയും. "എനിക്ക്
ഉപകാരം ചെയ്താൽ ഞാനും ഉപകാരം
ചെയ്യും." അല്ലെങ്കിൽ "എന്നെ സ്നേഹിച്ചാൽ
ഞാനും സ്നേഹിക്കും."   എന്നിരുന്നാലും 
ദൈവം ആദ്യം നമ്മെ സ്നേഹിച്ചു  എന്നു
ബൈബിൾ പറയുന്നു.  1 John  4: 16

"ദൈവം സ്നേഹമാകുന്നു"    1  John 4: 8

സ്നേഹം ദൈവത്തിന്റെ മുഖ്യഗുണമാണ്.
ഇത് അതിവീശിഷ്ടവും സമ്പൂർണവും
ആകർഷകവുമാണ്.  സ്നേഹം യഹോവ
യുടെ വ്യക്തിത്വത്തിൽ നിറഞ്ഞു നിൽക്കുന്നു.
ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ കാതൽ
സ്നേഹമാണ്. യഹോവയുടെ സ്നേഹം
പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു.

സ്നേഹത്തിന്റെ മൂർത്തിമദ്ഭാവമാണ്
യഹോവ.  സ്നേഹത്തിനു ആരംഭമില്ല.
ദൈവത്തിനു ആരംഭമില്ലാത്തതുപോലെ
സ്നേഹത്തിനും ആരംഭമില്ല.  സ്നേഹം
ഒരിക്കലും നിലച്ചുപോകുകയുമില്ല.
കാരണം യഹോവ നിത്യം ജീവിക്കുന്നു.
അതുകൊണ്ട് ദൈവസ്നേഹത്തിൽ നിന്ന്
നമ്മെ വേർപിരിക്കാൻ പ്രപഞ്ചത്തിലെ
ഒരു ശക്തിക്കുമാവില്ല.

പിതാവ് പുത്രനെ സ്നേഹിക്കുന്നു. പുത്രൻ
പിതാവിനെയും സ്നേഹിക്കുന്നു. നമ്മുടെ
സ്നേഹം പിതാവിനോടും പുത്രനോടും
കാണിക്കണം. John 14: 21

നാം സാത്താനെയോ ഇരുട്ട് നിറഞ്ഞ ഈ
ലോകത്തെയോ സ്നേഹിക്കരുത്.
John 3:19,20,  1John  2: 15-17

ദൈവത്തിന്റെ മുഴു ന്യായപ്രമാണവും
സ്നേഹത്തിൽ അധിഷ്ഠിതമാണ്. സ്നേഹം
ന്യായപ്രമാണത്തെ തികയ്ക്കുന്നു.
സ്നേഹത്തെ പരിമിതപ്പെടുത്താൻ കഴിയുന്ന ഒരു നിയമവും ഇല്ല.

നമുക്ക് എവിടെയും ഏതു സമയത്തും
സ്നേഹം പ്രകടിപ്പിക്കാം. ക്രിസ്ത്യാനികൾ
കടപ്പെട്ടിരിക്കുന്നത്  സ്നേഹം കാണിക്കു ന്നതിൽ മാത്രമാണ്. 

അതുകൊണ്ട് ദൈവത്തോടും യേശു ക്രിസ്തുവിനോടും സ്നേഹം കാണിക്കാൻ
നാം കല്പനകൾ അനുസരിക്കണം.
അപ്പോൾ പരിശുദ്ധാത്മാവിന്റെ ഫലമായ
സ്നേഹം നമ്മിൽ ശക്തി പ്രാപിക്കും.
ദൈവ സ്നേഹത്തിൽ നിലനിൽക്കുന്നത്
നമ്മുടെ നിത്യ ക്ഷേമത്തിലും അനുഗ്രഹ
ത്തിലും കലാശിക്കും.








 

Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.