യേശുവിൽ നിന്ന് പഠിക്കാം: #പ്രാർത്ഥനയെക്കുറിച്ച്.
ആരോട് പ്രാർത്ഥിക്കണം?
നമ്മുടെ ആവശ്യങ്ങൾ അപേക്ഷകളായും
യാചനകളായും ആത്മാർത്ഥ സുഹൃത്തുക്ക ളോട് പറയുന്നത് നമുക്ക് ആശ്വാസം തോന്നാൻ ഇടയാക്കാറുണ്ട്. നമ്മൾ ചോദിക്കുന്ന ചിലതൊക്കെ അവർ ചെയ്തു
തരികയും ചെയ്യും. അതിന്റെ കാരണം
നമുക്ക് അവരെയും അവർക്കു നമ്മെയും
നല്ലവണ്ണം അറിയാം എന്നുള്ളതുകൊണ്ടാണ്.
"പ്രാർത്ഥന" എന്ന് പറയുന്നത് ഒരു ദിവ്യ
കാഴ്ചപ്പാടിൽ വേണം നാം മനസ്സിലാക്കാൻ.
പ്രാർത്ഥന വെറും സംസാരമല്ല മറിച്ചു ദൈവത്തോടുള്ള ആദരപൂർവ്വമായ സംസാരമാണ്.
അതിൽ ദൈവത്തോടുള്ള നമ്മുടെ ഭക്തിയും
വിശ്വാസവും ദൈവത്തിലുള്ള ആശ്രയവും
അവനോടുള്ള ആദരവും ഉൾപ്പെടുന്നുണ്ട്.
അപേക്ഷകളും അഭയയാചനകളും എന്തെ
ങ്കിലും ചോദിക്കുന്നതോ മാത്രമല്ല നന്ദിയും
സ്തുതികളും പ്രതിജ്ഞകളും അനുഗ്രഹവും
പ്രാർത്ഥനയിൽ അടങ്ങിയിട്ടുണ്ട്.
പ്രാർത്ഥന സംബന്ധിച്ച് അനേകം കാര്യങ്ങൾ നമുക്ക് യേശുക്രിസ്തുവിൽ നിന്ന് പഠിക്കാൻ കഴിയും. യേശുക്രിസ്തു പ്രാർത്ഥന ഒരു വിലപ്പെട്ട പദവിയായി വീക്ഷിച്ചിരുന്ന ആളാണ്. യേശുക്രിസ്തു വ്യക്തിപരമായി
പ്രാർത്ഥിച്ചിരുന്നു. അവൻ മറ്റുള്ളവരെ
പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരുന്നു.
നാം ആരോട് പ്രാർത്ഥിക്കണമെന്നാണ്
യേശുക്രിസ്തു പഠിപ്പിച്ചത്?
Mathew 6: 9 സ്വർഗ്ഗസ്ഥനായ പിതാവിനോട്
പ്രാർത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്.
യഹോവയാം ദൈവം നമ്മുടെ പിതാവാണ്.
അവനാണ് നമുക്ക് ജീവൻ തന്നത്.
മക്കൾ പിതാവിനോട് ചോദിക്കുന്നതുപോലെ
യും അപേക്ഷിക്കുന്നതുപോലെയും നമുക്ക്
ദൈവത്തോട് പ്രാർത്ഥിക്കാം. സ്നേഹമുള്ള
പിതാവ് എല്ലായ്‌പോഴും മക്കളുടെ ഏറ്റവും
നല്ല സുഹൃത്തായിരിക്കും. യേശുവിനും
ദൈവത്തിനും തമ്മിൽ നല്ല സുഹൃദ്ബന്ധം
ഉണ്ടായിരുന്നു.
അതുകൊണ്ട് ദൈവത്തെ പ്രാർത്ഥനയിൽ സമീപിക്കാൻ നമുക്ക് പേടി തോന്നേണ്ട
കാര്യമില്ല. നമുക്കും ദൈവവുമായി നല്ല
സൗഹൃദം ഉണ്ടായിരിക്കാൻ പ്രാർത്ഥന
സഹായിക്കുന്നു. ആ ബന്ധം ശക്തമാക്കാൻ
ദൈവത്തെക്കുറിച്ചുള്ള അറിവ് നേടുകയും കൂടെക്കൂടെ നാം പ്രാർത്ഥിക്കുകയും വേണം.
"പ്രാർത്ഥന കേൾക്കുന്നവൻ" എന്നാണ്
യഹോവയാം ദൈവത്തെക്കുറിച്ചു Psalms 65: 2 പറയുന്നത്. "പ്രാർത്ഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും
അങ്ങയുടെ അടുത്തു വരും."
