യേശുവിൽ നിന്ന് പഠിക്കാം. #സമാധാനത്തേക്കുറിച്ച്.

ദൈവപ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം:

യേശു ബേത്‌ലഹേമിൽ ജനിച്ച രാത്രിയിൽ
ദൈവദൂതന്മാർ ആട്ടിടയന്മാർക്ക്  പ്രത്യക്ഷ
പ്പെടുകയും എല്ലാ മനുഷ്യർക്കും ലഭിക്കാൻ
പോകുന്ന ഒരു മഹാ സന്തോഷ വാർത്ത
അറിയിക്കുകയും ചെയ്തു. ദാവീദിന്റെ
നഗരത്തിൽ കർത്താവായ ക്രിസ്തു എന്ന
ഒരു ലോക രക്ഷിതാവ് ജനിച്ചിരിക്കുന്നു.
തുടർന്ന് ഇങ്ങനെ ഒരു പ്രവചനം നടത്തി:

Luke 2: 14 "അത്യുന്നതങ്ങളിൽ ദൈവത്തിനു
മഹത്വം. ഭൂമിയിൽ ദൈവപ്രസാദമുള്ള
മനുഷ്യർക്ക്‌ സമാധാനം."

"പ്രസാദം" എന്ന വാക്കിന്  അംഗീകാരം, പ്രീതി   എന്നൊക്കെ അർത്ഥങ്ങളുണ്ട്.
ക്രിസ്തുവിന്റെ ജനനത്തിലൂടെ സമാധാനം
കിട്ടുന്നത് ദൈവാംഗീകാരമുള്ള മനുഷ്യർക്കാണ്  എന്നു കുറിക്കൊള്ളുക.
ദൈവത്തിൽ യഥാർത്ഥ വിശ്വാസമുള്ളവരും
ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ ദൈവത്തെ സേവിക്കുന്നവർക്കും
ആണ് സമാധാനം കിട്ടുന്നത്.

ഒന്നുകൂടെ വ്യക്തമായി  പറഞ്ഞാൽ
യേശു ഭൂമിയിൽ വന്നപ്പോൾ ജൂതന്മാർ ഒരു
ജനത എന്ന നിലയിൽ ദൈവവുമായി
സമാധാനത്തിൽ ആയിരുന്നില്ല. ജനതകളുടെ കാര്യം പറഞ്ഞാൽ "അവർ
ദൈവമില്ലാത്തവരും പ്രത്യാശയില്ലാത്തവരും
ആയിരുന്നു."  ന്യായപ്രമാണം അവരെ തമ്മിൽ ഭിന്നിപ്പിച്ചിരുന്നു. എന്നിരുന്നാലും
യേശുക്രിസ്തുവിന്റെ മോചനവിലയുടെ
അടിസ്ഥാനത്തിൽ ഈ രണ്ടു കൂട്ടരെയും
ദൈവവുമായി സമാധാനത്തിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്നു.
വാഗ്‌ദത്ത മിശിഹാ എന്ന നിലയിൽ യേശു
ലോകരക്ഷിതാവ് ആണെന്ന് വിശ്വസിക്കു
ന്നവർക്കു ദൈവവുമായി സമാധാനത്തിൽ
ആകുവാൻ കഴിയുമായിരുന്നു.  ദൈവം
അവരെ പ്രീതിയോടെ കാണുമായിരുന്നു.

