യേശുവിൽ നിന്ന് പഠിക്കാം. #ലോകാവസാനം.
"ലോകാവസാനം" എന്ന വിഷയത്തേക്കുറിച്ച്
ബൈബിളിൽ പല പരാമർശങ്ങളുമുണ്ട്.
യേശുക്രിസ്തുവും അവന്റെ അപ്പോസ്തോ ലന്മാരും ലോകാവസാനത്തെക്കുറിച്ചു പറ
ഞ്ഞിട്ടുണ്ട്. എന്താണ് ലോകാവസാനം?
എന്നാണ്? എങ്ങിനെയാണ്? അത് ലോകത്തെ എങ്ങിനെ ബാധിക്കും? എന്നതൊക്കെ പല ഊഹാപോഹങ്ങൾക്കും
വഴിവെച്ചിട്ടുണ്ട്. ആളുകൾ ഇപ്പോഴും അത്
പ്രതീക്ഷിക്കുന്നു.
ലോകാവസാനം എപ്പോൾ സംഭവിക്കു മെന്ന് കൃത്യമായി ആർക്കു പറയാൻ കഴിയും?
ആ നിർണായക തീയതി ലോകത്തിനു
മുൻകൂട്ടി അറിയാൻ കഴിയുമോ?
ആളുകൾ പറയുന്നത് :
ഒരു ന്യുക്ളീയർ യുദ്ധത്താലോ ആഗോള
കാലാവസ്ഥ വ്യതിയാനം കൊണ്ടോ അന്യ ഗ്രഹ ജീവികളുടെ അധിനിവേശത്താലോ
ഭൂമിയും മനുഷ്യരും അതിലെ ജീവജാലങ്ങളും
സമ്പൂർണമായി നശിക്കുന്നതിനെയാണ്
ലോകാവസാനം എന്നു പറയുന്നത്. ഇവിടെ
ഒന്നും അവശേഷിപ്പിക്കാതെ 24 മണിക്കൂർ കൊണ്ട് ഭൂഗ്രഹം കത്തി ചാമ്പലാകും.
ബൈബിൾ പറയുന്നത് :
Psalms 37:10, 38
"കുറച്ചു കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാ രുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത്
നീ നോക്കും, പക്ഷേ അവരെ കാണില്ല."
"എന്നാൽ ലംഘകരെയെല്ലാം തുടച്ചു നീക്കും. ദുഷ്ടന്മാരെയെല്ലാം കൊന്നുകളയും."
(Proverbs 2:22, Psalms 92:7)
ലോകാവസാനം മനുഷ്യരാലോ പ്രകൃതി
വിപത്തുകളാലോ ഉള്ള ഭൂഗ്രഹത്തിന്റെയും
ജീവജാലങ്ങളുടെയും സമ്പൂർണ നാശമല്ല,
നേരെമറിച്ചു, സ്രഷ്ടാവായ ദൈവത്താലുള്ള
ദുഷ്ടന്മാരുടെ മാത്രം നാശമാണ്. ദുഷ്ടതയും ദുഷ്ടതയെ സ്നേഹിക്കുന്നവരും അതിനെ
പിന്തുടരുന്നവർക്കും ഉള്ള ദൈവത്തിന്റെ
കയ്യാലുള്ള ഒരു ന്യായവിധിയാണ് വരാനിരി ക്കുന്ന ലോകാവസാനം. അത് തീർച്ചയായും
സംഭവിക്കും. അത് താമസിക്കുന്നു എന്നു
തോന്നിയാലും നിശ്ചയമായും വരും. യേശു
പറഞ്ഞത് ഇതാണ് :
Mark 13: 32, 33, 37
ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ
ആർക്കും സ്വർഗ്ഗത്തിലെ ദൂതന്മാർക്കോ
പുത്രന്നുപോലുമോ അറിയില്ല. അതുകൊണ്ട് നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ! നിശ്ചയി
ച്ചിരിക്കുന്ന സമയം നിങ്ങൾക്ക് അറിയില്ല ല്ലോ. "എപ്പോഴും ഉണർന്നിരിക്കുക."
യഹോവയുടെ അതിഭയങ്കരമായ ദിവസം
അത് സംഭവിക്കുന്ന സമയം മറ്റാർക്കും
അറിയാൻ കഴിയില്ല എന്നാണോ അതിനർത്ഥം. അങ്ങിനെയല്ല. ദൈവത്തിന്റെ പ്രവചനങ്ങൾ അതിന്റെ നിവൃത്തിയുടെ
തക്കസമയത്തു മാത്രമേ മനസ്സിലാക്കാൻ
കഴിയുകയുള്ളു എന്നാണ്. ഈ വാക്കുകൾ
പറയുമ്പോൾ വെളിപ്പെടുത്തേണ്ട തക്ക സമയം അതായിരുന്നില്ല.
ബൈബിൾ പ്രവചനങ്ങൾ ആളുകളുടെ
കണ്മുന്നിൽ തന്നെ കാണപ്പെടുന്നുവെങ്കിലും
തക്ക സമയത്തിന് മുമ്പ് അതിന്റെ ഗ്രാഹ്യം തുറക്കപ്പെടുകയില്ല.
എന്നാൽ ബൈബിൾ വായിക്കുന്നവൻ
ഒരു ലോകാവസാനം ഉണ്ടാകും എന്ന വസ്തുത ഗ്രഹിക്കണം. ദൈവം ഒരു നിശ്ചിത സമയവും തീയതിയും ഉദ്ദേശിച്ചിട്ടുണ്ട്. ദൈവം തന്റെ വിശ്വസ്ത ദാസന്മാർക്ക് വെളിപ്പെടുത്തുകയും ചെയ്യും.
