യേശുവിൽ നിന്ന് പഠിക്കാം. #വിവാഹത്തേക്കുറിച്ച്.

വിവാഹം ഒരു ദിവ്യ ക്രമീകരണം:

Mathew 19: 4-6
അപ്പോൾ യേശു അവരോട് പറഞ്ഞു:
"ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും
പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും
അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മ
യെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും, അവർ
രണ്ടു പേരും ഒരു ശരീരമായിത്തീരും  എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ?
അതിനാൽ അവർ പിന്നെ രണ്ടല്ല,   ഒരു
ശരീരമാണ്.  അതുകൊണ്ട് ദൈവം കൂട്ടി
ച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടു ത്താതിരിക്കട്ടെ."

വിവാഹത്തിന്റെ കാരണഭൂതൻ ദൈവമായ
യഹോവയാണെന്നു യേശു പഠിപ്പിച്ചു.
അവരെ സൃഷ്ടിച്ചപ്പോൾ പുരുഷൻ, സ്ത്രീ
എന്നിങ്ങനെ എതിർലിംഗത്തിൽ ആയിരു ന്നുവെന്നും അവർ വിവാഹത്തിൽ
ഒന്നായി തീർന്നുകൊണ്ട് ഏകശരീരം ആയി
ഒന്നിച്ചു ജീവിക്കണമെന്നും യഹോവ
ഉദ്ദേശിച്ചു. യഹോവയാം ദൈവമാണ് അവരെ വിവാഹബന്ധത്തിൽ കൂട്ടിച്ചേർത്തു
അവർ സന്താന പുഷ്ടിയുള്ളവരായി പെരു
കാനും ഭൂമിയിൽ നിറയാനും കല്പന കൊടുത്തത്. (Genesis 1: 27, 28)

വിവാഹത്തിൽ സ്ത്രീ "ഭാര്യ" എന്ന പദവിയും പുരുഷൻ "ഭർത്താവ് " എന്ന
പദവിയും  അലങ്കരിക്കുന്നു. അവർക്കു കുട്ടികൾ ഉണ്ടാകുമ്പോൾ പുരുഷൻ "അപ്പൻ" ആയും സ്ത്രീ "അമ്മ" ആയും വിളിക്കപ്പെടും.
വിവാഹത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ
ലൈംഗീകാസ്വാദനവും പുനരുല്പാദനവുമാ യിരുന്നു. ആ വിശുദ്ധ പ്രക്രിയയിലൂടെ
ഭൂമിയിൽ ആളുകൾ നിറയണമെന്ന്  ദൈവം
ആദിയിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
ഉദ്ദേശിച്ചിരുന്നു.

വിവാഹമോചനം ദൈവത്തിന്റെ ആദിമ
ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. "ഒരു
മനുഷ്യനും വേർപെടുത്താതിരിക്കട്ടെ "
എന്നു യേശു പറഞ്ഞപ്പോൾ അതാണ്
ദൈവത്തിന്റെ ഇഷ്ടം എന്നു നമുക്ക്
മനസിലാക്കാം. (Mark 10: 3-6) വിവാഹം
ഒരു ആജീവനാന്ത ബന്ധമാണ്. അതു
പവിത്രമാണ്. വിവാഹത്തെ നമ്മൾ മാന്യ
മായി കാണുകയും ബഹുമാനിക്കുകയും
വേണം.

Mathew 5: 32
എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു:
"ലൈംഗിക അധാർമികത  കാരണമ ല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവൾ വ്യഭിചാരം ചെയ്യാൻ ഇടവരു ത്തുന്നു.
വിവാഹ മോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു."

വിവാഹ മോചനത്തിനുള്ള ഒരേയൊരു
കാരണം മാത്രം  യേശുക്രിസ്തു നമ്മെ
പഠിപ്പിച്ചത് - ലൈംഗീക അധാർമികത.

ആധുനിക കാലത്ത്  ബൈബിൾ കുറ്റം
വിധിക്കുന്ന പലതും ഗവൺമെന്റുകൾ
നിയമപരമാക്കിയിട്ടുണ്ടെങ്കിലും യഹോവ യുടെ സത്യാരാധകർ അത്‌ ഒഴിവാക്കുന്നു.
അതിൽ സ്വവർഗ്ഗരതിയും വ്യഭിചാരവും
ബഹുഭാര്യത്വം ദൈവം  വെറുക്കുന്ന കാര്യങ്ങളാണ്.

വിവാഹ വിരുന്നും ക്ഷണിക്കലും:

John 2: 1, 2

"മൂന്നാം ദിവസം ഗലീലയിലെ കാനായിൽ
ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ
അമ്മയും അവിടെയുണ്ടായിരുന്നു. വിവാഹ
വിരുന്നിനു യേശുവിനെയും ശിഷ്യന്മാ രെയും ക്ഷണിച്ചിരുന്നു."

യേശു വിവാഹത്തിലും വിവാഹവിരുന്നിലും
പങ്കെടുത്തിരുന്നു. അത്‌ വളരെ മാന്യമായി
വീക്ഷിക്കുകയും ചെയ്തു. വീട്ടുകാർക്ക്
ആവശ്യമായ സഹായം ചെയ്തുകൊടു ക്കുകയും ചെയ്തു. അന്ന് യേശുക്രിസ്തു 
തന്റെ ആദ്യത്തെ അത്ഭുതം ചെയ്തു.
വീഞ്ഞ് തീർന്നു പോയി. അതുകൊണ്ട്
യേശു പച്ചവെള്ളം വീഞ്ഞായി മാറ്റി.

