യേശുവിൽ നിന്ന് പഠിക്കാം: #കർത്തൃപ്രാർത്ഥനയെക്കുറിച്ച്.
യേശു പഠിപ്പിച്ച മാതൃക പ്രാർത്ഥന:
Luke 11: 1-4
ഒരിക്കൽ യേശുവിന്റെ ഏറ്റവും അടുത്ത അനുഗാമികൾ വന്ന് അവനോട് "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ
പഠിപ്പിക്കേണമേ" എന്ന് അപേക്ഷിച്ചു.
അവർ യേശുവിനോട് ചോദിച്ചതിന്റെ
അർത്ഥം എന്തായിരുന്നു?
അവർ പ്രാർത്ഥിക്കാൻ അറിയാത്തവർ
ആയിരുന്നില്ല. ജൂതന്മാർ ദൈവത്തോട്
പ്രാർത്ഥിക്കാറുണ്ടായിരുന്നു. ചെറുതും
വലുതുമായ അനേകം പ്രാർത്ഥനകൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും അവർക്കറിയാമായിരുന്നു.
ദൃഷ്ടാന്തമായി, യരുശലേമിലെ ആലയ
സമർപ്പണത്തിന്റെ സമയത്തു ശലോമോൻ
രാജാവ് നടത്തിയ ദീർഘമായ പ്രാർത്ഥന
അവർക്കറിയാമായിരുന്നു. സങ്കീർത്തനം
പുസ്തകം തന്നെ പ്രാർത്ഥന രൂപത്തിലാണ്
എഴുതിയിരിക്കുന്നത്. യോഹന്നാൻ സ്നാപകൻ തന്റെ ശിഷ്യന്മാരെ പ്രാർത്ഥന
പഠിപ്പിച്ചതും യേശുക്രിസ്തു നിരന്തരം
പ്രാർത്ഥിക്കുന്നതും അവർ കണ്ടിട്ടുണ്ട്.
അതുകൊണ്ട് അവർ അറിയാൻ ആഗ്രഹിച്ച
കാര്യം "പ്രാർത്ഥനയുടെ ഉള്ളടക്കം" എന്തായിരിക്കണം എന്നുള്ളതാണ്. അതുമല്ലെങ്കിൽ "നമുക്ക് എന്തിന് വേണ്ടിയെല്ലാം പ്രാർത്ഥിക്കാൻ" കഴിയും
എന്നായിരിക്കാം. യേശു പ്രാർത്ഥിക്കു മ്പോൾ ഏതെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തി
യിട്ടുണ്ടാകും എന്നറിയാനും അവർ ആഗ്രഹിച്ചു.
യേശുവിന്റെ മറുപടിയിൽ: "പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കണം." എന്ന് പറഞ്ഞു.
താഴെ പറയുന്ന 6 കാര്യങ്ങൾ യേശു ആ മാതൃക പ്രാർത്ഥനയിൽ ഉൾപ്പെടുത്തി.
1) സ്വർഗ്ഗസ്ഥനായ പിതാവിന്റെ പേർ
വിശുദ്ധീകരിക്കപ്പെടണം
2) ദൈവരാജ്യം വരാൻ വേണ്ടി
3) സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും
ദൈവേഷ്ടം നടക്കാൻ വേണ്ടി
4) ദിനംതോറുമുള്ള ഭൗതീക ആവശ്യ ങ്ങൾക്കു വേണ്ടി
5) കടങ്ങളുടെയും പാപങ്ങളുടെയും
ക്ഷമയ്ക്കുവേണ്ടി
6) ദുഷ്ടന്റെ പ്രലോഭനങ്ങളിൽ നിന്നുള്ള
വിടുതലിനു വേണ്ടി
പ്രാർത്ഥിക്കുമ്പോൾ ഏറ്റവും കൂടുതൽ
പ്രാധാന്യം ഏതു കാര്യങ്ങൾക്കാണ് യേശു
കൊടുത്തത്?
ദൈവത്തിന്റെ പേരിനും, രാജ്യത്തിനും ഭൂമിയെ കുറിച്ചുള്ള അവന്റെ ഉദ്ദേശ്യങ്ങ ൾക്കും ഏറ്റവും മുന്തിയ പരിഗണന കൊടുത്തു എന്ന കാര്യം ശ്രദ്ധിക്കുക.
ഇവിടെ ആദ്യത്തെ 3 കാര്യങ്ങൾ ദൈവത്തോട് ബന്ധപ്പെട്ട വിഷയങ്ങളും,
അവസാനത്തെ 3 കാര്യങ്ങൾ മനുഷ്യരോട്
ബന്ധപ്പെട്ടതുമാണ്.
നമുക്കുള്ള പാഠം എന്താണ്?