Mathew 5: 9 "സമാധാനം ഉണ്ടാക്കുന്നവർ
സന്തുഷ്ടർ. കാരണം അവർ ദൈവ ത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

ഗിരിപ്രഭാഷണത്തിൽ യേശു സമാധാനം
ഉണ്ടാക്കുന്നവർ ആയിരിക്കാൻ ശ്രോതാക്ക
ളെ പ്രോത്സാഹിപ്പിച്ചു. മനസ്സിൽ സമാധാനം
കൊണ്ടുനടക്കുന്നവർ സന്തോഷം ആർജി
ക്കുമെന്നു പറയുകയായിരുന്നു. അവർ
ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ
ഗുണങ്ങളായ സ്നേഹം സന്തോഷം സമാധാനം വളർത്തിയെടുക്കുന്നവരാണ്
അങ്ങനെയുള്ളവർക്ക് ദൈവത്തിന്റെ പ്രീതി
യും അംഗീകാരവും ഉള്ളതുകൊണ്ട്
"ദൈവത്തിന്റെ  പുത്രന്മാർ" എന്നു വിളിക്ക
പ്പെടാൻ യോഗ്യരാണ്.

Luke 10: 5, 6  "നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യംതന്നെ ഈ വീടിനു സമാധാനം എന്ന് പറയണം  സമാധാനം പ്രീയപ്പെടുന്ന ഒരാൾ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ  സമാധാനം അയാളുടെ മേൽ ഇരിക്കും. ഇല്ലെങ്കിലോ അത്‌  നിങ്ങളിലേക്ക് മടങ്ങിപ്പോരും "

വെറുതെ അതിഥികളായി പോകുമ്പോൾ
പറയേണ്ട കാര്യമല്ല യേശു പറഞ്ഞത്.
ദൈവരാജ്യത്തിന്റെ സന്തോഷ വാർത്ത
അറിയിക്കാൻ ശിഷ്യന്മാരെ വീടുതോറും പറഞ്ഞയച്ചപ്പോൾ അവർക്കു കൊടുത്ത
നിർദ്ദേശത്തിന്റെ ഭാഗമായിരുന്നു. പ്രസംഗ
വേലയിൽ ഏർപ്പെടുമ്പോൾ തന്റെ ശിഷ്യന്മാർക്കു വേണ്ട ഒരു പ്രധാനപ്പെട്ട ഗുണം "സമാധാനം പ്രീയപ്പെടുന്നവർ " എന്നു അറി
യപ്പെടണം എന്നതായിരുന്നു.

ദൈവവുമായി അനുരഞ്ചനത്തിലാകൻ
ആഗ്രഹിക്കുന്ന ഏതൊരാൾക്കും യേശു വും ശിഷ്യന്മാരും ഘോഷിച്ച സമാധാന സന്ദേശം സ്വീകാര്യമായിരിക്കും.   ചിലപ്പോൾ ഈ സന്ദേശം വീട്ടുകാരെ തമ്മിൽ ഭിന്നിപ്പിക്കുന്നതും ആയിരുന്നു. കാരണം
ചിലർ പ്രതികരിക്കുമ്പോൾ മറ്റുള്ളവർ
സന്ദേശത്തോട് പ്രതികരിക്കുകയില്ല.
അതുകൊണ്ടാണ് യേശു പറഞ്ഞത് :
ഞാൻ സമാധാനമല്ല ഭിന്നത വരുത്താ നാണ് വന്നിരിക്കുന്നത് Luke  12: 51

ദൈവാംഗീകാരമുള്ള ആളുകൾ ദൈവത്തിന്റെ പ്രതിനിധികളായി സുവാർത്ത
പറയാൻ പോകുന്നു.  നാം എവിടെ പോയാലും  സമാധാനം കൂടെ പോരണം.
നാം ഘോഷിക്കുന്ന സത്യമാണ് ആളുകളിൽ
എതിർപ്പുണ്ടാക്കുന്നത്. ഒരിക്കലും നമ്മുടെ
ഭാഗത്തെ ദയാരഹിതമായ വാക്കോ പ്രവൃത്തികളോ ആയിരിക്കരുത്. നാം
വഴക്കുണ്ടാക്കുകയോ കലഹിക്കുകയോ
ഇല്ല. വീട്ടുകാരന് പ്രതികരണമില്ലെങ്കിൽ
പെട്ടെന്നുതന്നെ നാം അവിടെനിന്നു പോകുന്നു. നമ്മുടെ ഉള്ളിൽ അവരോട്
ദേഷ്യമോ പകയോ ഇല്ല. നമ്മെ കാത്തു
മറ്റാരെങ്കിലും യോഗ്യരായവർ ഉണ്ടെന്ന്
നമ്മുടെ ഉള്ളിൽ നാം വിചാരിക്കണം.