പ്രവചനങ്ങൾ നമുക്ക് മനസിലാക്കാൻ
വേണ്ടി ആയിരുന്നില്ലെങ്കിൽ അത് നൽകിയതിൽ യാതൊരു ന്യായമായ
കാരണവും ഇല്ല. അതുകൊണ്ട് ദൈവം
അത് നമുക്ക് വെളിപ്പെടുത്തും.
എന്നാൽ ലോകത്തിലെ ആളുകളോ ടെല്ലാം ആ സമയം വിളിച്ചു പറയുകയില്ല. അവർക്ക് മാറ്റം വരുത്താനുള്ള സമയം ഏറെ കടന്നു പോയിരിക്കും.
ലോകാവസാനത്തിന്റെ സമയം ദൈവം
തന്റെ അഭിഷിക്ത ക്രിസ്ത്യാനികളോട്
മുൻകൂട്ടിപറയും എന്നു നമുക്ക് ന്യായ മായും പ്രതീക്ഷിക്കാം. കാരണം മുൻ കാലങ്ങളിൽ ദൈവം തന്റെ വിശ്വസ്ത ദാസന്മാർക്കു ന്യായവിധിയുടെ സമയം വെളിപ്പെടുത്തിയിരുന്നതായി ബൈബിൾ പറയുന്നുണ്ട്.
1) സോദോമും ഗോമോറയും ആകാശത്തു
നിന്ന് തീയിറങ്ങി ദൈവം നശിപ്പിക്കുന്നതിനു
മുമ്പ് അക്കാര്യം തന്റെ സ്നേഹിതനായ
അബ്രഹാമിനോടും ലോത്തിനോടും പറ
യുകയും രക്ഷപെടാനുള്ള വഴി അറിയിക്കു കയും ചെയ്തു. (Genesis 18: 17)
2) മഹാപ്രളയത്തിന് മുമ്പ് തന്റെ വിശ്വസ്ത
ദാസനായ നോഹയോട് അത് പറഞ്ഞു.
പെട്ടകത്തിൽ കയറാനുള്ള കൃത്യ സമയം
ദൈവം അവന് വെളിപ്പെടുത്തി.
(Genesis 7: 4)
3) ഒന്നാം നൂറ്റാണ്ടിൽ യേശു ജനിച്ച വിവരം
മിശിഹായെ കാത്തിരുന്ന വിശ്വസ്ഥരായ
ശിമയോനും ഹന്നായ്ക്കും ദൈവം വെളി
പ്പെടുത്തി. (Luke 2: 25-38)
4) Amos 3: 7 "രഹസ്യമായി വെച്ചിരിക്കുന്ന
ഏതൊരു കാര്യവും ചെയ്യുന്നതിനുമുമ്പ്
പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അതു
വെളിപ്പെടുത്തിക്കൊടുക്കും "
5) Luke 21: 36 "അതുകൊണ്ട് സംഭവിക്കാ
നിരിക്കുന്ന ഇക്കാര്യങ്ങളിൽ നിന്നെല്ലാം രക്ഷപെടാനും മനുഷ്യപുത്രന്റെ മുന്നിൽ
നിൽക്കാനും കഴിയേണ്ടതിനു എപ്പോഴും
ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട് ഉണർന്നിരിക്കുക.
അതുകൊണ്ട് ലോകാവസാനത്തിന്റെ
സമയവും രക്ഷപ്പെടാനുള്ള മാർഗവും
യഹോവ അഭിഷിക്ത ക്രിസ്ത്യാനികൾക്ക്
വെളിപ്പെടുത്തിക്കൊടുക്കും. അത് തക്ക
സമയത്തെ ആത്മീയാഹാരം ആയിരിക്കും.
നമുക്കുള്ള മുന്നറിയിപ്പ് :
Luke 19: 44 "നീ നിന്റെ പരിശോധനകാലം
(സന്ദർശന കാലം ) തിരിച്ചറിഞ്ഞില്ല."
യേശു ഒന്നാം നൂറ്റാണ്ടിലെ ജൂതന്മാരോട്
പറഞ്ഞു. ഇന്ന് ക്രൈസ്തവ ലോകവും
കാലങ്ങൾ തിരിച്ചറിയുന്നില്ല. അവർ
ബൈബിൾ പഠിച്ചു യാതൊരു മാറ്റവും
വരുത്തുന്നില്ല. ദൈവം നൽകുന്ന തക്ക
സമയത്തെ ആഹാരം അവർ തള്ളിക്ക ളയുന്നു.
ഇപ്പോഴാണ് പ്രവചനങ്ങൾ നിവൃത്തിയേറുന്ന
തക്ക സമയം. യഹോവയുടെ അഭിഷിക്ത
ക്രിസ്ത്യാനികൾക്ക് അറിയാനുള്ള പദവി
ലഭിച്ചിരിക്കുന്നു. അവർ തലകൾ ഉയർത്തി
സന്തോഷിക്കുന്നു കാരണം അവരുടെ
വിടുതൽ അടുത്തിരിക്കുന്നു. അവർ തക്ക
സമയത്തെ ആഹാരം കൊടുത്തുകൊണ്ടി രിക്കുന്നു. യാതൊരു വിലയും കൂടാതെ
സൗജന്യമായി എല്ലാവർക്കും ലഭ്യമാണ്.
നാം നമ്മെത്തന്നെ താഴ്ത്തി ബൈബിൾ
സത്യം അറിയാൻ ശ്രമിക്കണം. അഹങ്കാരികളായ അന്ധന്മാരായ വഴി
കാട്ടികൾ നമ്മെ നയിച്ചാൽ നാം കുഴിയിൽ
വീഴും. അത് ഒരു വലിയ വീഴ്ചയായിരിക്കും.
ഉണർന്നിരിക്കുക!
Comments
Post a Comment