യേശുവിൽ നിന്ന് പഠിക്കാം. #പുനരുഥാനത്തെക്കുറിച്ചു.
മരിച്ചുപോയവരെ വീണ്ടും തിരികെ ജീവനി
ലേക്ക് കൊണ്ടുവരുന്നതിനെയാണ് പുനരു
ഥാനം എന്നു പറയുന്നത്. മരിച്ചവർക്കു
സ്വയം ജീവനിലേക്കു തിരികെ വരാൻ ഒരു നാളും സാധിക്കുകയില്ല. കാരണം മനുഷ്യന്റെ മരണം പാപത്തിനുള്ള ഏറ്റവും വലിയ ശിക്ഷയാണ്. എന്നാൽ പുനരുദ്ധാന മാകട്ടെ, ദൈവത്തിന്റെ അനർഹദയയുടെ പ്രകടനവും ഒരു സമ്മാനവുമാണ്. മരിച്ചയാൾക്ക് ജീവൻ തിരികെ കിട്ടണമെ ങ്കിൽ ജീവന്റെ ഉറവായ യഹോവയാം ദൈവം തീരുമാനിക്കണം.
ദൈവത്തിനു മരിച്ചവരെ തിരികെ ജീവനിലേക്ക് കൊണ്ടുവരാൻ യഥാർത്ഥത്തിൽ ഉദ്ദേശ്യമുണ്ടോ?
യഹോവക്ക് അങ്ങനെ ഒരു ആഗ്രഹവും ഇഷ്ടവും ഉണ്ടെന്ന് തന്റെ പ്രീയപുത്രനായ യേശുക്രിസ്തുവിന് ദൈവം വെളിപ്പെടുത്തു കയുണ്ടായി. അത് യേശുവിന്റെ സ്വന്തം വാക്കുകളിൽനിന്ന് നമുക്കു മനസിലാക്കാം.
John 6: 39, 40, 44
"എന്നെ അയച്ച പിതാവിന്റെ ഇഷ്ടമോ,
പിതാവ് എനിക്ക് തന്നവരിൽ ആരും നഷ്ടപ്പെട്ടുപോകരുതെന്നും അവസാന നാളിൽ അവരെയെല്ലാം ഞാൻ ഉയർപ്പിക്കണം എന്നും ആണ്. പുത്രനെ
അംഗീകരിച്ചു അവനിൽ വിശ്വസിക്കുന്ന
ഏതൊരാൾക്കും നിത്യജീവൻ കിട്ടണമെന്നതാണ് എന്റെ പിതാവിന്റെ
ഇഷ്ടം. അവസാനനാളിൽ ഞാൻ അയാളെ ഉയർപ്പിക്കും.
എന്നെ അയച്ച പിതാവ് ആകർഷിക്കാതെ
ഒരു മനുഷ്യനും എന്റെ അടുത്തു വരാൻ കഴിയില്ല. അവസാനനാളിൽ ഞാൻ അയാളെ ഉയർപ്പിക്കും."
യേശുക്രിസ്തുവിലൂടെയാണ് യഹോവ
മരിച്ചവരുടെ പുനരുദ്ധാനം നടപ്പിലാക്കുന്നത്.
കാരണം തന്റെ ഏകജാത പുത്രനിൽ വിശ്വ
സിക്കുന്നവർക്ക് നിത്യജീവൻ കൊടുക്കാൻ
വേണ്ടിയാണ് യേശുവിനെ ഭൂമിയിലേക്ക്
ദൈവം അയച്ചത്.
John 11:25
അപ്പോൾ യേശു മാർത്തയോട് പറഞ്ഞു :
"ഞാനാണ് പുനരുദ്ധാനവും ജീവനും.
എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും
ജീവനിലേക്കു വരും."
അന്നുതന്നെ തന്റെ സ്നേഹിതനായ ലാസറിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു
കൊണ്ട് യേശു പുനരുദ്ധാനവും ജീവനും
ആണെന്നുള്ളതിന്റെ തെളിവ് നൽകി.
John 5: 28
"ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്തുവരുന്ന സമയം വരുന്നു.
യഹോവ തന്റെ സ്മരണയിലുള്ള അല്ലെങ്കിൽ ഓർമ്മയിൽ വെച്ചിരിക്കുന്ന
എല്ലാവരും ജീവനിലേക്കു തിരികെ വരുമെന്ന് യേശു പഠിപ്പിച്ചു. മരിച്ചുപോയ
കോടിക്കണക്കിനാളുകളെ ഉയർപ്പിക്കു
ന്നത് സ്രഷ്ടാവായ യഹോവക്ക് ഒരു
പ്രശ്നമല്ല.
നയീൻ പട്ടണത്തിൽ ഒരു വിധവയുടെ
ഏകമകനെ യേശു മരണത്തിൽനിന്നു
ഉയർപ്പിച്ചു. മറ്റൊരു സന്ദർഭത്തിൽ ഒരു
പ്രമാണിയുടെ മകളെ മരണത്തിൽ നിന്ന്
യേശുക്രിസ്തു ഉയർപ്പിച്ചു. ഈ സംഭവങ്ങൾ
കണ്ട അനേകം ദൃക്സാക്ഷികൾ അവിടെ
ഉണ്ടായിരുന്നു. ഇതെല്ലാം താൻ ഭാവിയിൽ
ദൈവരാജ്യത്തിന്റെ രാജാവാകുമ്പോൾ
ചെയ്യാൻ പോകുന്നതിന്റെ ഒരു മുൻചിത്രം
മാത്രമായിരുന്നു.(Luke 7:11-15, Mark 5:35-42)
രണ്ടു തരം പുനരുദ്ധാനപ്രത്യാശ യെക്കുറിച്ച് യേശു പഠിപ്പിച്ചു.