എന്നാൽ ലോകത്തിലെ ആളുകളിൽ ഭൂരിപക്ഷവും പ്രാർത്ഥന കേൾക്കുന്ന
യഹോവയോടല്ല പ്രാർത്ഥിക്കുന്നത്.
അനേകർ കൊത്തപ്പെട്ട പ്രതിമകളോടാണ്
പ്രാർത്ഥിക്കുന്നത്. ദൈവം വിഗ്രഹാരാധന
ക്ക് എതിരെ കൂടെക്കൂടെ മുന്നറിയിപ്പ്
കൊടുത്തിട്ടുണ്ട്. Psalms 115: 4-6
ദൈവപ്രതിമകൾക്ക് "ചെവിയുണ്ടെങ്കിലും
കേൾക്കാൻ കഴിയില്ല." നാം പറയുന്നത്
കേൾക്കാത്ത ദൈവത്തോട് എന്തിന്
പ്രാർത്ഥിക്കണം എന്നു നമ്മോടുതന്നെ
ചോദിക്കേണ്ട ആവശ്യമുണ്ട്.
Isaiah 42: 8 "യഹോവ അതാണ് എന്റെ പേർ. എന്റെ മഹത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല. എനിക്ക് ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങ ൾക്ക് ഞാൻ നൽകില്ല."
അതുകൊണ്ട് പ്രപഞ്ച സ്രഷ്ടാവിനോട്
പ്രാർത്ഥിക്കുന്നവർ ദൈവത്തിന്റെ സൃഷ്ടിക
ളെയോ അതിന്റെ പ്രതിമകളെയോ ഉപയോ
ഗിക്കുന്നത് ഒഴിവാക്കണം. ബുദ്ധിശക്തി യുള്ള മനുഷ്യർ സൃഷ്ടികളെയല്ല സ്രഷ്ടാവിനെ വേണം ആരാധിക്കാൻ.
കാരണം അവനാണ് ജീവനുള്ള ദൈവം.
ജീവനുള്ള ദൈവത്തിനു മാത്രമേ നമ്മുടെ
അപേക്ഷ കേൾക്കാനും അതിനു ഉത്തരം
നൽകാനും കഴിയുകയുള്ളു.
എങ്ങനെ പ്രാർത്ഥിക്കണം?
Mathew 7:21-23
1) ദൈവത്തിന്റെ ഇഷ്ടം അറിയുകയും
ചെയ്യുകയും വേണം. പിതാവിന്റെ ഇഷ്ടം
അറിയാൻ നാം ബൈബിൾ പഠിക്കേണ്ട
ആവശ്യമുണ്ട്. നമ്മുടെ പ്രാർത്ഥനകൾ
കേൾക്കണമെങ്കിൽ ദൈവേഷ്ടത്തിനു ചേർച്ചയിലായിരിക്കണം. (1John 5: 14,15)
Mathew 21:22
2) നമുക്ക് വിശ്വാസമുണ്ടായിരിക്കണം
ദൈവത്തെയും അവന്റെ ഇഷ്ടത്തെയും
കുറിച്ച് നാം പഠിക്കുമ്പോൾ നമ്മുടെ വിശ്വാസം വളരും.
നമുക്ക് ദൈവത്തെ കാണാൻ കഴിയില്ലെ ങ്കിലും ദൈവം ഒരു യഥാർത്ഥ വ്യക്തി ആണെന്നും ആശ്രയ യോഗ്യനാണെന്നും
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവരുടെ
പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കാൻ
സന്നദ്ധനാണെന്നും ബൈബിൾ പറയുന്നു.
വിശ്വാസം വർധിപ്പിച്ചു തരാൻവേണ്ടിയും
പ്രാർത്ഥിക്കാൻ കഴിയും. നമുക്ക് ആവശ്യ
മുള്ളത് എന്തും യഹോവ സ്നേഹപൂർവ്വം
നമുക്ക് നൽകും. (Luke 17: 5)
John 14: 6
3) നമ്മുടെ പ്രാർത്ഥനകൾ യേശുക്രിസ്തു
വിന്റെ നാമത്തിൽ അർപ്പിക്കണം.
യേശു പറഞ്ഞത് : "എന്നിലൂടെയല്ലാതെ
ആരും പിതാവിന്റെ അടുത്തേക്ക് വരുന്നില്ല.
പിതാവായ യഹോവയെ സമീപിക്കുന്ന തിനുള്ള ഏക മാർഗം യേശുക്രിസ്തു മുഖാന്തിരം ആകുന്നു.