Luke 14: 27  "സമാധാനം ഞാൻ നിങ്ങൾ ക്ക് തന്നിട്ടുപോകുന്നു. എന്റെ സമാധാനം
ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നതുപോലെയല്ല ഞാൻ അത്‌ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം
അസ്വസ്ഥമാകരുത്. ഭയപ്പെടുകയുമരുത്."

ഏത് സാഹചര്യങ്ങളിലും നമ്മുടെ കർത്താവ്
യഹോവയാം ദൈവവുമായി സമാധാനം
കാത്തുസൂക്ഷിച്ചിരുന്നു എന്നു നമുക്ക്
കാണാൻ  കഴിയും. അത്‌ ലോകപ്രകാരമുള്ള
സമാധാനമായിരുന്നില്ല. യേശുക്രിസ്തുവിന്റെ സമാധാനം ദൈവീക ജ്ഞാനത്തിലും, നീതി
യിലും, ശക്തിയിലും, സ്നേഹത്തിലും പൂർണ്ണമായി ആശ്രയിച്ചിട്ടുള്ളതായിരുന്നു.
തന്നോട് വിശ്വസ്ഥരായവർക്ക് യഹോവ
വാഗ്ദാനം ചെയ്തിട്ടുള്ള നന്മകളെ ഓർമിപ്പി
ക്കുന്ന ദൈവീക സമാധാനമാണ് അതിൽ
ഉൾപ്പെട്ടിരിക്കുന്നത്. വിശ്വാസത്താൽ ഈ
സമാധാനം നമ്മൾ സ്വീകരിക്കുന്നു. തനിക്ക്
ജീവിതം സമർപ്പിച്ചിട്ടുള്ള ഓരോ ദൈവ ദാസനും മനസിലും ഹൃദയത്തിലും ശാന്തത
ആസ്വദിക്കാനുള്ള ഒരു അവകാശം സന്തോഷത്തോടെ യഹോവ നൽകിയിട്ടുണ്ട്.

Mathew 5: 23, 24      "നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട്  ആദ്യം പോയി നിന്റെ സഹോദരനുമായി സമാ ധാനത്തിലാകുക. പിന്നെ വന്ന് നിന്റെ
കാഴ്ച അർപ്പിക്കുക."

ദൈവത്തിന് യാഗം അർപ്പിക്കുന്നതിനുമുമ്പ്
പ്രശ്നമുള്ള സഹോദരനുമായി സമാധാന
ത്തിലാകണമെന്ന്  യേശു ഗിരിപ്രഭാഷണ ത്തിൽ ആളുകളെ പ്രോത്സാഹിപ്പിച്ചു. അല്ലാത്തപക്ഷം അവരുടെ കാഴ്ചകൾ ദൈവത്തിനു സ്വീകാര്യമായിരിക്കില്ല.
എത്ര വീശിഷ്ടമായ പാഠമാണ് യേശു ക്രിസ്തു നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട്
നമ്മുടെ ആരാധന തടസപ്പെടാതിരിക്കാൻ
മറ്റുള്ളവരോടുള്ള പിണക്കവും ദേഷ്യവും
സമാധാനത്തിൽ നാം പറഞ്ഞുതീർക്കണം.

Mathew 18:15-20
മറ്റുള്ളവർ നമ്മോട് ഒരു പാപം ചെയ്താൽ
ചെയ്യേണ്ട പടികളും യേശു ആളുകളെ
പഠിപ്പിച്ചു. പരസ്പരം സമാധാനത്തിൽ നിരന്നുവരാനാണ് നമ്മുടെ സ്വർഗീയ
പിതാവ് ആഗ്രഹിക്കുന്നത്. അതിന്  നമ്മുടെ ഭാഗത്തു ക്ഷമ എന്ന ഗുണം കൂടിയേതീരൂ.

