യേശുവിൽ നിന്ന് പഠിക്കാം. #പഠിപ്പിക്കൽ കല
യേശുക്രിസ്തു മഹാനായ ഒരു അധ്യാപകൻ
ആയിരുന്നു. അവനെ വിശ്വസിച്ചവരും അവി
ശ്വസിച്ചവരും "റബ്ബി" എന്നും "ഗുരു" എന്നും
വിളിച്ചു ആദരിച്ചിരുന്നു. യേശുതന്നെ അത്
അംഗീകരിച്ചുകൊണ്ട് ശിഷ്യന്മാരോട് "ഒരാൾ
മാത്രമാണ് നിങ്ങളുടെ ഗുരു. നിങ്ങളോ
എല്ലാവരും സഹോദരന്മാർ" എന്ന കാര്യം
ഓർമ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
(Mathew 23: 8)
Mathew 7: 28,29
"യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശ യിച്ചു പോയി. കാരണം അവരുടെ ശാസ്ത്രി മാരെപ്പോലെയല്ല, അധികാരമുള്ളവനായി ട്ടാണ് യേശു പഠിപ്പിച്ചത്."
യേശുവിന്റെ പഠിപ്പിക്കൽ രീതി ആളുകൾക്ക്
വളരെ പ്രീയമായിരുന്നു. അവനെ ശ്രദ്ധി ക്കാൻ മലഞ്ചെരുവിലും കടൽത്തീരത്തും സിന്നാഗോഗിലും തെരുവുകളിലും ആളുകൾ കൂട്ടംകൂടി വരാറുണ്ടായിരുന്നു. യേശു പോകു
ന്നിടത്തെല്ലാം ആളുകൾ പിന്നാലെ പോകുക
പതിവായിരുന്നു. യേശുക്രിസ്തു എന്ന മഹാനായ അധ്യാപകനിൽ നിന്ന് പ്രധാന പ്പെട്ട ചില കാര്യങ്ങൾ നമുക്ക് പഠിക്കാനാകും.
യേശു ഒരു മഹാനായ അധ്യാപകൻ ആയിരുന്നതു എന്തുകൊണ്ട്?
XXX- യേശുക്രിസ്തു ഒരു നല്ല പഠിതാവ് അല്ലെങ്കിൽ വിദ്യാർത്ഥി ആയിരുന്നു എന്നതാണ് അവനെ മഹാനായ അധ്യാപകൻ ആക്കിത്തീർത്ത ഒന്നാമ ത്തെ കാര്യം. യേശുക്രിസ്തു ആരുടെ വിദ്യാർത്ഥി ആയിരുന്നു? യേശുവിന്റെ അധ്യാപകൻ സ്രഷ്ടാവായ ദൈവമായിരുന്നു.
അവന്റെ പിതാവായ യഹോവ എന്ന് പേരുള്ള ഏറ്റവും വലിയ അധ്യാപകൻ. മുഴു പ്രപഞ്ച ത്തിന്റെയും സ്രഷ്ടാവായ യഹോവയുടെ
അത്രയും ജ്ഞാനം മറ്റാർക്കും ഉണ്ടായിരി ക്കില്ല. യേശു ഭൂമിയിൽ വരുന്നതിനു മുമ്പ്
സ്വർഗത്തിൽ ദൈവത്തോടൊപ്പം ആയിരുന്നു. യേശു തന്റെ പിതാവ് പറയുന്ന
തെല്ലാം കേട്ടു പഠിച്ചു. അവൻ പഠിച്ച കാര്യ
ങ്ങളും മറ്റുള്ളവരെ പഠിപ്പിക്കാൻ ദൈവം
അവനോട് ആവശ്യപ്പെട്ട കാര്യങ്ങളും യേശു
ഭൂമിയിൽ വച്ചു എല്ലാവരെയും പഠിപ്പിച്ചു.
യേശു ദൈവത്തെ ശ്രദ്ധിച്ചതും ദൈവത്തോട് അനുസരണമുള്ളവൻ ആയിരുന്നതും
അവനെ വിദഗ്ദ ഗുരു എന്ന സ്ഥാനത്തിന്
അർഹനാക്കി.