നമ്മൾ പ്രാർത്ഥിക്കുമ്പോൾ ആദ്യചിന്ത
എന്തായിരിക്കണമെന്ന് യേശു പഠിപ്പിച്ചു.
നമ്മുടെയോ നമ്മുടെ പ്രീയപ്പെട്ടവരു ടെയോ ആഗ്രഹങ്ങളോ താല്പര്യങ്ങളോ അല്ല ആദ്യം വരേണ്ടത് മറിച്ചു ദൈവം നമ്മുടെ മനസ്സിലും ഹൃദയത്തിലും ഒന്നാമത് വരണം.
സ്വർഗ്ഗസ്ഥനായ പിതാവിന്റെ പേരിനെ ബഹു
മാനിക്കാതെ നമുക്ക് ഉചിതമായി പ്രാർഥി
ക്കാൻ കഴിയില്ല. സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ സംബോധന ചെയ്തു നാം പ്രാർത്ഥിച്ചു തുടങ്ങണം. എന്നു വെച്ചാൽ
പ്രാർത്ഥനയുടെ തുടക്കം ദൈവമഹത്വം
പ്രതിഫലിപ്പിക്കുന്ന വാക്കുകളോടെ
ആയിരിക്കണം. കാരണം പ്രാർത്ഥന നമ്മുടെ ആരാധനയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.
നമ്മുടെ മാതാ പിതാക്കളുടേയോ പ്രീയപ്പെട്ട
വരുടെയോ സ്നേഹത്തേക്കാൾ എത്രയോ
കൂടുതലാണ് സ്വർഗീയ പിതാവായ യഹോവ
യുടെ സ്നേഹവും കരുതലും എന്നു നാം
ആദ്യം തന്നെ ഓർക്കണം. ദൈവത്തിന്റെ
പേർ പരിശുദ്ധമാക്കപ്പെടണം.
ഈ പ്രാർത്ഥന അതേപടി ഉരുവിടാൻ
യേശു ആഗ്രഹിച്ചില്ല. പ്രാർത്ഥനയിൽ ഒരേ
കാര്യങ്ങൾ ഉരുവിടുന്നത് പിതാവ് ഇഷ്ട
പ്പെടുന്നില്ല എന്നു യേശു സൂചിപ്പിച്ചു.
മാത്രമല്ല, ഈ പ്രാവശ്യം യേശുക്രിസ്തു
ഗിരിപ്രഭാഷണത്തിലെ അതേ വാചകങ്ങൾ
ആവർത്തിച്ചില്ല. ചിലത് ഒഴിവാക്കുകയും
ചെയ്തു. ( Mathew 6: 9-13 കാണുക)
എങ്കിലും ദൈവ കാര്യങ്ങൾക്കു ഒന്നാം
സ്ഥാനവും നമ്മുടെ ഭൗതീക കാര്യങ്ങൾ
രണ്ടാം സ്ഥാനത്തു വരണമെന്നും യേശു
കാണിച്ചു കൊടുത്തു.
ഏറ്റവും വലിയതും ഒന്നാമത്തേതുമായ
കല്പനയെക്കുറിച്ചു Mathew 22: 37-39ൽ
യേശു പറഞ്ഞത് ഈ അവസരത്തിൽ
ഓർക്കുന്നത് പ്രധാനപ്പെട്ട കാര്യങ്ങൾക്കു
എങ്ങനെ ഒന്നാം സ്ഥാനം കൊടുക്കാ മെന്നു നമ്മെ പഠിപ്പിക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള പ്രാർത്ഥന
സഹായികളോ, പ്രതിമകളോ, കുരിശോ,
കൊന്ത മാലകളോ, മറിയാമിന്റെയോ,
വിശുദ്ധന്മാരുടെയോ ചിത്രങ്ങളോ ഒന്നും
ഉപയോഗിക്കാൻ യേശു ആവശ്യപ്പെട്ടില്ല.
അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകൾ
ശരിയായ വ്യക്തിയോട് (സ്വർഗീയ പിതാവായ യഹോവ), ശരിയായ കാര്യങ്ങൾക്ക് (ദൈവരാജ്യം വരാനും ദൈവേഷ്ടം ഭൂമിയിൽ നടപ്പാകാനും) ശരിയായ വിധത്തിൽ (ഏകമധ്യസ്ഥനായ യേശുക്രിസ്തുവിലൂടെ) ശരിയായ മനോഭാവത്തിൽ (സ്വാർത്ഥതയില്ലാതെ താഴ്മയോടെ) ശുദ്ധ ഹൃദയത്തോടെ
(കപട ഭക്തിയും സ്വയം പുകഴ്ത്തലും)
ആയിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.
അങ്ങിനെ ചെയ്താൽ യഹോവ നമ്മുടെ പ്രാർത്ഥനകൾ കേൾക്കും. ഉത്തരം തരികയും ചെയ്യും.
Comments
Post a Comment