തന്റെ നാമത്തിൽ പിതാവിനോട് പ്രാർത്ഥിക്കാൻ യേശു ശിഷ്യന്മാരോട്
കല്പിക്കുകയും ചെയ്തിട്ടുണ്ട്. John 14:13,
John 15:16, 16:23, 26
നാം യേശുവിനോട് പ്രാർത്ഥിക്കാനല്ല
യേശുവിന്റെ നാമത്തിൽ പിതാവിനോട്
പ്രാർത്ഥിക്കണമെന്നാണ് യേശു അർത്ഥമാക്കിയത്. പരിശുദ്ധനായ ദൈവത്തെ സമീപിക്കാൻ കഴിയുന്നതു തന്നെ യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നു നാം
ഓർമ്മിക്കണം.
പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം യേശു പറഞ്ഞത്, Mathew 6: 7, 8 "പ്രാർത്ഥിക്കുമ്പോൾ ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ് അവരുടെ വിചാരം.നിങ്ങൾ അവരെപ്പോലെയാകരുത്.
നിങ്ങൾക്ക് വേണ്ടത് എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ
പിതാവിന് അറിയാമല്ലോ."
അതിന്റെ അർത്ഥം ഇതാണ് : നമ്മൾ
പ്രാർത്ഥിക്കുമ്പോൾ മനഃപാഠമാക്കിയ
പ്രാർത്ഥനകൾ (ഒരു പുസ്തകത്തിൽ എഴുതി പഠിച്ചതോ, കേട്ടു പഠിച്ചതോ) ആയ കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് ചൊല്ലരുത് എന്നാണ്.
ഇത് ചിന്തിക്കുക: കടലാസും എഴുത്തു
ഉപകരണങ്ങളും കണ്ടുപിടിക്കുന്നതിനു
മുമ്പ് ആളുകൾ എങ്ങനെയാണ് പ്രാർത്ഥിച്ചിരുന്നത്?
അന്ന് ആളുകൾക്ക് പ്രാർത്ഥന പുസ്തക ങ്ങൾ ഇല്ലായിരുന്നു. അന്ന് ആളുകൾ
പ്രാർത്ഥിച്ചപ്പോൾ ദൈവം കേട്ടില്ലേ?
തീർച്ചയായും! യഹോവ കേട്ടു.
ഇക്കാലത്ത് അനേകർ പ്രാർത്ഥന സഹായി
കളായിട്ട് പ്രാർത്ഥന പുസ്തകങ്ങളും
കൊന്തമാലകളും പ്രാർത്ഥന ചക്രങ്ങളും
പ്രാർത്ഥന എഴുതിയ ബോർഡുകളും ഒക്കെ
ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ്
യഹോവയാം ദൈവത്തിനു പ്രാർത്ഥന പുസ്തകങ്ങൾ സ്വീകാര്യമല്ലാത്തത്?
യഹോവ നമ്മുടെ നേരിട്ടുള്ള ആശയ വിനിമയമാണ് ആഗ്രഹിക്കുന്നത്.
സ്വന്തം കുഞ്ഞുങ്ങളുടെ സംഭാഷണം
കേൾക്കാൻ ആഗ്രഹിക്കുന്ന സ്നേഹവും വാത്സല്യവും നിറഞ്ഞവനാണ് ദൈവം.
അല്ലാത്തപക്ഷം നമ്മുടെ പ്രാർത്ഥനകൾ
ഹൃദയത്തിൽ നിന്നായിരിക്കില്ല.
ദൈവത്തോടുള്ള സ്നേഹവും വിലമതിപ്പും ഉണ്ടായിരിക്കില്ല. നമ്മുടെ
പ്രാർത്ഥനകൾ വെറുതെ യാന്ത്രികമായി
പോകും.
അത് മുഴുവനും വ്യർത്ഥമായ ആവർത്തനം
മാത്രമായിരിക്കും. കൂടാതെ, മനുഷ്യ പാരമ്പര്യങ്ങളും തത്വജ്ഞാനവും അവയിൽ
ഉൾപ്പെട്ടിട്ടുണ്ടാകും. നാം വിശ്വാസത്തോടെ
പ്രാർത്ഥിക്കണം.
നമ്മുടെ പ്രാർത്ഥനകൾ പ്രത്യേക സ്ഥലത്തോ സമയത്തോ ആയി പരിമിത പ്പെടുത്തേണ്ട ആവശ്യമുണ്ടോ?
ലോകത്തിലെ മതങ്ങൾ പ്രത്യേക പ്രാർത്ഥനാലയങ്ങളും തെരഞ്ഞെടുക്കപ്പെട്ട
പട്ടികപ്പെടുത്തിയ സമയങ്ങൾക്കും
പ്രാധാന്യം കൊടുക്കുന്നു. പ്രാർത്ഥിക്കാൻ
പ്രത്യേക സമയമോ സ്ഥലമോ ബൈബിൾ
പറയുന്നില്ല. (John 4: 21)
എന്നിരുന്നാലും പ്രാർത്ഥിക്കാനുള്ള ഉചിതമായ സന്ദർഭങ്ങൾ യേശുക്രിസ്തു
നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
Luke 22: 17
ശിഷ്യന്മാരോടൊപ്പം ആഹാരം കഴിക്കുന്ന
തിനുമുൻപ് യേശു ദൈവത്തിനു നന്ദി
പറഞ്ഞിരുന്നു.