XXX- യേശുക്രിസ്തുവിന് ആളുകളോട്
സ്നേഹമുണ്ടായിരുന്നു എന്നതാണ് അവനെ മഹാനായ അധ്യാപകൻ ആക്കിയ രണ്ടാമത്തെ കാര്യം.
ജൂതന്മാരുടെ മത നേതാക്കൾ സ്നേഹമി ല്ലാത്തവരും വലിയ ഭാരം ജനങ്ങളിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നവരും ആയിരുന്നു.
ദൈവം ആവശ്യപ്പെടാത്ത കാര്യങ്ങൾ
ചെയ്യാൻ അവരെ ബുദ്ധിമുട്ടിച്ചിരുന്നു.
എന്നാൽ യേശു സ്നേഹവാനായ തന്റെ
പിതാവിനെക്കുറിച്ച് പഠിപ്പിക്കുന്നതിനു
ആളുകളെ സഹായിച്ചു. മതനേതാക്കൾ
അവരുടെ അടുത്തേക്ക് ആളുകൾ വരാൻ
കാത്തിരിക്കുമ്പോൾ യേശുവാകട്ടെ, കാൽ
നടയായി അവരെ അന്വേഷിച്ചു ഗ്രാമം തോറും പട്ടണം തോറും സഞ്ചരിച്ചു. എത്ര
വീശിഷ്ടമായ മാതൃക! യേശു ആളുകളെ
ആത്മാർഥമായി സ്നേഹിച്ചു.
ആളുകളുടെ ആത്മീയാവശ്യങ്ങൾക്ക്
യേശു ഒന്നാം സ്ഥാനം കൊടുത്തു. തന്റെ
ഗിരി പ്രഭാഷണത്തിൽ സന്തുഷ്ടി കണ്ടെത്താനുള്ള ഒന്നാമത്തെ കാര്യമായി
യേശു പറഞ്ഞത് ശ്രദ്ധിക്കുക:
Mathew 5: 3 "ആത്മീയകാര്യങ്ങൾക്കായി
ദാഹിക്കുന്നവർ സന്തുഷ്ടർ. കാരണം
സ്വർഗ്ഗരാജ്യം അവർക്കുള്ളത്."
XXX- യേശുവിനെ മഹാനായ അധ്യാപകൻ ആക്കിയ മൂന്നാമത്തെ കാര്യം അവൻ തിരുവെഴുത്തുകൾ ആധാരമാക്കിയാണ് പഠിപ്പിച്ചത് എന്നുള്ളതാണ്.
യേശുക്രിസ്തു ദൈവവചനമായ ബൈബി ളിന്റെ നല്ലൊരു പഠിതാവും ഉപദേഷ്ടാവും
ആയിരുന്നു.
John 6: 68 "നിത്യജീവന്റെ വചനമാണ് "
യേശു ക്രിസ്തു ആളുകളെ പഠിപ്പിച്ചത്.
യേശു പറഞ്ഞു: "ഞാൻ എന്റെ ഉപദേശമല്ല
എന്റെ പിതാവിന്റെ പഠിപ്പിക്കലത്രേ"
John 6: 45 "അവരെയെല്ലാം യഹോവ
പഠിപ്പിക്കും എന്ന് പ്രവാചക പുസ്തകങ്ങ ളിൽ എഴുതിയിട്ടുണ്ടല്ലോ. പിതാവിൽനിന്ന്
കേട്ടു പഠിച്ചവരെല്ലാം എന്റെ അടുത്തേക്ക് വരുന്നു."
Luke 6:40
"വിദ്യാർത്ഥി അധ്യാപകനേക്കാൾ വലിയവനല്ല എന്നാൽ നല്ല പരിശീലനം
കിട്ടിയവനെല്ലാം അവന്റെ അധ്യാപകനെ പ്പോലെയാകും"
അതുകൊണ്ട് അറിവും പരിശീലനവും ലഭിച്ച യേശുവും അറിവ് പകർന്നുകൊടുത്ത
പിതാവായ യഹോവയും തുല്യരല്ല എന്നും
ഒരാൾ തന്നെയല്ല എന്നും മനസിലാക്കാം.
വലിയ പ്രായവ്യത്യാസം പിതാവും പുത്രനായ
യേശുക്രിസ്തുവും തമ്മിലുണ്ട്. പ്രായ ത്തിന്റെയും അറിവിന്റെയും കാര്യത്തിൽ പിതാവാണ് മുമ്പൻ എന്നും തിരിച്ചറിയാം.