ഒന്ന്, സ്വർഗീയ പുനരുദ്ധാനം
രണ്ടാമത്തേത്, ഭൗമീക പുനരുദ്ധാനം
John 14: 2
" എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം
താമസസ്ഥലങ്ങളുണ്ട്. ഇല്ലെങ്കിൽ ഞാൻ
നിങ്ങളോട് പറഞ്ഞേനെ, ഞാൻ നിങ്ങൾക്ക്
സ്ഥലം ഒരുക്കാനാണ് പോകുന്നത്."
സ്വർഗീയ പ്രത്യാശ ഒരു "ചെറിയ
ആട്ടിൻകൂട്ട" ത്തിനായിരിക്കും എന്ന് യേശു സൂചിപ്പിച്ചു. Luke 12: 32
അവരുടെ എണ്ണം എത്രയായിരിക്കുമെന്നു യേശു പിന്നീട് വെളിപ്പാട് ദർശനത്തിലൂടെ
യോഹന്നാനു വെളിപ്പെടുത്തി. (Rev.14:1)
അത് 144000 പേർ ആണ്.
അവർ അവിടെ എന്തു ചെയ്യുമെന്നും യേശു
കാണിച്ചുകൊടുത്തു. Rev. 20: 4, 5
ഒന്നാം പുനരുദ്ധാനത്തിൽ പങ്കുള്ളവർ
യേശുവിനോടൊപ്പം സ്വർഗത്തിൽ രാജാ ക്കന്മാരും പുരോഹിതന്മാരുമായിരിക്കും.
അവർ ആയിരം വർഷം ഭൂമിമേൽ ഭരിക്കും.
പിന്നീട് ഭൗമീക പുനരുദ്ധാനം നടക്കും.
അതിൽ യേശുവിന്റെ കൂടെ സ്തംഭത്തിൽ
തറക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരനും
ഉണ്ടായിരിക്കും. Luke 23: 43
ഭൂമിയിലെ പറുദീസയിലേക്കാണ് ഈ
ദുഷ്പ്രവൃത്തിക്കാരനടക്കം കോടിക്കണക്കി
നുള്ള മരിച്ചവർ പുനരുദ്ധാനം പ്രാപിച്ചു
വരുന്നത്.
എന്നിരുന്നാലും gehenna വിധിക്കു അർഹരായ ദുഷ്ടന്മാർക്ക് ഒരു പുനരുദ്ധാനം ഉണ്ടായിരിക്കുകയില്ല. അവർ തങ്ങളുടെ
ജീവിതകാലത്ത് ദൈവത്താൽ വിധിക്കപ്പെട്ടു കഴിഞ്ഞവരാണ്. അവർ ദുഷ്ടതയിൽ തുടരുകയും മാറ്റം വരുത്താൻ വിസമ്മതിക്കു കയും ചെയ്തവരാണ്. (Mathew 23: 13-15,33)
അത് വളരെ വിശദമായി യേശുക്രിസ്തു
ഊന്നിപ്പറഞ്ഞു.
നാളുകളുടെ അന്തിമ ഭാഗത്തു കോലാടു കളായി ന്യായം വിധിക്കപ്പെടുന്നവർക്കും ഒരു പുനരുദ്ധാനം ഉണ്ടായിരിക്കുകയില്ല.
(Mathew 25: 31-33, 41, 46)
ക്രിസ്ത്യാനികൾക്ക് മാത്രമല്ല, ക്രിസ്തുവിനു
മുമ്പ് ജീവിച്ചിരുന്നവർക്കും പുനരുദ്ധാന
പ്രത്യാശ ദൈവം കൊടുത്തിരുന്നു.
" ഞാൻ അബ്രഹാമിന്റെയും ഇസഹാക്കി ന്റെയും യാക്കോബിന്റെയും ദൈവം "
ആകുന്നു എന്ന് ആവർത്തിച്ചു യഹോവ
പറയുമ്പോൾ അവൻ ജീവനുള്ളവരുടെ
ദൈവമാണെന്ന്, യഹോവയുടെ ഓർമയിൽ
അവർ ജീവിച്ചിരിക്കുന്നതായി യേശു
വെളിപ്പെടുത്തി.
അതുകൊണ്ട് മരിച്ചവരുടെ പുനരുദ്ധാനം
യേശുക്രിസ്തുവിന്റെ 1000 വർഷ വാഴ്ചയിൽ ഭൂമിയിൽ നടക്കും. അതു
സുനിശ്ചിമായ പ്രത്യാശയാണ്. കുടുംബാംഗങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നതിന്റെ മഹത്തായ സന്തോഷത്തിന്റെ സുദിനമാണ്. നമുക്കെല്ലാം അതിനായി
കാത്തിരിക്കാം.
Comments
Post a Comment