Mark 11: 17
യരുശലേമിലെ ആലയത്തിലും സിന്നഗോ ഗിലും വെച്ചു പ്രാർത്ഥിച്ചിട്ടുണ്ട്.
Mathew 6: 6
ഒരാളുടെ ഭവനത്തിലെ സ്വകാര്യ മുറിയിൽ
ഇരുന്നു പ്രാർത്ഥിക്കാൻ യേശു പറഞ്ഞു.
Luke 6: 12
ഒരു രാത്രി മുഴുവൻ യേശുക്രിസ്തു ഒരു
മലയിൽ ഇരുന്നു പ്രാർത്ഥിച്ചിരുന്നു.
John 17: 1-26
യേശുവിന്റെ മരണത്തിന്റെ തലേ രാത്രിയിൽ വളരെ ദീർഘമായ പ്രാർത്ഥന യേശു
നടത്തിയിരുന്നു. പ്രത്യേകിച്ചും തന്റെ
അപ്പോസ്തോലന്മാർക്കു വേണ്ടിയായിരുന്നു.
John 11: 41
തന്റെ സ്നേഹിതനായ ലാസറിനെ പുനരുഥാ നപ്പെടുത്തുന്നതിനു മുമ്പ് പിതാവ് തന്റെ
പ്രാർത്ഥന കേട്ടതിനു യേശു നന്ദി പറഞ്ഞു.
യേശു അപ്പോൾ ലാസറിന്റെ കല്ലറയുടെ അടുത്തായിരുന്നു.
Luke 11: 13
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ
സഹായത്തിനായി നമുക്ക് എല്ലായ്‌പോഴും
പ്രാർത്ഥിക്കാൻ കഴിയും.
Mathew 6: 11
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റി തരാൻ
വേണ്ടി നമുക്ക് അപേക്ഷിക്കാൻ കഴിയും.
Mathew 6:12
പാപങ്ങളുടെ ക്ഷമക്കുവേണ്ടി നമുക്ക്
ദൈവത്തോട് യാചിക്കാം.
Mathew 25:41
പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ
എപ്പോഴും ഉണർന്നിരുന്നു പ്രാർത്ഥിക്കാൻ
അപ്പോസ്തോലന്മാരെ ഓർമ്മപ്പെടുത്തി.
ഒരു തോട്ടത്തിൽ വെച്ച് രാത്രിയിലാണ് ഇക്കാര്യം യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്. L
അതുകൊണ്ട് സ്രഷ്ടാവായ യഹോവയോട്
പ്രാർത്ഥിക്കാൻ ഏതു സമയത്തും ഏതു
സ്ഥലത്തു വെച്ചും നമ്മുടെ ആവശ്യങ്ങൾ
അറിയിക്കാം. അവൻ അത് കേൾക്കും.
പ്രാർത്ഥന കേൾക്കുന്നതും അതിനു
ഉത്തരം കൊടുക്കുന്നതും യഹോവയുടെ
സമ്പൂർണ അധികാരത്തിൽപെട്ട കാര്യമാണ്.
നമ്മുടെ പ്രാർത്ഥന കേൾക്കുന്നത് യഹോവ
യ്ക്ക് വളരെ ഇഷ്ടമാണ്.
യഹോവ അധികാരങ്ങൾ മറ്റുള്ളവർക്ക്
പങ്കുവെച്ചു കൊടുത്തിട്ടുണ്ടെങ്കിലും
പ്രാർഥന കേൾക്കാനുള്ള പദവി അവൻ
മറ്റാർക്കും കൊടുത്തിട്ടില്ല. തന്റെ പ്രിയ
പുത്രനായ യേശുക്രിസ്തുവിന് പോലും
പ്രാർത്ഥന കേൾക്കാനുള്ള പദവി കൊടുത്തിട്ടില്ല. അതുകൊണ്ടാണ് യേശു എല്ലായ്‌പോഴും സഹായത്തിനായി പിതാവിനോട് പ്രാർത്ഥിച്ചിരുന്നത് എന്ന് നമുക്ക് മനസിലാക്കാം.
അടുത്ത പ്രാവശ്യം "കർത്തൃ പ്രാർത്ഥന"
യിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ
കഴിയുമെന്ന് നമുക്ക് പരിചിന്തിക്കാം.
Comments
Post a Comment