വിദഗ്ദ ഗുരുവായ യേശുക്രിസ്തു പഠിപ്പിച്ച
കാര്യങ്ങളും അവൻ പറഞ്ഞ വിധവും
ആളുകളിൽ മായാത്ത മുദ്ര പതിപ്പിച്ചു
എന്നുള്ളതിന് സംശയമില്ല. യേശു ശ്രോതാ
ക്കളുടെ മനസ്സുകളെയും ഹൃദയങ്ങളെയും
ഉത്തേജിപ്പിച്ചു. എല്ലാ തരം ആളുകൾക്കും
മനസിലാകുന്ന വിധത്തിൽ കാര്യങ്ങൾ
പ്രായോഗികമായി എങ്ങനെ ബാധകമാകുന്നു എന്ന് വിശദീകരിച്ചു കൊടുത്തു. വളരെ
രസകരമായ വിധത്തിൽ പഠിപ്പിച്ചതിനാൽ
അവന്റെ ലാവണ്യ വാക്കുകളിൽ ആളുകൾ
വിസ്മയിച്ചു പോകുകയും ചെയ്തു.
Mathew 19: 4-6
മനുഷ്യർക്ക് ഒരു സ്രഷ്ടാവുണ്ടെന്നു യേശു ആളുകളെ പഠിപ്പിച്ചു. അവനെ സ്നേഹിക്കാനും വിശ്വസിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും ആളുകളെ യേശു പ്രോത്സാഹിപ്പിച്ചു. Mark 12: 30 , John 14: 1
നാം ദൈവത്തോട് നന്ദിയുള്ളവർ ആയിരിക്കണം എന്നും യേശു പറഞ്ഞു.
നമുക്ക് ജീവൻ തന്നതിനും അത് നിലനിർത്താൻ വേണ്ടി ചെയ്തിരിക്കുന്ന
ഭൗതീകവും ആത്മീയവുമായ കരുതലുകൾ
വിലമതിക്കുന്നുവെന്ന് കാണിക്കാൻ നാം
ദൈവത്തോട് നന്ദിയുള്ളവർ ആയിരിക്കണം.
Mathew 20:28
നാം മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ
ചെയ്യണമെന്ന് അവൻ പഠിപ്പിക്കുകയും
നമുക്ക് മാതൃക വെക്കുകയും ചെയ്തു.
"നിങ്ങൾ തമ്മിൽ തമ്മിൽ കാൽ കഴുകണം"
എന്ന് യേശു പറഞ്ഞത് മാതൃകയിലൂടെ
കാണിച്ചു കൊടുത്തു. സ്വന്തം കാര്യം മാത്രം
നോക്കുന്നതിനുപകരം തമ്മിൾതമ്മിൽ
സേവനങ്ങൾ ചെയ്യണം എന്ന് യേശുക്രിസ്തു അർത്ഥമാക്കി. (Acts 20: 35)
യേശുക്രിസ്തു നമുക്ക് ജീവിതത്തിൽ പകർത്താൻ കഴിയുന്ന ധാരാളം പാഠങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം:
തങ്ങളെ ഉപദ്രവിക്കുന്നവരോട് പകരം
വീട്ടണമെന്നാണ് മിക്കവരും ചിന്തിക്കുന്നത്.
എന്നാൽ ആരെങ്കിലും നമ്മോട് തെറ്റ്
ചെയ്താൽ അവരോട് ക്ഷമിക്കണം എന്ന്
യേശു പഠിപ്പിച്ചു. Mathew 6:12
ഏഴല്ല 77 വട്ടം ക്ഷമിക്കാൻ യേശുക്രിസ്തു
പത്രോസിനെ ഉപദേശിച്ചു. അതായത്,
നമ്മോട് ക്ഷമ ചോദിക്കുന്ന ഓരോ അവസര
ത്തിലും നാം ക്ഷമിക്കണം എന്ന പാഠം
യേശു പഠിപ്പിച്ചു.