Luke 19:42  "സമാധാനത്തിനുള്ള മാർഗ ങ്ങൾ ഇന്നെങ്കിലും നീ ഒന്നു  തിരിച്ചറി ഞ്ഞെങ്കിൽ കൊള്ളാമായിരുന്നു."

ജൂതന്മാർക്ക് ദൈവവുമായി സമാധാനത്തി ലാകാനുള്ള ഒരേയൊരു മാർഗം യേശു ക്രിസ്തുവിനെ വാഗ്‌ദത്ത മിശിഹാ ആയി
തിരിച്ചറിയുകയും അവനിൽ വിശ്വാസമർപ്പി ക്കുകയും ചെയ്യുക എന്നുള്ളതുമാണ്. എന്നാൽ അവർ യേശുവിനെ തള്ളിക്കള ഞ്ഞു. അവർക്കു ദുഃഖമോ പശ്ചാത്താപമോ തോന്നിയില്ല. ദൈവവും അവരെ തള്ളി ക്കളഞ്ഞു. അവരുടെ അനുസരണക്കേടും
വിശ്വാസക്കുറവും AD 70ൽ  യരുശലേമിന്റെ
നാശത്തിനിടയാക്കി.

Luke 24: 36    "നിങ്ങൾക്ക് സമാധാനം"

യേശുവിന്റെ പുനരുദ്ധാന ശേഷം അവൻ
അപ്പോസ്തോലന്മാർക്കു പ്രത്യക്ഷപ്പെടുക
യും അവർക്ക് സമാധാനം ആശംസിക്കു
കയും ചെയ്തു.  യേശുവിന്റെ വാക്കുകൾ
അവർക്ക് എത്രമാത്രം ആശ്വാസം പകർന്നിരി ക്കണം. അവർ പേടിയും ഉൽക്കണ്ഠയും
ഉപേക്ഷിച്ചു ധൈര്യം നേടാൻ യേശു  അവരെ
സഹായിച്ചു.

പലപ്പോഴും യേശു "സമാധാനത്തോടെ പോക"  എന്ന് ആശംസിച്ചിട്ടുണ്ട്. ഒരു രക്ത
ശ്രവമുണ്ടായിരുന്ന സ്ത്രീ  സുഖം പ്രാപിച്ച
പ്പോൾ യേശു അവളുടെ പേടി മാറ്റി.
ഇപ്പോൾ ലഭിച്ച ദൈവനന്മയിൽ ആഹ്ലാദവും
സന്തോഷവും നന്ദിയും ഉള്ളവളായിരിക്കാൻ
യേശുവിന്റെ വാക്കുകൾ ഓർമിപ്പിച്ചു.
(Mathew 5: 34, Luke  7: 50)

യഹോവ സമാധാനത്തിന്റെ ദൈവമാണ്.
യേശുക്രിസ്തു സമാധാന പ്രഭു ആണ്.
സമാധാനം പരിശുദ്ധാത്മാവിന്റെ  ഒരു ഫലം ആണ്.

ക്രിസ്ത്യാനികൾ പ്രസംഗിക്കുന്ന ദൈവരാജ്യം സമാധാനത്തിന്റെ സന്തോഷ വാർത്തയാണ്.
നാം സമാധാനം പ്രീയപ്പെടുകയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യുന്നവരാണെങ്കിൽ ദൈവം തരുന്ന
നിത്യജീവൻ നമുക്ക് ആസ്വദിക്കാൻ കഴിയും.


Comments

Popular posts from this blog

ക്രിസ്തുമസ് ആഘോഷിക്കണമോ?

ആനയ്ക്ക് ആൾ വന്നിട്ടുണ്ട്.

Health and Wellness# ആരോഗ്യപരിപാലനം.