Luke 14:8   "ആരെങ്കിലും നിങ്ങളെ ഒരു
വിവാഹ വിരുന്നിനു ക്ഷണിച്ചാൽ പ്രധാന
പ്പെട്ട ഇരിപ്പിടത്തിൽ ചെന്നു ഇരിക്കരുത്.
അയാൾ നിങ്ങളെക്കാൾ ബഹുമാന്യനായ
ഒരാളെ  ക്ഷണിച്ചിട്ടുണ്ടാകാം."

Mathew 22:8 
വിവാഹ വിരുന്നിനു ക്ഷണിച്ചിട്ടു പോകാതി രുന്നാൽ അത്‌ വലിയ അപമാനം
ആയിരിക്കും എന്നു യേശു പഠിപ്പിച്ചു.
അതുപോലെ വിവാഹ വസ്ത്രം ധരിക്കാത്ത
വരെ പുറത്താക്കുകയും ചെയ്തിരുന്നു.
മണവാളന്റെ തോഴനെക്കുറിച്ചും അവരുടെ
സന്തോഷത്തെപ്പറ്റിയും യേശു പറഞ്ഞു.

പുനരുദ്ധാനപ്പെടുന്നവർക്കു വിവാഹമില്ല:

Luke 20: 34-36
"ഈ വ്യവസ്ഥിതിയുടെ മക്കൾ വിവാഹം
കഴിക്കുകയും വിവാഹം കഴിച്ചു കൊടുക്കു കയും  ചെയ്യുന്നു. എന്നാൽ ആ വ്യവസ്ഥിതി യ്ക്കും  മരിച്ചവരിൽ നിന്നുള്ള പുനരു ദ്ധാനത്തിനും യോഗ്യരായവർ  വിവാഹം കഴിക്കുകയോ വിവാഹം  കഴിച്ചുകൊടു ക്കുകയോ ഇല്ല.  അവർക്കു പിന്നെ
മരിക്കാനും കഴിയില്ല. അവർ ദൈവ ദൂത
ന്മാർക്കു തുല്യരും പുനരുദ്ധാനത്തിന്റെ
മക്കളായതുകൊണ്ട്  ദൈവമക്കളും ആണ്.
(Mark 12: 25)

ഈ വ്യവസ്ഥിതിയിൽ വിവാഹ ഇണകൾ
മരിച്ചുപോകുമ്പോൾ അതോടെ വിവാഹ
ബന്ധം അഴിക്കപ്പെടുന്നു, മേലാൽ അത്‌ പ്രാബല്യത്തിലില്ല. അതുകൊണ്ടാണ്  ഇണ
മരിച്ചുപോയവർക്ക് വീണ്ടും വിവാഹം
കഴിക്കാൻ കഴിയുമെന്ന് തിരുവെഴുത്തിൽ
നാം വായിക്കുന്നത്. (1Corinthians 7: 39)

വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നു ദമ്പതികൾ ഉറപ്പാക്കിയിരിക്കണം.  അത്‌ കൈസരുടെ അവകാശത്തിൽപെട്ട കാര്യമാണ്Mathew 22: 21

വിവാഹം കൂടാതെ പുരുഷനും സ്ത്രീയും
ഒരുമിച്ചു ജീവിക്കുന്നത് തെറ്റല്ല എന്നു
പല ഗവൺമെന്റുകളും നിയമങ്ങൾ
ഉണ്ടാക്കിയിട്ടുണ്ടെങ്കിലും  ദൈവത്തിന്റെ
നിയമത്തിന്റെ ശ്രേഷ്ഠതയും പ്രയോജന
ങ്ങളും നാം അവഗണിക്കരുത്.

വിവാഹം കഴിക്കാതെ ഏകനായി കഴി യാൻ ഒരാൾ തീരുമാനിക്കുന്നെങ്കിൽ അത്‌  ഒരു "വരം"  ആണെന്ന് യേശു പറഞ്ഞു.
പ്രത്യേകിച്ച് ദൈവരാജ്യത്തെ പ്രതി ഒരാൾ ഏകനായി കഴിയുമ്പോൾ ദൈവ വേലയ്ക്കു
തടസ്സം കൂടാതെ, പൂർണമായി ആ വേലയിൽ
മുഴുകാൻ സാധിക്കുന്നു.

യേശുക്രിസ്തു വിവാഹം ചെയ്തിട്ടില്ല.
അപ്പോസ്തോലന്മാർക്കെല്ലാം ഭാര്യമാർ
ഉണ്ടായിരുന്നു. എന്നാൽ പൗലോസ് വിവാഹി
തൻ ആയിരുന്നില്ല. പൗലോസും ഏകാകിത്വ
ത്തെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ആരെയും
ഈ കാര്യത്തിൽ അവൻ നിർബന്ധിച്ചില്ല.
വിവാഹം വ്യക്തികളുടെ തീരുമാനമാണ്.


Comments

Popular posts from this blog

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

WHAT IS THE MEANING OF CHRISTIAN BAPTISAM?

"ചക്കയില്ലാത്ത കൊച്ചിക്കെന്തിനു തല"