എല്ലാവരോടും ദയയോടെ ഇടപെടണം:
ദൈവത്തെപ്പോലെ നമ്മളും എല്ലാവരോടും
ദയ കാണിക്കണം. Mathew 5: 44-48
ദൈവം ദുഷ്ടന്മാരെന്നോ നല്ലവരെന്നോ
വ്യത്യാസമില്ലാതെ സൂര്യൻ ഉദിപ്പിക്കുന്നു.
മഴ പെയ്യിക്കുന്നു. നല്ല കാലാവസ്ഥ ഭൂമിയിൽ
കൊടുക്കുന്നു. എല്ലാവരും ദൈവത്തിന്റെ
ഉദാരതയിൽ നിന്നും സ്നേഹപൂർവകമായ
കരുതലുകളിൽ നിന്നും പ്രയോജനം നേടുന്നു.
അതുകൊണ്ട് ദേശത്തിന്റെയോ ഭാഷയുടെ
യോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിൽ
ആളുകളോട് പക്ഷപാതിത്വമോ മുൻവിധി യോ കാണിക്കുന്നത് ഒരിക്കലും ന്യായീകരി ക്കാനാവില്ല.
നുണ പറയരുതെന്നു യേശു പഠിപ്പിച്ചു:
Mathew 5: 37 "നിങ്ങൾ "ഉവ്വ് " എന്നു പറഞ്ഞാൽ ഉവ്വ് എന്നും "ഇല്ല " എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.
ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽ
നിന്ന് വരുന്നു. "
നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതുപോലെ
ചെയ്തിരിക്കണം. സത്യം മാത്രമേ പറയാവൂ.
യഹോവ സത്യത്തിന്റെ ദൈവമാണ്.
അതുകൊണ്ട് നമ്മളും സത്യം മാത്രമേ
പറയാവൂ. അല്ലെങ്കിൽ നമ്മൾ നുണയുടെ
അപ്പനായ സാത്താന്റെ മക്കളായിതീരും.
ചോദ്യങ്ങളുടെ ഉപയോഗം:
യേശു ആളുകളുടെ ചിന്താപ്രാപ്തി വളർത്തി യെടുക്കാൻ പ്രോത്സാഹിപ്പിച്ചു.
Mathew 21:28 " നിങ്ങൾക്ക് എന്തു തോന്നുന്നു? " എന്നതുപോലുള്ള ചോദ്യങ്ങൾ
യേശു ആളുകളോട് ചോദിച്ചു.
ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാൻ
അത്തരം ചോദ്യങ്ങൾ സഹായിച്ചു.
തങ്ങളുടെ ആന്തരങ്ങൾ അപഗ്രഥിക്കാനും
വികാരങ്ങളെ പരിശോധിക്കാനും യേശു
ആളുകളെ പ്രോത്സാഹിപ്പിച്ചു.
യേശു തന്റെ പഠിപ്പിക്കലിൽ ഉപമകളും
അലങ്കാരങ്ങളും, ചെറു കഥകളും, ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചിരുന്നു.
ചിലപ്പോൾ അവൻ ന്യായവാദം ഉപയോഗിച്ചു
പഠിപ്പിച്ചു.
ഈ പഠിപ്പിക്കൽ കല തന്റെ പിതാവിൽ
നിന്നാണ് യേശു സ്വായത്തമാക്കിയത്.
(John 8: 40) വിഷമംപിടിച്ച കാര്യങ്ങൾ
ആളുകൾക്ക് മനസിലാകുന്ന വിധത്തിൽ
യേശു പറഞ്ഞു കൊടുക്കുമായിരുന്നു.
എന്നാൽ ദൈവ വചനത്തിന് വിരുദ്ധമായ
യാതൊന്നും യേശു പഠിപ്പിച്ചില്ല. ദൈവ
ത്തെയും ദൈവവചനത്തെയും യേശു
അത്രമാത്രം സ്നേഹിച്ചിരുന്നു. അവൻ
"സത്യം അറിയാൻ " തന്റെ ശിഷ്യന്മാരെ
പ്രോത്സാഹിപ്പിച്ചു. കൂടുതൽ പഠിക്കാനുള്ള
ഉത്സാഹം അവരിൽ പകർന്നു. എല്ലാം
നിസ്വാർത്ഥ സ്നേഹത്തിൽ നിന്ന്, ഹൃദയ
ത്തിൽ നിന്നാണ് യേശു പഠിപ്പിച്ചത്.
Comments
Post a Comment